Saturday, May 17, 2008

ജപ്പാന്‍തൊഴിലാളി മൂര്‍ദ്ദാബാദ്

അമേരിക്ക ജപ്പാനില്‍ ബോംബിട്ടവകയില്‍ ജപ്പാന്‍കാര്‍ക്കില്ലാത്ത ദേഷ്യമാണ് നമുക്ക് അമേരിക്കയോട്. ഇവിടത്തെ ഡമോക്രാറ്റിക് യൂത്തന്‍മാര്‍ക്കും കുത്തിത്തിരുപ്പ്‌ കുത്തകക്കാര്‍ക്കും തൊണ്ടകീറാനും , ഒരു പണിയായുധത്തിലും തൊടാത്ത കൈയ്യുടെ , മസില്‍ പെരുപ്പിക്കാനും, ഒരു സ്ഥിരം വിഷയമാണിത്. ജപ്പാനാണ് അമേരിക്കക്കാരുടെ പേള്‍ ഹാര്‍ബര്‍ ആദ്യം ആക്രമിച്ചത് എന്നകാര്യം നമ്മള്‍ അറിഞ്ഞമട്ട് കാട്ടുന്നുമില്ല. ഇവിടെ ഇപ്പോഴും ജപ്പാനുവേണ്ടി പന്തം കൊളുത്തിനടക്കുന്ന കാര്യം അറിയില്ലാത്ത ജപ്പാന്‍കാരെന്താ ചെയ്യുന്നേ? അമേരിക്കക്ക് എതിരെ മുദ്രാവാക്യം വിളിച്ച് നടക്കുകയല്ല. തകര്‍ന്നുപോയത് അദ്ധ്വാനിച്ച് നന്നാക്കിയെടുത്ത്, അവിടന്ന് ഒന്നാംതരം കാറുകളും മറ്റും ഉണ്ടാക്കി,വളരെ നല്ല ഉപഭോക്തൃ സേവനവും ചേര്‍ത്ത്, അമേരിക്കയില്‍ക്കൊണ്ടുതന്നെ വിറ്റുകാശുണ്ടാക്കി. അമേരിക്കന്‍ വിപണിക്ക് പേടി തോന്നുന്നവിധം വളര്‍ന്ന ജപ്പാന്‍റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി ലെവിയൊക്കെ ഏര്‍പ്പെടുപ്പെടുത്തുന്ന ഗതികേട് അമേരിക്കക്ക് വന്നു. നമ്മുടെ ഒരു സംസ്ഥാനത്തിന്‍റെ വലുപ്പമില്ലാത്ത ഒരു രാജ്യത്ത് നിന്നാണിത് സംഭവിക്കുന്നത്. നമ്മള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്തിനടുത്താണ് അവര്‍ക്കും സ്വാതന്ത്ര്യം കിട്ടിയത്. വലിയ ദുരന്തങ്ങള്‍ക്ക് ശേഷവും അവര്‍ ഇന്നു ലോകത്തിലെ മുന്‍ നിരയിലെത്തി. നമ്മെപ്പോലെ അമേരിക്കയെ കുറ്റം പറഞ്ഞുംകൊണ്ടിരിക്കയല്ലായിരുന്നവര്‍. പണി ചെയ്താല്‍ മുതലാളി കാശുണ്ടാക്കും എന്നതിനാല്‍ പണിയൊന്നും ചെയ്യാതെയും, കുറ്റം പറഞ്ഞുമുദ്രാവാക്യം വിളിച്ചും, കോലം കത്തിച്ചും നടന്നാലേ, ഒരിക്കലും ഈനാട് ഗതിപിടിക്കൂല്ല.
Free Web Counter

Free Counter

1 comment: