Friday, June 27, 2008

സെക്സില്ലാതെ,സ്റ്റണ്ടില്ലാതെ,കല്യാണമണ്ഡപമാക്കാതെ

മലയാളസിനിമ കാണാൻ തീയറ്ററിൽ ആളെത്തുന്നില്ല.പല തീയറ്ററുകളും കല്യാണമണ്ഡപങ്ങളായി മാറി.തീയറ്ററിൽ ആളെത്താൻ ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്‌.ടിക്കറ്റ്‌തുക കുറയ്ക്കലാണ്‌ അതിലൊന്ന്‌. ടിക്കറ്റിലെ വിനോദനികുതി ഒഴിവാക്കി ഇത്‌ നടപ്പാക്കാം. ഇതിനാൽ തീയറ്ററുകാരന്റെ വിഹിതം കുറയുകില്ല. കേബിൾ ചാനലിലൂടെ സിനിമ കണ്ടാൽ വിനോദനികുതി വേണ്ട,എന്നാലത്‌ തീയറ്ററിലിരുന്നായാൽ വിനോദനികുതി വേണമെന്ന ഇരട്ടത്താപ്പ്‌ ഒഴിവാക്കലും ഇതിലൂടെ നടപ്പാവും. വിനോദനികുതിവരുമാനമൊഴിവാക്കാനാവില്ലെങ്കിൽ കേബിൾറ്റിവികണക്ഷന്‌ വീടൊന്നിന്‌ മാസംതോറും പഞ്ചായത്തിൽ 10 രൂപ,മുനിസിപ്പാലിറ്റിയിൽ 15 രൂപ,കോർപ്പറേഷനിൽ 20 രൂപ എന്ന തോതിൽ നികുതി ഏർപ്പെടുത്താവുന്നതാണ്‌.മറ്റൊരുകാര്യം സീസൺ ടിക്കറ്റ്‌ ഏർപ്പെടുത്തുക എന്നതാണ്‌.ഒരാൾക്ക്‌ 4 ഷോ കാണാനുള്ള ഒരു മാസക്കാലാവധിയുള്ള ബാൽക്കണിക്കുള്ള സീസൺ ടിക്കറ്റിന്‌ 100 രൂപ എന്ന നിരക്ക്‌ പട്ടണത്തിൽ ഏർപ്പെടുത്താവുന്നതാണ്‌. 3 മാസം,6 മാസം എന്നീ കാലാവധിയുള്ള പാസും നടപ്പാക്കാം. ഫാമിലി പാസ്‌ നിർബന്ധമായും ഏർപ്പെടുത്തുക.ഷോ തുടങ്ങിയിട്ട്‌ 10 മിനിട്ട്‌ വരെയൊക്കെ പാസുകാർക്കായി കുറേ സീറ്റ്‌ ഒഴിച്ചിടണം. അത്‌ എത്രയെന്ന്‌ എഴുതിപ്രദർശിപ്പിച്ചാൽ അതിന്റെ പേരിലെ വഴക്കും ഒഴിവാക്കാം.പുതിയ റിലീസിന്റെ ആദ്യമൂന്നു ദിവസങ്ങളിൽ പാസുകാരെ പ്രവേശിക്കാതിരിക്കാതേയുമിരിക്കാം. ക്യൂവിൽ നിന്ന്‌ സമയം കളയാതിരിക്കാമെന്നത്‌ പാസെടുക്കുന്നവർക്കുള്ള ഒരു മെച്ചം. ഏതുപടത്തിനും കുറേക്കാണികളെ ഉറപ്പാക്കാമെന്നതും അതിന്റെ കാശ്‌ ആദ്യമേ കിട്ടുമെന്നതും കൊട്ടകക്കാരന്റെ മെച്ചം.നല്ല പടങ്ങൾ വരുന്ന തീയറ്ററിന്റെ പാസിന്‌ താൽപര്യം കൂടുതൽ ഉണ്ടാകും.ഒരു വർഷം സീസൺ ടിക്കറ്റ്‌ വഴി ഏറ്റവും കൂടുതൽ പടം കണ്ടയാൾക്ക്‌ സമ്മാനം നൽകുകയും അതിന്‌ പരസ്യം നൽകുകയും വേണം. സിനിമയ്ക്ക്‌ പോകുന്നവർ സിനിമാതാരങ്ങളോട്‌ ആകർഷണമുള്ളവർ ആയിരിക്കുമല്ലോ. ഇക്കാര്യം പ്രയോജനപ്പെടുത്തി വേറൊരു കാര്യംകൂടി ചെയ്യാവുന്നതാണ്‌.പുതിയ പടം റിലീസിന്റെ മൂന്നാം മുതൽ ഏഴാം നാൾ വരെ എടുക്കുന്ന ടിക്കറ്റിൽ നിന്ന്‌ നറുക്കെടുത്ത്‌ കിട്ടുന്നവരെ ആപ്പടത്തിന്റെ നായികയുടേയോ നായകന്റേയോ സംവിധായകന്റേയോ ഒപ്പം ഒരു ഫോട്ടോ സെഷനും ഉച്ചയൂണും ഫ്രീയായി ഏർപ്പെടുത്തുക. രണ്ടോ മൂന്നോ ജില്ലകളിലെ വിജയികളെച്ചേർത്ത്‌ ഓരോന്ന് നടത്തുക.പുതിയ പടം റിലീസിന്റെ ആദ്യത്തെ മൂന്നു ദിവസം എത്തുന്നവർ കടുത്ത സിനിമാപ്രേമികളായിരിക്കുമെന്നതിനാലാണ്‌ അവരെ ഒഴിവാക്കി മൂന്നാംനാൾ മുതൽ ഈപ്പരിപാടി തുടങ്ങാൻ പറയുന്നത്‌. ഇത്തരക്കാർ അല്ലാത്തവരെ സിനിമാക്കൊട്ടകയിൽ എത്തിക്കാനാണ്‌ സെക്സോ സ്റ്റണ്ടോ പ്രത്യേകമായി ചേർക്കാതെ,ഈ നുറുങ്ങുവിദ്യകൾ പ്രയോഗിച്ചുനോക്കാവുന്നത്‌.Free Web Counter



