Sunday, November 23, 2008

CBI v/s CBCI

അഭയക്കേസില്‍ രണ്ട്‌ കത്തോലിക്ക വൈദികരേയും ഒരു കന്യാസ്ത്രീയേയും സിബിഐ കസ്റ്റഡിയിലേക്ക്‌ കോടതി വിട്ടുകൊടുത്തിരിക്കുകയാണല്ലോ. സിബിഐയ്ക്കുമുന്‍പ്‌, കേസന്വേഷിച്ച പൊലീസുകാര്‍ തെളിവ്‌ നശിപ്പിച്ചെന്ന്‌ സിബിഐ പറയുന്ന കേസാണിത്‌. അത്തരമൊരു കേസില്‍, പുതിയരീതിയായ നാര്‍ക്കൊ അനാലിസിസിനുമൊക്കെ ശേഷമുള്ള ഇപ്പോഴത്തെ അറസ്റ്റില്‍, കാത്തലിക്‌ ബിഷപ്സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്‍ഡ്യ എന്ന CBCI, പ്രതികരണങ്ങളും പ്രസ്താവനകളുമായി തുടരുന്നത്‌ ശരിയല്ല. ഈക്കേസ്‌ തെളിയാതിരിക്കാന്‍ ശക്തമായപ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന്‌ എല്ലാവര്‍ക്കും തോന്നുന്ന സാഹചര്യത്തില്‍, അത്‌ ചെയ്യുന്നത്‌ തങ്ങളാണെന്ന ധ്വനിയുണ്ടാക്കുന്നതാണ്‌ CBCIയുടെ പ്രതികരണങ്ങള്‍. ഇത്‌ ഇനിയെങ്കിലും നിറുത്തണമെന്ന്‌ സാധാരണക്കാരായ കത്തോലിക്കര്‍ക്കുണ്ട്‌. ആധുനികകാലത്ത്‌ തെറ്റുചെയ്യാതെ ജീവിക്കുകയെന്നത്‌ എല്ലാവര്‍ക്കും കടുത്ത വെല്ലുവിളിയാണ്‌. ആരായാലും അതില്‍ വീണുപോയെന്നത്‌ വലിയ വീഴ്ച്ചയായി കാണേണ്ടതില്ല. നല്ല നേതുത്വഗുണവും നല്ല പൊതുവിജ്ഞാനവുമൊക്കെയുള്ളവരാണ്‌ ലത്തീന്‍കത്തോലിക്ക അച്ചന്‍മാര്‍. എന്നാലും, അച്ചനും കന്യാസ്ത്രീയുമെല്ലാം മനുഷ്യരുമാണല്ലോ. ആലുവയിലെ ഒരാശുപത്രീലെ കന്യാസ്ത്രീയുടെ സഭ്യേതരമായ പെരുമാറ്റം ഉള്ള മൊബൈല്‍ഫോണ്‍ക്ളിപ്പ്‌ മിക്കവരും കണ്ടിട്ടുണ്ടാകുമല്ലോ. തെറ്റ്‌ അവര്‍ക്കും പറ്റാം എന്നതിന്‌ തെളിഞ്ഞ തെളിവാണത്‌. ചിലര്‍ പറയുന്നുണ്ട്‌, ഇവര്‍ക്ക്‌ വിവാഹത്തിന്‌ അനുവാദം കൊടുത്താല്‍ ഇങ്ങനൊക്കെ ഉണ്ടാകില്ലെന്ന്‌. എന്നാല്‍, വിവാഹത്തിന്‌ അനുവാദമുള്ള യാക്കോബായ അച്ചനും വാണിഭക്കേസില്‍ പിടിക്കപ്പെട്ടിട്ടുള്ളത്‌ ഈ വാദത്തിന്‌ എതിരേ പറയാവുന്ന ന്യായമാണ്‌. ഏതു തെറ്റില്‍നിന്നും പശ്ചാത്തപിച്ച്‌ വിമുക്തമാകാവുന്നതാണ്‌. ചിലപ്പോള്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുമുണ്ട്‌. യേശുക്രിസ്തുതന്നെ ഒരുദാഹരണം. നാട്ടിലെ നിയമങ്ങള്‍ക്ക്‌ വിധേയമായി ജീവിക്കുന്നത്‌ ക്രിസ്തീയരീതിയാണ്‌. നിയമം നിയമത്തിണ്റ്റെ വഴിയ്ക്ക്‌ നീങ്ങട്ടെ. അതിനാല്‍ CBIക്ക്‌, CBCI ഇടംകോലിടാതിരിക്കുക. Free Web Counter

No comments:

Post a Comment