Saturday, July 26, 2008

രാഷ്ട്രീയ അണു

ഇപ്പോഴത്തെ മൻമോഹൻസിംഗ്‌ മന്ത്രിസഭയുടെ ആയുസ്സിനെ ആശങ്കിപ്പിച്ചകാര്യമാണല്ലോ ആണവോർജ്ജപദ്ധതിയുടെ കരാറുചർച്ചകൾ.ആണവക്കരാർ എന്ന്‌ മലയാളപത്രങ്ങളിൽ കാണുമ്പോൾ, അത്‌ ഒരു സൈനികകരാറാണെന്നാണ്‌ തോന്നിപ്പിക്കുക. ഇംഗ്ലീഷ്ഭാഷയിലെ പത്രങ്ങളാണ്‌, സിവിലിയൻ ആണവക്കരാർ എന്ന്‌ ശരിയായി എഴുതുന്നത്‌. മലയാളപത്രങ്ങളിൽ `ആണവക്കരാർ' എന്നേ അച്ചടിച്ചുകാണുന്നുള്ളു. പലരുടേയും തെറ്റിദ്ധാരണയ്ക്ക്‌ ഇതൊരു കാരണമാണ്‌.മറ്റൊന്ന്‌, ഹൈഡ്‌ ആക്റ്റ്‌, എന്നത്‌. ഹൈഡ്‌ എന്നു കേൾക്കുമ്പോൾ, `മറച്ചുവച്ച' എന്ന അർത്ഥമാണ്‌ തോന്നുക. ജോസഫ്‌ ഹൈഡ്‌ നേത്രുത്വം കൊടുത്ത കമ്മറ്റിയുടെ നിർദ്ദേശങ്ങൾ ആയതിനാലാണ്‌, ഹൈഡ്‌ നിയമം എന്ന്‌ പ്രയോഗിക്കുന്നത്‌. ഇക്കാര്യത്തിന്‌ പ്രചാരം കിട്ടാത്തതും സംശയങ്ങൾക്ക്‌` അടിസ്ഥാനമായിട്ടുണ്ട്‌. ജലവൈദ്യുതിക്കുറവ്‌ കാരണം കേരളത്തിലിപ്പോൾ ലോഡ്‌ ഷെഡ്ഡിംഗുണ്ട്‌. അതിനാൽ വിലകൂടിയ താപവൈദ്യുതിയൊക്കെ വാങ്ങേണ്ടിവരുന്നു. എങ്കിലും ആവശ്യത്തിന്‌ ലഭ്യവുമല്ല. കേന്ദ്രപൂളിൽനിന്ന്‌ ലഭിക്കണേൽ അവർക്കും വൈദ്യുതി ഉൽപ്പാദനം ആവശ്യത്തിനുണ്ടാകണം. പൊതുവെ,തെർമൽപ്ലാന്റും ആണവപ്ലാന്റുമാണ്‌ അവരുടേത്‌. തെർമൽപ്ലാന്റ്‌ ചെലവേറിയതും പരിസ്ഥിതിമലിനീകരണം കൂടിയതുമാണ്‌. ആണവവൈദ്യുതിപ്ലാന്റിന്‌ ആവശ്യമായ ഇന്ധനം നമുക്ക്‌കുറവാണ്‌. ആവശ്യത്തിന്റെ പകുതി ഇന്ധനത്തിലാണ്‌ ഇപ്പോൾ നമ്മുടെ ആണവപ്ലാന്റുകൾ പ്രവർത്തിക്കുന്നതെന്ന്‌ ആണവോർജ്ജകമ്മീഷൻ ചെയർമാൻ ഈയിടെ പറഞ്ഞിരുന്നു. അപ്പോൾ സ്വാഭാവികമായും വൈദ്യുതി ഉൽപ്പാദനവും കുറവായിരിക്കുമല്ലോ. ഇപ്പോത്തന്നെ ആവശ്യത്തിന്‌ തികയാത്ത ആണവഇന്ധനം, വാങ്ങാൻ നോക്കുന്നത്‌ രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ഏതുഭരണാധികാരിയും ചെയ്യുന്ന കാര്യമാണ്‌, ചെയ്യേണ്ട കാര്യവുമാണ്‌. പൊതുവിപണിയിൽ നിന്ന്‌ യഥേഷ്ടം വാങ്ങാൻ കിട്ടുന്ന സാധനവുമല്ല ആണവഇന്ധനമായ യുറേനിയം. ആണവക്കരാറിനേപ്പറ്റി യാഥാർത്ഥ്യബോധത്തിന്റെ അടിസ്ഥാനത്തിൽ നാം ചിന്തിക്കണം. ഇൻഡ്യ ആണവായുധങ്ങളുള്ള രാജ്യമാണ്‌. എന്നാൽ ആണവനിർവ്യാപനക്കരാറിൽ ഒപ്പിട്ടില്ലാത്ത രാജ്യവുമാണ്‌. AK-47 തോക്കുപോലെ, അണുവായുധങ്ങൾ ലോകത്ത്‌ വ്യാപകമാകാതിരിക്കാൻ,ആണവരാജ്യങ്ങൾ ശ്രദ്ധിക്കുന്നതിന്റെ ഫലവുംകൂടിയാണ്‌, ആണവനിർവ്യാപനക്കരാർ. മൊത്തം ലോകത്തിന്റെ സമാധാനത്തിന്‌ നല്ലതാണത്‌. ആണവസ്ഫോടനം നടത്തി, നമ്മൾ ആണവരാജ്യമാണെന്ന്‌ ലോകത്തെ അറിയിച്ചത്‌ വാജ്‌പേയി സർക്കാരാണല്ലോ.ഇപ്പോൾ അധികാരത്തിലില്ലെങ്കിലും, അക്രമണവാസന അടിസ്ഥാന സ്വഭാവങ്ങളിലൊന്നായുള്ള ബി ജെ പി ഇനിയും ഭരണത്തിൽ വന്നേക്കാം. പാക്കിസ്ഥാനെ ബോംബിട്ട്‌ ഇല്ലാതാക്കണമെന്ന ചിന്താഗതിക്കാർ ധാരാളമുള്ള പാർട്ടിയുമാണെന്നത്‌ ലോകത്തിന്‌ അറിവുള്ളതുമാണ്‌. വിദേശത്തുനിന്ന്‌ ആണവഇന്ധനം യഥേഷ്ടം ലഭ്യമായിക്കഴിഞ്ഞ്‌,നമുക്ക്‌ ആവശ്യത്തിന്‌ സമ്പുഷ്ടയുറേനിയം ഉണ്ടാകുമ്പോൾ,അണുവായുധങ്ങൾ ഉണ്ടാക്കി മറ്റ്‌എവിടേയെങ്കിലും കൊണ്ടിടാതിരിക്കാനുമാണ്‌,നിയന്ത്രണങ്ങളോടെയേ നമുക്ക്‌ ആണവഇന്ധനം ലഭിക്കൂ എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കേണ്ടത്‌. ആണവനിർവ്യാപനക്കരാറെന്ന NTPT യിൽ നാം ഒപ്പുവച്ചാൽ ഈ പങ്കപ്പാടില്ല. എന്നാൽ അത്‌ എല്ലാ ആണവനിലയങ്ങളേയും തുറന്നുകാട്ടേണ്ട സ്ഥിതിയൊക്കെ വരുത്തും. ഇപ്പോഴത്തെ കരാറിൽ, സൈനികമെന്നും സൈനികേതരമെന്നും ആണവനിലയങ്ങളെ വേർതിരിച്ച്‌, സൈനികേതരമായ ആണവനിലയങ്ങളുടെ കാര്യമേ, നമുക്ക്‌ പങ്കിടേണ്ടതുള്ളു. NTPC-യിൽ ഒപ്പുവെക്കാതെപോലും ഇപ്പോഴത്തെ കരാറുവഴി, വൈദ്യുതോർജ്ജ ആവശ്യത്തിനുള്ള ആണവഇന്ധനവും ആണവനിലയങ്ങളും ലഭ്യമാവും. പവർക്കട്ടില്ലാത്ത നാളേയ്ക്ക്‌ ഇതുവേണ്ടതാണ്‌. വൈദ്യുതിയുടെ ആവശ്യം ദിവസേന ഏറിവരികയേയുള്ളല്ലോ. തമിഴ്‌നാട്ടിലും കർണാടകത്തിലുമൊക്കെ ആറ്‌ മണിക്കൂറൊക്കെയാണ്‌ പവർക്കട്ട്‌ എന്നും നാമറിയണം. Free Web Counter




Free Counter

No comments:

Post a Comment