Free Counter

Sunday, June 22, 2008

സംസ്കാരസംസ്കരണം

കേരളത്തിലെ സാംസ്കാരിക നായികാനായകന്മാർ ഉത്ഘോഷിക്കാറുണ്ട്‌, നമ്മുടെ സംസ്കാരം കാത്തുസൂക്ഷിക്കണം എന്നൊക്കെ. കാടെവിടെ മക്കളേ എന്നും സംസ്കാരമെവിടെ മാതാപിതാക്കളേ എന്നും ചോദിക്കുന്നത്‌ അവരാണ്‌. കാട്‌ നശിക്കയുമരുത്‌ കാടത്തം നശിക്കയും വേണം.കാട്ടുവാസികളായിരുന്നവർ ഇപ്പോൾ ഉടുപ്പിടാനൊക്കെ തുടങ്ങിയത്‌ അവരുടെ സംസ്കാരത്തനിമ നഷ്ടപ്പെടുത്തലിൽപ്പെടില്ലേ? മലയാളിയാണുങ്ങൾ ഒറ്റമുണ്ട്‌ ഉടുത്തും മറ്റൊന്ന്‌ തോളിലിട്ടും നടന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അത്‌ ഉപേക്ഷിച്ച്‌ ഷർട്ടിട്ടതും അതിനടിയിലുള്ളതൊക്കെ കേറ്റിയിട്ടതും നമ്മുടെ പൈത്രുകത്തീന്നുള്ള വ്യതിചലനമല്ലേ? ഇപ്പോൾ സ്ത്രീകൾ ഉപയോഗിക്കുന്ന സാരിയും ചുരിദാറും മറ്റും നമ്മുടെ കണ്ടുപിടുത്തമല്ല.എന്നിട്ട്‌ നമ്മളത്‌ ഉപയോഗിക്കുന്നത്‌ പാരമ്പര്യവിരുദ്ധമല്ലേ? നമ്പൂതിരി-നായർ സംബന്ധ പാരമ്പര്യവും നമ്മൾ നിലനിറുത്താതിരുന്നത്‌ സംസ്കാരികച്യുതി ആയല്ലേ കാണേണ്ടത്‌?അപ്പോൾ ഈ സാംസ്കാരസൂക്ഷിപ്പുകാർ പറയുന്ന സംസ്കാരത്തനിമയുടെ അടിസ്ഥാനകാലം ഏതാണ്‌? ഏതു കാലത്തെ പൈത്രുകമാണാവോ നമ്മൾ നിലനിറുത്തേണ്ടത്‌? നമ്മുടെ സംസ്കാരം കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്ന അസംബന്ധമൊക്കെപ്പറഞ്ഞ്‌ നമ്മളെ പറ്റിക്കാൻ ഒരോരോ കുമാരീംകുറുപ്പുമൊക്കെ കേരളത്തിന്റെ തലസ്ഥാനനഗരിയിൽത്തന്നെയുള്ളത്‌ നമ്മുടെ തലവരക്കേട്‌.

