[Font problem? Install unicode font, AnjaliOldLipi-0.730.ttf from http://varamozhi.sourceforge.net/fonts/ ]
Thursday, October 30, 2008
മലയാളസിനിമയിലെ നരനും നാരിയും
മലയാളസിനിമയിലെ അഭിനേതാക്കളില്‍പ്പലര്‍ക്കും ദേശീയഅവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. ഭാഷാപരമായ അതിര് ഇല്ലായിരുന്നെങ്കില്‍, അവരില്‍ മിക്കവരും ദേശങ്ങള്‍വിട്ട് പ്രശസ്തരായേനെ. ജഗതി,നെടുമുടി,തിലകന്‍,ഇന്നസെണ്റ്റ് എന്നിവരിപ്പോഴും ദേശീയതലത്തില്‍ അറിയപ്പെടുന്നവരല്ല; ഇവരുടെ കഴിവുകള്‍ അത് അര്‍ഹിക്കുന്നുണ്ടെങ്കിലും. ഭരത് അവാര്‍ഡുകിട്ടിയ ഇപ്പോഴുള്ളവരില്‍ മമ്മൂട്ടിയെ ഇന്‍ഡ്യയറിയും.മോഹന്‍ലാലിനെ അത്രയ്ക്ക് അറിയില്ല. സുരേഷ്ഗോപിയെ തമിഴ്‌നാട് ഒഴികെ മറ്റെങ്ങും അറിയുമെന്നു തോന്നുന്നില്ല. അല്ലെങ്കിലും മലയാളസിനിമയിലെ ഒരു 'അത്ഭുതം'തന്നെയാണ് സുരേഷ്ഗോപീടെ ഭരത് അവാര്‍ഡ്. ഭാരതീയ ജനതാപ്പാര്‍ട്ടിവക ഭരണത്തില്‍, അനുഭാവികള്‍ക്കായി കുറേക്കാലം 'അവാര്‍ഡ്‌മേള'തന്നെ നടത്തുകയായിരുന്നല്ലോ. ആ വകയില്‍ കേരളത്തിനും ഒന്ന് വീണു. ഇപ്പോഴത്തെ സൂപ്പര്‍ നടന്‍മാര്‍ക്ക് ശേഷമുള്ള യുവനിരയില്‍, പ്രുത്വിരാജിനെയാണ് ഭാവിസൂപ്പറായി പ്രചരിപ്പിക്കപ്പെടുന്നത്. പ്രുത്വിരാജിപ്പോള്‍ മുന്‍നിരയില്‍ ഉണ്ടെങ്കിലും, സൂപ്പര്‍സ്റ്റാറായി വളരാനിടയില്ല. അതിനുള്ള അഭിനയകഴിവുകള്‍ ഇതുവരെ കാണാനായിട്ടില്ല;അവസരങ്ങള്‍ ഏറെ കിട്ടിയിട്ടും. പൊക്കിപ്പിടിക്കാന്‍ ആളുള്ളതുകൊണ്ടുമാത്രം ആരും ഉയരത്തിലേക്ക് പോയിട്ടേയിരിക്കില്ല. നല്ല കഴിവുള്ളവര്‍ വരുംവരയേ അവര്‍ക്ക് നിലയുള്ളു. മലയാളസിനിമയില്‍, അഭിനയശേഷിയും പൌരുഷവും ഉള്ള നരേന്‍ ആണ് സൂപ്പര്‍നടനായി ഉയര്‍ന്നുവരാനിടയുള്ളത്. നടിമാരില്‍ സംവ്രുതയാണ് ഉയര്‍ന്ന നിലയിലേക്ക് പോകാനുള്ള യോഗ്യതയുള്ളയാള്‍. നേരിയ ഭാവവ്യതിയാനങ്ങള്‍ പോലും സംവ്രുതയ്ക്ക് അനായാസേന പ്രകടിപ്പിക്കാനാവുന്നുണ്ട്. ഇക്കൂട്ടത്തിലെ മറ്റൊരാള്‍, ജ്യോതിര്‍മയി ആണ്. നമുക്കോരോരുത്തര്‍ക്കും തനതായ ഒരു സംഭാഷണരീതിയും ഭാവപ്രകടനരീതിയും