Monday, September 8, 2008

മനസ്സമ്മതത്തിനുമുന്‍പ് - 1

വൈരുദ്ധ്യങ്ങളുടെ മേളനമാണ്‌ ഹാസ്യത്തിന്‌ കാരണമെന്ന്‌ പറയാറുള്ളത്‌, ചിരിയുടെ കാര്യത്തിനെന്നതുപോലെ, ശരീരപരമായ സ്രുഷ്ടിയുടെ കാര്യത്തിനും ചേരും. എല്ലാ ജീവികളേയുമ്പോലെ തന്നെ, അപൂര്‍ണ്ണരായാണ്‌ മനുഷ്യരേയും സ്രുഷ്ടിച്ചിരിക്കുന്നത്‌. അതിനാല്‍ വിരുദ്ധരുമായി ചേരാതെ വയ്യ.എന്നാല്‍ മനുഷ്യജന്‍മം, മനുഷ്യസ്രുഷ്ടിക്ക്‌ വേണ്ടിമാത്രമുള്ളതല്ലല്ലോ. അതിനാല്‍, പുതിയ ഒരു കുടുംബസ്രുഷ്ടിയ്ക്കായി ശ്രമിക്കുമ്പോള്‍ ഈക്കുറച്ച്‌ കാര്യങ്ങളും ശ്രദ്ധിക്കുക. ജീവിതപങ്കാളിയായി ഒരു സ്ത്രീയെ തീരുമാനിക്കുമ്പോള്‍ അവശ്യം ശ്രദ്ധിക്കാനുള്ളത്‌, സൌന്ദര്യം തന്നെയാണ്‌.സൌന്ദര്യമാണ്‌ നമുക്ക്‌ കണ്ടറിയാന്‍ പറ്റുന്നത്‌. സ്വഭാവം അങ്ങനെ അറിയാനാകില്ലല്ലോ. സുന്ദരികളോട്‌ പൊതുവെ എല്ലാവരും നന്നായല്ലേ പെരുമാറൂ. അതിനാല്‍ത്തന്നെ, പൊതുവെ അവരുടെ പെരുമാറ്റവും നല്ലതായിരിക്കും. കല്യാണം കഴിഞ്ഞ്‌,പെരുമാറ്റം മോശമാണെന്ന്‌ അറിഞ്ഞാല്‍പ്പോലും, സൌന്ദര്യമെങ്കിലുമുണ്ടല്ലോന്ന്‌ സമാധാനിക്കാം.അടുത്ത തലമുറയുടെ സൌന്ദര്യനിലയും ഭേദമായിരിക്കും. സൌന്ദര്യവുമില്ല, സ്വഭാവവും നല്ലതല്ല എന്ന അവസ്ഥയേക്കാള്‍ മെച്ചമായിരിക്കും, സുന്ദരിയെ വരിച്ചാല്‍. സൌന്ദര്യം കുറവാണെങ്കിലും ചിലരുടെ ഭാവങ്ങള്‍ക്ക്‌ നല്ല ശേലുണ്ടായിരിക്കും. അത്തരക്കാരേയും വരിക്കാന്‍ നന്നാണ്‌. സൌന്ദര്യവുമില്ല, മുഖഭാവം മോശവുമാണെങ്കില്‍, അത്തരം സ്ത്രീയുമായി വിവാഹബന്ധത്തിന്‌ മുതിരരുതേ. പിന്നൊന്ന്‌, സ്വന്തം സാമ്പത്തിക സാഹചര്യങ്ങള്‍ക്ക്‌ സമമായതോ ഉയര്‍ന്നതോ ആയ നിലയില്‍നിന്നേ കെട്ടാന്‍ നോക്കാവൂ . ഒത്തിരി താഴ്ന്നനിലയില്‍നിന്ന്‌ കെട്ടാതിരിക്കൂ. സമാധാനപരമായ ജീവിതത്തിന്‌ നല്ല സാമ്പത്തികസ്ഥിതിക്ക്‌ പ്രാധാന്യമേറെയാണ്‌.കാശുകണ്ടും, ചെലവാക്കാന്‍ കിട്ടീം ശീലിച്ച പെണ്‍കുട്ടികള്‍, കല്യാണശേഷം കാശിണ്റ്റെ പേരിലെ കശപിശ ഉണ്ടാക്കല്‍ കുറവാണ്‌. കേരളത്തിലെ തീരദേശം, ഇടനാട്‌, മലനാട്‌ എന്നിവയില്‍, തീരദേശക്കാരെ മറ്റുള്ളവര്‍ കല്യാണം കഴിക്കാതിരിക്കുകയാണ്‌ ഭേദം. ആണിണ്റ്റൊപ്പം പണിക്കുപണിയും, അടിക്ക്‌ അടിയും,തെറിക്ക്‌ തെറിയുമെന്ന ജാത്യാശീലങ്ങളുള്ള അക്കൂട്ടരെ മറ്റുള്ളവര്‍ക്ക്‌ സഹിക്കാന്‍ പാടായിരിക്കും. ജോലിക്കുശേഷം സമാധാനത്തോടും സന്തോഷത്തോടും വീട്ടിലിരിക്കാന്‍ കഴിയാതെ വന്നാല്‍പ്പിന്നെന്തു ജീവിതം. Free Web Counter

3 comments:

  1. സൌന്ദര്യം എന്നു പറയുന്നത് എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാവുന്ന ഒന്നല്ലെ? സുന്ദരിയാണു എന്നു പറയുന്ന ഐശ്വര്യ റായുടേയും (ഐശ്വര്യ സുന്ദരിയാണ് , പക്ഷെ അവളേക്കാള്‍ സുന്ദരികള്‍ ഉണ്ട്.) സൌന്ദര്യം ഒരു നാള്‍ നഷ്ടപ്പെട്ടു കൂടായ്ക ഇല്ലല്ലൊ.

    ഒരു നാള്‍ ഉപേക്ഷിച്ചു പോകേണ്ട ഈ ശരീരത്തിന്റെ സൌന്ദര്യം വെറുമൊരു പൊങ്ങച്ചം മാത്രം.

    സിനിമാ നടികള്‍ക്കു എന്തു സൌന്ദര്യം!!!! make up ഇല്ലാതെ കണ്ടു നോക്കണം അപ്പൊ അറിയാം പൊള്ളത്തരം. വിരൂപയായ ഭാര്യയ്ക്കു അപ്പോള്‍ ഭംഗി ഉണ്ടാവും.

    ReplyDelete
  2. സൌന്ദര്യം എന്നത്‌ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാവുന്ന ഒന്നാണെന്നത്‌ ശരിയാണ്‌. ഞാനും അങ്ങനെ വിചാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ആളാണ്‌.സൌന്ദര്യവും മോശം,സ്വഭാവവും മോശം എന്ന അവസ്ഥയേക്കാള്‍ തീര്‍ച്ചയായും ഭേദമാണ്‌, സൌന്ദര്യമെങ്കിലും ഉള്ളത്‌ എന്നാണ്‌ എണ്റ്റെ അനുഭവം.പിന്നെ, മേയ്ക്കപ്പ്‌ ഇല്ലാതെ ഒരു സിനിമാനടിയെപ്പോലും എനിക്ക്‌ കാണാനായിട്ടില്ല.അതിനാല്‍ അക്കാര്യത്തില്‍ എനിക്കഭിപ്രായം പറയാനില്ല. എണ്റ്റെ ബ്ളോഗ്‌ വായിച്ചതില്‍ സന്തോഷം,കമണ്റ്റിനു നന്ദിയും.

    ReplyDelete
  3. സൌന്ദര്യം എന്നത്‌ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാവുന്ന ഒന്നാണെന്നത്‌ ശരിയാണ്‌. ഞാനും അങ്ങനെ വിചാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ആളാണ്‌.സൌന്ദര്യവും മോശം,സ്വഭാവവും മോശം finance very bad..എന്ന അവസ്ഥയേക്കാള്‍ തീര്‍ച്ചയായും ഭേദമാണ്‌, സൌന്ദര്യമെങ്കിലും ഉള്ളത്‌ എന്നാണ്‌ എണ്റ്റെ അനുഭവം. mine too.....

    ReplyDelete