Free Web Counter

Free Counter

Saturday, June 21, 2008

തോട് മൂടാ റോഡ്

റോഡിനുകുറുകെ പൈപ്പ്‌കണക്ഷനുംമറ്റുമായി തോടുകുഴിച്ചിട്ട്‌ ശരിക്കും മൂടാതെ,വാഹനയാത്രക്കാർക്ക്‌ ശല്ല്യമായ ചെറുതോടുകൾ മുറിച്ചുകടക്കാത്ത, ആരും കേരളത്തിൽ ഉണ്ടാകില്ല. കീറിയ തോട്‌ ടാറിടാനുള്ള കാശ്‌ ഗവണ്മെന്റിലേക്ക്‌ മുൻകൂർ അടച്ചിട്ടാണ്‌ കുഴിക്കുന്നവർ അപ്പണി ചെയ്യുന്നത്‌. ആ കുറച്ചൊരു ഭാഗം ടാറിടാൻ ഗവണ്മെന്റെന്ന വലിയ പണിക്കാരന്‌ പെട്ടെന്നൊന്നും പറ്റാറില്ല.ഇക്കാര്യത്തിനൊരു പരിഹാരമുണ്ട്‌. അനുവാദം വാങ്ങിയശേഷം,റോഡുപൊളിക്കുന്നവർ ഉടനേതന്നെ,റോഡ്‌ പഴയപടിയാക്കണം എന്ന നിയമമുണ്ടാക്കുക. ടാറിടണമെന്നില്ല.കോൺക്രീറ്റ്‌ ഉപയോഗിച്ചാൽ മതിയാകും.അവരിക്കാര്യം ശരിക്ക്‌ ചെയ്തില്ലെങ്കിൽ പഞ്ചായത്തുകാർ അവർക്ക്‌ പിഴയിടുകയും വേണം. അപ്പോൾ റോഡ്‌ മുറിക്കുന്നവർ തന്നെ,റോഡ്‌ ശരിയായിമൂടിക്കോളും.അതിനാവശ്യമായ ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കണമെന്നേയുള്ളു.
Free Web Counter

Free Counter

Thursday, June 19, 2008

സാമൂഹികനീതി എന്ന ആട്ടിന്‍ തോല്‍

പി.എസ്‌.സി.വഴി തിരഞ്ഞെടുക്കപ്പെടുന്ന,പൊതുവിജ്ഞാനത്തിന്റെയൊക്കെക്കാര്യത്തിൽ ക്രീമിലെയറുകാരായ അധ്യാപകരാണല്ലോ സർക്കാർ വക പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കുന്നത്‌. എന്നാൽ ഇവരേക്കാൾ മിടുക്കുകുറഞ്ഞവർ പഠിപ്പിക്കുന്ന, എയ്ഡഡ്‌ വിദ്യാലയങ്ങളാണ്‌ വിദ്യാഭ്യാസനിലയിലെ മേൽത്തട്ടുകാർ. ഇതിനർത്ഥം, അധ്യാപകരുടെ നിയമനത്തിലെ സാമൂഹികനീതിവൽക്കരണമല്ല ഗുണമേന്മയ്ക്ക്‌ കാരണമെന്നാണ്‌.ഇതിനാലൊക്കെയാണ്‌,ഇടത്തരക്കാർക്കിടയിലെ ഇടത്തരക്കാരുപോലും ഫീസ്‌ കൊടുത്ത് അൺഎയ്ഡഡ്‌ സ്കൂളിലൊക്കെ കുട്ടികളെ വിദ്യ അഭ്യസിക്കാൻ വിടുന്നതും. എയ്ഡഡ്‌ സ്കൂളുകളിലും അധ്യാപകനിയമനം പി.എസ്സ്‌.സി. വഴിയാകുമ്പോൾ,ഇപ്പോൾ ഭേദപ്പെട്ട പഠനനിലവാരമുള്ള എയ്ഡഡ്‌ വിദ്യാലയങ്ങൾപോലും ക്രമേണ നിലവാരത്താഴ്ച്ചയിൽ ആകും. ഇങ്ങനെ,ഭാവിയിലെ കേരളസമൂഹത്തോടുചെയ്യുന്ന വലിയ ക്രൂരതയാണ്‌,സാമൂഹികനീതി എന്ന ആട്ടിൻതോലിട്ട, വികലവിദ്യാഭ്യാസനയത്തെ കുട്ടികളുടെ ഭാവിലേക്ക്‌,പുരോഗതിയുടെ പിൻതിരിപ്പന്മാർ,ഓടിച്ചുകയറ്റുന്നത്‌.
Free Web Counter

Free Counter

Tuesday, June 17, 2008

വിടുപണി മൃഗത്തിനാണേല്‍ അഭിമാനകരം

വീട്ടുജോലിക്ക്‌ പോകുന്നത്‌ നമ്മുടെ നാട്ടിൽ വിലകുറഞ്ഞ പണിയായാണ്‌കരുതുന്നത്‌. ഒരു മനുഷ്യൻ, മറ്റൊരുമനുഷ്യന്റെ കാര്യങ്ങൾ നോക്കുന്നത്‌ മോശം ഏർപ്പാടായാണ്‌ എല്ലാവർക്കുംതന്നെ മനോഭാവമുള്ളത്‌. എന്നാൽ മനുഷ്യനേക്കാൾ വളരെ താഴ്‌ന്നനിലയിലുള്ള മൃഗങ്ങളെ പരിചരിക്കുന്നത്ര മോശമായി കാണുന്നുമില്ല. മൃഗങ്ങളുടെ മൂത്രവും അമേദ്യവും മാറ്റാനും അവയെ കുളിപ്പിക്കാനും അവയ്ക്കുവേണ്ടി പുല്ലരിയാനും മറ്റുപലത്‌ ചെയ്യാനുമൊന്നും നാണക്കേടില്ല. അതായത്‌, വിടുപണി മൃഗത്തിനാണേൽ അഭിമാനകരം.മൃഗത്തേക്കാൾ എത്രയോ ഉയർന്ന നിലയിലുള്ള മനുഷ്യന്റെ കാര്യത്തിൽ ഇതൊക്കെ ചെയ്യുന്നത്‌ മോശവുമെന്നത്‌ ഇരട്ടത്താപ്പല്ലേ?
Free Web Counter

Free Counter

Sunday, June 8, 2008

ബഹുമാന്യ വേശ്യാപ്രാപികള്‍

ലോകത്തിലെ ആദ്യത്തെത്തൊഴിലായ വേശ്യാവൃത്തിയിൽ നക്ഷത്രനിലമുതൽ തറനിലവരെയുള്ളവർ കേരളത്തിലുമുണ്ട്‌.ഏകദേശം 53,000 സ്ത്രീകൾ ഇത്തരക്കാരായി നമുക്കിടയിൽ ഉണ്ട്‌. ഇവരാരും ഒരാണുമാത്രമായി ബന്ധപ്പെട്ടല്ലല്ലോ ജീവിക്കുന്നത്‌. അവർക്ക്‌ ജീവിച്ചുപോകാൻ, ഒരാഴ്ചയിൽ മൂന്നുപേരെങ്കിലുമായി ശയിക്കുന്നുണ്ടാകാം. ഇവരെ സമീപിച്ചവർതന്നെ അടുത്ത ആഴ്ച്ചയും സന്ദർശിക്കുന്നു എന്നുകരുതിയാൽത്തന്നെ, ഇത്തരം ആണുങ്ങൾ, പെണ്ണുങ്ങളുടെ മൂന്നിരട്ടി ഉണ്ടല്ലോ. ഒരിക്കൽ പോയവർ,പിന്നെ ഒരുമാസം കഴിഞ്ഞാണ്‌ വീണ്ടും പോകുകയെന്ന്‌ സങ്കൽപ്പിച്ചാൽ, ഈത്തൊഴിലാളികളുടെ 12 ഇരട്ടി ആണുങ്ങളാണ്‌ കേരളത്തിൽ വേശ്യാഗമനക്കാർ.അപ്പോൾ ആരാണ്‌ കൂടുതൽ മോശം ആൾക്കാർ? ഈക്കണക്ക്‌, ഒരു സ്ത്രീ ഒരാഴ്ച്ചയിൽ മൂന്നുപേരുമായി ബന്ധപ്പെടുന്നു എന്ന സങ്കൽപ്പം വച്ചാണല്ലൊ. യഥാർത്ഥത്തിൽ, ഇത്‌ ദിവസേന ഒരാളെങ്കിലുമൊക്കെ ആകും. ഇത്തരത്തിലൊക്കെ കണക്കാക്കിയാൽ, വനിതാലൈംഗികത്തൊഴിലാളികളുടെ എണ്ണത്തിന്റെ ഏഴുമുതൽ 28 ഇരട്ടിവരെ പുരുഷന്മാർ ഈ പുരാതനതൊഴിലിന്റെ ഉപഭോക്താക്കളാണ്‌. 15 ലക്ഷത്തോളം വരുമിക്കൂട്ടർ. സ്ത്രീകളെക്കൂടാതെ 31,000 പുരുഷവേശ്യകളുംകേരളത്തിലുണ്ട്‌.ഇവരിൽ ബഹുഭൂരിപക്ഷത്തെ ഉപയോഗിക്കുന്നവരും ആൺജാതി തന്നെ. അപ്പോൾ, സമൂഹത്തെ നന്നാക്കാൻ പുരുഷനെയല്ലേ നന്നാക്കേണ്ടത്‌? എന്നാൽ സ്ത്രീകളെ നന്നാക്കാനാണ്‌ എല്ലാവരും ശ്രമിച്ചുകാണുന്നത്‌. വ്യഭിചാരകാര്യത്തിൽ സ്ത്രീകളേക്കാൾ എത്രയോ ഇരട്ടി മോശക്കാരാണ്‌ ആണുങ്ങൾ. എന്നാലോ പേരുദോഷം മുഴുവൻ സ്ത്രീക്കും.
Free Web Counter

