Thursday, September 18, 2008

വലുതാകുമ്പോള്‍ ചെറുതാകുന്നത്‌

മുഖം മനസ്സിണ്റ്റെ കണ്ണാടിയാണെന്നല്ലേ ചൊല്ല്‌. തീവ്രവര്‍ഗ്ഗീയ സംഘടനകളുടെ തലപ്പത്തിരിക്കുന്നവരുടെ മുഖം ഇതിന്‌ ഉദാഹരണം തന്നെ. വെറുപ്പാണ്‌ അവരുടെ മുഖമുദ്ര. മറ്റുള്ളവരോടുള്ള വെറുപ്പ്‌ മനസ്സില്‍ നിറയുമ്പോഴാവാം മുഖത്തേയ്ക്കും വ്യാപിക്കുന്നത്‌. അദ്വാനിയുടേയോ വാജ്‌പേയിയുടേയോ ബിന്‍ ലാദന്റെയോ മുഖം സൂക്ഷിച്ചുനോക്കിയാല്‍ ഇത്‌ മനസ്സിലാകും. ഇവര്‍ വെറുപ്പ്‌ പടര്‍ത്തുന്നതിലൂടെ, സാധാരണക്കാരുടെയും സാധാരണക്കാരില്‍ താഴ്ന്നവരുടെയും ജീവനാണ്‌ അരക്ഷിതമാകുന്നത്‌. ധാരാളം കാശും സുരക്ഷിതമായ സ്ഥിതിയും മറ്റും ഉള്ളവര്‍ക്ക്‌ നാട്ടിലെ അക്രമമൊന്നും കാര്യമായി ഏശില്ല. പണ്ട്‌, കാശ്മീരില്‍ മാത്രമുണ്ടായിരുന്ന മതഭീകരത ഇന്‍ഡ്യ മുഴുവന്‍ ആക്കിയത്‌, അധികാരത്തിലെത്താന്‍ അമ്പലം ഉപയോഗിച്ച കൂട്ടരാണ്‌. ഇന്‍ഡ്യ-പാകിസ്താന്‍ ക്രിക്കറ്റ്‌മാച്ചില്‍ പാകിസ്താന്‍ ജയിക്കുമ്പോള്‍, ഹൈദ്രബാദില്‍ പടക്കം പൊട്ടിക്കുന്നു എന്നൊക്കെ പറഞ്ഞുപറഞ്ഞ്‌, ഇപ്പോള്‍ ഇന്‍ഡ്യ മുഴുവന്‍തന്നെ മതഭീകരത പടര്‍ത്തിക്കഴിഞ്ഞു. സ്വന്തം മതത്തോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഇവരൊക്കെ ഇങ്ങനെ പെരുമാറുന്നത്‌. മനുഷ്യനുള്ളിലെ മ്രുഗീയമായ അക്രമവാസനയാണ്‌ യഥാര്‍ത്ഥത്തില്‍ ഇതിനൊക്കെ കാരണം. അല്ലെങ്കില്‍, പാകിസ്താനിലൊക്കെ മുസ്ളിം'സഹോദരര്‍', മുസ്ളിം'സഹോദരരെ'ത്തന്നെ ബോംബ്‌പൊട്ടിച്ച്‌ കൊല്ലില്ലല്ലോ. അക്രമം, ഒരുസമൂഹത്തിണ്റ്റെ പൊതുസ്വഭാവമായിവളര്‍ന്നാല്‍, ഒരൊറ്റ മതം മാത്രമായാലും, ഭീകരതയും വളരും. മതസ്നേഹത്തിണ്റ്റെ ആട്ടിന്‍തോലിട്ട്‌ പ്രസംഗിക്കുന്ന നേതാക്കള്‍ക്കുള്ളില്‍, രക്തദാഹികളായ ചെന്നായ്ക്കള്‍ തന്നെയാണ്‌ ഉള്ളത്‌ എന്ന്‌ തിരിച്ചറിയണം. അല്ലെങ്കില്‍, തിരികെക്കിട്ടാത്ത ജീവിതത്തിലെ തിരുത്താനാവാത്ത തെറ്റാവുമത്‌. ഒരു കഷണം പന്നിയിറച്ചിയോ പശുഇറച്ചിയോകൊണ്ട്‌ കത്തുന്ന വികാരം,കത്തിച്ചുകൊല്ലുന്നത്‌ റോഡേപോകുന്ന സാദാപൌരനെ. യഥാര്‍ത്ഥ ഭാരതമാതാസ്നേഹികള്‍, ദേശത്തിന്‌ ദ്രോഹം വരുത്തുന്ന, മതവൈര്യം വളര്‍ത്താന്‍ മുതിരില്ല. അന്തഃഛിദ്രമുള്ള ഒരു രാജ്യമോ,കുടുംബം പോലുമോ ഗതിപിടിക്കില്ല. ഭീകരപ്രവര്‍ത്തനം തടയുക എന്നത്‌ വളരെ കാശുചെലവും മനുഷ്യാദ്ധ്വാനവും വേണ്ടതാണ്‌. സാങ്കേതികതയുടേയും സമ്പത്തിണ്റ്റേയും കാര്യപ്രാപ്തിയുടെയും കാര്യത്തില്‍ വളരെ മുന്‍പന്‍മാരും, ചെറിയൊരു രാജ്യക്കാരുമായ ഇസ്റായേലുകാറ്‍ക്കുപോലും അവിടത്തെ ഭീകരപ്റവറ്‍ത്തന അക്റമങ്ങള്‍ തടയാനാകുന്നില്ലാ എന്ന യാഥാറ്‍ത്ഥ്യം നാം ഓറ്‍ക്കണം. എത്രയോ കോടിരൂപയാണ്‌ ഇപ്പോള്‍ ഇതിനൊക്കെ വെറുതേ ചെലവാക്കേണ്ടിവരുന്നത്‌. ഇതൊക്കെ കാട്ടിക്കൂട്ടീട്ട്‌, സ്വാതന്ത്ര്യത്തിനുശേഷം അറുപതുവര്‍ഷം കഴിഞ്ഞും ഇവിടെ പട്ടിണി മാറീട്ടില്ലാന്ന്‌ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കുട്ടിക്കാലത്തെ സൌമ്യതയെല്ലാം, പ്രായമേറുന്തോറും പോയിക്കൊണ്ടേയിരിക്കുന്നതാണ്‌, പൊതുവെ കാണുന്നത്‌. ഏതു വര്‍ഗ്ഗീയ സംഘടനയുടേയും മേലറ്റത്തുള്ളത്‌, വലിയ വിദ്യാഭ്യാസനിലയും വളരെ പ്രായമുള്ളവരുമാണ്‌. മനുഷ്യന്‍ വലുതാകുന്തോറും, അവണ്റ്റെ മനസ്സ്‌ ചെറുതാകുന്നതായാണ്‌ കാണുന്നത്‌. Free Web Counter

No comments:

Post a Comment