[Font problem? Install unicode font, AnjaliOldLipi-0.730.ttf from http://varamozhi.sourceforge.net/fonts/ ]
Sunday, December 28, 2008
ആത്മാവിനുള്ളത് ആത്മാവിനും;...
ഭൂലോകത്ത് 2008 എന്ന വര്‍ഷംകൂടി കൊഴിഞ്ഞ് കഴിഞ്ഞുപോകുന്നു. പൂക്കലും കായ്ക്കലും കൊഴിയലുമൊക്കെ തലേക്കേറി നരപ്പിച്ചുതുടങ്ങുമ്പോഴാണ്, ഭൂമി പരന്നതായിട്ട് പലരും കാണുന്നത്. എല്ലാ മതക്കാരുംതന്നെ, ഭൂമിയിലെ മനുഷ്യന്റെ ജീവിതാന്ത്യം, ആ ജീവന്റെ അവസാനമായിക്കാണുന്നില്ല. അതിനാല്‍ത്തന്നെ അവസാനിക്കാത്തതിനേക്കുറിച്ചോര്‍ത്ത് വ്യസനിക്കേണ്ടതുമില്ല. എന്നാല്‍ കേരളത്തില്‍, ഒരാളുടെ ജീവിതാന്ത്യം അടുപ്പക്കാരെ കരയിക്കാതിരിക്കുന്നില്ല. യഥാർത്ഥത്തിൽ, ഇവിടത്തെ ജീവിതം കഴിഞ്ഞൊരാളെ ഓര്‍ത്ത് കരയേണ്ട കാര്യമേയില്ല. പകരം, അദ്ദേഹം നിത്യസന്തോഷത്തോടെ സ്വർഗ്ഗത്തിൽ ജീവിക്കാനല്ലേ ഭൂമിവിട്ടത് എന്നോര്‍ത്ത് സന്തോഷമായിട്ടിരിക്കാം. എന്നാല്‍ കേരളത്തിലെ ഏത് മരണവീട്ടില്‍നിന്നും കരച്ചിലിന്റെ ഒച്ചയേ കേള്‍ക്കാറുള്ളു. മരിച്ചയാള്‍ സ്വര്‍ഗത്തില്‍ പോകുന്നവകയില്‍ സന്തോഷിക്കയാണ് വേണ്ടതെന്ന് കരയുന്നവര്‍ക്ക് അറിയാത്തതല്ല. എന്നാൽ, പരേതന്റെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് പോയിരിക്കാന്‍ ഒരിടയുമില്ല എന്നറിയുന്നവര്‍, കരഞ്ഞുപോകുന്നതില്‍ കുറ്റം പറയാനുമില്ല. സന്ദര്‍ശകര്‍ ഇതുവരെ
Wednesday, December 24, 2008
പുളിയന്‍ സമാധാനം
ലോകത്ത് ഒന്നും വെറുതേ കിട്ടില്ല. ദൈവംതമ്പുരാനോട് പോലും മുട്ടിപ്പായി അപേക്ഷിച്ചാലേ കനിവ് കിട്ടൂ. ഈശോ പിറന്നപ്പോള്‍ മാലാഖമാര്‍ മൊഴിഞ്ഞ, "സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം" എന്നത് ഓര്‍ത്താല്‍പ്പിന്നെ, മനസ്സമാധാനമില്ലായ്മയ്ക്ക് കാരണം വേറെ തിരയേണ്ട. സന്‍മനസ്സുള്ളവര്‍ക്കാണ് ദൈവംതമ്പുരാന്‍ സമാധാനം ഉദ്ദേശിക്കുന്നത്. സമാധാനമില്ലായ്മയ്ക്ക് വേറാരേയും കുറ്റം പറയേണ്ടാന്ന് ചുരുക്കം. സന്ദര്‍ശകര്‍ ഇതുവരെ
Monday, December 22, 2008
അവകാശപ്പെടാനുള്ള വിവരം
സ്വതന്ത്രഭാരതത്തിലെ ജനങ്ങള്‍ക്ക് ലഭിച്ച ഏറ്റവും ശക്തവും ജനാധികാരപ്രദവുമായ നിയമമാണ് വിവരാവകാശനിയമം. കോണ്‍ഗ്രസ്സ് നയിക്കുന്ന യു.പി.എ ഗവണ്മെന്റ് ആണിത് ഉണ്ടാക്കിയത് എന്നതിനാലാണ് 'സംസ്കാരനായകര്‍' ഇതിനെപ്പറ്റി മിണ്ടാത്തതും ഉള്ളതായി ഭാവിക്കാത്തതും. സന്ദര്‍ശകര്‍ ഇതുവരെ
Sunday, December 7, 2008
മെല്ലെയും മെല്ലേയും
"ഒരുകുടന്നനിലാവിണ്റ്റെ കുളിരുകോരി നെറുകയില്‍ അരുമയായ് കുടഞ്ഞ" പോലുള്ള രണ്ടുസിനിമാപ്പാട്ടുകള്‍ ആരംഭിക്കുന്നത് 'മെല്ലെ'യിലാണ്. മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ, അല്ലിയാമ്പല്‍ പൂവിനെത്തൊട്ടുണര്‍ത്തീ എന്നു തുടങ്ങുന്ന പാട്ടാണതിലൊന്ന്. സിനിമാപ്പാട്ടിണ്റ്റെ പരിചിതമായ രീതികളില്‍നിന്ന് വ്യത്യസ്ഥവും വളരെയേറെ ഗ്രാമീണ്യമായ ഈണവുമുള്ള ഈപ്പാട്ട് ശ്രീ ജോണ്‍സണ്റ്റെ സ്രുഷ്ടിയായി, ഒരുമിന്നാമിനുങ്ങിണ്റ്റെ നുറുങ്ങുവെട്ടമെന്ന ചിത്രത്തിലേതാണ്. ഈണത്തിന് സുഗന്ധം ചേര്‍ക്കുന്ന സരളമായ ഓര്‍ക്കസ്ട്രേഷന്‍ ഉടുപ്പിച്ച്, ശാലീനയായ ഒരു സുന്ദരിപ്പാട്ടാക്കി ജോണ്‍സണിതിനെ. "ആരോരുമറിയാതൊരാത്മാവിന്‍ തുടിപ്പ്" ഉണര്‍ത്തി ആലോലന്രുത്തമാട്ടാന്‍ സരസമലയാളിക്കൊപ്പം എന്നെന്നും ഈപ്പാട്ടുണ്ടാകും. കവിതയ്ക്കും ലളിതഗാനത്തിനും സിനിമാപ്പാട്ടിനും ഇടയിലെവിടെയോ ഉള്ള, നറുമലയാളിത്തം നിറഞ്ഞുനില്‍ക്കുന്ന , ജോണ്‍സണ്റ്റെ മാസ്മരികപ്പാട്ടുകളിലൊന്നാണിത്. ഓടക്കുഴലും വയലിനും യേശുദാസും ജോണ്‍സണ്റ്റെ താലന്തും ചേര്‍ന്ന്, തുമ്പപ്പൂപോലൊരു പാട്ട് നമുക്കു നല്‍കി. നാടോടുന്ന മലയാളീടെ മനസ്സീന്നോടാത്ത മലയാളിത്തത്തെ മഞ്ഞിളവെയിലത്തെ ബാഷ്പ്പദീപ്തമാക്കുന്ന കഴിവ് ജോണ്‍സണ്‍മാഷിണ്റ്റെ പാട്ടുകള്‍ക്കുണ്ട്. മിന്നാമിനുങ്ങിണ്റ്റെ നുറുങ്ങുവെട്ടതിലേതന്നെ, പൂവേണം പൂപ്പടവേണം എന്നാരംഭിക്കുന്ന പാട്ടിണ്റ്റെ തുടക്കത്തിലെ ഓടക്കുഴല്‍വിളി കേള്‍ക്കുമ്പോഴേ ഓണക്കാലമിങ്ങ് ഓര്‍മ്മയിലെത്തും. മലയാളത്തിലെ മറ്റൊരു സംഗീതസംവിധായകരും പ്രകടിപ്പിച്ചിട്ടില്ലാത്തൊരു കഴിവാണിത്. സംഗീതസംവിധായകര്‍ എല്ലാവരുംതന്നെ ഗായകരുമായിരിക്കും. എന്നാല്‍ ഏറ്റവും നല്ല ഗായകനുള്ള അവാര്‍ഡും കിട്ടിയ സംഗീതസംവിധായകന്‍, കേരളത്തില്‍ എം.ജയചന്ദ്രനെപ്പോലെ മറ്റാരുമില്ല. നോട്ടം എന്ന ചിത്രത്തിലെ മെല്ലെ,മെല്ലേ,മെല്ലെയാണീയാത്ര എന്ന പാട്ടിലൂടെ, നല്ലൊരു സംഗീതസംവിധായകനും ഗായകനും, രണ്ടുതോണിയിലല്ലാതെ മലയാളീടെ നിളാമനസ്സില്‍ വളരെക്കാലം ഒഴുകിക്കൊണ്ടിരിക്കും. ഒന്നിനി ശ്രുതിതാഴ്ത്തിപ്പാടുക പൂങ്കുയിലേ എന്നാരംഭിക്കുന്ന, ദൂരദര്‍ശണ്റ്റെ ഒരു ലളിതഗാനത്തിണ്റ്റെ സംഗീതസംവിധായകനും എം.ജയചന്ദ്രനാണ്. (പ്രശസ്തനായശേഷം, എം.ജയചന്ദ്രണ്റ്റെ ഇണ്റ്ററ്‍വ്യൂ ദൂരദര്‍ശനില്‍ വന്നിട്ടുണ്ട്. എന്നാല്‍ അതിലേറെ അറ്‍ഹതയുള്ള ജോണ്‍സണ്റ്റേയോ രവീന്ദ്രന്‍മാഷിണ്റ്റേയോ ഇണ്റ്ററ്‍വ്യൂ ദൂരദര്‍ശന്‍ സ്വന്തമായി ഉണ്ടാക്കീട്ടില്ല). പുരുഷണ്റ്റെ വയറ്റിലൂടെ അവണ്റ്റെ ഹ്രുദയത്തിലേക്ക് പ്രവേശിക്കാമെന്നുണ്ടല്ലോ. എന്നാല്‍ ആരുടെയും ചെവിയിലൂടെ അവരുടെ മനസ്സിലേയ്ക്ക് പ്രവേശിക്കുന്നതാണ്, സംഗീതവും അക്കൂടെ സംഗീതസംവിധായകരും. സന്ദര്‍ശകര്‍ ഇതുവരെ
Sunday, November 30, 2008
പ്രക്രുതിവിരുദ്ധ സമാനചിന്ത
ഒരുകാര്യത്തിലും തുല്ല്യരല്ലാത്ത, സ്ത്രീയും പുരുഷനും തുല്ല്യരാണെന്ന് പറയുന്നതുതന്നെ പ്രക്രുതിവിരുദ്ധമാണ്. ഈലോകത്തിലേയും പരലോകത്തിലേയും ഏതുകാര്യം നോക്കിയാലും, പ്രസവക്കാര്യത്തിലല്ലാതെ മറ്റെന്തുകാര്യത്തിലാണ് പുരുഷനേക്കാള്‍ സ്ത്രീകള്‍ മെച്ചം? ലോകത്തിലെ ഏറ്റവും നല്ല പാചകക്കാര്‍ പോലും ആണുങ്ങളാണ്. നല്ലപിതാവ് വളര്‍ത്താത്തവരാകാം പുരുഷവിദ്വേഷികളാകുന്നത്. കുടിച്ച്‌കൂത്താടി, കുടുംബം നോക്കാതെ നടക്കുന്ന പിതാവിണ്റ്റെ പെണ്‍മക്കള്‍ പുരുഷവിദ്വേഷികളാകുന്നതാകാം. അതവരും മനസ്സിലാക്കട്ടെ.
Sunday, November 23, 2008
CBI v/s CBCI
അഭയക്കേസില്‍ രണ്ട് കത്തോലിക്ക വൈദികരേയും ഒരു കന്യാസ്ത്രീയേയും സിബിഐ കസ്റ്റഡിയിലേക്ക് കോടതി വിട്ടുകൊടുത്തിരിക്കുകയാണല്ലോ. സിബിഐയ്ക്കുമുന്‍പ്, കേസന്വേഷിച്ച പൊലീസുകാര്‍ തെളിവ് നശിപ്പിച്ചെന്ന് സിബിഐ പറയുന്ന കേസാണിത്. അത്തരമൊരു കേസില്‍, പുതിയരീതിയായ നാര്‍ക്കൊ അനാലിസിസിനുമൊക്കെ ശേഷമുള്ള ഇപ്പോഴത്തെ അറസ്റ്റില്‍, കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഡ്യ എന്ന CBCI, പ്രതികരണങ്ങളും പ്രസ്താവനകളുമായി തുടരുന്നത് ശരിയല്ല. ഈക്കേസ് തെളിയാതിരിക്കാന്‍ ശക്തമായപ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും തോന്നുന്ന സാഹചര്യത്തില്‍, അത് ചെയ്യുന്നത് തങ്ങളാണെന്ന ധ്വനിയുണ്ടാക്കുന്നതാണ് CBCIയുടെ പ്രതികരണങ്ങള്‍. ഇത് ഇനിയെങ്കിലും നിറുത്തണമെന്ന് സാധാരണക്കാരായ കത്തോലിക്കര്‍ക്കുണ്ട്. ആധുനികകാലത്ത് തെറ്റുചെയ്യാതെ ജീവിക്കുകയെന്നത് എല്ലാവര്‍ക്കും കടുത്ത വെല്ലുവിളിയാണ്. ആരായാലും അതില്‍ വീണുപോയെന്നത് വലിയ വീഴ്ച്ചയായി കാണേണ്ടതില്ല. നല്ല നേതുത്വഗുണവും നല്ല പൊതുവിജ്ഞാനവുമൊക്കെയുള്ളവരാണ് ലത്തീന്‍കത്തോലിക്ക അച്ചന്‍മാര്‍. എന്നാലും, അച്ചനും കന്യാസ്ത്രീയുമെല്ലാം മനുഷ്യരുമാണല്ലോ. ആലുവയിലെ ഒരാശുപത്രീലെ കന്യാസ്ത്രീയുടെ സഭ്യേതരമായ പെരുമാറ്റം ഉള്ള മൊബൈല്‍ഫോണ്‍ക്ളിപ്പ് മിക്കവരും കണ്ടിട്ടുണ്ടാകുമല്ലോ. തെറ്റ് അവര്‍ക്കും പറ്റാം എന്നതിന് തെളിഞ്ഞ തെളിവാണത്. ചിലര്‍ പറയുന്നുണ്ട്, ഇവര്‍ക്ക് വിവാഹത്തിന് അനുവാദം കൊടുത്താല്‍ ഇങ്ങനൊക്കെ ഉണ്ടാകില്ലെന്ന്. എന്നാല്‍, വിവാഹത്തിന് അനുവാദമുള്ള യാക്കോബായ അച്ചനും വാണിഭക്കേസില്‍ പിടിക്കപ്പെട്ടിട്ടുള്ളത് ഈ വാദത്തിന് എതിരേ പറയാവുന്ന ന്യായമാണ്. ഏതു തെറ്റില്‍നിന്നും പശ്ചാത്തപിച്ച് വിമുക്തമാകാവുന്നതാണ്. ചിലപ്പോള്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുമുണ്ട്. യേശുക്രിസ്തുതന്നെ ഒരുദാഹരണം. നാട്ടിലെ നിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുന്നത് ക്രിസ്തീയരീതിയാണ്. നിയമം നിയമത്തിണ്റ്റെ വഴിയ്ക്ക് നീങ്ങട്ടെ. അതിനാല്‍ CBIക്ക്, CBCI ഇടംകോലിടാതിരിക്കുക.
Wednesday, November 12, 2008
ഈശോയ്ക്ക് ഇല്ലാഞ്ഞ കുരിശ്
കേരളത്തില്‍ മുസ്ളീംബഹുഭാര്യാത്വവും വിവാഹമോചനവും നിയന്ത്രിക്കാന്‍ നിയമം ഉണ്ടാവുകയാണ്. മൂന്നുപ്രാവശ്യം തലാക്ക് എന്നുപറഞ്ഞാല്‍ വിവാഹമോചനം ആയി എന്ന രീതി തെറ്റുതന്നെയാണ്. ആ ഒരു രീതി ഉണ്ടായതുകൊണ്ടാകാം പര്‍ദ്ദയിട്ടവരെ കാണാനാകുന്നതും. പര്‍ദ്ദയിടണം എന്ന് ഭര്‍ത്താവുപറഞ്ഞാല്‍, അത് മുസ്ളിം ഭാര്യക്ക് അനുസരിക്കാതിരിക്കാന്‍ ആവില്ലായിരിക്കും. എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് വിവാഹമോചനം, "സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയേക്കാളും ഇടുങ്ങിയതും ദുര്‍ഘടവുമാണ്". അതിനാലൊക്കെ ഇന്ന് ഒരു ക്രിസ്ത്യാനിഭര്‍ത്താവ് ഭാര്യയോട്, ചട്ടയും മുണ്ടും ധരിക്കണമെന്ന് പറഞ്ഞാല്‍, അതൊട്ട് നടക്കേമില്ല, ഭര്‍ത്താവ് സ്ത്രീപീഡനത്തിന് കേസിലാവുകയും ചെയ്യും. യേശു ഒരിക്കല്‍ പറഞ്ഞു, ദൈവം ചേര്‍ത്തത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ എന്ന്. മറ്റു പല കാര്യത്തിലും കര്‍ത്താവിണ്റ്റെ വാക്കുകളീന്ന് സഭാനേത്രുത്വം മാറിപ്പോയിട്ടുണ്ടെങ്കിലും വിവാഹമോചനക്കാര്യത്തില്‍ കടുത്ത രീതിയാണുള്ളത്. നിണ്റ്റെ കുരിശും എടുത്ത് പിറകേവരാന്‍, കര്‍ത്താവ് പറഞ്ഞത് ഓര്‍ത്തിട്ടുമായിരിക്കും ഇത്രക്ക് കടുമ്പിടുത്തം. കുരിശായ ഭാര്യയെ ഉപേക്ഷിക്കാതിരിക്കാന്‍ സഭ നോക്കണമെന്നാവാം. എന്നാല്‍ നെയ്യാറ്റിന്‍കരയിലെ ബിഷഫൌസ് ആക്രമണക്കേസില്‍, നിയമപ്രകാരം കാര്യം നടക്കട്ടെ എന്ന് സഭ വിചാരിക്കാതെ, റോഡ് തടയലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റുമാര്‍ച്ചുമൊക്കെ നടത്തിയപ്പോള്‍, കര്‍ത്താവു പറഞ്ഞ, ഒരുകരണത്തടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചുകൊടുക്കണമെന്നത്, സൌകര്യപൂര്‍വ്വം മറന്നു. മോശയുടെ കാലത്ത്, കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന നിയമമായിരുന്നു. മോശയ്ക്ക് 1500 വര്‍ഷങ്ങള്‍ക്കുശേഷം വന്ന യേശു അതപ്പാടെ മാറ്റി. അടിക്കുന്നവന് രണ്ടുകരണവും കാട്ടിക്കൊടുക്കാനും സഹോദരനോട് (ഭാര്യയോടല്ല) ഏഴല്ല എഴുനൂറ് പ്രാവശ്യം ക്ഷമിക്കാനും പഠിപ്പിച്ചു. ദൈവംതമ്പുരാന്‍തന്നെ നിയമങ്ങള്‍ പുതുക്കുന്നതിന് തെളിവാണല്ലോ മോശയുടെ നിയമങ്ങള്‍ ഈശൊ തിരുത്തിയത്. ഇപ്പോള്‍ ക്രിസ്തുവിനുശേഷം 2000 വര്‍ഷം കഴിഞ്ഞതിനാല്‍ മാറ്റങ്ങള്‍ ക്രിസ്ത്യന്‍ വിവാഹമോചന നിയമങ്ങളിലുമാകാം. നല്ല സ്വഭാവവും ശീലങ്ങളുമുള്ള പെണ്‍കുട്ടിയെ കണ്ടുപിടിച്ച് ഭാര്യയാക്കാന്‍ കഴിയാതെ പോയ, കഴിവില്ലാതെ പോയവന്, ആത്തെറ്റിണ്റ്റെ ശിക്ഷ ജീവിതാവസാനം വരെ നല്‍കുന്നത് ക്രൂരതയാണ്. ഏതു തെറ്റും തിരുത്തണമെന്ന് പറയുന്നവര്‍, തെറ്റായിക്കെട്ടിപ്പോയതും തിരുത്താന്‍ അനുവദിക്കണം. കാശും സ്വാധീനവും ഉള്ളവര്‍ക്ക് ഇപ്പോഴും ഇതിന് കഴിയുന്നുണ്ടെങ്കിലും അല്ലാത്തവരുടെ കാര്യം കഷ്ടമാണ്.
Friday, October 31, 2008
ട്വണ്റ്റി20 യ്ക്ക് സംഗീതസംവിധായകനില്ലേ ?
ക്രിക്കറ്റ്‌കളിയ്ക്ക് പാട്ടുകാരോ സംഗീതസംവിധായകരോ ആവശ്യമില്ല. എന്നാല്‍ സിനിമാക്കളിയുടെ കാര്യം അങ്ങനല്ലാന്നാണ് വിചാരിച്ചിരുന്നത്. ഈ വിചാരം തെറ്റാണെന്നാണ് ട്വണ്റ്റി 20 എന്ന സിനിമയുടെ ഓഡിയോസിഡി വക പരസ്യം വായിച്ചപ്പോള്‍ മനസ്സിലായത്. ഇനി 'കാര്യത്തീന്ന്' പോകാം. നിങ്ങള്‍ക്ക് എത്ര സിനിമാപ്പാട്ടുകള്‍ അറിയാമെന്ന് നോക്കീട്ടുണ്ടോ. മുഴുവനുമറിയില്ലെങ്കിലും മലയാളസിനിമയിലെ കുറേപ്പാട്ടുകളുടെ വരികള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അറിയുമായിരിക്കും. ഇനി മലയാളത്തിലെ എത്ര കവിതകള്‍ നിങ്ങള്‍ക്ക് അറിയാമെന്ന് നോക്കൂ. അറിയാവുന്ന കവിതകളുടെ എണ്ണം, ബഹുഭൂരിപക്ഷംപേര്‍ക്കും ഒരുകയ്യിലെ വിരലുകളുടെ എണ്ണം പോലും ഉണ്ടാകില്ല. എന്നാല്‍ സിനിമാപ്പാട്ടുകളുടെ കാര്യം അങ്ങനെ അല്ലല്ലോ. സിനിമ കാണാത്തവര്‍ക്കും പാട്ടറിയാമെന്നത്, കവിതയുടേതുപോലല്ലാത്ത, സിനിമാപ്പാട്ടിണ്റ്റെ വ്യത്യസ്തങ്ങളായ ഈണങ്ങള്‍ മൂലമാണ്. ഒരു സിനിമയില്‍ ശരാശരി രണ്ട് പാട്ടുവച്ചു കണക്കാക്കിയാലും മലയാളത്തില്‍ ആറായിരം പാട്ടോളം ഉണ്ട്. ഇവയില്‍ ചുരുക്കത്തിനേ ഒരേ ഈണം വന്നിട്ടുള്ളു. ഇവയ്ക്കൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമായ ഈണം നല്‍കുന്നത് സംഗീതസംവിധായകരാണ്. ഇനി എപ്പോഴെങ്കിലും, പുതിയ സിനിമയുടെ പാട്ടിണ്റ്റെ വരികള്‍ വായിക്കാന്‍ കിട്ടുമ്പോഴും അതിനുശേഷം അത് സിനിമാപ്പാട്ടായിക്കേള്‍ക്കാന്‍ ഇടവരുമ്പോഴും ഇക്കാര്യമൊന്ന് ശ്രദ്ധിക്കുക. അപ്പോള്‍ മനസ്സിലാകും, സിനിമാപ്പാട്ടിണ്റ്റെ കാര്യത്തില്‍ സംഗീതസംവിധായകണ്റ്റെ പ്രാധാന്യം. കവിതാരൂപത്തില്‍ കയ്യില്‍ക്കിട്ടുന്ന വരികളെ അതുവരെ കേട്ടിട്ടില്ലാത്ത ഈണത്തില്‍ പാട്ടാക്കി മാറ്റുന്നത് സംഗീതസംവിധായകനാണ്. ഏതേത് സംഗീതോപകരണം എപ്പോഴൊക്കെ എങ്ങനൊക്കെ വായിയ്ക്കണമെന്ന് തീരുമാനിക്കുന്നതും അദ്ദേഹത്തിണ്റ്റെ കലാവിരുതാണ്. നാട്ടുകാരും മറുനാട്ടുകാരുമായ ഒട്ടേറെപ്പേര്‍ നമ്മുടെ സിനിമയ്ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. സംഗീതസംവിധായകരില്‍ മിക്കവരും നന്നായി പാടുന്നവരുമാണ്.സംഗീതസംവിധായകരെക്കുറിച്ച് മറ്റൊരിക്കല്‍ എഴുതാം. ഇപ്പോഴിത് എഴുതുന്നത്, മനോരമമ്യൂസിക് വക, ട്വണ്റ്റി 20 എന്ന സിനിമയുടെ ഓഡിയോസിഡിയുടെ പരസ്യം കണ്ടിട്ടാണ്. റണ്‍മഴ!!! എന്ന് തുടക്കം. താരങ്ങളുടെ പടമുണ്ട്. സംവിധായകന്‍ ജോഷി എന്നും പ്രൊഡൂസര്‍ ദിലീപെന്നും ഫോട്ടോസഹിതം ഉണ്ട്.റേഡിയോമാങ്കോയുടെ ലോഗോയും പ്രൊഡക്ഷന്‍കാരുടെ ലോഗോയുമുണ്ട്. ഓഡിയോസിഡിക്കൊപ്പം ചിത്രീകരണവിശേഷവുമൊക്കെയുള്ള വിസിഡി, ഫ്രീയായിക്കിട്ടുമെന്നും പരസ്യത്തിലുണ്ട്. ഇക്കാരണങ്ങളാല്‍ ഒന്നുമല്ലാതെതന്നെ ഗിന്നസ്ബുക്കില്‍ ഈപ്പരസ്യം ഇടം നേടിയേക്കും. കാരണം,ട്വണ്റ്റി 20 യുടെ ഓഡിയോസിഡിയുടെ പരസ്യത്തില്‍ ആപ്പടത്തിണ്റ്റെ സംഗീതസംവിധായകനാരെന്നോ പാട്ടുക്കാരാരെന്നോ ഇല്ല എന്നതാണ്. എന്തൊരു പുപ്പുതുമ!
Thursday, October 30, 2008
മലയാളസിനിമയിലെ നരനും നാരിയും
മലയാളസിനിമയിലെ അഭിനേതാക്കളില്‍പ്പലര്‍ക്കും ദേശീയഅവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. ഭാഷാപരമായ അതിര് ഇല്ലായിരുന്നെങ്കില്‍, അവരില്‍ മിക്കവരും ദേശങ്ങള്‍വിട്ട് പ്രശസ്തരായേനെ. ജഗതി,നെടുമുടി,തിലകന്‍,ഇന്നസെണ്റ്റ് എന്നിവരിപ്പോഴും ദേശീയതലത്തില്‍ അറിയപ്പെടുന്നവരല്ല; ഇവരുടെ കഴിവുകള്‍ അത് അര്‍ഹിക്കുന്നുണ്ടെങ്കിലും. ഭരത് അവാര്‍ഡുകിട്ടിയ ഇപ്പോഴുള്ളവരില്‍ മമ്മൂട്ടിയെ ഇന്‍ഡ്യയറിയും.മോഹന്‍ലാലിനെ അത്രയ്ക്ക് അറിയില്ല. സുരേഷ്ഗോപിയെ തമിഴ്‌നാട് ഒഴികെ മറ്റെങ്ങും അറിയുമെന്നു തോന്നുന്നില്ല. അല്ലെങ്കിലും മലയാളസിനിമയിലെ ഒരു 'അത്ഭുതം'തന്നെയാണ് സുരേഷ്ഗോപീടെ ഭരത് അവാര്‍ഡ്. ഭാരതീയ ജനതാപ്പാര്‍ട്ടിവക ഭരണത്തില്‍, അനുഭാവികള്‍ക്കായി കുറേക്കാലം 'അവാര്‍ഡ്‌മേള'തന്നെ നടത്തുകയായിരുന്നല്ലോ. ആ വകയില്‍ കേരളത്തിനും ഒന്ന് വീണു. ഇപ്പോഴത്തെ സൂപ്പര്‍ നടന്‍മാര്‍ക്ക് ശേഷമുള്ള യുവനിരയില്‍, പ്രുത്വിരാജിനെയാണ് ഭാവിസൂപ്പറായി പ്രചരിപ്പിക്കപ്പെടുന്നത്. പ്രുത്വിരാജിപ്പോള്‍ മുന്‍നിരയില്‍ ഉണ്ടെങ്കിലും, സൂപ്പര്‍സ്റ്റാറായി വളരാനിടയില്ല. അതിനുള്ള അഭിനയകഴിവുകള്‍ ഇതുവരെ കാണാനായിട്ടില്ല;അവസരങ്ങള്‍ ഏറെ കിട്ടിയിട്ടും. പൊക്കിപ്പിടിക്കാന്‍ ആളുള്ളതുകൊണ്ടുമാത്രം ആരും ഉയരത്തിലേക്ക് പോയിട്ടേയിരിക്കില്ല. നല്ല കഴിവുള്ളവര്‍ വരുംവരയേ അവര്‍ക്ക് നിലയുള്ളു. മലയാളസിനിമയില്‍, അഭിനയശേഷിയും പൌരുഷവും ഉള്ള നരേന്‍ ആണ് സൂപ്പര്‍നടനായി ഉയര്‍ന്നുവരാനിടയുള്ളത്. നടിമാരില്‍ സംവ്രുതയാണ് ഉയര്‍ന്ന നിലയിലേക്ക് പോകാനുള്ള യോഗ്യതയുള്ളയാള്‍. നേരിയ ഭാവവ്യതിയാനങ്ങള്‍ പോലും സംവ്രുതയ്ക്ക് അനായാസേന പ്രകടിപ്പിക്കാനാവുന്നുണ്ട്. ഇക്കൂട്ടത്തിലെ മറ്റൊരാള്‍, ജ്യോതിര്‍മയി ആണ്. നമുക്കോരോരുത്തര്‍ക്കും തനതായ ഒരു സംഭാഷണരീതിയും ഭാവപ്രകടനരീതിയും ഉണ്ട്. അഭിനയിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കും ഇതുണ്ട്. എന്നാല്‍, ഏതുഡയലോഗ് കിട്ടിയാലും സ്വന്തം രീതിയില്‍ത്തന്നെ പറയുന്നവരെന്നാല്‍ അവര്‍ക്ക് അഭിനയശേഷി കുറവാണെന്നാണ് മനസ്സിലാക്കേണ്ടത്. ഒരുസംഭാഷണം,മണിയന്‍പിള്ളരാജു ഇങ്ങനയേ പറയൂ എന്ന് നമുക്ക് ഊഹിക്കാന്‍ കഴിയുന്നത്, അവരുടെ കഴിവുകേട് മൂലമാണ്. ദ്വിലീപ് ഇല്ലാതെ മലയാളസിനിമയുടെ ഭാവി കാണാനാകില്ല. മറ്റാരുടേതുമല്ലാത്ത മേഖലകളിലാണ് ദ്വിലീപ് സ്ഥാനമുറപ്പിച്ചിട്ടുള്ളത്. മലയാളസിനിമയിലെ താരങ്ങളെ അറിയാത്ത ഒരാളെ കുഞ്ഞിക്കൂനന്‍ കാണിച്ചാല്‍,കുഞ്ഞിക്കൂനനിലെ രണ്ടുകഥാപാത്രവുമായത് ഒരാളാണെന്ന് പറയില്ല. ദ്വിലീപിണ്റ്റെ കഴിവുകളുടെ നല്ല പ്രകടനമാണത്.പ്രധാനകഥാപാത്രം തമാശക്കാരനായിപ്പോയതിനാല്‍ അതിലെ അഭിനയം നമ്മള്‍ കാര്യമാക്കീല്ല എന്നേയുള്ളു. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്ന ഓഡിയോക്കാസറ്റിലൊക്കെ മാവേലിയായ ഇന്നസെണ്റ്റിണ്റ്റെ ശബ്ദം, ദ്വിലീപിണ്റ്റെ ശബ്ദമാണെന്ന് നമ്മളെത്രയോ കാലം കഴിഞ്ഞാണറിഞ്ഞത്. ദ്വിലീപിണ്റ്റെ ശബ്ദാഭിനയകഴിവിനും നല്ല ഉദാഹരണമാണത്. ശരീെരവലുപ്പത്തിണ്റ്റെ 'ചെറുപ്പമാണ്' ദ്വിലീപിനും ജ്യോതിര്‍മയിക്കും സൂപ്പറുകളായി വളരാന്‍ തടസ്സം. നായകനേയോ നായികയേയോ മാത്രം, നല്ലനടന്‍, നടി എന്നിവയ്ക്കായി പരിഗണിക്കുന്നരീതിയാലാണ്, അതിലേറെ നന്നായി അഭിനയിക്കുന്ന മറ്റുള്ളവര്‍ക്ക് അവാര്‍ഡ് കിട്ടാതെ പോകുന്നത്. എന്നാല്‍ നമ്മുടെ മിക്ക അവാര്‍ഡ് നിര്‍ണ്ണയവും, അഭിനയേതരഅളവുകള്‍ വച്ചുള്ളതാണ് എന്നതിനാല്‍, ഈ രീതി തുടരുന്നതാണ് ഭേദം. അല്ലെങ്കില്‍ ഏതെങ്കിലും രണ്ട് ഡയലോഗ് പറയാന്‍ കഴിഞ്ഞവരും, മുഖ്യധാരാപിന്‍വാതിലിലൂടെ അവാര്‍ഡ് നേടിയേനെ. നരേനും സംവ്രുതയും സ്വകാര്യജീവിതം ഒട്ടൊക്കെ ഉപേക്ഷിച്ച് സിനിമാഭിനയത്തിനായി താല്‍പ്പര്യപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍, മലയാളത്തിലെ ഒന്നാംനിര അഭിനയേതാക്കളായി മാറും .ഈ ആശ അവര്‍ക്കേറെ കാശുമേകും.