Free Counter

Thursday, June 5, 2008

അവാര്‍ഡിന്റെ ശബ്ദം

സിനിമയിലും ടെലിഫിലിമിലും മറ്റും നടീനടന്മാർക്ക്‌ ശബ്ദം കൊടുക്കുന്നത്‌,പലകാരണങ്ങളാലും മറ്റുചിലരാണ്‌.നടി ശാരദയുടെ ശബ്ദമായി വർഷങ്ങളോളം നാം കേട്ടത്‌ റ്റി.ആർ.ഓമനയുടെ ശബ്ദമാണെന്ന് എല്ലാവർക്കും ഇപ്പോഴും അറിയുമായിരിക്കില്ല. നല്ല ശബ്ദമില്ലായ്മ്മ, മോഡുലേഷൻ കുറവ്‌, ഭാവം വരായ്ക, ഭാഷ അറിയായ്ക, തുടങ്ങിയവയാണ്‌ ഡബ്ബ്‌ ചെയ്യിക്കാനുള്ള കാരണങ്ങൾ.ശബ്ദം വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആയതിനാലാണല്ലൊ മറ്റൊരാളെക്കൊണ്ട്‌ ഡബ്ബ്‌ ചെയ്യിക്കുന്നതും. അപ്പോൾ അങ്ങനുള്ള നടിക്കോ നടനോ അവാർഡ്‌ കൊടുക്കുമ്പോൾ അവർക്ക്‌ ഡബ്ബുചെയ്തയാൾക്കുംകൂടി ചേർത്ത്‌ അവാർഡ്‌ പ്രഖ്യാപിക്കുക. അവാർഡിന്‌ യോഗ്യമായവരിൽ വേറെയാൾഡബ്ബ്ചെയ്തവരില്ലെങ്കിൽ ഡബ്ബിങ്ങിന്‌ മാത്രമായി അവാർഡ്‌
കൊടുക്കുകയും വേണം.
Free Web Counter

Free Counter

മനസ്സിന്റെ അളവും വളവും

വളവുംതിരിവുമൊക്കെ ഉള്ള ശരീരത്തിനാണ് സൗന്ദര്യംഉള്ളതായി ഗണിക്കപ്പെടുന്നത്. അപ്പോപ്പിന്നെ സ്ട്രൈറ്റ്‌ ഫോര്‍വേഡ് ആയ മനസ്സിനെക്കാള്‍ സൗന്ദര്യം ഉള്ളത് ,വളവും തിരിവും ഒക്കെയുള്ള മനസ്സിനുമായിരിക്കണം. അഥവാ സുന്ദരമാനസര്‍, വളഞ്ഞുവാ വളഞ്ഞുപോ രീതിക്കാരാകാം.
Free Web Counter

Free Counter

Sunday, June 1, 2008

ഗുസ്തിക്ക് ഉത്തരം

പി.റ്റി. ഉഷ,ഷൈനി,അന്‍ജു,എന്നിങ്ങനെ സ്പോര്‍ട്സ്‌ മേഖലയില്‍ ഒട്ടേറെ മലയാളി വനിതകള്‍ പ്രശസ്തര്‍ ആയുണ്ട്.എന്നാല്‍ മലയാളി ആണുങ്ങള്‍ ഇക്കാര്യത്തില്‍ അത്ര ശോഭിക്കുന്നില്ല എന്നത് പ്രകടം. നമ്മുടെ തനതുകളിയായ ഗുസ്തിക്കൊന്നും പുതിയ പിള്ളേരെ കിട്ടാനില്ല. ഗുസ്തിക്ക് ആളെ കിട്ടണമെങ്കില്‍പുതിയ ഒരു കളി തുടങ്ങിയാല്‍ മതിയാകും. അത് വേറൊന്നുമല്ല, മിക്സഡ് സിംഗിള്‍സ് ഗുസ്തി മത്സരം ആണത്. ഇങ്ങനെയെങ്കിലുംമലയാളിപ്പയ്യന്മാര്‍ എതിരാളിയെ മലര്‍ത്തിയടിച്ച് വിജയിക്കട്ടെ. ഇതില്‍ത്തന്നെ ചെറുപ്പക്കാര്‍ തോല്‍ക്കാമെങ്കിലും വെറ്ററന്‍ആണുങ്ങള്‍ തീര്‍ച്ചയായും ജയിക്കും.
Free Web Counter

Free Counter