ഉണ്ട്. അഭിനയിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കും ഇതുണ്ട്. എന്നാല്‍, ഏതുഡയലോഗ് കിട്ടിയാലും സ്വന്തം രീതിയില്‍ത്തന്നെ പറയുന്നവരെന്നാല്‍ അവര്‍ക്ക് അഭിനയശേഷി കുറവാണെന്നാണ് മനസ്സിലാക്കേണ്ടത്. ഒരുസംഭാഷണം,മണിയന്‍പിള്ളരാജു ഇങ്ങനയേ പറയൂ എന്ന് നമുക്ക് ഊഹിക്കാന്‍ കഴിയുന്നത്, അവരുടെ കഴിവുകേട് മൂലമാണ്. ദ്വിലീപ് ഇല്ലാതെ മലയാളസിനിമയുടെ ഭാവി കാണാനാകില്ല. മറ്റാരുടേതുമല്ലാത്ത മേഖലകളിലാണ് ദ്വിലീപ് സ്ഥാനമുറപ്പിച്ചിട്ടുള്ളത്. മലയാളസിനിമയിലെ താരങ്ങളെ അറിയാത്ത ഒരാളെ കുഞ്ഞിക്കൂനന്‍ കാണിച്ചാല്‍,കുഞ്ഞിക്കൂനനിലെ രണ്ടുകഥാപാത്രവുമായത് ഒരാളാണെന്ന് പറയില്ല. ദ്വിലീപിണ്റ്റെ കഴിവുകളുടെ നല്ല പ്രകടനമാണത്.പ്രധാനകഥാപാത്രം തമാശക്കാരനായിപ്പോയതിനാല്‍ അതിലെ അഭിനയം നമ്മള്‍ കാര്യമാക്കീല്ല എന്നേയുള്ളു. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്ന ഓഡിയോക്കാസറ്റിലൊക്കെ മാവേലിയായ ഇന്നസെണ്റ്റിണ്റ്റെ ശബ്ദം, ദ്വിലീപിണ്റ്റെ ശബ്ദമാണെന്ന് നമ്മളെത്രയോ കാലം കഴിഞ്ഞാണറിഞ്ഞത്. ദ്വിലീപിണ്റ്റെ ശബ്ദാഭിനയകഴിവിനും നല്ല ഉദാഹരണമാണത്. ശരീെരവലുപ്പത്തിണ്റ്റെ 'ചെറുപ്പമാണ്' ദ്വിലീപിനും ജ്യോതിര്‍മയിക്കും സൂപ്പറുകളായി വളരാന്‍ തടസ്സം. നായകനേയോ നായികയേയോ മാത്രം, നല്ലനടന്‍, നടി എന്നിവയ്ക്കായി പരിഗണിക്കുന്നരീതിയാലാണ്, അതിലേറെ നന്നായി അഭിനയിക്കുന്ന മറ്റുള്ളവര്‍ക്ക് അവാര്‍ഡ് കിട്ടാതെ പോകുന്നത്. എന്നാല്‍ നമ്മുടെ മിക്ക അവാര്‍ഡ് നിര്‍ണ്ണയവും, അഭിനയേതരഅളവുകള്‍ വച്ചുള്ളതാണ് എന്നതിനാല്‍, ഈ രീതി തുടരുന്നതാണ് ഭേദം. അല്ലെങ്കില്‍ ഏതെങ്കിലും രണ്ട് ഡയലോഗ് പറയാന്‍ കഴിഞ്ഞവരും, മുഖ്യധാരാപിന്‍വാതിലിലൂടെ അവാര്‍ഡ് നേടിയേനെ. നരേനും സംവ്രുതയും സ്വകാര്യജീവിതം ഒട്ടൊക്കെ ഉപേക്ഷിച്ച് സിനിമാഭിനയത്തിനായി താല്‍പ്പര്യപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍, മലയാളത്തിലെ ഒന്നാംനിര അഭിനയേതാക്കളായി മാറും .ഈ ആശ അവര്‍ക്കേറെ കാശുമേകും.
Subscribe to:
Post Comments (Atom)
No comments:
Post a Comment