Saturday, October 25, 2008
ശ്രീലങ്കയും സ്വാതന്ത്ര്യമയക്കുമരുന്നും
വൈരുദ്ധ്യാത്മക ഭൌതികവാദം പോലത്തെ വാദമാണ്, ശ്രീലങ്കക്കാര്യത്തില്‍ ഭാരതത്തിണ്റ്റേത്. കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് കാശ്മീരുകാര്‍. അതിന് പാകിസ്ഥാന്‍ വക തോക്കിങ്കുഴലിലൂടെ പിന്തുണ. കാശ്മീരിലെ പ്രവര്‍ത്തനമൊക്കെ ഭീകരപ്രവര്‍ത്തനം എന്ന് നമ്മള്‍. എന്നാല്‍ ശ്രീലങ്കയില്‍ സ്വാതന്ത്ര്യം വേണമെന്നതിന് ഭീകരപ്രവര്‍ത്തനംതന്നെ നടത്തുന്ന തമിഴ്‌പുലികള്‍ക്ക് നമ്മുടെ പിന്തുണ. ഒരേ പ്രവ്രുത്തി, കശ്മീരില്‍ ഭീകരപ്രവര്‍ത്തനവും ശ്രീലങ്കയില്‍ സ്വാതന്ത്ര്യപ്രവര്‍ത്തനവും ആകുന്നതെങ്ങനെയാണ്? നമ്മുടെ ഈനയം ഇരട്ടത്താപ്പും തെറ്റുമാണ്. യഥാര്‍ത്ഥത്തില്‍ രണ്ടും ഭീകരപ്രവര്‍ത്തനം തന്നെ. ശ്രീലങ്കയില്‍ ത്മിഴ്‌പുലികള്‍ ചെയ്യുന്നത് സ്വാതന്ത്ര്യസമരമാണെന്ന് നമ്മള്‍ പറഞ്ഞാല്‍, കാശ്മീരിലേതും ഭീകരപ്രവര്‍ത്തനമല്ല, സ്വാതന്ത്ര്യസമരമാണെന്ന് നമുക്ക് സമ്മതിക്കേണ്ടിവരും. വേറൊരുത്തണ്റ്റെ സ്ഥലത്ത് വാടക്കയ്ക്ക് താമസിച്ച് കുറെനാള്‍ കഴിഞ്ഞ് ആവീട്,സ്വന്തം വീടാണെന്ന് പറഞ്ഞ് ഉടമസ്ഥനെ തോക്കുകാട്ടി ഭീഷണിപ്പെടുത്തുന്നതുപോലാണ്, ശ്രീലങ്കയിലെ തമിഴരുടെ കാര്യം. ഈ അന്യായത്തെ നമ്മള്‍ പിന്തുണക്കരുത്. എവിടെച്ചെന്നാലും സ്വന്തം രീതിയും ഗതിയുമൊക്കെ വേണമെന്ന് വാശിപിടിക്കുന്നവരാണ് തമിഴ്‌നാട്ടുകാര്‍. അത് നല്ല രീതിയല്ല എന്ന് അവര്‍ മനസ്സിലാക്കേണ്ടസമയം കഴിഞ്ഞുപോയിരിക്കുന്നു. നമ്മുടെ രാഷ്ട്രപിതാവ് ഒറ്റമുണ്ടുചുറ്റിനടക്കാന്‍ തുടങ്ങിയത്, പണ്ട് മധുരയില്‍ക്കണ്ട തമിഴണ്റ്റെ വസ്ത്രഗതി കണ്ടിട്ടാണ്. നമ്മുടെ ഭാഗ്യത്തിനാണ് ഗാന്ധിജി, തമിഴ്‌നാടിണ്റ്റെ ഉള്‍പ്രദേശത്തേയ്ക്ക് പോകാഞ്ഞത്. പോയിരുന്നെങ്കില്‍ വസ്ത്രമിനിയും കുറഞ്ഞേനെ. സേതുസമുദ്രപദ്ധതി വന്നാല്‍, കടലിടുക്കിലെ തമിഴ്‌പുലികളുടെ സ്വൈര്യവിഹാരത്തിന് അറുതിവരും. അതിനാല്‍ അവരുടെ കുത്തിത്തിരുപ്പും, തമിഴ്‌നാടിന് ഒത്തിരി ഗുണംചെയ്യുന്ന ആ പദ്ധതിക്ക് എതിരേ ഉണ്ടെന്ന് ന്യായമായും കരുതാം. തോക്കുകാട്ടീം ബോമ്പുപൊട്ടിച്ചും ഏതുകാര്യമായാലും നേടാന്‍നോക്കുന്നത് മനുഷ്യമ്രുഗങ്ങളാണ്. പൊതുസമൂഹത്തിണ്റ്റെ നിലനില്‍പ്പിന് ദോഷമാകുന്നത്, വൈറസ്സോ കൊതുകോ പേപ്പട്ടിയോ ആയാല്‍, അവയെക്കൊല്ലുന്നത് ലോകനീതിയും രീതിയും ആണ്.അതില്‍നിന്ന്, ഭീകരപ്രവര്‍ത്തനവും കടുത്ത സാമൂഹ്യദ്രോഹപ്രവര്‍ത്തനമായ മയക്കുമരുന്ന് കടത്തല്‍ പോലും നടത്തുന്ന തമിഴ്‌പുലികളെ ഒഴിവാക്കാന്‍ നമ്മള്‍ പറയരുത്.
Thursday, October 23, 2008
ന്യൂനപക്ഷ എയ്ഡ്സ്
എയ്ഡ്‌സ്‌രോഗികളെ സമൂഹത്തീന്ന് ഒറ്റപ്പെടുത്തരുതെന്നും അടിച്ചുപൊളിച്ച് ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ടെന്നുമൊക്കെപ്പറയുന്ന പരസ്യങ്ങള്‍ റ്റിവിയിലും മറ്റും കണ്ടിട്ടുണ്ടാകുമല്ലോ. എയ്ഡ്‌സ് ചികില്‍സക്ക് ചെലവേറെയാണ്. എന്നാലത് പൂര്‍ണ്ണമായും ഗവണ്‍മെണ്റ്റ് വഹിക്കുകയാണ്. എന്നാല്‍ വേറെ അസുഖങ്ങളുടെ ചികിത്സക്കൊന്നിനും ഗവണ്‍മെണ്റ്റ് ഇങ്ങനെ സഹായിക്കുന്നുമില്ല. എയ്ഡ്‌സ്‌പിടിച്ച മിക്കവരും നല്ലനടപ്പുകാരൊന്നും അല്ലാന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും എന്താണിങ്ങനെയൊക്കെ ഗവര്‍മെണ്റ്റ് ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ. ഇനി വേറൊരു വശം നോക്കാം. എങ്ങനെയൊക്കയോ എയ്ഡ്‌സ് പിടിപെട്ട ഒരാള്‍ക്ക്, ജോലിക്ക് പോകാന്‍ പറ്റാതേയും വിലപിടിച്ച മരുന്ന് വാങ്ങാന്‍ പറ്റാതേയും വരുന്നേരം, സമൂഹത്തീന്ന് അവഹേളനവും ഒറ്റപ്പെടുത്തലും കൂടി അനുഭവിക്കേണ്ടിവന്നാല്‍, അയാള്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യും അല്ലെങ്കില്‍ സമൂഹത്തോടുള്ള വിരോധത്തോടെ നാടുവിടും; തന്നെത്തിരിച്ചറിയാത്ത ഒരിടത്തുപോയി പലര്‍ക്കും ആ പുലിവാല് കൊടുക്കാനും നോക്കും. ഫലമോ, കൂടുതല്‍ കൂടുതല്‍ എയ്ഡ്‌സ് രോഗികളുടെ ജനനം. കുറച്ച് കാലംകൊണ്ടുതന്നെ ഇത് സമൂഹത്തിന് വലിയ ആഘാതം ഉണ്ടാക്കുമെന്ന് മനസ്സിലാക്കിയതിനാലാവാം മറ്റൊരസുഖത്തിനും കൊടുക്കാത്ത പ്രത്യേക പരിഗണന ഇക്കാര്യത്തില്‍ കാട്ടുന്നത്. ഇത് മനസ്സിലാക്കാത്തവരാണ് എയ്ഡ്‌സ്‌രോഗികളേപ്പറ്റിയുള്ള പരസ്യത്തിന് എതിരേ പറയുന്നവര്‍. ഇതേ പോലത്തെ കാര്യമാണ് ന്യൂനപക്ഷങ്ങളുടെ പ്രത്യേക പരിഗണനക്കും കാരണം. ചെറിയൊരു ശതമാനം ആള്‍ക്കാരുപോലും സമൂഹത്തീന്ന് വേറിട്ടും എതിരേയും നിന്നാല്‍ പൊതുസമൂഹത്തില്‍ കുഴപ്പങ്ങള്‍ ഒഴിയില്ല; കൂടിക്കൊണ്ടുമിരിക്കും. ന്യൂനപക്ഷത്തിണ്റ്റെ മഹിമ കണ്ടല്ല, ഭരണഘടനയുടെ പ്രത്യേക പരിഗണനയൊക്കെ എന്ന്, ന്യൂനപക്ഷത്തിലെ ന്യൂനപക്ഷത്തിനും, ഭൂരിപക്ഷത്തിലെ ഭൂരിപക്ഷത്തിനും അറിയില്ല എന്നതാണ് നമ്മുടെ ഭാരതത്തിണ്റ്റെ ഒരു ദുരവസ്ഥ. ചിന്താശീലം കുറവായ, നമ്മുടെ സമൂഹത്തിലെ വലിയ ശതമാനം ആള്‍ക്കാരേയും, ഭരണസ്ഥാപനങ്ങള്‍ക്ക് എതിരേ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമായി ഇളക്കിവിടാന്‍ നമ്മുടെ ആസ്ഥാന കുത്തിത്തിരിപ്പാശാന്‍മാര്‍ക്ക്, എളുപ്പം കഴിയുന്നത്, ഇക്കാര്യങ്ങള്‍ സാദാജനത്തിന് അറിയാത്തതുകൊണ്ടാണ്. അറിവ്, പലപ്പോഴും ആസ്വാസ്ഥ്യജനകമാണെന്ന് സാഹിത്യകാരന്‍ ആനന്ദ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അറിവില്ലായ്മ, ആസ്വാസ്ഥ്യജനകമാകുന്നത് സമൂഹത്തിന് ഒട്ടാകെയാണ്.
