Tuesday, March 17, 2009

വോട്ട്, ജോലിക്ക് കൂട്ട്

പതിനഞ്ചാമത്തെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ തുടക്കമായല്ലോ. വോട്ടവകാശമുള്ളവരില്‍ അറുപത് ശതമാനം പേരൊക്കയേ വോട്ട്‌ ചെയ്യുന്നുള്ളു. വോട്ട്‌ ചെയ്യുന്നവരിലെ ഭൂരിപക്ഷം എന്നത്‌ സമൂഹത്തിന്റെ ചെറിയൊരു പക്ഷമേ ആകുന്നുള്ളു. ഈ ന്യൂനപക്ഷക്കാരാണ്‌ മറ്റു ഭൂരിപക്ഷത്തേയും ഭരിക്കാനുള്ളവരെ തീരുമാനിക്കുന്നതെന്നത്‌, നാം വേണ്ടത്ര ശ്രദ്ധിക്കാത്ത കാര്യമാണ്‌; ശ്രദ്ധിക്കേണ്ട കാര്യവുമാണ്‌. പിന്നീട്‌, ഭരണത്തെ കുറ്റം പറഞ്ഞിട്ടോ മറ്റോ കാര്യമായ കാര്യമില്ല. അതിനാല്‍ വോട്ടുചെയ്യാന്‍ തീരുമാനിക്കുക; ചെയ്യുക. കുറ്റമോ കുറവോ ഇല്ലാത്ത ഒരു രാഷ്ട്രീയപ്പാർട്ടിയും ലോകത്തുണ്ടാവില്ല. പാർട്ടിക്കാരുടെ മുൻകാലപ്രവൃത്തികൾ വച്ച്‌, വോട്ട്‌ ആർക്കെന്ന് തീരുമാനിക്കുക. വളരെ പഴയ കാര്യമൊന്നും ആലോചിക്കേണ്ടതില്ല. കഴിഞ്ഞ പത്ത്‌ വർഷത്തെ പ്രവർത്തനം വിലയിരുത്തിയാല്‍ മതിയാകും. തീവ്രവാദനിലപാടുകൾ ഉള്ളവരെ, സമാധാനകാംക്ഷികള്‍, ഒഴിവാക്കുക. ആയുധംകൊണ്ട്‌ അസമാധാനമേ ഉണ്ടാകൂ. നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരൊക്കെ വോട്ട്‌ ചെയ്യാന്‍ തുടങ്ങിയാല്‍, ഇന്‍ഡ്യ വളരെ മെച്ചപ്പെട്ടേനെ എന്ന് ഇപ്പോള്‍ പലർക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്‌. രാജ്യത്തെ ജനാധിപത്യത്തിനോട്‌ യുവജനങ്ങൾക്കുള്ള
താൽപ്പര്യത്തിന്റെ അളവുകോലായിട്ട്‌ വോട്ട്‌ ചെയ്യലിനെ കണക്കാക്കാവുന്നതാണ്‌. അതിനാല്‍, kerala psc ടെസ്റ്റിനുള്ള അപേക്ഷയില്‍ voter id നമ്പരും , voters list ലെ നമ്പരും ഉള്‍പ്പെടുത്തുക. വോട്ട്‌ ചെയ്തിരുന്നോ എന്ന ചോദ്യം ടെസ്റ്റില്‍ ഉള്‍പ്പെടുത്തുക. വോട്ട്‌ ചെയ്തവർക്ക്‌ മാര്‍ക്ക് കൊടുക്കണം. ഇതിനാല്‍ കൂടുതല്‍ ചെറുപ്പക്കാർ വോട്ട്‌ ചെയ്യും. വോട്ടേര്‍സ്‌ ലിസ്റ്റിന്റെ കൂടെ , തൊട്ടുമുന്‍പിലെ ഇലക്ഷനില്‍ വോട്ട്‌ ചെയ്തിരുന്നോ എന്നതുകൂടി ചേര്‍ത്താല്‍ , ഇക്കാര്യത്തിലെ കളവുപറയല്‍ ഒഴിവാക്കാം; മറ്റൊരു ഗുണമുള്ളത്‌ കള്ളവോട്ട്‌ നടന്നോ എന്ന്‌ നമുക്കുതന്നെ പരിശോധിക്കാനുമാകം. ഇതൊക്കെ മൂലം, വോട്ടെര്‍സ്‌ ലിസ്റ്റില്‍ ആളുകൂടും, ചെറുപ്പക്കാർ കൂടുതലായി വോട്ടുചെയ്യും. തീര്‍ച്ചയായും അവര്‍, കാലഹരണപ്പെട്ട വരട്ടുതത്ത്വക്കാർക്ക്‌ വോട്ടുചെയ്യില്ല. പുതിയ ആശയമുള്ളവർക്ക്‌ പ്രാമുഖ്യം ലഭിക്കുകയും രാജ്യത്തിന്റെ
ഭാവി ഭേദപ്പെട്ടതാവുകയും ചെയ്യും.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Saturday, March 14, 2009

