Wednesday, November 12, 2008

ഈശോയ്ക്ക്‌ ഇല്ലാഞ്ഞ കുരിശ്‌

കേരളത്തില്‍ മുസ്ളീംബഹുഭാര്യാത്വവും വിവാഹമോചനവും നിയന്ത്രിക്കാന്‍ നിയമം ഉണ്ടാവുകയാണ്‌. മൂന്നുപ്രാവശ്യം തലാക്ക്‌ എന്നുപറഞ്ഞാല്‍ വിവാഹമോചനം ആയി എന്ന രീതി തെറ്റുതന്നെയാണ്‌. ആ ഒരു രീതി ഉണ്ടായതുകൊണ്ടാകാം പര്‍ദ്ദയിട്ടവരെ കാണാനാകുന്നതും. പര്‍ദ്ദയിടണം എന്ന്‌ ഭര്‍ത്താവുപറഞ്ഞാല്‍, അത്‌ മുസ്ളിം ഭാര്യക്ക്‌ അനുസരിക്കാതിരിക്കാന്‍ ആവില്ലായിരിക്കും. എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക്‌ വിവാഹമോചനം, "സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയേക്കാളും ഇടുങ്ങിയതും ദുര്‍ഘടവുമാണ്‌". അതിനാലൊക്കെ ഇന്ന്‌ ഒരു ക്രിസ്ത്യാനിഭര്‍ത്താവ്‌ ഭാര്യയോട്‌, ചട്ടയും മുണ്ടും ധരിക്കണമെന്ന്‌ പറഞ്ഞാല്‍, അതൊട്ട്‌ നടക്കേമില്ല, ഭര്‍ത്താവ്‌ സ്ത്രീപീഡനത്തിന്‌ കേസിലാവുകയും ചെയ്യും. യേശു ഒരിക്കല്‍ പറഞ്ഞു, ദൈവം ചേര്‍ത്തത്‌ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ എന്ന്‌. മറ്റു പല കാര്യത്തിലും കര്‍ത്താവിണ്റ്റെ വാക്കുകളീന്ന്‌ സഭാനേത്രുത്വം മാറിപ്പോയിട്ടുണ്ടെങ്കിലും വിവാഹമോചനക്കാര്യത്തില്‍ കടുത്ത രീതിയാണുള്ളത്‌. നിണ്റ്റെ കുരിശും എടുത്ത്‌ പിറകേവരാന്‍, കര്‍ത്താവ്‌ പറഞ്ഞത്‌ ഓര്‍ത്തിട്ടുമായിരിക്കും ഇത്രക്ക്‌ കടുമ്പിടുത്തം. കുരിശായ ഭാര്യയെ ഉപേക്ഷിക്കാതിരിക്കാന്‍ സഭ നോക്കണമെന്നാവാം. എന്നാല്‍ നെയ്യാറ്റിന്‍കരയിലെ ബിഷഫൌസ്‌ ആക്രമണക്കേസില്‍, നിയമപ്രകാരം കാര്യം നടക്കട്ടെ എന്ന്‌ സഭ വിചാരിക്കാതെ, റോഡ്‌ തടയലും തിരുവനന്തപുരത്ത്‌ സെക്രട്ടറിയേറ്റുമാര്‍ച്ചുമൊക്കെ നടത്തിയപ്പോള്‍, കര്‍ത്താവു പറഞ്ഞ, ഒരുകരണത്തടിക്കുന്നവന്‌ മറ്റേ കരണംകൂടി കാണിച്ചുകൊടുക്കണമെന്നത്‌, സൌകര്യപൂര്‍വ്വം മറന്നു. മോശയുടെ കാലത്ത്‌, കണ്ണിന്‌ കണ്ണ്‌, പല്ലിന്‌ പല്ല്‌ എന്ന നിയമമായിരുന്നു. മോശയ്ക്ക്‌ 1500 വര്‍ഷങ്ങള്‍ക്കുശേഷം വന്ന യേശു അതപ്പാടെ മാറ്റി. അടിക്കുന്നവന്‌ രണ്ടുകരണവും കാട്ടിക്കൊടുക്കാനും സഹോദരനോട്‌ (ഭാര്യയോടല്ല) ഏഴല്ല എഴുനൂറ്‌ പ്രാവശ്യം ക്ഷമിക്കാനും പഠിപ്പിച്ചു. ദൈവംതമ്പുരാന്‍തന്നെ നിയമങ്ങള്‍ പുതുക്കുന്നതിന്‌ തെളിവാണല്ലോ മോശയുടെ നിയമങ്ങള്‍ ഈശൊ തിരുത്തിയത്‌. ഇപ്പോള്‍ ക്രിസ്തുവിനുശേഷം 2000 വര്‍ഷം കഴിഞ്ഞതിനാല്‍ മാറ്റങ്ങള്‍ ക്രിസ്ത്യന്‍ വിവാഹമോചന നിയമങ്ങളിലുമാകാം. നല്ല സ്വഭാവവും ശീലങ്ങളുമുള്ള പെണ്‍കുട്ടിയെ കണ്ടുപിടിച്ച്‌ ഭാര്യയാക്കാന്‍ കഴിയാതെ പോയ, കഴിവില്ലാതെ പോയവന്‌, ആത്തെറ്റിണ്റ്റെ ശിക്ഷ ജീവിതാവസാനം വരെ നല്‍കുന്നത്‌ ക്രൂരതയാണ്‌. ഏതു തെറ്റും തിരുത്തണമെന്ന്‌ പറയുന്നവര്‍, തെറ്റായിക്കെട്ടിപ്പോയതും തിരുത്താന്‍ അനുവദിക്കണം. കാശും സ്വാധീനവും ഉള്ളവര്‍ക്ക്‌ ഇപ്പോഴും ഇതിന്‌ കഴിയുന്നുണ്ടെങ്കിലും അല്ലാത്തവരുടെ കാര്യം കഷ്ടമാണ്‌.
Free Web Counter

1 comment:

  1. one of my cousin had a divorse recently. he married to a girl and she had an affair earlier and want to go back to him. the poor guy told her to go back and got divorced from court. but the idiot bishop did not give him an divorce and not able to get married for 4 years.

    later he did marry to a girl in court and had a kid. bishop then told they will not allow him to baptise his daughter becuse they did not allow the marriage. he submitted an application to even cardnal and still waiting for permission....

    in Orissa, they are trying to convert to people it seems. here they are not allowing. :)

    ReplyDelete