Wednesday, October 8, 2008
Thursday, September 18, 2008
വലുതാകുമ്പോള്‍ ചെറുതാകുന്നത്
മുഖം മനസ്സിണ്റ്റെ കണ്ണാടിയാണെന്നല്ലേ ചൊല്ല്. തീവ്രവര്‍ഗ്ഗീയ സംഘടനകളുടെ തലപ്പത്തിരിക്കുന്നവരുടെ മുഖം ഇതിന് ഉദാഹരണം തന്നെ. വെറുപ്പാണ് അവരുടെ മുഖമുദ്ര. മറ്റുള്ളവരോടുള്ള വെറുപ്പ് മനസ്സില്‍ നിറയുമ്പോഴാവാം മുഖത്തേയ്ക്കും വ്യാപിക്കുന്നത്. അദ്വാനിയുടേയോ വാജ്‌പേയിയുടേയോ ബിന്‍ ലാദന്റെയോ മുഖം സൂക്ഷിച്ചുനോക്കിയാല്‍ ഇത് മനസ്സിലാകും. ഇവര്‍ വെറുപ്പ് പടര്‍ത്തുന്നതിലൂടെ, സാധാരണക്കാരുടെയും സാധാരണക്കാരില്‍ താഴ്ന്നവരുടെയും ജീവനാണ് അരക്ഷിതമാകുന്നത്. ധാരാളം കാശും സുരക്ഷിതമായ സ്ഥിതിയും മറ്റും ഉള്ളവര്‍ക്ക് നാട്ടിലെ അക്രമമൊന്നും കാര്യമായി ഏശില്ല. പണ്ട്, കാശ്മീരില്‍ മാത്രമുണ്ടായിരുന്ന മതഭീകരത ഇന്‍ഡ്യ മുഴുവന്‍ ആക്കിയത്, അധികാരത്തിലെത്താന്‍ അമ്പലം ഉപയോഗിച്ച കൂട്ടരാണ്. ഇന്‍ഡ്യ-പാകിസ്താന്‍ ക്രിക്കറ്റ്‌മാച്ചില്‍ പാകിസ്താന്‍ ജയിക്കുമ്പോള്‍, ഹൈദ്രബാദില്‍ പടക്കം പൊട്ടിക്കുന്നു എന്നൊക്കെ പറഞ്ഞുപറഞ്ഞ്, ഇപ്പോള്‍ ഇന്‍ഡ്യ മുഴുവന്‍തന്നെ മതഭീകരത പടര്‍ത്തിക്കഴിഞ്ഞു. സ്വന്തം മതത്തോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഇവരൊക്കെ ഇങ്ങനെ പെരുമാറുന്നത്. മനുഷ്യനുള്ളിലെ മ്രുഗീയമായ അക്രമവാസനയാണ് യഥാര്‍ത്ഥത്തില്‍ ഇതിനൊക്കെ കാരണം. അല്ലെങ്കില്‍, പാകിസ്താനിലൊക്കെ മുസ്ളിം'സഹോദരര്‍', മുസ്ളിം'സഹോദരരെ'ത്തന്നെ ബോംബ്‌പൊട്ടിച്ച് കൊല്ലില്ലല്ലോ. അക്രമം, ഒരുസമൂഹത്തിണ്റ്റെ പൊതുസ്വഭാവമായിവളര്‍ന്നാല്‍, ഒരൊറ്റ മതം മാത്രമായാലും, ഭീകരതയും വളരും. മതസ്നേഹത്തിണ്റ്റെ ആട്ടിന്‍തോലിട്ട് പ്രസംഗിക്കുന്ന നേതാക്കള്‍ക്കുള്ളില്‍, രക്തദാഹികളായ ചെന്നായ്ക്കള്‍ തന്നെയാണ് ഉള്ളത് എന്ന് തിരിച്ചറിയണം. അല്ലെങ്കില്‍, തിരികെക്കിട്ടാത്ത ജീവിതത്തിലെ തിരുത്താനാവാത്ത തെറ്റാവുമത്. ഒരു കഷണം പന്നിയിറച്ചിയോ പശുഇറച്ചിയോകൊണ്ട് കത്തുന്ന വികാരം,കത്തിച്ചുകൊല്ലുന്നത് റോഡേപോകുന്ന സാദാപൌരനെ. യഥാര്‍ത്ഥ ഭാരതമാതാസ്നേഹികള്‍, ദേശത്തിന് ദ്രോഹം വരുത്തുന്ന, മതവൈര്യം വളര്‍ത്താന്‍ മുതിരില്ല. അന്തഃഛിദ്രമുള്ള ഒരു രാജ്യമോ,കുടുംബം പോലുമോ ഗതിപിടിക്കില്ല. ഭീകരപ്രവര്‍ത്തനം തടയുക എന്നത് വളരെ കാശുചെലവും മനുഷ്യാദ്ധ്വാനവും വേണ്ടതാണ്. സാങ്കേതികതയുടേയും സമ്പത്തിണ്റ്റേയും കാര്യപ്രാപ്തിയുടെയും കാര്യത്തില്‍ വളരെ മുന്‍പന്‍മാരും, ചെറിയൊരു രാജ്യക്കാരുമായ ഇസ്റായേലുകാറ്‍ക്കുപോലും അവിടത്തെ ഭീകരപ്റവറ്‍ത്തന അക്റമങ്ങള്‍ തടയാനാകുന്നില്ലാ എന്ന യാഥാറ്‍ത്ഥ്യം നാം ഓറ്‍ക്കണം. എത്രയോ കോടിരൂപയാണ് ഇപ്പോള്‍ ഇതിനൊക്കെ വെറുതേ ചെലവാക്കേണ്ടിവരുന്നത്. ഇതൊക്കെ കാട്ടിക്കൂട്ടീട്ട്, സ്വാതന്ത്ര്യത്തിനുശേഷം അറുപതുവര്‍ഷം കഴിഞ്ഞും ഇവിടെ പട്ടിണി മാറീട്ടില്ലാന്ന് കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കുട്ടിക്കാലത്തെ സൌമ്യതയെല്ലാം, പ്രായമേറുന്തോറും പോയിക്കൊണ്ടേയിരിക്കുന്നതാണ്, പൊതുവെ കാണുന്നത്. ഏതു വര്‍ഗ്ഗീയ സംഘടനയുടേയും മേലറ്റത്തുള്ളത്, വലിയ വിദ്യാഭ്യാസനിലയും വളരെ പ്രായമുള്ളവരുമാണ്. മനുഷ്യന്‍ വലുതാകുന്തോറും, അവണ്റ്റെ മനസ്സ് ചെറുതാകുന്നതായാണ് കാണുന്നത്.
Monday, September 8, 2008
മനസ്സമ്മതത്തിനുമുന്‍പ് - 1
വൈരുദ്ധ്യങ്ങളുടെ മേളനമാണ് ഹാസ്യത്തിന് കാരണമെന്ന് പറയാറുള്ളത്, ചിരിയുടെ കാര്യത്തിനെന്നതുപോലെ, ശരീരപരമായ സ്രുഷ്ടിയുടെ കാര്യത്തിനും ചേരും. എല്ലാ ജീവികളേയുമ്പോലെ തന്നെ, അപൂര്‍ണ്ണരായാണ് മനുഷ്യരേയും സ്രുഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ വിരുദ്ധരുമായി ചേരാതെ വയ്യ.എന്നാല്‍ മനുഷ്യജന്‍മം, മനുഷ്യസ്രുഷ്ടിക്ക് വേണ്ടിമാത്രമുള്ളതല്ലല്ലോ. അതിനാല്‍, പുതിയ ഒരു കുടുംബസ്രുഷ്ടിയ്ക്കായി ശ്രമിക്കുമ്പോള്‍ ഈക്കുറച്ച് കാര്യങ്ങളും ശ്രദ്ധിക്കുക. ജീവിതപങ്കാളിയായി ഒരു സ്ത്രീയെ തീരുമാനിക്കുമ്പോള്‍ അവശ്യം ശ്രദ്ധിക്കാനുള്ളത്, സൌന്ദര്യം തന്നെയാണ്.സൌന്ദര്യമാണ് നമുക്ക് കണ്ടറിയാന്‍ പറ്റുന്നത്. സ്വഭാവം അങ്ങനെ അറിയാനാകില്ലല്ലോ. സുന്ദരികളോട് പൊതുവെ എല്ലാവരും നന്നായല്ലേ പെരുമാറൂ. അതിനാല്‍ത്തന്നെ, പൊതുവെ അവരുടെ പെരുമാറ്റവും നല്ലതായിരിക്കും. കല്യാണം കഴിഞ്ഞ്,പെരുമാറ്റം മോശമാണെന്ന് അറിഞ്ഞാല്‍പ്പോലും, സൌന്ദര്യമെങ്കിലുമുണ്ടല്ലോന്ന് സമാധാനിക്കാം.അടുത്ത തലമുറയുടെ സൌന്ദര്യനിലയും ഭേദമായിരിക്കും. സൌന്ദര്യവുമില്ല, സ്വഭാവവും നല്ലതല്ല എന്ന അവസ്ഥയേക്കാള്‍ മെച്ചമായിരിക്കും, സുന്ദരിയെ വരിച്ചാല്‍. സൌന്ദര്യം കുറവാണെങ്കിലും ചിലരുടെ ഭാവങ്ങള്‍ക്ക് നല്ല ശേലുണ്ടായിരിക്കും. അത്തരക്കാരേയും വരിക്കാന്‍ നന്നാണ്. സൌന്ദര്യവുമില്ല, മുഖഭാവം മോശവുമാണെങ്കില്‍, അത്തരം സ്ത്രീയുമായി വിവാഹബന്ധത്തിന് മുതിരരുതേ. പിന്നൊന്ന്, സ്വന്തം സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് സമമായതോ ഉയര്‍ന്നതോ ആയ നിലയില്‍നിന്നേ കെട്ടാന്‍ നോക്കാവൂ . ഒത്തിരി താഴ്ന്നനിലയില്‍നിന്ന് കെട്ടാതിരിക്കൂ. സമാധാനപരമായ ജീവിതത്തിന് നല്ല സാമ്പത്തികസ്ഥിതിക്ക് പ്രാധാന്യമേറെയാണ്.കാശുകണ്ടും, ചെലവാക്കാന്‍ കിട്ടീം ശീലിച്ച പെണ്‍കുട്ടികള്‍, കല്യാണശേഷം കാശിണ്റ്റെ പേരിലെ കശപിശ ഉണ്ടാക്കല്‍ കുറവാണ്. കേരളത്തിലെ തീരദേശം, ഇടനാട്, മലനാട് എന്നിവയില്‍, തീരദേശക്കാരെ മറ്റുള്ളവര്‍ കല്യാണം കഴിക്കാതിരിക്കുകയാണ് ഭേദം. ആണിണ്റ്റൊപ്പം പണിക്കുപണിയും, അടിക്ക് അടിയും,തെറിക്ക് തെറിയുമെന്ന ജാത്യാശീലങ്ങളുള്ള അക്കൂട്ടരെ മറ്റുള്ളവര്‍ക്ക് സഹിക്കാന്‍ പാടായിരിക്കും. ജോലിക്കുശേഷം സമാധാനത്തോടും സന്തോഷത്തോടും വീട്ടിലിരിക്കാന്‍ കഴിയാതെ വന്നാല്‍പ്പിന്നെന്തു ജീവിതം.
മനസ്സമ്മതത്തിനുമുന്‍പ് - 2
ആണുങ്ങള്‍ ഇരുപത്തെട്ട് വയസ്സിനുള്ളില്‍ കല്യാണം കഴിക്കുക.പ്രായമേറീട്ടുള്ള വിവാഹം ചൊവ്വായില്ലെങ്കില്‍, പിന്നെ മറ്റൊന്നിന് ശ്രമിക്കാന്‍ കഴിയാതെ വരും. ഫലം, ജീവിതം കോഞ്ഞാട്ട. വയസ്സിണ്റ്റെ കാര്യത്തില്‍ , പൊതുവെ എല്ലാവരും നുണ പറയും. അതിനാല്‍, പെണ്ണുകാണുമ്പോള്‍ത്തന്നെ bio-data അവരോടുതന്നെ എഴുതിവാങ്ങി സൂക്ഷിക്കുന്നത് നന്നാണ്. വയസ്സിണ്റ്റേയും വിദ്യാഭ്യാസത്തിണ്റ്റേയും കാര്യത്തില്‍ പറ്റിക്കപ്പെട്ടാല്‍, പിടിച്ചുനില്‍ക്കാന്‍ അതൊരു സഹായമാവും. നുണപറഞ്ഞ് ശീലമുള്ള 'ചെകുത്താന്‍കുട്ടി', കോടതിയിലും കൂളായി നുണ പറയും. അപ്പോള്‍ ആപ്പിലാവുക സ്വന്തം ജീവിതത്തിണ്റ്റെ ആയുസ്സാണ്. വയസ്സിണ്റ്റെ കാര്യത്തില്‍ തട്ടിക്കപ്പെട്ടാലും, വിവാഹ ശേഷം ഒരു വര്‍ഷത്തിനകമേ അക്കാര്യത്തിലെ പരാതി കോടതി സ്വീകരിക്കൂ എന്നുമറിയുക. ചെറുപ്പക്കാരിയെ കല്യാണം കഴിച്ചാല്‍, അവരുടെ സ്വഭാവമൊക്കെ ഉറപ്പെത്തുന്നത് ഭര്‍ത്താവിണ്റ്റെ വീട്ടില്‍വച്ച് ആവീട്ടിലെ സാഹചര്യത്തിനനുസരിച്ചാവും. അതിനാല്‍ത്തന്നെ ആക്കുടുംബരീതിയോട് യോജിച്ച് പോകുമവര്‍. മുപ്പത് വയസ്സൊക്കെ കഴിഞ്ഞവരെക്കെട്ടിയാല്‍ പെരുമാറ്റത്തിലൊന്നും അയവുണ്ടാവില്ല. മറ്റൊരുകാര്യമുള്ളത്, കൂടുതല്‍ മക്കളുള്ള വീട്ടിലെ പെണ്‍കുട്ടികള്‍ ഏതുസാഹചര്യവുമായും ചേര്‍ന്നുജീവിച്ചോളും എന്നതാണ്.സമാധാനവും സന്തോഷവും ഉള്ള കുടുംബജീവിതത്തിന് ഈ 'വലിയ'കുടുംബക്കാര്‍ നല്ലതാണ്. മൈക്രോകുടുംബത്തിലെ കുട്ടികള്‍ മറ്റുകുടുംബാങ്ങളീന്ന് മാറിപ്പോകുന്നത് സാധാരണമാണ്. പെണ്‍കുട്ടിയുടെ വകയായി കിട്ടുന്ന കാശ്, ഒരുവര്‍ഷമെങ്കിലും ചെലവാക്കാതെ വച്ചേക്കുക. ആദ്യമേതന്നെ ആക്കാശിണ്റ്റെ ഹുങ്ക് കാട്ടാന്‍ അവര്‍ക്ക് അവസരം കൊടുക്കാതിരിക്കുക. അല്ലെങ്കില്‍ പിന്നത് ശീലമാകും. ഭാര്യയെ തനിക്കൊപ്പം കാണുക, ഏറ്റവും നല്ല friend ആയിക്കാണുക, മറ്റാരോടും ചര്‍ച്ചചെയ്യാനാകാത്ത കാര്യങ്ങളും ചര്‍ച്ചചെയ്യാനുള്ള ഒരാളായിക്കാണുക, എന്നൊക്കെയുള്ള ചിന്തകള്‍ വിവാഹത്തിനു മുന്നേ തന്നെ ഉപേക്ഷിച്ചേക്കുക. ഇവയൊക്കെ, സോഷ്യലിസം പോലെ, ഒരിക്കലും നടപ്പാവില്ലാത്ത കാര്യങ്ങളാണ്. ഭര്‍ത്താവിണ്റ്റെ തോളൊപ്പം പൊക്കമുള്ള ഭാര്യയാവും , രണ്ടുപേരുടെയും സ്ഥായിയായ ശാരീരികസമാധാനത്തിന് നല്ലത്. ആണുങ്ങള്‍ ആപ്രദേശത്തുനിന്നോ അതിണ്റ്റെ വടക്കോട്ടോ ഉള്ളവരെ സ്വീകരിക്കുക. അധികം തെക്കോട്ടുമാറി കെട്ടാതിരിക്കുക. ജീവിത ശൈലിക്ക് വലിയ വ്യത്യാസമാണവരുടേത്.സ്വജാതീന്നു തന്നെ വിവാഹിതരാകാനും ശ്രദ്ധിക്കുക.എന്തെന്നാല്‍ ഓരോരോ ജാതിയ്ക്കും ഓരോരോ ജീവിതശൈലിയാണുള്ളത്. ക്രിസ്ത്യാനികള്‍ക്കുള്ളിലും ജാതിവ്യത്യാസത്തില്‍ ജീവിതവ്യത്യാസം ഏറെയാണ്. ജീവിതശൈലിയിലെ വലിയ വ്യത്യാസം, സ്വാഭാവികവും സജീവവുമായ കുടുംബജീവിതത്തിന് നന്നല്ല. മദ്ധ്യവയസ്സില്‍ത്തന്നെ,വ്രുദ്ധസദനത്തിലെ ജീവിതാന്ത്യത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഒരാളുടെ ജീവിതാനുഭവങ്ങളിലൂന്നിയ ഈ 'ശല്ല്യ ചിന്തകള്‍' ആര്‍ക്കേലും ഉപകാരപ്പെടട്ടെ. ഇവ, സമാധാനവും ആത്മനിന്ദയില്ലാതേയും ഉള്ള ജീവിതം ആഗ്രഹിക്കുന്ന അവിവാഹിതരായവര്‍ ഓര്‍മ്മയില്‍ വച്ചേക്കുക, സോക്രട്ടീസിനെപ്പോലെ ഭാര്യയുടെ ശകാരംകേട്ടുള്ള നരകജീവിതം ഉണ്ടാകാതിരിക്കാനായിട്ട്.
Friday, August 22, 2008
കണ്ണുള്ളവര്‍ കേള്‍ക്കട്ടെ
കണ്ണുള്ളവര്‍ കാണട്ടെ എന്നതാവാം സ്രുഷ്ടികളെ സംബന്ധിച്ച് ദൈവംതമ്പുരാണ്റ്റെ മനോഭാവം. നാം വിചാരിച്ചാലൊന്നും നമ്മുടെ മൂക്കിണ്റ്റെ ആക്രുതിയോ വിരലിണ്റ്റെ നീളമോ മീശയിലെ രോമത്തിണ്റ്റെ കാര്യം പോലുമോ മാറില്ല. സീബ്രയുടെ വരയും പോമറേനിയണ്റ്റെ കുരയുമൊക്കെ, കണ്ണുള്ളവര്‍ കാണുകയും കാതുള്ളവര്‍ കേള്‍ക്കുകയും ചെയ്യട്ടേന്നാവാം സ്രുഷ്ടാവിണ്റ്റെ വിചാരം. മുക്കൂറ്റിപ്പൂവിണ്റ്റെ ചേതോഹാരിതയും മുല്ലപ്പൂവിണ്റ്റെ ലാളിത്യവും ഓര്‍ക്കിഡിണ്റ്റെ വൈവിധ്യമാര്‍ന്ന നിറവിന്യാസവുമൊക്കെ ഏറ്റവും വലിയ കലാകാരണ്റ്റെ കഴിവുകളുടെ പ്രദര്‍ശനമാണ്. ഒരു ചിത്രമോ ശില്‍പ്പമോ നല്ലതാണെന്ന് പറയുമ്പോള്‍ അത് ചിത്രത്തിനൊന്നുമുള്ള ബഹുമതിയല്ലല്ലോ. അത് സ്രുഷ്ടിച്ചയാളുടെ കഴിവിനുള്ള അംഗീകാരമല്ലേ. അതിനാലൊക്കെ ആരുടേയും സൌന്ദര്യമോ കഴിവുകളോ കാണാതേയും ശ്രദ്ധിക്കാതേയും പോകരുത്. എന്തെന്നാല്‍ അതെല്ലാം മഹോന്നതനായ സ്രുഷ്ടാവിണ്റ്റെ കഴിവുപ്രകാശനമാണ്. സൌന്ദര്യമൊക്കെയുള്ളവര്‍ മറ്റുള്ളവരുടെ നോട്ടത്തില്‍ അസഹിഷ്ണുക്കളാകയുമരുത്. കാണുന്നവര്‍, കണ്ണിനുനല്ലത് കൈയ്ക്ക് നല്ലതാണോന്ന് നോക്കാതേയുമിരിക്കേണം. സ്രുഷ്ടിയെ നശിപ്പിക്കലിലേയ്ക്ക് ചെന്നെത്തുമത്. ആരുടേയും സൌന്ദര്യം അവര്‍ക്കുള്ളതല്ല, മറ്റുള്ളവര്‍ക്ക് കണ്ടാനന്ദിക്കാനുള്ളതാണ് എന്നറിയുക. മനോഹരമായ സ്രുഷ്ടി, മഹോന്നതനായ കലാകാരണ്റ്റെ പ്രത്യേകശ്രദ്ധ പതിഞ്ഞവയാണ്. കാണാനുള്ളത് കാണാനും, കാണാത്തവ കാണാനുള്ള കഴിവും ദൈവം മനുഷ്യനുമാത്രം തന്ന കനിവാണ്. കാണൂ, സന്തോഷിക്കൂ എന്ന ഈശ്വരേഛ നിറവേറുമ്പോള്‍, കാതുകേള്‍ക്കാതെ പറയുക praise the lord എന്ന്.
Saturday, July 26, 2008
രാഷ്ട്രീയ അണു
ഇപ്പോഴത്തെ മൻമോഹൻസിംഗ് മന്ത്രിസഭയുടെ ആയുസ്സിനെ ആശങ്കിപ്പിച്ചകാര്യമാണല്ലോ ആണവോർജ്ജപദ്ധതിയുടെ കരാറുചർച്ചകൾ.ആണവക്കരാർ എന്ന് മലയാളപത്രങ്ങളിൽ കാണുമ്പോൾ, അത് ഒരു സൈനികകരാറാണെന്നാണ് തോന്നിപ്പിക്കുക. ഇംഗ്ലീഷ്ഭാഷയിലെ പത്രങ്ങളാണ്, സിവിലിയൻ ആണവക്കരാർ എന്ന് ശരിയായി എഴുതുന്നത്. മലയാളപത്രങ്ങളിൽ `ആണവക്കരാർ' എന്നേ അച്ചടിച്ചുകാണുന്നുള്ളു. പലരുടേയും തെറ്റിദ്ധാരണയ്ക്ക് ഇതൊരു കാരണമാണ്.മറ്റൊന്ന്, ഹൈഡ് ആക്റ്റ്, എന്നത്. ഹൈഡ് എന്നു കേൾക്കുമ്പോൾ, `മറച്ചുവച്ച' എന്ന അർത്ഥമാണ് തോന്നുക. ജോസഫ് ഹൈഡ് നേത്രുത്വം കൊടുത്ത കമ്മറ്റിയുടെ നിർദ്ദേശങ്ങൾ ആയതിനാലാണ്, ഹൈഡ് നിയമം എന്ന് പ്രയോഗിക്കുന്നത്. ഇക്കാര്യത്തിന് പ്രചാരം കിട്ടാത്തതും സംശയങ്ങൾക്ക്` അടിസ്ഥാനമായിട്ടുണ്ട്. ജലവൈദ്യുതിക്കുറവ് കാരണം കേരളത്തിലിപ്പോൾ ലോഡ് ഷെഡ്ഡിംഗുണ്ട്. അതിനാൽ വിലകൂടിയ താപവൈദ്യുതിയൊക്കെ വാങ്ങേണ്ടിവരുന്നു. എങ്കിലും ആവശ്യത്തിന് ലഭ്യവുമല്ല. കേന്ദ്രപൂളിൽനിന്ന് ലഭിക്കണേൽ അവർക്കും വൈദ്യുതി ഉൽപ്പാദനം ആവശ്യത്തിനുണ്ടാകണം. പൊതുവെ,തെർമൽപ്ലാന്റും ആണവപ്ലാന്റുമാണ് അവരുടേത്. തെർമൽപ്ലാന്റ് ചെലവേറിയതും പരിസ്ഥിതിമലിനീകരണം കൂടിയതുമാണ്. ആണവവൈദ്യുതിപ്ലാന്റിന് ആവശ്യമായ ഇന്ധനം നമുക്ക്‌കുറവാണ്. ആവശ്യത്തിന്റെ പകുതി ഇന്ധനത്തിലാണ് ഇപ്പോൾ നമ്മുടെ ആണവപ്ലാന്റുകൾ പ്രവർത്തിക്കുന്നതെന്ന് ആണവോർജ്ജകമ്മീഷൻ ചെയർമാൻ ഈയിടെ പറഞ്ഞിരുന്നു. അപ്പോൾ സ്വാഭാവികമായും വൈദ്യുതി ഉൽപ്പാദനവും കുറവായിരിക്കുമല്ലോ. ഇപ്പോത്തന്നെ ആവശ്യത്തിന് തികയാത്ത ആണവഇന്ധനം, വാങ്ങാൻ നോക്കുന്നത് രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ഏതുഭരണാധികാരിയും ചെയ്യുന്ന കാര്യമാണ്, ചെയ്യേണ്ട കാര്യവുമാണ്. പൊതുവിപണിയിൽ നിന്ന് യഥേഷ്ടം വാങ്ങാൻ കിട്ടുന്ന സാധനവുമല്ല ആണവഇന്ധനമായ യുറേനിയം. ആണവക്കരാറിനേപ്പറ്റി യാഥാർത്ഥ്യബോധത്തിന്റെ അടിസ്ഥാനത്തിൽ നാം ചിന്തിക്കണം. ഇൻഡ്യ ആണവായുധങ്ങളുള്ള രാജ്യമാണ്. എന്നാൽ ആണവനിർവ്യാപനക്കരാറിൽ ഒപ്പിട്ടില്ലാത്ത രാജ്യവുമാണ്. AK-47 തോക്കുപോലെ, അണുവായുധങ്ങൾ ലോകത്ത് വ്യാപകമാകാതിരിക്കാൻ,ആണവരാജ്യങ്ങൾ ശ്രദ്ധിക്കുന്നതിന്റെ ഫലവുംകൂടിയാണ്, ആണവനിർവ്യാപനക്കരാർ. മൊത്തം ലോകത്തിന്റെ സമാധാനത്തിന് നല്ലതാണത്. ആണവസ്ഫോടനം നടത്തി, നമ്മൾ ആണവരാജ്യമാണെന്ന് ലോകത്തെ അറിയിച്ചത് വാജ്‌പേയി സർക്കാരാണല്ലോ.ഇപ്പോൾ അധികാരത്തിലില്ലെങ്കിലും, അക്രമണവാസന അടിസ്ഥാന സ്വഭാവങ്ങളിലൊന്നായുള്ള ബി ജെ പി ഇനിയും ഭരണത്തിൽ വന്നേക്കാം. പാക്കിസ്ഥാനെ ബോംബിട്ട് ഇല്ലാതാക്കണമെന്ന ചിന്താഗതിക്കാർ ധാരാളമുള്ള പാർട്ടിയുമാണെന്നത് ലോകത്തിന് അറിവുള്ളതുമാണ്. വിദേശത്തുനിന്ന് ആണവഇന്ധനം യഥേഷ്ടം ലഭ്യമായിക്കഴിഞ്ഞ്,നമുക്ക് ആവശ്യത്തിന് സമ്പുഷ്ടയുറേനിയം ഉണ്ടാകുമ്പോൾ,അണുവായുധങ്ങൾ ഉണ്ടാക്കി മറ്റ്‌എവിടേയെങ്കിലും കൊണ്ടിടാതിരിക്കാനുമാണ്,നിയന്ത്രണങ്ങളോടെയേ നമുക്ക് ആണവഇന്ധനം ലഭിക്കൂ എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കേണ്ടത്. ആണവനിർവ്യാപനക്കരാറെന്ന NTPT യിൽ നാം ഒപ്പുവച്ചാൽ ഈ പങ്കപ്പാടില്ല. എന്നാൽ അത് എല്ലാ ആണവനിലയങ്ങളേയും തുറന്നുകാട്ടേണ്ട സ്ഥിതിയൊക്കെ വരുത്തും. ഇപ്പോഴത്തെ കരാറിൽ, സൈനികമെന്നും സൈനികേതരമെന്നും ആണവനിലയങ്ങളെ വേർതിരിച്ച്, സൈനികേതരമായ ആണവനിലയങ്ങളുടെ കാര്യമേ, നമുക്ക് പങ്കിടേണ്ടതുള്ളു. NTPC-യിൽ ഒപ്പുവെക്കാതെപോലും ഇപ്പോഴത്തെ കരാറുവഴി, വൈദ്യുതോർജ്ജ ആവശ്യത്തിനുള്ള ആണവഇന്ധനവും ആണവനിലയങ്ങളും ലഭ്യമാവും. പവർക്കട്ടില്ലാത്ത നാളേയ്ക്ക് ഇതുവേണ്ടതാണ്. വൈദ്യുതിയുടെ ആവശ്യം ദിവസേന ഏറിവരികയേയുള്ളല്ലോ. തമിഴ്‌നാട്ടിലും കർണാടകത്തിലുമൊക്കെ ആറ് മണിക്കൂറൊക്കെയാണ് പവർക്കട്ട് എന്നും നാമറിയണം.
Free Counter
Free Counter
Wednesday, July 23, 2008
മഹാമലയാളി
കേരളത്തിലെ ഇടതുപക്ഷപ്പാർട്ടിക്കാരുടെ കൂറ് ഇൻഡ്യയോടല്ലായെന്നത് പലപ്പോഴും തെളിഞ്ഞിട്ടുള്ളതാണ്. ക്വിറ്റിൻഡിയാസമരം മുതലുള്ള കാര്യങ്ങൾ അതിന് തെളിവായുണ്ട്."ഇൻഡ്യൻ നിർമ്മിത വിദേശമദ്യം" എന്ന പ്രയോഗ'രീതി',അവർക്കുനന്നേ ചേരുന്നതാണ്. ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും ഇൻഡ്യാക്കാരാണെങ്കിലും, അതിന്റെ ചേരുവ വിദേശത്തേതാണ്. നമ്മെ രണ്ടുവട്ടം ആക്രമിച്ച ചൈനയോട് ഇടതർക്ക് രക്തബന്ധം പോലാണ്. എന്നാൽ നമ്മെ ആക്രമിച്ചിട്ടേ ഇല്ലാത്ത അമേരിക്കയോട് കടുത്ത വിരോധവും. ഇതിന്റെ ന്യായങ്ങൾ ആലോചിച്ചാൽ, കാര്യം വ്യക്തമാകും.മറ്റുള്ളവരേക്കാൾ തെറ്റുകൾ കുറഞ്ഞവനും കഴിവുള്ളവനും താനാണെന്ന ഒരുബോധം ഒരോ മലയാളിക്കും ഉണ്ടെന്ന് തോന്നുന്നു. പൊതുവെ, മറ്റുള്ളവരെ ബഹുമാനിക്കാൻ വിമുഖതയുള്ളസമൂഹമാണ്, കേരളത്തിലേത്. ഏതു നല്ലകാര്യത്തിന്റേയും ചീത്തവശങ്ങൾ പ്രചരിപ്പിക്കാൻ നമുക്ക് ഉത്സാഹമേറെയുണ്ട്. നോബൽസമ്മാനത്തുക ഡൈനമിറ്റിന്റെ കാശാണെന്നൊക്കെ കേട്ടിട്ടുള്ളത് ഉദാഹരണം. യാഥാർത്ഥ്യത്തിന്റെ മോശംഭാഗം പർവ്വതീകരിച്ച് പറയുന്നത് മലയാളിക്കിടയിൽ പ്രചാരം ഉള്ളരീതിയാണ്. പ്രകാശ് കാരാട്ടിന്റെ ഇത്തരത്തിലെ മലയാളിവശം,സിവിലിയൻ ആണവക്കരാറിന്റെ കാര്യത്തിലും പ്രകടം. സുപ്രീം കോടതിപോലും, പ്രഥമദൃഷ്ട്യാ അഴിമതിക്കാരി എന്നുപറഞ്ഞ,മായാവതിയെ വീട്ടീച്ചെന്ന് കാണാനൊന്നും കാരാട്ടിന് മടിയില്ലായിരുന്നല്ലോ. മറ്റുള്ളവരെ കുറ്റംപറഞ്ഞ്, അവരേക്കാൾ വലിയവരാണെന്ന് ഭാവിക്കുക എന്നത് കേരളീയരുടെ ചീത്ത സ്വഭാവം. ഇത്, മലയാളിയുടെ അടിസ്ഥാനസ്വഭാവങ്ങളിലൊന്ന് ആയതിനാലാവാം, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇവിടെപ്പടർന്നത്. അതില്ലാത്തതാവാം,ഇപ്പോഴും ഇവിടത്തേക്കാൾ ദാരിദ്ര്യവും കുഴപ്പങ്ങളുമുള്ള മറ്റ് ഇൻഡ്യൻ സംസ്ഥാനങ്ങളിലേക്കോ, നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട്ടിലേക്കോ കര്‍ണാടകയിലേക്ക് പോലുമോ കമ്മ്യൂണിസം വളരാതിരുന്നതും.
