Free Counter
[Font problem? Install unicode font, AnjaliOldLipi-0.730.ttf from http://varamozhi.sourceforge.net/fonts/ ]
Sunday, June 8, 2008
ബഹുമാന്യ വേശ്യാപ്രാപികള്‍
ലോകത്തിലെ ആദ്യത്തെത്തൊഴിലായ വേശ്യാവൃത്തിയിൽ നക്ഷത്രനിലമുതൽ തറനിലവരെയുള്ളവർ കേരളത്തിലുമുണ്ട്.ഏകദേശം 53,000 സ്ത്രീകൾ ഇത്തരക്കാരായി നമുക്കിടയിൽ ഉണ്ട്. ഇവരാരും ഒരാണുമാത്രമായി ബന്ധപ്പെട്ടല്ലല്ലോ ജീവിക്കുന്നത്. അവർക്ക് ജീവിച്ചുപോകാൻ, ഒരാഴ്ചയിൽ മൂന്നുപേരെങ്കിലുമായി ശയിക്കുന്നുണ്ടാകാം. ഇവരെ സമീപിച്ചവർതന്നെ അടുത്ത ആഴ്ച്ചയും സന്ദർശിക്കുന്നു എന്നുകരുതിയാൽത്തന്നെ, ഇത്തരം ആണുങ്ങൾ, പെണ്ണുങ്ങളുടെ മൂന്നിരട്ടി ഉണ്ടല്ലോ. ഒരിക്കൽ പോയവർ,പിന്നെ ഒരുമാസം കഴിഞ്ഞാണ് വീണ്ടും പോകുകയെന്ന് സങ്കൽപ്പിച്ചാൽ, ഈത്തൊഴിലാളികളുടെ 12 ഇരട്ടി ആണുങ്ങളാണ് കേരളത്തിൽ വേശ്യാഗമനക്കാർ.അപ്പോൾ ആരാണ് കൂടുതൽ മോശം ആൾക്കാർ? ഈക്കണക്ക്, ഒരു സ്ത്രീ ഒരാഴ്ച്ചയിൽ മൂന്നുപേരുമായി ബന്ധപ്പെടുന്നു എന്ന സങ്കൽപ്പം വച്ചാണല്ലൊ. യഥാർത്ഥത്തിൽ, ഇത് ദിവസേന ഒരാളെങ്കിലുമൊക്കെ ആകും. ഇത്തരത്തിലൊക്കെ കണക്കാക്കിയാൽ, വനിതാലൈംഗികത്തൊഴിലാളികളുടെ എണ്ണത്തിന്റെ ഏഴുമുതൽ 28 ഇരട്ടിവരെ പുരുഷന്മാർ ഈ പുരാതനതൊഴിലിന്റെ ഉപഭോക്താക്കളാണ്. 15 ലക്ഷത്തോളം വരുമിക്കൂട്ടർ. സ്ത്രീകളെക്കൂടാതെ 31,000 പുരുഷവേശ്യകളുംകേരളത്തിലുണ്ട്.ഇവരിൽ ബഹുഭൂരിപക്ഷത്തെ ഉപയോഗിക്കുന്നവരും ആൺജാതി തന്നെ. അപ്പോൾ, സമൂഹത്തെ നന്നാക്കാൻ പുരുഷനെയല്ലേ നന്നാക്കേണ്ടത്? എന്നാൽ സ്ത്രീകളെ നന്നാക്കാനാണ് എല്ലാവരും ശ്രമിച്ചുകാണുന്നത്. വ്യഭിചാരകാര്യത്തിൽ സ്ത്രീകളേക്കാൾ എത്രയോ ഇരട്ടി മോശക്കാരാണ് ആണുങ്ങൾ. എന്നാലോ പേരുദോഷം മുഴുവൻ സ്ത്രീക്കും.

Free Counter
Free Counter
Subscribe to:
Post Comments (Atom)
No comments:
Post a Comment