Friday, October 31, 2008

ട്വണ്റ്റി20 യ്ക്ക്‌ സംഗീതസംവിധായകനില്ലേ ?

ക്രിക്കറ്റ്‌കളിയ്ക്ക്‌ പാട്ടുകാരോ സംഗീതസംവിധായകരോ ആവശ്യമില്ല. എന്നാല്‍ സിനിമാക്കളിയുടെ കാര്യം അങ്ങനല്ലാന്നാണ്‌ വിചാരിച്ചിരുന്നത്‌. ഈ വിചാരം തെറ്റാണെന്നാണ്‌ ട്വണ്റ്റി 20 എന്ന സിനിമയുടെ ഓഡിയോസിഡി വക പരസ്യം വായിച്ചപ്പോള്‍ മനസ്സിലായത്‌. ഇനി 'കാര്യത്തീന്ന്‌' പോകാം. നിങ്ങള്‍ക്ക്‌ എത്ര സിനിമാപ്പാട്ടുകള്‍ അറിയാമെന്ന്‌ നോക്കീട്ടുണ്ടോ. മുഴുവനുമറിയില്ലെങ്കിലും മലയാളസിനിമയിലെ കുറേപ്പാട്ടുകളുടെ വരികള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അറിയുമായിരിക്കും. ഇനി മലയാളത്തിലെ എത്ര കവിതകള്‍ നിങ്ങള്‍ക്ക്‌ അറിയാമെന്ന്‌ നോക്കൂ. അറിയാവുന്ന കവിതകളുടെ എണ്ണം, ബഹുഭൂരിപക്ഷംപേര്‍ക്കും ഒരുകയ്യിലെ വിരലുകളുടെ എണ്ണം പോലും ഉണ്ടാകില്ല. എന്നാല്‍ സിനിമാപ്പാട്ടുകളുടെ കാര്യം അങ്ങനെ അല്ലല്ലോ. സിനിമ കാണാത്തവര്‍ക്കും പാട്ടറിയാമെന്നത്‌, കവിതയുടേതുപോലല്ലാത്ത, സിനിമാപ്പാട്ടിണ്റ്റെ വ്യത്യസ്തങ്ങളായ ഈണങ്ങള്‍ മൂലമാണ്‌. ഒരു സിനിമയില്‍ ശരാശരി രണ്ട്‌ പാട്ടുവച്ചു കണക്കാക്കിയാലും മലയാളത്തില്‍ ആറായിരം പാട്ടോളം ഉണ്ട്‌. ഇവയില്‍ ചുരുക്കത്തിനേ ഒരേ ഈണം വന്നിട്ടുള്ളു. ഇവയ്ക്കൊക്കെ ഒന്നിനൊന്ന്‌ വ്യത്യസ്തമായ ഈണം നല്‍കുന്നത്‌ സംഗീതസംവിധായകരാണ്‌. ഇനി എപ്പോഴെങ്കിലും, പുതിയ സിനിമയുടെ പാട്ടിണ്റ്റെ വരികള്‍ വായിക്കാന്‍ കിട്ടുമ്പോഴും അതിനുശേഷം അത്‌ സിനിമാപ്പാട്ടായിക്കേള്‍ക്കാന്‍ ഇടവരുമ്പോഴും ഇക്കാര്യമൊന്ന്‌ ശ്രദ്ധിക്കുക. അപ്പോള്‍ മനസ്സിലാകും, സിനിമാപ്പാട്ടിണ്റ്റെ കാര്യത്തില്‍ സംഗീതസംവിധായകണ്റ്റെ പ്രാധാന്യം. കവിതാരൂപത്തില്‍ കയ്യില്‍ക്കിട്ടുന്ന വരികളെ അതുവരെ കേട്ടിട്ടില്ലാത്ത ഈണത്തില്‍ പാട്ടാക്കി മാറ്റുന്നത്‌ സംഗീതസംവിധായകനാണ്‌. ഏതേത്‌ സംഗീതോപകരണം എപ്പോഴൊക്കെ എങ്ങനൊക്കെ വായിയ്ക്കണമെന്ന്‌ തീരുമാനിക്കുന്നതും അദ്ദേഹത്തിണ്റ്റെ കലാവിരുതാണ്‌. നാട്ടുകാരും മറുനാട്ടുകാരുമായ ഒട്ടേറെപ്പേര്‍ നമ്മുടെ സിനിമയ്ക്ക്‌ സംഗീതം നല്‍കിയിട്ടുണ്ട്‌. സംഗീതസംവിധായകരില്‍ മിക്കവരും നന്നായി പാടുന്നവരുമാണ്‌.സംഗീതസംവിധായകരെക്കുറിച്ച്‌ മറ്റൊരിക്കല്‍ എഴുതാം. ഇപ്പോഴിത്‌ എഴുതുന്നത്‌, മനോരമമ്യൂസിക്‌ വക, ട്വണ്റ്റി 20 എന്ന സിനിമയുടെ ഓഡിയോസിഡിയുടെ പരസ്യം കണ്ടിട്ടാണ്‌. റണ്‍മഴ!!! എന്ന്‌ തുടക്കം. താരങ്ങളുടെ പടമുണ്ട്‌. സംവിധായകന്‍ ജോഷി എന്നും പ്രൊഡൂസര്‍ ദിലീപെന്നും ഫോട്ടോസഹിതം ഉണ്ട്‌.റേഡിയോമാങ്കോയുടെ ലോഗോയും പ്രൊഡക്ഷന്‍കാരുടെ ലോഗോയുമുണ്ട്‌. ഓഡിയോസിഡിക്കൊപ്പം ചിത്രീകരണവിശേഷവുമൊക്കെയുള്ള വിസിഡി, ഫ്രീയായിക്കിട്ടുമെന്നും പരസ്യത്തിലുണ്ട്‌. ഇക്കാരണങ്ങളാല്‍ ഒന്നുമല്ലാതെതന്നെ ഗിന്നസ്ബുക്കില്‍ ഈപ്പരസ്യം ഇടം നേടിയേക്കും. കാരണം,ട്വണ്റ്റി 20 യുടെ ഓഡിയോസിഡിയുടെ പരസ്യത്തില്‍ ആപ്പടത്തിണ്റ്റെ സംഗീതസംവിധായകനാരെന്നോ പാട്ടുക്കാരാരെന്നോ ഇല്ല എന്നതാണ്‌. എന്തൊരു പുപ്പുതുമ!Free Web Counter