Free Counter
Free Counter
Saturday, July 12, 2008
പൊട്ടക്കിണര്‍ സ്വാതന്ത്ര്യം
പല രാജ്യങ്ങളിലുമുള്ള ചെറിയ മേഖലക്കാർക്ക് അവരുടേതായ സ്വതന്ത്രരാജ്യം വേണമെന്ന് ആഗ്രഹമുണ്ട്. അവരിൽ ചിലർ ഏതുഹീനമാർഗവും അതിനുവേണ്ടി ഉപയോഗിക്കുന്നുമുണ്ട്. യഥാർത്ഥത്തിൽ, ചെറിയ സ്വതന്ത്രരാജ്യങ്ങൾക്ക് വേണ്ടിവരുന്ന ഭരണനിർവഹണ സംവിധാനങ്ങൾ,അവർക്ക് താങ്ങാവുന്നതിലേറെ ചെലവുവരുത്തും. രാഷ്ട്രസുരക്ഷ തന്നെ അതിൽ പ്രധാനം. ഇതൊക്കെ മനസിലാക്കാൻ തലയുള്ളവരാണ്, വേർപെട്ടതിനുശേഷം, കൂടിച്ചേരുന്നത്. ജർമ്മനിയുടെ കാര്യമൊക്കെ ഉദാഹരണം. ശ്രീലങ്കയിലെ തമിഴർ,ആയുധത്തിനുവേണ്ടി ചെലവാക്കിയ കാശുണ്ടാരുന്നേൽ അവർക്ക് എത്രയോ ഭേദപ്പെട്ട നിലയിൽ ജീവിക്കാമായിരുന്നു. മാത്രമോ, വിദ്യാഭ്യാസം കിട്ടാതേയും ജീവിക്കാനാകാതേയും എത്രയോ പേരുടെ ജന്മവും പോയി. എവിടെച്ചെന്നാലും, ഞാനാണ് വലുത്,എന്റെ ജീവിതരീതിയാണ് ശരി,എന്റെ സംസ്കാരമാണ് യഥാർത്ഥ സംസ്കാരം എന്നൊക്കെ മനസ്സിലുറച്ച,പൊട്ടക്കിണറ്റിൽ ജനിച്ചുവളർന്ന തവളയെപ്പോലുള്ളവരുടെ, ആജ്ഞാശക്തിയുള്ള വാക്കുകൾക്കു പിറകേപോയി, എത്രയോ തലമുറകളുടെ ജീവിക്കാനുള്ള അവകാശമാണ് നഷ്ടമാകുന്നതെന്ന് എന്നാണാവോ ഇവരൊക്കെ മനസ്സിലാക്കുക? ലോകത്തെ എല്ലാ രാജ്യങ്ങൾക്കുംതന്നെ പരസ്പരാശ്രയമില്ലാതെ നന്നായി ജീവിക്കാനാകില്ല എന്നു കാണാം.സമയത്തിന്റെ ഒരു സെക്കന്റുപോലും തിരിച്ചു പിടിക്കാനോ സമ്പാദിച്ചുവയ്ക്കാനോ വെട്ടിപ്പിടിക്കാനോ ആവില്ലല്ലോ. ജീവിതത്തിൽനിന്ന് ഒരു ദിവസമോ സെക്കന്റുതന്നെയോ വെറുതേപോയെങ്കിൽ പോയതു തന്നെ. അപ്പോൾ ജീവിതം തന്നെയോ?
Free Counter
Free Counter
Thursday, July 10, 2008
പരീക്ഷാശനി
കുറച്ചുപേര് ശനിയാഴ്ച്ച പരീക്ഷയെഴുതുന്നത് അവരുടെ മതവിശ്വാസത്തിന് നിരക്കാത്തതായിക്കണ്ട് കേസുകൊടുത്ത് വൈകിട്ട് പരീക്ഷ എഴുതുകയൊക്കെച്ചെയ്തല്ലോ. ഇക്കൂട്ടർക്ക് സ്വതന്ത്രമായി ഒരു രാജ്യം ഇനി ഉണ്ടായി എന്ന് സങ്കൽപ്പിച്ചുനോക്കു. അപ്പോൾ അവിടത്തെ രാജ്യം കാക്കുന്ന പട്ടാളക്കാർ ഉൾപ്പടെയുള്ളവർ ശനിയാഴ്ച്ച പകൽ ജോലി ചെയ്യുകയേയില്ലാതെ പ്രാർത്ഥനയുംമറ്റുമായി കഴിയുമോ.
Free Counter
Free Counter
Sunday, July 6, 2008
കശാപ്പ് വിശ്വാസം
മിക്ക മതക്കാർക്കും നിക്ഷിദ്ധമായ ചില ആഹാരപദാർത്ഥമുണ്ട്.അതൊക്കെ ഒരു മിശ്രിതസമൂഹത്തിൽ കടുപ്പത്തിൽ നിരോധിക്കാതിരിക്കുന്നതാണ് നല്ലത്. പുതിയ ആൾദൈവങ്ങളൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ഒരു കൂട്ടരുടെ വിശുദ്ധമൃഗം, കോഴി എന്ന അവസ്ഥ വന്നെന്നിരിക്കട്ടെ. കോഴിവധം നിരോധിക്കണമെന്നുപറഞ്ഞ് അക്കൂട്ടർ പ്രക്ഷോഭത്തിനിറങ്ങിയാൽ പ്രയാസമാവുമല്ലോ. ഇപ്പോത്തന്നെ ദിഗംബരന്മാരുണ്ട്. അവരുടെ വിശ്വാസമനുസരിച്ച്, അവർ എവിടേയും നടക്കാനൊക്കെ തുടങ്ങിയാലോ. ദശാവതാരത്തിൽ ആദ്യത്തേത് മൽസ്യത്തിന്റേതാണ്. അതിനാൽ `പൊട്ടക്കിണർലോകത്തെ' ആരെങ്കിലും, മൽസ്യത്തെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതും, ചൂണ്ടയിട്ട് ഭീകരമായി പിടിക്കുന്നതും, റോഡരുകിൽ മുറിച്ചൊക്കെ പ്രദർശിപ്പിക്കുന്നതും നിരോധിക്കണമെന്ന് പറഞ്ഞുതുടങ്ങിയാലോ. ചില കൂട്ടർ, കാണുന്നവരെ തെറ്റുചെയ്യിക്കാതിരിക്കാനായി തലമുതൽ മൂടി ഇടുന്ന വസ്ത്രം മൂലം, പെട്ടെന്നു കാണുന്നവർ പേടിക്കാതിരിക്കാനായി, കറുപ്പുനിറം ഒഴിവാക്കിക്കൂടേ.നമ്മുടേതുപോലെ വളരെ വൈവിദ്ധ്യമാർന്ന മതാചാരങ്ങളുള്ള രാജ്യത്ത്,ആരുടേയും മതാചാരം സമൂഹത്തിൽ പൂർണ്ണമായനിലയിൽ നടപ്പാക്കാനായി ശ്രമിക്കാതിരിക്കുന്നതാണ് എല്ലാവരുടേയും സമാധാനജീവിതത്തിന് നല്ലത്. ദൈവത്തിനും അതാവുമല്ലോ ഇഷ്ടം.
Free Counter
Free Counter
Friday, June 27, 2008
സെക്സില്ലാതെ,സ്റ്റണ്ടില്ലാതെ,കല്യാണമണ്ഡപമാക്കാതെ
മലയാളസിനിമ കാണാൻ തീയറ്ററിൽ ആളെത്തുന്നില്ല.പല തീയറ്ററുകളും കല്യാണമണ്ഡപങ്ങളായി മാറി.തീയറ്ററിൽ ആളെത്താൻ ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്.ടിക്കറ്റ്‌തുക കുറയ്ക്കലാണ് അതിലൊന്ന്. ടിക്കറ്റിലെ വിനോദനികുതി ഒഴിവാക്കി ഇത് നടപ്പാക്കാം. ഇതിനാൽ തീയറ്ററുകാരന്റെ വിഹിതം കുറയുകില്ല. കേബിൾ ചാനലിലൂടെ സിനിമ കണ്ടാൽ വിനോദനികുതി വേണ്ട,എന്നാലത് തീയറ്ററിലിരുന്നായാൽ വിനോദനികുതി വേണമെന്ന ഇരട്ടത്താപ്പ് ഒഴിവാക്കലും ഇതിലൂടെ നടപ്പാവും. വിനോദനികുതിവരുമാനമൊഴിവാക്കാനാവില്ലെങ്കിൽ കേബിൾറ്റിവികണക്ഷന് വീടൊന്നിന് മാസംതോറും പഞ്ചായത്തിൽ 10 രൂപ,മുനിസിപ്പാലിറ്റിയിൽ 15 രൂപ,കോർപ്പറേഷനിൽ 20 രൂപ എന്ന തോതിൽ നികുതി ഏർപ്പെടുത്താവുന്നതാണ്.മറ്റൊരുകാര്യം സീസൺ ടിക്കറ്റ് ഏർപ്പെടുത്തുക എന്നതാണ്.ഒരാൾക്ക് 4 ഷോ കാണാനുള്ള ഒരു മാസക്കാലാവധിയുള്ള ബാൽക്കണിക്കുള്ള സീസൺ ടിക്കറ്റിന് 100 രൂപ എന്ന നിരക്ക് പട്ടണത്തിൽ ഏർപ്പെടുത്താവുന്നതാണ്. 3 മാസം,6 മാസം എന്നീ കാലാവധിയുള്ള പാസും നടപ്പാക്കാം. ഫാമിലി പാസ് നിർബന്ധമായും ഏർപ്പെടുത്തുക.ഷോ തുടങ്ങിയിട്ട് 10 മിനിട്ട് വരെയൊക്കെ പാസുകാർക്കായി കുറേ സീറ്റ് ഒഴിച്ചിടണം. അത് എത്രയെന്ന് എഴുതിപ്രദർശിപ്പിച്ചാൽ അതിന്റെ പേരിലെ വഴക്കും ഒഴിവാക്കാം.പുതിയ റിലീസിന്റെ ആദ്യമൂന്നു ദിവസങ്ങളിൽ പാസുകാരെ പ്രവേശിക്കാതിരിക്കാതേയുമിരിക്കാം. ക്യൂവിൽ നിന്ന് സമയം കളയാതിരിക്കാമെന്നത് പാസെടുക്കുന്നവർക്കുള്ള ഒരു മെച്ചം. ഏതുപടത്തിനും കുറേക്കാണികളെ ഉറപ്പാക്കാമെന്നതും അതിന്റെ കാശ് ആദ്യമേ കിട്ടുമെന്നതും കൊട്ടകക്കാരന്റെ മെച്ചം.നല്ല പടങ്ങൾ വരുന്ന തീയറ്ററിന്റെ പാസിന് താൽപര്യം കൂടുതൽ ഉണ്ടാകും.ഒരു വർഷം സീസൺ ടിക്കറ്റ് വഴി ഏറ്റവും കൂടുതൽ പടം കണ്ടയാൾക്ക് സമ്മാനം നൽകുകയും അതിന് പരസ്യം നൽകുകയും വേണം. സിനിമയ്ക്ക് പോകുന്നവർ സിനിമാതാരങ്ങളോട് ആകർഷണമുള്ളവർ ആയിരിക്കുമല്ലോ. ഇക്കാര്യം പ്രയോജനപ്പെടുത്തി വേറൊരു കാര്യംകൂടി ചെയ്യാവുന്നതാണ്.പുതിയ പടം റിലീസിന്റെ മൂന്നാം മുതൽ ഏഴാം നാൾ വരെ എടുക്കുന്ന ടിക്കറ്റിൽ നിന്ന് നറുക്കെടുത്ത് കിട്ടുന്നവരെ ആപ്പടത്തിന്റെ നായികയുടേയോ നായകന്റേയോ സംവിധായകന്റേയോ ഒപ്പം ഒരു ഫോട്ടോ സെഷനും ഉച്ചയൂണും ഫ്രീയായി ഏർപ്പെടുത്തുക. രണ്ടോ മൂന്നോ ജില്ലകളിലെ വിജയികളെച്ചേർത്ത് ഓരോന്ന് നടത്തുക.പുതിയ പടം റിലീസിന്റെ ആദ്യത്തെ മൂന്നു ദിവസം എത്തുന്നവർ കടുത്ത സിനിമാപ്രേമികളായിരിക്കുമെന്നതിനാലാണ് അവരെ ഒഴിവാക്കി മൂന്നാംനാൾ മുതൽ ഈപ്പരിപാടി തുടങ്ങാൻ പറയുന്നത്. ഇത്തരക്കാർ അല്ലാത്തവരെ സിനിമാക്കൊട്ടകയിൽ എത്തിക്കാനാണ് സെക്സോ സ്റ്റണ്ടോ പ്രത്യേകമായി ചേർക്കാതെ,ഈ നുറുങ്ങുവിദ്യകൾ പ്രയോഗിച്ചുനോക്കാവുന്നത്.
Free Counter
Free Counter
Sunday, June 22, 2008
സംസ്കാരസംസ്കരണം
കേരളത്തിലെ സാംസ്കാരിക നായികാനായകന്മാർ ഉത്ഘോഷിക്കാറുണ്ട്, നമ്മുടെ സംസ്കാരം കാത്തുസൂക്ഷിക്കണം എന്നൊക്കെ. കാടെവിടെ മക്കളേ എന്നും സംസ്കാരമെവിടെ മാതാപിതാക്കളേ എന്നും ചോദിക്കുന്നത് അവരാണ്. കാട് നശിക്കയുമരുത് കാടത്തം നശിക്കയും വേണം.കാട്ടുവാസികളായിരുന്നവർ ഇപ്പോൾ ഉടുപ്പിടാനൊക്കെ തുടങ്ങിയത് അവരുടെ സംസ്കാരത്തനിമ നഷ്ടപ്പെടുത്തലിൽപ്പെടില്ലേ? മലയാളിയാണുങ്ങൾ ഒറ്റമുണ്ട് ഉടുത്തും മറ്റൊന്ന് തോളിലിട്ടും നടന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അത് ഉപേക്ഷിച്ച് ഷർട്ടിട്ടതും അതിനടിയിലുള്ളതൊക്കെ കേറ്റിയിട്ടതും നമ്മുടെ പൈത്രുകത്തീന്നുള്ള വ്യതിചലനമല്ലേ? ഇപ്പോൾ സ്ത്രീകൾ ഉപയോഗിക്കുന്ന സാരിയും ചുരിദാറും മറ്റും നമ്മുടെ കണ്ടുപിടുത്തമല്ല.എന്നിട്ട് നമ്മളത് ഉപയോഗിക്കുന്നത് പാരമ്പര്യവിരുദ്ധമല്ലേ? നമ്പൂതിരി-നായർ സംബന്ധ പാരമ്പര്യവും നമ്മൾ നിലനിറുത്താതിരുന്നത് സംസ്കാരികച്യുതി ആയല്ലേ കാണേണ്ടത്?അപ്പോൾ ഈ സാംസ്കാരസൂക്ഷിപ്പുകാർ പറയുന്ന സംസ്കാരത്തനിമയുടെ അടിസ്ഥാനകാലം ഏതാണ്? ഏതു കാലത്തെ പൈത്രുകമാണാവോ നമ്മൾ നിലനിറുത്തേണ്ടത്? നമ്മുടെ സംസ്കാരം കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്ന അസംബന്ധമൊക്കെപ്പറഞ്ഞ് നമ്മളെ പറ്റിക്കാൻ ഒരോരോ കുമാരീംകുറുപ്പുമൊക്കെ കേരളത്തിന്റെ തലസ്ഥാനനഗരിയിൽത്തന്നെയുള്ളത് നമ്മുടെ തലവരക്കേട്.
Free Counter
Free Counter
Saturday, June 21, 2008
തോട് മൂടാ റോഡ്
റോഡിനുകുറുകെ പൈപ്പ്‌കണക്ഷനുംമറ്റുമായി തോടുകുഴിച്ചിട്ട് ശരിക്കും മൂടാതെ,വാഹനയാത്രക്കാർക്ക് ശല്ല്യമായ ചെറുതോടുകൾ മുറിച്ചുകടക്കാത്ത, ആരും കേരളത്തിൽ ഉണ്ടാകില്ല. കീറിയ തോട് ടാറിടാനുള്ള കാശ് ഗവണ്മെന്റിലേക്ക് മുൻകൂർ അടച്ചിട്ടാണ് കുഴിക്കുന്നവർ അപ്പണി ചെയ്യുന്നത്. ആ കുറച്ചൊരു ഭാഗം ടാറിടാൻ ഗവണ്മെന്റെന്ന വലിയ പണിക്കാരന് പെട്ടെന്നൊന്നും പറ്റാറില്ല.ഇക്കാര്യത്തിനൊരു പരിഹാരമുണ്ട്. അനുവാദം വാങ്ങിയശേഷം,റോഡുപൊളിക്കുന്നവർ ഉടനേതന്നെ,റോഡ് പഴയപടിയാക്കണം എന്ന നിയമമുണ്ടാക്കുക. ടാറിടണമെന്നില്ല.കോൺക്രീറ്റ് ഉപയോഗിച്ചാൽ മതിയാകും.അവരിക്കാര്യം ശരിക്ക് ചെയ്തില്ലെങ്കിൽ പഞ്ചായത്തുകാർ അവർക്ക് പിഴയിടുകയും വേണം. അപ്പോൾ റോഡ് മുറിക്കുന്നവർ തന്നെ,റോഡ് ശരിയായിമൂടിക്കോളും.അതിനാവശ്യമായ ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കണമെന്നേയുള്ളു.
Free Counter
Free Counter
Thursday, June 19, 2008
സാമൂഹികനീതി എന്ന ആട്ടിന്‍ തോല്‍
പി.എസ്.സി.വഴി തിരഞ്ഞെടുക്കപ്പെടുന്ന,പൊതുവിജ്ഞാനത്തിന്റെയൊക്കെക്കാര്യത്തിൽ ക്രീമിലെയറുകാരായ അധ്യാപകരാണല്ലോ സർക്കാർ വക പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കുന്നത്. എന്നാൽ ഇവരേക്കാൾ മിടുക്കുകുറഞ്ഞവർ പഠിപ്പിക്കുന്ന, എയ്ഡഡ് വിദ്യാലയങ്ങളാണ് വിദ്യാഭ്യാസനിലയിലെ മേൽത്തട്ടുകാർ. ഇതിനർത്ഥം, അധ്യാപകരുടെ നിയമനത്തിലെ സാമൂഹികനീതിവൽക്കരണമല്ല ഗുണമേന്മയ്ക്ക് കാരണമെന്നാണ്.ഇതിനാലൊക്കെയാണ്,ഇടത്തരക്കാർക്കിടയിലെ ഇടത്തരക്കാരുപോലും ഫീസ് കൊടുത്ത് അൺഎയ്ഡഡ് സ്കൂളിലൊക്കെ കുട്ടികളെ വിദ്യ അഭ്യസിക്കാൻ വിടുന്നതും. എയ്ഡഡ് സ്കൂളുകളിലും അധ്യാപകനിയമനം പി.എസ്സ്.സി. വഴിയാകുമ്പോൾ,ഇപ്പോൾ ഭേദപ്പെട്ട പഠനനിലവാരമുള്ള എയ്ഡഡ് വിദ്യാലയങ്ങൾപോലും ക്രമേണ നിലവാരത്താഴ്ച്ചയിൽ ആകും. ഇങ്ങനെ,ഭാവിയിലെ കേരളസമൂഹത്തോടുചെയ്യുന്ന വലിയ ക്രൂരതയാണ്,സാമൂഹികനീതി എന്ന ആട്ടിൻതോലിട്ട, വികലവിദ്യാഭ്യാസനയത്തെ കുട്ടികളുടെ ഭാവിലേക്ക്,പുരോഗതിയുടെ പിൻതിരിപ്പന്മാർ,ഓടിച്ചുകയറ്റുന്നത്.
Free Counter
Free Counter
Tuesday, June 17, 2008
വിടുപണി മൃഗത്തിനാണേല്‍ അഭിമാനകരം
വീട്ടുജോലിക്ക് പോകുന്നത് നമ്മുടെ നാട്ടിൽ വിലകുറഞ്ഞ പണിയായാണ്‌കരുതുന്നത്. ഒരു മനുഷ്യൻ, മറ്റൊരുമനുഷ്യന്റെ കാര്യങ്ങൾ നോക്കുന്നത് മോശം ഏർപ്പാടായാണ് എല്ലാവർക്കുംതന്നെ മനോഭാവമുള്ളത്. എന്നാൽ മനുഷ്യനേക്കാൾ വളരെ താഴ്‌ന്നനിലയിലുള്ള മൃഗങ്ങളെ പരിചരിക്കുന്നത്ര മോശമായി കാണുന്നുമില്ല. മൃഗങ്ങളുടെ മൂത്രവും അമേദ്യവും മാറ്റാനും അവയെ കുളിപ്പിക്കാനും അവയ്ക്കുവേണ്ടി പുല്ലരിയാനും മറ്റുപലത് ചെയ്യാനുമൊന്നും നാണക്കേടില്ല. അതായത്, വിടുപണി മൃഗത്തിനാണേൽ അഭിമാനകരം.മൃഗത്തേക്കാൾ എത്രയോ ഉയർന്ന നിലയിലുള്ള മനുഷ്യന്റെ കാര്യത്തിൽ ഇതൊക്കെ ചെയ്യുന്നത് മോശവുമെന്നത് ഇരട്ടത്താപ്പല്ലേ?
Free Counter
Free Counter
Sunday, June 8, 2008
ബഹുമാന്യ വേശ്യാപ്രാപികള്‍
ലോകത്തിലെ ആദ്യത്തെത്തൊഴിലായ വേശ്യാവൃത്തിയിൽ നക്ഷത്രനിലമുതൽ തറനിലവരെയുള്ളവർ കേരളത്തിലുമുണ്ട്.ഏകദേശം 53,000 സ്ത്രീകൾ ഇത്തരക്കാരായി നമുക്കിടയിൽ ഉണ്ട്. ഇവരാരും ഒരാണുമാത്രമായി ബന്ധപ്പെട്ടല്ലല്ലോ ജീവിക്കുന്നത്. അവർക്ക് ജീവിച്ചുപോകാൻ, ഒരാഴ്ചയിൽ മൂന്നുപേരെങ്കിലുമായി ശയിക്കുന്നുണ്ടാകാം. ഇവരെ സമീപിച്ചവർതന്നെ അടുത്ത ആഴ്ച്ചയും സന്ദർശിക്കുന്നു എന്നുകരുതിയാൽത്തന്നെ, ഇത്തരം ആണുങ്ങൾ, പെണ്ണുങ്ങളുടെ മൂന്നിരട്ടി ഉണ്ടല്ലോ. ഒരിക്കൽ പോയവർ,പിന്നെ ഒരുമാസം കഴിഞ്ഞാണ് വീണ്ടും പോകുകയെന്ന് സങ്കൽപ്പിച്ചാൽ, ഈത്തൊഴിലാളികളുടെ 12 ഇരട്ടി ആണുങ്ങളാണ് കേരളത്തിൽ വേശ്യാഗമനക്കാർ.അപ്പോൾ ആരാണ് കൂടുതൽ മോശം ആൾക്കാർ? ഈക്കണക്ക്, ഒരു സ്ത്രീ ഒരാഴ്ച്ചയിൽ മൂന്നുപേരുമായി ബന്ധപ്പെടുന്നു എന്ന സങ്കൽപ്പം വച്ചാണല്ലൊ. യഥാർത്ഥത്തിൽ, ഇത് ദിവസേന ഒരാളെങ്കിലുമൊക്കെ ആകും. ഇത്തരത്തിലൊക്കെ കണക്കാക്കിയാൽ, വനിതാലൈംഗികത്തൊഴിലാളികളുടെ എണ്ണത്തിന്റെ ഏഴുമുതൽ 28 ഇരട്ടിവരെ പുരുഷന്മാർ ഈ പുരാതനതൊഴിലിന്റെ ഉപഭോക്താക്കളാണ്. 15 ലക്ഷത്തോളം വരുമിക്കൂട്ടർ. സ്ത്രീകളെക്കൂടാതെ 31,000 പുരുഷവേശ്യകളുംകേരളത്തിലുണ്ട്.ഇവരിൽ ബഹുഭൂരിപക്ഷത്തെ ഉപയോഗിക്കുന്നവരും ആൺജാതി തന്നെ. അപ്പോൾ, സമൂഹത്തെ നന്നാക്കാൻ പുരുഷനെയല്ലേ നന്നാക്കേണ്ടത്? എന്നാൽ സ്ത്രീകളെ നന്നാക്കാനാണ് എല്ലാവരും ശ്രമിച്ചുകാണുന്നത്. വ്യഭിചാരകാര്യത്തിൽ സ്ത്രീകളേക്കാൾ എത്രയോ ഇരട്ടി മോശക്കാരാണ് ആണുങ്ങൾ. എന്നാലോ പേരുദോഷം മുഴുവൻ സ്ത്രീക്കും.
Free Counter
Free Counter
Thursday, June 5, 2008
അവാര്‍ഡിന്റെ ശബ്ദം
സിനിമയിലും ടെലിഫിലിമിലും മറ്റും നടീനടന്മാർക്ക് ശബ്ദം കൊടുക്കുന്നത്,പലകാരണങ്ങളാലും മറ്റുചിലരാണ്.നടി ശാരദയുടെ ശബ്ദമായി വർഷങ്ങളോളം നാം കേട്ടത് റ്റി.ആർ.ഓമനയുടെ ശബ്ദമാണെന്ന് എല്ലാവർക്കും ഇപ്പോഴും അറിയുമായിരിക്കില്ല. നല്ല ശബ്ദമില്ലായ്മ്മ, മോഡുലേഷൻ കുറവ്, ഭാവം വരായ്ക, ഭാഷ അറിയായ്ക, തുടങ്ങിയവയാണ് ഡബ്ബ് ചെയ്യിക്കാനുള്ള കാരണങ്ങൾ.ശബ്ദം വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആയതിനാലാണല്ലൊ മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നതും. അപ്പോൾ അങ്ങനുള്ള നടിക്കോ നടനോ അവാർഡ് കൊടുക്കുമ്പോൾ അവർക്ക് ഡബ്ബുചെയ്തയാൾക്കുംകൂടി ചേർത്ത് അവാർഡ് പ്രഖ്യാപിക്കുക. അവാർഡിന് യോഗ്യമായവരിൽ വേറെയാൾഡബ്ബ്ചെയ്തവരില്ലെങ്കിൽ ഡബ്ബിങ്ങിന് മാത്രമായി അവാർഡ്
കൊടുക്കുകയും വേണം.
Free Counter
കൊടുക്കുകയും വേണം.
Free Counter
മനസ്സിന്റെ അളവും വളവും
വളവുംതിരിവുമൊക്കെ ഉള്ള ശരീരത്തിനാണ് സൗന്ദര്യംഉള്ളതായി ഗണിക്കപ്പെടുന്നത്. അപ്പോപ്പിന്നെ സ്ട്രൈറ്റ് ഫോര്‍വേഡ് ആയ മനസ്സിനെക്കാള്‍ സൗന്ദര്യം ഉള്ളത് ,വളവും തിരിവും ഒക്കെയുള്ള മനസ്സിനുമായിരിക്കണം. അഥവാ സുന്ദരമാനസര്‍, വളഞ്ഞുവാ വളഞ്ഞുപോ രീതിക്കാരാകാം.
Free Counter
Free Counter
Sunday, June 1, 2008
ഗുസ്തിക്ക് ഉത്തരം
പി.റ്റി. ഉഷ,ഷൈനി,അന്‍ജു,എന്നിങ്ങനെ സ്പോര്‍ട്സ് മേഖലയില്‍ ഒട്ടേറെ മലയാളി വനിതകള്‍ പ്രശസ്തര്‍ ആയുണ്ട്.എന്നാല്‍ മലയാളി ആണുങ്ങള്‍ ഇക്കാര്യത്തില്‍ അത്ര ശോഭിക്കുന്നില്ല എന്നത് പ്രകടം. നമ്മുടെ തനതുകളിയായ ഗുസ്തിക്കൊന്നും പുതിയ പിള്ളേരെ കിട്ടാനില്ല. ഗുസ്തിക്ക് ആളെ കിട്ടണമെങ്കില്‍പുതിയ ഒരു കളി തുടങ്ങിയാല്‍ മതിയാകും. അത് വേറൊന്നുമല്ല, മിക്സഡ് സിംഗിള്‍സ് ഗുസ്തി മത്സരം ആണത്. ഇങ്ങനെയെങ്കിലുംമലയാളിപ്പയ്യന്മാര്‍ എതിരാളിയെ മലര്‍ത്തിയടിച്ച് വിജയിക്കട്ടെ. ഇതില്‍ത്തന്നെ ചെറുപ്പക്കാര്‍ തോല്‍ക്കാമെങ്കിലും വെറ്ററന്‍ആണുങ്ങള്‍ തീര്‍ച്ചയായും ജയിക്കും.
Free Counter
Free Counter
Tuesday, May 27, 2008
''രക്ഷയുടെ അടയാളം''
യേശുക്രിസ്തു പെണ്ണ്കെട്ടാഞ്ഞത്, കര്‍ത്താവിന് ഒരു കുരിശ് ഉറപ്പാണെന്ന് അറിയാവുന്നത് കൊണ്ടാവാം. ദൈവപുത്രന് കൊടുത്ത കുരിശ് , ദൈവമക്കള്‍ക്കും കൊടുക്കാതിരിക്കുന്നത് നെറികേടാണല്ലോ. അങ്ങനെ, ദൈവത്തിന്റെ സ്വന്തം രൂപത്തിലും ച്ഛായയിലും ഉള്ള പുരുഷജാതിക്കും ദൈവംതമ്പുരാന്‍ കൊടുക്കുന്നു, ഒരോ കുരിശ്. എല്ലാം മുന്‍കൂട്ടി അറിഞ്ഞിരുന്ന കര്‍ത്താവ് പോലും, കഴിയുമെങ്കില്‍ ഈപാനപാത്രം എന്നില്‍നിന്നു മാറ്റണമേ എന്ന് പ്രാര്‍ത്ഥിച്ചുപോയിരുന്നു. സ്വന്തം ഭാര്യയെ 'രക്ഷയുടെ അടയാളം'ആയി കാണുന്ന, ആദാമിന്റെ പിന്മുറക്കാരും, അങ്ങനെതന്നെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു.
Free Counter
Free Counter
Sunday, May 25, 2008
ഇമ്മിണി വല്ല്യ പൂജ്യം
ഭാരതീയന്റെ മഹത്തായ കണ്ടുപിടിത്തം. അതിന്റെ സംപൂജ്ജ്യതയില്‍ നാമിപ്പോഴും അഭിമാനച്ചോരത്തിളപ്പുകാര്‍. എന്നാല്‍, ഒന്നുമുതല്‍ ഒന്‍പതുവരെ കണ്ടുപിടിച്ച മറ്റുള്ളവര്‍ക്ക് , പൂജ്യവും കണ്ടുപിടിക്കാന്‍ ആവുമായിരുന്നില്ലേ എന്ന് നാമോര്‍ക്കുന്നില്ല. ഇക്കാര്യത്തില്‍ ഇത്രേം വലിയ രാജ്യത്തിന്റെ കണ്ടുപിടിത്തം വെറും പത്തിലൊന്ന്. എന്നാല്‍, ഇതിന്റെ പൊങ്ങച്ചമോ പത്തില്‍ പത്തും.
Free Counter
Free Counter
Saturday, May 24, 2008
ഉട്ടോപ്യന്‍ നിര്‍മ്മിത സ്വദേശ സോഷ്യലിസം
ഒരു കാലത്തും ഒരുകാര്യത്തിലും പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ പറ്റാത്ത ഇസമാണ് സോഷ്യലിസം. ഇത് നടപ്പിലാക്കും എന്നു പറഞ്ഞു വളരെക്കാലം എല്ലാരേയും പറ്റിക്കാന്‍ കുറെ വാചകവീരന്മാര്‍ക്ക് കഴിഞ്ഞു. കഷ്ടം, നമ്മളെല്ലാം എത്രത്തോളം മണ്ടന്മാരാ.
Free Counter
Free Counter
Saturday, May 17, 2008
ജപ്പാന്‍തൊഴിലാളി മൂര്‍ദ്ദാബാദ്
അമേരിക്ക ജപ്പാനില്‍ ബോംബിട്ടവകയില്‍ ജപ്പാന്‍കാര്‍ക്കില്ലാത്ത ദേഷ്യമാണ് നമുക്ക് അമേരിക്കയോട്. ഇവിടത്തെ ഡമോക്രാറ്റിക് യൂത്തന്‍മാര്‍ക്കും കുത്തിത്തിരുപ്പ് കുത്തകക്കാര്‍ക്കും തൊണ്ടകീറാനും , ഒരു പണിയായുധത്തിലും തൊടാത്ത കൈയ്യുടെ , മസില്‍ പെരുപ്പിക്കാനും, ഒരു സ്ഥിരം വിഷയമാണിത്. ജപ്പാനാണ് അമേരിക്കക്കാരുടെ പേള്‍ ഹാര്‍ബര്‍ ആദ്യം ആക്രമിച്ചത് എന്നകാര്യം നമ്മള്‍ അറിഞ്ഞമട്ട് കാട്ടുന്നുമില്ല. ഇവിടെ ഇപ്പോഴും ജപ്പാനുവേണ്ടി പന്തം കൊളുത്തിനടക്കുന്ന കാര്യം അറിയില്ലാത്ത ജപ്പാന്‍കാരെന്താ ചെയ്യുന്നേ? അമേരിക്കക്ക് എതിരെ മുദ്രാവാക്യം വിളിച്ച് നടക്കുകയല്ല. തകര്‍ന്നുപോയത് അദ്ധ്വാനിച്ച് നന്നാക്കിയെടുത്ത്, അവിടന്ന് ഒന്നാംതരം കാറുകളും മറ്റും ഉണ്ടാക്കി,വളരെ നല്ല ഉപഭോക്തൃ സേവനവും ചേര്‍ത്ത്, അമേരിക്കയില്‍ക്കൊണ്ടുതന്നെ വിറ്റുകാശുണ്ടാക്കി. അമേരിക്കന്‍ വിപണിക്ക് പേടി തോന്നുന്നവിധം വളര്‍ന്ന ജപ്പാന്‍റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി ലെവിയൊക്കെ ഏര്‍പ്പെടുപ്പെടുത്തുന്ന ഗതികേട് അമേരിക്കക്ക് വന്നു. നമ്മുടെ ഒരു സംസ്ഥാനത്തിന്‍റെ വലുപ്പമില്ലാത്ത ഒരു രാജ്യത്ത് നിന്നാണിത് സംഭവിക്കുന്നത്. നമ്മള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്തിനടുത്താണ് അവര്‍ക്കും സ്വാതന്ത്ര്യം കിട്ടിയത്. വലിയ ദുരന്തങ്ങള്‍ക്ക് ശേഷവും അവര്‍ ഇന്നു ലോകത്തിലെ മുന്‍ നിരയിലെത്തി. നമ്മെപ്പോലെ അമേരിക്കയെ കുറ്റം പറഞ്ഞുംകൊണ്ടിരിക്കയല്ലായിരുന്നവര്‍. പണി ചെയ്താല്‍ മുതലാളി കാശുണ്ടാക്കും എന്നതിനാല്‍ പണിയൊന്നും ചെയ്യാതെയും, കുറ്റം പറഞ്ഞുമുദ്രാവാക്യം വിളിച്ചും, കോലം കത്തിച്ചും നടന്നാലേ, ഒരിക്കലും ഈനാട് ഗതിപിടിക്കൂല്ല.
Free Counter
Free Counter
Friday, May 16, 2008
നോക്കുകൂലിക്ക് നോട്ടം
നോക്കുകൂലിക്ക് എതിരെ വലിയ സഖാവ്ജി ഉത്ഘോഷിച്ചത് കൊണ്ട് ചുമട്ട് തൊഴിലാളികള്‍ക്ക് കുഴപ്പമൊന്നും ഇല്ല. അധ്വാനിക്കുന്നവരുടെ പാര്‍ട്ടിക്കാര്‍ കേള്‍ക്കേണ്ടത്, അധ്വാനക്കാര്‍ പറയുന്നത് ആണല്ലോ. അല്ലാതെ പാര്‍ട്ടിക്കാര്‍ പറയുന്നത് അവരല്ല കേള്‍ക്കേണ്ടത്. അപ്പോപ്പിന്നെ ഇക്കാര്യം ബാധിക്കുന്നത് നോക്കുകൂലികൊണ്ടുമാത്രം ജീവിതത്തിന്റെ അറ്റംമുട്ടിപ്പന്മാരായ കൈനോട്ടക്കാരെ ആണ്. നോക്കുകൂലി വാങ്ങാതെ അവരെങ്ങനെ ജീവിക്കും?
Free Counter
Free Counter
അശ്ലീല എസ് എം എസ്
ഇത് ചിലപ്പോള്‍ കുഴപ്പം ആകാറുണ്ട്. അപ്പൊ പോലീസിന്‍റെ സൈബര്‍ സെല്ലൊക്കെ അന്വേഷിച്ച് ആളെ കണ്ടുപിടിക്കും. ഇതിനിത്ര പ്രയാസം ഇല്ലാത്ത ഒരു വഴിയുണ്ട്. ഇന്ത്യയില്‍ മൊബൈല്‍ കണക്ഷന്‍ ഉള്ള എല്ലാവരുടെയും നമ്പരും മേല്‍വിലാസവും സെല്‍ കമ്പനിക്കാരുടെ വെബ്സൈറ്റില്‍ ഇടുക എന്നതാണത്. പുതിയ കണക്ഷന്‍, 24 മണിക്കൂറിനുള്ളിലോ മറ്റോ സൈറ്റില്‍ ഇടണം എന്ന നിയമം ഉണ്ടാക്കണം. ഇക്കാര്യം നിലവില്‍ ഉണ്ട് എന്നകാര്യം വ്യാപകമായി പരസ്യം ചെയ്യുകയും വേണം. ടെലികോം അതോറിട്ടിയുടെ സൈറ്റില്‍ നിന്ന് സേര്‍ച്ചിങ്ങും വേണം. (ബി. എസ്. എന്‍.എല്‍.ന്‍റെ ലാന്‍ഡ് ഫോണിനു ഈ സൗകര്യം നിലവില്‍ ഉണ്ട് ). ഇങ്ങനെ ചെയ്താല്‍ ആരും മൊബൈല്‍ ഫോണില്‍ നിന്ന് അശ്ലീലം പറയുകയോ എസ്.എം.എസ്. അയക്കുകയോ ഇല്ല.
Free Counter
Free Counter
Thursday, May 15, 2008
അഹിംസാഹിംസ
നമ്മോടു പ്രചരിപ്പിക്കാനും അനുഷ്ടിക്കാനും പറയുന്ന അഹിംസ മൃഗങ്ങള്‍ നടപ്പിലാക്കിയാലോ?ചെറിയ മീനിനെ തിന്നുന്ന ഇടത്തരം മീനുകള്‍, അവയെ തിന്നുന്ന വലിയ മീനുകള്‍ എന്നിവയുടെ നാശം.പ്രാണിയെ തിന്നുന്ന തവള നശിക്കും. തവളയേയും എലിയേയും തിന്നുന്ന പാമ്പും പാമ്പിനെ തിന്നുന്ന കീരീം ഒക്കെ നശിക്കും. നമ്മുടെ ദേശീയ മൃഗം കടുവ അഹിംസക്കാരന്‍ ആയാല്‍ അതിന്‍റെ പടം മാത്രം ബാക്കിയാവും. എന്നാലും സസ്യഭുക്കായി മനുഷന് ജീവിക്കാന്‍ പറ്റിയേക്കാം. പക്ഷെ എല്ലാമായിട്ടും ബന്ധപ്പെട്ടാണ് മനുഷ്യന്‍റെ നിലനില്‍പ്പത്രേ. അതല്ലേ സിംഹവാലന്‍ കാര്യത്തില്‍ ഒക്കെ നമ്മുടെ നിലപാട്. അപ്പോള്‍പ്പിന്നെ സമ്പൂര്‍ണഅഹിംസ മനുഷ്യനും ഹിതകരമല്ല.
Free Counter
Free Counter
Sunday, May 11, 2008
ബ്രോയ്‌ലർപ്പെണ്ണുങ്ങൾ
നാടൻ പിടക്കോഴിയെപ്പോലെ, മുട്ടയിട്ട് അതിന്മേല്‍ അടയിരുന്ന്‍ കഷ്ടപ്പെട്ട് മുട്ടവിരിയിച്ച് കുഞ്ഞുണ്ടാക്കി, അതിനെ കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ നോക്കിവളർത്താൻ, ബ്രോയ്‌ലർക്കോഴിയെ കിട്ടില്ല. ബ്രോയ്‌ലർക്കോഴി, അതിന് ലഭിക്കുന്ന നല്ല ആഹാരോം കഴിച്ച്, മന്ദം മന്ദം ഗമയില്‍ നടക്കും, ഇടുന്ന മുട്ട കൃത്രിമമായി വിരിയിച്ച് ആരെങ്കിലും വളര്‍ത്തിക്കോട്ടേ. കാണാന്‍ കൊള്ളാം, ഇറച്ചിക്കും കൊള്ളാം. അല്ലാതെ കുഞ്ഞുങ്ങളെ നോക്കി വളര്‍ത്താന്‍ കൊള്ളില്ല. ബ്രോയ്‌ലർക്കോഴിയിറച്ചി ധാരാളം കഴിക്കുന്നത് കൊണ്ടാണോ ആവോ നമ്മുടെ പെണ്ണുങ്ങള്‍ മിക്കവരും ബ്രോയ്‌ലർക്കോഴിയെപ്പോലായിരിക്കുന്നു.
Free Counter
Free Counter
Saturday, May 10, 2008
വിധിശിക്ഷ -തലതിരിഞ്ഞത്
നാട്ടില്‍ കുറ്റകൃത്യങ്ങള്‍ കൂടുകയാണ്. ചില കേസുകളുടെ വിധിയില്‍ പറയാറുണ്ട്, അപൂര്‍വമായ കേസ് ആയതിനാല്‍ പരമാവധി ശിക്ഷ വിധിക്കുന്നു എന്നൊക്കെ. എന്നുവച്ചാല്‍ സാധാരണ നടന്നുകൊണ്ടിരിക്കുന്ന കേസുകള്‍ക്ക് ശിക്ഷ ചെറുത് മതിയെന്ന്. എന്നാല്‍ ആവര്‍ത്തിച്ചു ചെയ്യപ്പെടുന്ന കേസുകള്‍ക്കല്ലേ കൂടുതല്‍ വലിയ ശിക്ഷ കൊടുക്കേണ്ടത്? എന്നാലല്ലേ അത്തരം പിന്നീട് ആവര്‍ത്തിക്കാതിരിക്കൂ? ഇപ്പോഴത്തെ സ്ഥിതിയില്‍, ആദ്യം അപൂര്‍വ്വമായ കുറ്റം വീണ്ടും ചെയ്‌താല്‍, ശിക്ഷ കുറയുംകുറ്റം ആവര്‍ത്തിച്ചു കൊണ്ടുമിരിക്കും. തലതിരിഞ്ഞ രീതിയാണ് ഇത്. അപൂര്‍വമായ കേസുകള്‍ക്ക് ശിക്ഷ വലുതാകരുത്. കൂടുതല്‍ ആവര്‍ത്തിക്കുന്നതിനുശിക്ഷ കൂടുതലും വേണം. എങ്കിലേ നാട്ടില്‍ കുറ്റകൃത്യങ്ങള്‍ കുറയൂ.
Free Counter
Free Counter
Friday, May 9, 2008
ചെകുത്താന്‍ (ഭാര്യ)
ക്രിസ്ത്യാനികളുടെ വിശ്വാസമനുസരിച്ച്, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ സ്വന്തം രൂപത്തിലും സദൃശ്യത്തിലുമത്രേ. വ്യത്യസ്തരായവരുടെ യോജിപ്പിലൂടെയാണ് സൃഷ്ടി നടക്കൂ എന്ന പ്രകൃതിനിയമം വച്ചുനോക്കുമ്പോള്‍ സൃഷ്ടിക്ക് ഇരുകൂട്ടര്‍ വേണം. പുരുഷന് ദൈവത്തിന്റെ രൂപമെന്നു വിചാരിച്ചാല്‍ സ്ത്രീയ്‌ക്ക് ആരുടെ രൂപമായിരിക്കാം? ചെകുത്താന്റെയല്ലാതെ വേറെ ആരുടെ ആകാനാ. മറ്റാരും അന്നില്ലല്ലോ. ദൈവവും ചെകുത്താനും സ്ഥിരം എതിരാളികളും ഒടക്കുകാരും ആയിരിക്കുന്ന സ്ഥിതിക്ക്, ദൈവം വിവാഹമോചനം നേടിയ ദൈവത്തിന്റെ മുന്‍ഭാര്യയാവാം ചെകുത്താന്‍ എന്നു കരുതാന്‍ എല്ലാ ന്യായവുമുണ്ട്. എല്ലാ മുന്‍ഭാര്യമാരുടെയും ഒന്നാമത്തെ അജണ്ട, മുന്‍ഭര്‍ത്താവിനെ കഴിയുന്നത്ര ദ്രോഹിക്കുകയാണ് എന്നത് വച്ചുനോക്കിയാലും ദൈവവുമായി അടിച്ചുപിരിഞ്ഞ ഭാര്യയാണ് ചെകുത്താന്‍ എന്ന ചിന്തയ്ക്ക് സാധൂകരണം ഉണ്ട്.
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Subscribe to:
Posts (Atom)