പിതാവിന്റെ കുനുഷ്ഠ്‌

ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുന്നത്‌ പലതും ഫലപ്രാപ്തിയില്‍ എത്തുന്നില്ല. മിക്കവരുംതന്നെ നിബന്ധനാവിധേയമായാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌; ഉദ്ദിഷ്ടകാര്യം സാധിച്ചാല്‍ , വേറൊരുകാര്യം ചെയ്യാം എന്നൊക്കെയായിട്ട്‌. ദൈവംതമ്പുരാനും ഇതുതന്നെ മനുഷ്യനോടും ചെയ്യുന്നുണ്ട്‌. "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നുതുടങ്ങുന്ന പ്രാര്‍ത്ഥനയിലിതുകാണാം. "ഞങ്ങളോട്‌ തെറ്റുചെയ്യുന്നവരോട്‌ ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ" എന്നാണ്‌ പ്രാര്‍ത്ഥനയിലുള്ളത് . ഇങ്ങനെ പ്രാര്‍ത്ഥിക്കുന്ന മിക്കവരുടേയും തെറ്റുക്ഷമിക്കാനോ അപേക്ഷ കേള്‍ക്കാനോ ദൈവത്തിന്‌ ഒരു ബാധ്യതയുമില്ല എന്നത്‌ വ്യക്തം. ഈ കുനുഷ്ഠീന്ന് ഒഴിവാകാന്‍ ഞാനന്നേരം മ്യൂട്ടടിക്കും. ദൈവത്തിന്‌ കുനുഷ്ഠ്‌ ആകാമെങ്കില്‍ , നമുക്കുമാകാമല്ലൊ.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Friday, March 13, 2009

പ്രലോഭനം: പിതാവ്‌ വക

നിങ്ങള്‍ ദൈവംതമ്പുരാനോടിങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍ എന്ന്‌ ശിഷ്യന്‍മാര്‍ക്ക്‌ ഈശൊ പറഞ്ഞുകൊടുത്ത പ്രാര്‍ത്ഥന ഒന്നുണ്ട്‌. ക്രിസ്ത്യാനികളൊക്കെ ദിവസേന ചൊല്ലുന്ന പ്രാര്‍ത്ഥനയാണത്‌. " സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ" എന്നാണ് അതാരംഭിക്കുന്നത്. അതിലുള്ളതാണ്‌, "ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ" എന്ന അപേക്ഷയും. ചെകുത്താനാണ്‌ പ്രലോഭനത്തിന്റെ കുത്തകക്കാരന്‍ എന്നാണ്‌ പൊതുവെ എല്ലാവരും കരുതുന്നത്‌. എന്നാല്‍ ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ എന്ന്‌ ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌, പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ പിതാവായ ദൈവമാണെന്നാണ്‌. ദൈവപുത്രന്‍ ഈശോപോലും ആദ്യം കൂളായിട്ട്‌ പ്രലോഭനത്തിന്‌ നിന്നുകൊടുത്തതിനും ഇതൊരുകാരണമാകാം.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

നാലാമത്തെ പ്രലോഭനം

ഒരു നേരം ഒരു ചായ, ഒരു വട , മനുഷ്യന്‌ എന്ന് കേട്ടിട്ടുണ്ട്‌. എന്നാല്‍ ഒരുനേരം എത്ര പ്രലോഭനം വരെയാകാം എന്നു കേട്ടിട്ടില്ല. തുടര്‍ച്ചയായി മൂന്ന് പ്രലോഭനം കഴിഞ്ഞപ്പോഴാണ്‌ കര്‍ത്താവീശോമിശിഹായ്ക്ക്‌ ശുണ്ഠി വന്നത്‌. ലോകത്തിലെ സമ്പത്തും സകലരാജ്യവുമൊക്കെ, ചെകുത്താന്‍ വാഗ്ദാനം നല്‍കി നോക്കിയിരുന്നു. സാത്താനേ ദൂരെപ്പോ എന്ന് ഈശൊ പറഞ്ഞത്‌ കേള്‍ക്കാതിരുന്ന്, കര്‍ത്താവിനെ വീണ്ടും പ്രലോഭിപ്പിച്ചിരുന്നെങ്കിൽ എന്തായേനെ ആവോ. അവസാനകൈ ആയി സാത്താന്‍ നീട്ടാനിടയുള്ളത്‌ എന്താവാം? അധികാരത്തിലും കഴിവിനെ ചോദ്യം ചെയ്യലിലുമൊക്കെ വീഴാത്തവരെ വീഴ്ത്താന്‍ ചെകുത്താന്‍ മിക്കവാറും ഉപയോഗിക്കുക, പെണ്ണിനെയാവും. ഒരു തവണ മൂന്നിലേറെ പ്രലോഭനങ്ങള്‍ പാടില്ലാത്തതുകൊണ്ടാണോ അതോ അതിലേറെ താങ്ങാന്‍ പറ്റാതെ വരുമെന്നതുകൊണ്ടാണോ അതോ ഉണ്ടാകാനിടയുള്ള സ്ത്രീപ്രലോഭനത്തീന്ന് ഒഴിവാകാനാണോ ആവോ, കര്‍ത്താവീശോ സാത്താനോട്‌ ദൂരെപ്പോകാന്‍ ആക്രോശിച്ചത്‌ എന്ന് ശകലംനേരം ചിന്തിക്കാവുന്നതാണ്‌.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Thursday, March 12, 2009

രാഹുല്‍ഗാന്ധി മഹാശ്ചരൃം;

രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന്‌ ചിലര്‍ക്ക്‌ പൂതി. മണിയടിമാത്രം പണിയായിട്ട്‌ നടക്കുന്നവരേ ഇങ്ങനത്തെ പൂതി പറയൂ . റോള്‍ഡ്‌ഗോള്‍ഡല്ലാത്ത മന്‍മോഹന്‍സിങ്ങിനേയും പ്രമുഖനായ പ്രണാബിനേയുംകാള്‍ രാഹുല്‍ഗാന്ധിക്ക്‌ എന്താണ്‌ മേന്‍മ? ഒരു സഹമന്ത്രിയായിട്ടുപോലും രാഹുല്‍ കഴിവ്‌ തെളിയിച്ചിട്ടില്ല. നടപ്പാക്കാന്‍ ഒരു ഉത്തരവാദിത്വവും ഇല്ലാത്തപ്പോള്‍പ്പറയുന്ന കാര്യങ്ങള്‍വച്ച്‌, ജനത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന സ്ഥാനങ്ങളിലേക്ക്‌ ആരേയും ഉന്തിക്കേറ്റരുത്‌. ഒരു മന്ത്രിപോലും ആയിട്ടിരുന്നില്ലാത്ത അച്യുതാനന്ദനെ, മുന്‍പ്‌ പറഞ്ഞുനടന്നത്‌ കേട്ടൊക്കെ മുഖ്യമന്ത്രിയാക്കീട്ട്‌, വളരെ പെട്ടെന്നുതന്നെ കേരളം കണ്ട ('ഭരിച്ച' എന്ന വാക്ക്‌ മനപ്പൂര്‍വ്വം ഉപയോഗിക്കാത്തതാണ്‌) ഏറ്റവും മോശം മുഖ്യമന്ത്രി എന്നപേര്‌ നേടിയെടുത്ത അനുഭവമൊക്കെ നമുക്കുള്ളതല്ലേ? രാഹുലിനെ, വെറും മന്ത്രിയല്ല, പ്രധാനമന്ത്രി ആക്കണമെന്ന്‌ പറയുന്നവര്‍, രാജ്യത്തിനും കോണ്‍ഗ്രസ്സിനും നല്ലത്‌ വരണമെന്ന്‌ ആഗ്രഹിക്കുന്നവരല്ല. കുടുംബഭരണമെന്ന കുറ്റം ഈ തിരഞ്ഞെടുപ്പിലും പറയിക്കാനുതകുമിത്‌. അദ്വാനി അതീയിടെ പറഞ്ഞും കഴിഞ്ഞു. എന്നാല്‍ അദ്വാനീടെ ഭരണകാലത്ത്‌, മകള്‍ പ്രതിഭാഅദ്വാനിയെ ഡിഡിന്യൂസില്‍ കാണാത്ത ദിവസം ഇല്ലായിരുന്നു. അദ്വാനിയെ ഓർമ്മിപ്പിക്കുന്ന മുഖവുമായി, ANIവക പ്രോഗ്രാമുകളും, ലോകപര്യടനവും ഒക്കെയായി, അവര്‍ ദൂരദര്‍ശനിലെ സ്ഥിരം താരമായിരുന്നത്‌ പൊതുജനം മറക്കാറായിട്ടില്ല. ദേശീയതലത്തില്‍ എന്‍ ഡി എ ക്ക് കാര്യമായി കോൺഗ്രസ്സിനെ കുറ്റം പറയാനില്ലാത്തപ്പോഴാണ്‌, കോൺഗ്രസ്സിലെച്ചിലർതന്നെ രാഹുല്‍ഗാന്ധിയുടെ പേരില്‍ കുത്തിത്തിരിപ്പ്‌ ഉണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നത്‌. ഏതായാലും ഇപ്രാവശ്യം ബോഫോഴ്‌സ്‌ എന്നാരും പറഞ്ഞ്‌ കേട്ടില്ല. വാജ്‌പേയിഭരണം അഴിമതിയില്‍ 'shining'ആയിരുന്നല്ലോ. അധികാരത്തിന്റെ സുഖം അറിഞ്ഞവര്‍ അതിനായി എന്തും ചെയ്യും. അധികാരത്തിന്റെ കാര്യത്തില്‍ അദ്വാനിയും അച്യുതാനന്തനും അന്യരല്ല. UPAഭരണത്തിനെതിരേ കാര്യമായൊന്നും കുറ്റപ്പെടുത്താനില്ലാത്തതിനാല്‍ BJPക്കാര്‌ ഇപ്രാവശ്യം തീവ്രഹിന്ദുത്വക്കാർഡ്‌ ഇറക്കും. പ്രമോദ് മഹാജന്‍ -കൊലക്കേസ്സില്‍ പ്രതിയായ , മഹാജന്റെ
PAയുമായിരുന്ന സ്വന്തം സഹോദരന്‍ പറഞ്ഞത്‌, മഹാജന്‌ 2000 കോടി രൂപയുണ്ടെന്നാണ്‌. എങ്കില്‍, സുഖ്‌റാമൊക്കെ എത്ര ചെറുറാം.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