കേരളത്തിലെ സാംസ്കാരിക നായികാനായകന്മാർ ഉത്ഘോഷിക്കാറുണ്ട്, നമ്മുടെ സംസ്കാരം കാത്തുസൂക്ഷിക്കണം എന്നൊക്കെ. കാടെവിടെ മക്കളേ എന്നും സംസ്കാരമെവിടെ മാതാപിതാക്കളേ എന്നും ചോദിക്കുന്നത് അവരാണ്. കാട് നശിക്കയുമരുത് കാടത്തം നശിക്കയും വേണം.കാട്ടുവാസികളായിരുന്നവർ ഇപ്പോൾ ഉടുപ്പിടാനൊക്കെ തുടങ്ങിയത് അവരുടെ സംസ്കാരത്തനിമ നഷ്ടപ്പെടുത്തലിൽപ്പെടില്ലേ? മലയാളിയാണുങ്ങൾ ഒറ്റമുണ്ട് ഉടുത്തും മറ്റൊന്ന് തോളിലിട്ടും നടന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അത് ഉപേക്ഷിച്ച് ഷർട്ടിട്ടതും അതിനടിയിലുള്ളതൊക്കെ കേറ്റിയിട്ടതും നമ്മുടെ പൈത്രുകത്തീന്നുള്ള വ്യതിചലനമല്ലേ? ഇപ്പോൾ സ്ത്രീകൾ ഉപയോഗിക്കുന്ന സാരിയും ചുരിദാറും മറ്റും നമ്മുടെ കണ്ടുപിടുത്തമല്ല.എന്നിട്ട് നമ്മളത് ഉപയോഗിക്കുന്നത് പാരമ്പര്യവിരുദ്ധമല്ലേ? നമ്പൂതിരി-നായർ സംബന്ധ പാരമ്പര്യവും നമ്മൾ നിലനിറുത്താതിരുന്നത് സംസ്കാരികച്യുതി ആയല്ലേ കാണേണ്ടത്?അപ്പോൾ ഈ സാംസ്കാരസൂക്ഷിപ്പുകാർ പറയുന്ന സംസ്കാരത്തനിമയുടെ അടിസ്ഥാനകാലം ഏതാണ്? ഏതു കാലത്തെ പൈത്രുകമാണാവോ നമ്മൾ നിലനിറുത്തേണ്ടത്? നമ്മുടെ സംസ്കാരം കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്ന അസംബന്ധമൊക്കെപ്പറഞ്ഞ് നമ്മളെ പറ്റിക്കാൻ ഒരോരോ കുമാരീംകുറുപ്പുമൊക്കെ കേരളത്തിന്റെ തലസ്ഥാനനഗരിയിൽത്തന്നെയുള്ളത് നമ്മുടെ തലവരക്കേട്.
Free Counter
തുടരുക...
ReplyDeleteആശംസകള്‍ !!!