3 comments:

  1. We are happy to introduce a new BLOG aggregator BLOGKUT.

    Blogs, news, Videos are aggregated automatically through web so no need to add your blogs. Have to send a mail to get listed in comments section. We welcome you to have a look at the website and drop us your valuable comments.

    ReplyDelete
  2. താങ്കളുടെ ചിന്തകള്‍ വളരെ നന്നായിരിക്കുന്നു. എനിക്കും മിക്കതിനോടും യോജിക്കാന്‍ കഴിയുന്നു. മുഴുവന്‍ വായിച്ചു, എനിക്കിഷ്ടപ്പെട്ടു, എല്ലാ ഭാവുകങ്ങളും.

    മധ്യവയസ്കന്‍ ആണെന്നും വൃദ്ധസധനത്തിലേക്കുള്ള വഴിയിലാണെന്നും വായിച്ചതില്‍ നിന്നും മനസിലാക്കി. ഇനിയുള്ള കാലത്ത് അതെങ്കിലും ഉണ്ടെങ്കില്‍ നന്ന്. വല്യ താമസമില്ലാതെ ഞങ്ങളൊക്കെ കാണും കൂടെ...

    ReplyDelete
  3. സിനിമാഗാനങ്ങളുടെ എണ്ണം കൂടി വരുംതോറും സംവിധായകന് അതൊരു ചലഞ്ച് തന്നെയാണ്. എന്നിട്ടും വ്യത്യസ്തതയോടെ നല്ല ഗാനങ്ങൾ ചെയ്യുന്നവരെ സമ്മതിക്കുക തന്നെ വേണം. അത് അംഗീകരിക്കപ്പെടാതെ പോകുന്നത് കഷ്ടം

    പക്ഷെ ഈ ചലഞ്ച് കവിത, കഥാരചനകളിലും ഉണ്ട് എന്നു തന്നെയാണ് എനിക്കു തോന്നുന്നത്. അവിടേയും എല്ലാവരും തേടുന്നത്, അവതരണത്തിന്റേയും തീമിന്റേയുമൊക്കെ പുതുമ തന്നെ. ഏതു കാര്യത്തിലായാലും ‘ചർവ്വിതചർവ്വണങ്ങൾ’ വിരസങ്ങളാകും. കാലം കഴിയുംതോറും ഇതിന്റെ സാധ്യത കൂടി വരുന്നു. പുതിയ സൃഷ്ടികൾ സൃഷ്ടാവീന് ഒരു വെല്ലുവിളി തന്നെ

    ReplyDelete