Sunday, July 6, 2008

കശാപ്പ് വിശ്വാസം

മിക്ക മതക്കാർക്കും നിക്ഷിദ്ധമായ ചില ആഹാരപദാർത്ഥമുണ്ട്‌.അതൊക്കെ ഒരു മിശ്രിതസമൂഹത്തിൽ കടുപ്പത്തിൽ നിരോധിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. പുതിയ ആൾദൈവങ്ങളൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌, ഒരു കൂട്ടരുടെ വിശുദ്ധമൃഗം, കോഴി എന്ന അവസ്ഥ വന്നെന്നിരിക്കട്ടെ. കോഴിവധം നിരോധിക്കണമെന്നുപറഞ്ഞ്‌ അക്കൂട്ടർ പ്രക്ഷോഭത്തിനിറങ്ങിയാൽ പ്രയാസമാവുമല്ലോ. ഇപ്പോത്തന്നെ ദിഗംബരന്മാരുണ്ട്‌. അവരുടെ വിശ്വാസമനുസരിച്ച്‌, അവർ എവിടേയും നടക്കാനൊക്കെ തുടങ്ങിയാലോ. ദശാവതാരത്തിൽ ആദ്യത്തേത്‌ മൽസ്യത്തിന്റേതാണ്‌. അതിനാൽ `പൊട്ടക്കിണർലോകത്തെ' ആരെങ്കിലും, മൽസ്യത്തെ ശ്വാസംമുട്ടിച്ച്‌ കൊല്ലുന്നതും, ചൂണ്ടയിട്ട്‌ ഭീകരമായി പിടിക്കുന്നതും, റോഡരുകിൽ മുറിച്ചൊക്കെ പ്രദർശിപ്പിക്കുന്നതും നിരോധിക്കണമെന്ന്‌ പറഞ്ഞുതുടങ്ങിയാലോ. ചില കൂട്ടർ, കാണുന്നവരെ തെറ്റുചെയ്യിക്കാതിരിക്കാനായി തലമുതൽ മൂടി ഇടുന്ന വസ്ത്രം മൂലം, പെട്ടെന്നു കാണുന്നവർ പേടിക്കാതിരിക്കാനായി, കറുപ്പുനിറം ഒഴിവാക്കിക്കൂടേ.നമ്മുടേതുപോലെ വളരെ വൈവിദ്ധ്യമാർന്ന മതാചാരങ്ങളുള്ള രാജ്യത്ത്‌,ആരുടേയും മതാചാരം സമൂഹത്തിൽ പൂർണ്ണമായനിലയിൽ നടപ്പാക്കാനായി ശ്രമിക്കാതിരിക്കുന്നതാണ്‌ എല്ലാവരുടേയും സമാധാനജീവിതത്തിന്‌ നല്ലത്‌. ദൈവത്തിനും അതാവുമല്ലോ ഇഷ്ടം. Free Web Counter


Free Counter

1 comment: