Free Counter
[Font problem? Install unicode font, AnjaliOldLipi-0.730.ttf from http://varamozhi.sourceforge.net/fonts/ ]
Wednesday, July 23, 2008
മഹാമലയാളി
കേരളത്തിലെ ഇടതുപക്ഷപ്പാർട്ടിക്കാരുടെ കൂറ് ഇൻഡ്യയോടല്ലായെന്നത് പലപ്പോഴും തെളിഞ്ഞിട്ടുള്ളതാണ്. ക്വിറ്റിൻഡിയാസമരം മുതലുള്ള കാര്യങ്ങൾ അതിന് തെളിവായുണ്ട്."ഇൻഡ്യൻ നിർമ്മിത വിദേശമദ്യം" എന്ന പ്രയോഗ'രീതി',അവർക്കുനന്നേ ചേരുന്നതാണ്. ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും ഇൻഡ്യാക്കാരാണെങ്കിലും, അതിന്റെ ചേരുവ വിദേശത്തേതാണ്. നമ്മെ രണ്ടുവട്ടം ആക്രമിച്ച ചൈനയോട് ഇടതർക്ക് രക്തബന്ധം പോലാണ്. എന്നാൽ നമ്മെ ആക്രമിച്ചിട്ടേ ഇല്ലാത്ത അമേരിക്കയോട് കടുത്ത വിരോധവും. ഇതിന്റെ ന്യായങ്ങൾ ആലോചിച്ചാൽ, കാര്യം വ്യക്തമാകും.മറ്റുള്ളവരേക്കാൾ തെറ്റുകൾ കുറഞ്ഞവനും കഴിവുള്ളവനും താനാണെന്ന ഒരുബോധം ഒരോ മലയാളിക്കും ഉണ്ടെന്ന് തോന്നുന്നു. പൊതുവെ, മറ്റുള്ളവരെ ബഹുമാനിക്കാൻ വിമുഖതയുള്ളസമൂഹമാണ്, കേരളത്തിലേത്. ഏതു നല്ലകാര്യത്തിന്റേയും ചീത്തവശങ്ങൾ പ്രചരിപ്പിക്കാൻ നമുക്ക് ഉത്സാഹമേറെയുണ്ട്. നോബൽസമ്മാനത്തുക ഡൈനമിറ്റിന്റെ കാശാണെന്നൊക്കെ കേട്ടിട്ടുള്ളത് ഉദാഹരണം. യാഥാർത്ഥ്യത്തിന്റെ മോശംഭാഗം പർവ്വതീകരിച്ച് പറയുന്നത് മലയാളിക്കിടയിൽ പ്രചാരം ഉള്ളരീതിയാണ്. പ്രകാശ് കാരാട്ടിന്റെ ഇത്തരത്തിലെ മലയാളിവശം,സിവിലിയൻ ആണവക്കരാറിന്റെ കാര്യത്തിലും പ്രകടം. സുപ്രീം കോടതിപോലും, പ്രഥമദൃഷ്ട്യാ അഴിമതിക്കാരി എന്നുപറഞ്ഞ,മായാവതിയെ വീട്ടീച്ചെന്ന് കാണാനൊന്നും കാരാട്ടിന് മടിയില്ലായിരുന്നല്ലോ. മറ്റുള്ളവരെ കുറ്റംപറഞ്ഞ്, അവരേക്കാൾ വലിയവരാണെന്ന് ഭാവിക്കുക എന്നത് കേരളീയരുടെ ചീത്ത സ്വഭാവം. ഇത്, മലയാളിയുടെ അടിസ്ഥാനസ്വഭാവങ്ങളിലൊന്ന് ആയതിനാലാവാം, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇവിടെപ്പടർന്നത്. അതില്ലാത്തതാവാം,ഇപ്പോഴും ഇവിടത്തേക്കാൾ ദാരിദ്ര്യവും കുഴപ്പങ്ങളുമുള്ള മറ്റ് ഇൻഡ്യൻ സംസ്ഥാനങ്ങളിലേക്കോ, നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട്ടിലേക്കോ കര്‍ണാടകയിലേക്ക് പോലുമോ കമ്മ്യൂണിസം വളരാതിരുന്നതും. 
Free Counter
Free Counter
Subscribe to:
Post Comments (Atom)
"ഇപ്പോഴും ഇവിടത്തേക്കാൾ ദാരിദ്ര്യവും കുഴപ്പങ്ങളുമുള്ള മറ്റ് ഇൻഡ്യൻ സംസ്ഥാനങ്ങളിലേക്കോ, നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട്ടിലേക്കോ കർണാടകയിലേക്കോ പോലുമോ കമ്മ്യൂണിസം വളരാതിരുന്നതും"
ReplyDeleteഇവിടെ ദാരിദ്ര്യം അല്പം കുറയ്ക്കുന്നതില്‍, കമ്മ്യുനിസ്ടുകള്‍ക്ക് പങ്കില്ലാഎന്നങ്ങു ഉറപ്പിച്ചു പറയാമോ??