Friday, May 16, 2008

അശ്ലീല എസ് എം എസ്

ഇത് ചിലപ്പോള്‍ കുഴപ്പം ആകാറുണ്ട്. അപ്പൊ പോലീസിന്‍റെ സൈബര്‍ സെല്ലൊക്കെ അന്വേഷിച്ച് ആളെ കണ്ടുപിടിക്കും. ഇതിനിത്ര പ്രയാസം ഇല്ലാത്ത ഒരു വഴിയുണ്ട്. ഇന്ത്യയില്‍ മൊബൈല്‍ കണക്ഷന്‍ ഉള്ള എല്ലാവരുടെയും നമ്പരും മേല്‍വിലാസവും സെല്‍ കമ്പനിക്കാരുടെ വെബ്സൈറ്റില്‍ ഇടുക എന്നതാണത്. പുതിയ കണക്ഷന്‍, 24 മണിക്കൂറിനുള്ളിലോ മറ്റോ സൈറ്റില്‍ ഇടണം എന്ന നിയമം ഉണ്ടാക്കണം. ഇക്കാര്യം നിലവില്‍ ഉണ്ട് എന്നകാര്യം വ്യാപകമായി പരസ്യം ചെയ്യുകയും വേണം. ടെലികോം അതോറിട്ടിയുടെ സൈറ്റില്‍ നിന്ന് സേര്‍ച്ചിങ്ങും വേണം. (ബി. എസ്. എന്‍.എല്‍.ന്‍റെ ലാന്‍ഡ് ഫോണിനു ഈ സൗകര്യം നിലവില്‍ ഉണ്ട് ). ഇങ്ങനെ ചെയ്താല്‍ ആരും മൊബൈല്‍ ഫോണില്‍ നിന്ന് അശ്ലീലം പറയുകയോ എസ്.എം.എസ്. അയക്കുകയോ ഇല്ല.
Free Web Counter

Free Counter

1 comment:

  1. മേൽ‌വിലാസം പ്രസിദ്ധീകരിക്കുന്നത് മറ്റു പല ദുരുപയോഗങ്ങൾക്കും ഇടനൽകും.ഔദ്യോഗികമായി പരാതിൻ നൽകുന്നതിനു പോലീസ്റ്റേഷൻ ഒഴിവാക്കി മറ്റു സംവിധാനം ഏർപ്പെടുത്തുന്നത് നന്നായിരിക്കും.ഇതിനു അതാതു ടെലിഫോൺ ദാദാക്കൾ തമ്മിൽ ഒരു ധാരണയിൽ എത്തിയാൽ മതിയാകും.

    ReplyDelete