പല രാജ്യങ്ങളിലുമുള്ള ചെറിയ മേഖലക്കാർക്ക് അവരുടേതായ സ്വതന്ത്രരാജ്യം വേണമെന്ന് ആഗ്രഹമുണ്ട്. അവരിൽ ചിലർ ഏതുഹീനമാർഗവും അതിനുവേണ്ടി ഉപയോഗിക്കുന്നുമുണ്ട്. യഥാർത്ഥത്തിൽ, ചെറിയ സ്വതന്ത്രരാജ്യങ്ങൾക്ക് വേണ്ടിവരുന്ന ഭരണനിർവഹണ സംവിധാനങ്ങൾ,അവർക്ക് താങ്ങാവുന്നതിലേറെ ചെലവുവരുത്തും. രാഷ്ട്രസുരക്ഷ തന്നെ അതിൽ പ്രധാനം. ഇതൊക്കെ മനസിലാക്കാൻ തലയുള്ളവരാണ്, വേർപെട്ടതിനുശേഷം, കൂടിച്ചേരുന്നത്. ജർമ്മനിയുടെ കാര്യമൊക്കെ ഉദാഹരണം. ശ്രീലങ്കയിലെ തമിഴർ,ആയുധത്തിനുവേണ്ടി ചെലവാക്കിയ കാശുണ്ടാരുന്നേൽ അവർക്ക് എത്രയോ ഭേദപ്പെട്ട നിലയിൽ ജീവിക്കാമായിരുന്നു. മാത്രമോ, വിദ്യാഭ്യാസം കിട്ടാതേയും ജീവിക്കാനാകാതേയും എത്രയോ പേരുടെ ജന്മവും പോയി. എവിടെച്ചെന്നാലും, ഞാനാണ് വലുത്,എന്റെ ജീവിതരീതിയാണ് ശരി,എന്റെ സംസ്കാരമാണ് യഥാർത്ഥ സംസ്കാരം എന്നൊക്കെ മനസ്സിലുറച്ച,പൊട്ടക്കിണറ്റിൽ ജനിച്ചുവളർന്ന തവളയെപ്പോലുള്ളവരുടെ, ആജ്ഞാശക്തിയുള്ള വാക്കുകൾക്കു പിറകേപോയി, എത്രയോ തലമുറകളുടെ ജീവിക്കാനുള്ള അവകാശമാണ് നഷ്ടമാകുന്നതെന്ന് എന്നാണാവോ ഇവരൊക്കെ മനസ്സിലാക്കുക? ലോകത്തെ എല്ലാ രാജ്യങ്ങൾക്കുംതന്നെ പരസ്പരാശ്രയമില്ലാതെ നന്നായി ജീവിക്കാനാകില്ല എന്നു കാണാം.സമയത്തിന്റെ ഒരു സെക്കന്റുപോലും തിരിച്ചു പിടിക്കാനോ സമ്പാദിച്ചുവയ്ക്കാനോ വെട്ടിപ്പിടിക്കാനോ ആവില്ലല്ലോ. ജീവിതത്തിൽനിന്ന് ഒരു ദിവസമോ സെക്കന്റുതന്നെയോ വെറുതേപോയെങ്കിൽ പോയതു തന്നെ. അപ്പോൾ ജീവിതം തന്നെയോ?
Free Counter
No comments:
Post a Comment