Monday, September 8, 2008

മനസ്സമ്മതത്തിനുമുന്‍പ് - 2

ആണുങ്ങള്‍ ഇരുപത്തെട്ട്‌ വയസ്സിനുള്ളില്‍ കല്യാണം കഴിക്കുക.പ്രായമേറീട്ടുള്ള വിവാഹം ചൊവ്വായില്ലെങ്കില്‍, പിന്നെ മറ്റൊന്നിന്‌ ശ്രമിക്കാന്‍ കഴിയാതെ വരും. ഫലം, ജീവിതം കോഞ്ഞാട്ട. വയസ്സിണ്റ്റെ കാര്യത്തില്‍ , പൊതുവെ എല്ലാവരും നുണ പറയും. അതിനാല്‍, പെണ്ണുകാണുമ്പോള്‍ത്തന്നെ bio-data അവരോടുതന്നെ എഴുതിവാങ്ങി സൂക്ഷിക്കുന്നത്‌ നന്നാണ്‌. വയസ്സിണ്റ്റേയും വിദ്യാഭ്യാസത്തിണ്റ്റേയും കാര്യത്തില്‍ പറ്റിക്കപ്പെട്ടാല്‍, പിടിച്ചുനില്‍ക്കാന്‍ അതൊരു സഹായമാവും. നുണപറഞ്ഞ്‌ ശീലമുള്ള 'ചെകുത്താന്‍കുട്ടി', കോടതിയിലും കൂളായി നുണ പറയും. അപ്പോള്‍ ആപ്പിലാവുക സ്വന്തം ജീവിതത്തിണ്റ്റെ ആയുസ്സാണ്‌. വയസ്സിണ്റ്റെ കാര്യത്തില്‍ തട്ടിക്കപ്പെട്ടാലും, വിവാഹ ശേഷം ഒരു വര്‍ഷത്തിനകമേ അക്കാര്യത്തിലെ പരാതി കോടതി സ്വീകരിക്കൂ എന്നുമറിയുക. ചെറുപ്പക്കാരിയെ കല്യാണം കഴിച്ചാല്‍, അവരുടെ സ്വഭാവമൊക്കെ ഉറപ്പെത്തുന്നത്‌ ഭര്‍ത്താവിണ്റ്റെ വീട്ടില്‍വച്ച്‌ ആവീട്ടിലെ സാഹചര്യത്തിനനുസരിച്ചാവും. അതിനാല്‍ത്തന്നെ ആക്കുടുംബരീതിയോട്‌ യോജിച്ച്‌ പോകുമവര്‍. മുപ്പത്‌ വയസ്സൊക്കെ കഴിഞ്ഞവരെക്കെട്ടിയാല്‍ പെരുമാറ്റത്തിലൊന്നും അയവുണ്ടാവില്ല. മറ്റൊരുകാര്യമുള്ളത്‌, കൂടുതല്‍ മക്കളുള്ള വീട്ടിലെ പെണ്‍കുട്ടികള്‍ ഏതുസാഹചര്യവുമായും ചേര്‍ന്നുജീവിച്ചോളും എന്നതാണ്‌.സമാധാനവും സന്തോഷവും ഉള്ള കുടുംബജീവിതത്തിന്‌ ഈ 'വലിയ'കുടുംബക്കാര്‍ നല്ലതാണ്‌. മൈക്രോകുടുംബത്തിലെ കുട്ടികള്‍ മറ്റുകുടുംബാങ്ങളീന്ന്‌ മാറിപ്പോകുന്നത്‌ സാധാരണമാണ്‌. പെണ്‍കുട്ടിയുടെ വകയായി കിട്ടുന്ന കാശ്‌, ഒരുവര്‍ഷമെങ്കിലും ചെലവാക്കാതെ വച്ചേക്കുക. ആദ്യമേതന്നെ ആക്കാശിണ്റ്റെ ഹുങ്ക്‌ കാട്ടാന്‍ അവര്‍ക്ക്‌ അവസരം കൊടുക്കാതിരിക്കുക. അല്ലെങ്കില്‍ പിന്നത്‌ ശീലമാകും. ഭാര്യയെ തനിക്കൊപ്പം കാണുക, ഏറ്റവും നല്ല friend ആയിക്കാണുക, മറ്റാരോടും ചര്‍ച്ചചെയ്യാനാകാത്ത കാര്യങ്ങളും ചര്‍ച്ചചെയ്യാനുള്ള ഒരാളായിക്കാണുക, എന്നൊക്കെയുള്ള ചിന്തകള്‍ വിവാഹത്തിനു മുന്നേ തന്നെ ഉപേക്ഷിച്ചേക്കുക. ഇവയൊക്കെ, സോഷ്യലിസം പോലെ, ഒരിക്കലും നടപ്പാവില്ലാത്ത കാര്യങ്ങളാണ്‌. ഭര്‍ത്താവിണ്റ്റെ തോളൊപ്പം പൊക്കമുള്ള ഭാര്യയാവും , രണ്ടുപേരുടെയും സ്ഥായിയായ ശാരീരികസമാധാനത്തിന്‌ നല്ലത്‌. ആണുങ്ങള്‍ ആപ്രദേശത്തുനിന്നോ അതിണ്റ്റെ വടക്കോട്ടോ ഉള്ളവരെ സ്വീകരിക്കുക. അധികം തെക്കോട്ടുമാറി കെട്ടാതിരിക്കുക. ജീവിത ശൈലിക്ക്‌ വലിയ വ്യത്യാസമാണവരുടേത്‌.സ്വജാതീന്നു തന്നെ വിവാഹിതരാകാനും ശ്രദ്ധിക്കുക.എന്തെന്നാല്‍ ഓരോരോ ജാതിയ്ക്കും ഓരോരോ ജീവിതശൈലിയാണുള്ളത്‌. ക്രിസ്ത്യാനികള്‍ക്കുള്ളിലും ജാതിവ്യത്യാസത്തില്‍ ജീവിതവ്യത്യാസം ഏറെയാണ്‌. ജീവിതശൈലിയിലെ വലിയ വ്യത്യാസം, സ്വാഭാവികവും സജീവവുമായ കുടുംബജീവിതത്തിന്‌ നന്നല്ല. മദ്ധ്യവയസ്സില്‍ത്തന്നെ,വ്രുദ്ധസദനത്തിലെ ജീവിതാന്ത്യത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഒരാളുടെ ജീവിതാനുഭവങ്ങളിലൂന്നിയ ഈ 'ശല്ല്യ ചിന്തകള്‍' ആര്‍ക്കേലും ഉപകാരപ്പെടട്ടെ. ഇവ, സമാധാനവും ആത്മനിന്ദയില്ലാതേയും ഉള്ള ജീവിതം ആഗ്രഹിക്കുന്ന അവിവാഹിതരായവര്‍ ഓര്‍മ്മയില്‍ വച്ചേക്കുക, സോക്രട്ടീസിനെപ്പോലെ ഭാര്യയുടെ ശകാരംകേട്ടുള്ള നരകജീവിതം ഉണ്ടാകാതിരിക്കാനായിട്ട്‌. Free Web Counter

No comments:

Post a Comment