മലയാളസിനിമ കാണാൻ തീയറ്ററിൽ ആളെത്തുന്നില്ല.പല തീയറ്ററുകളും കല്യാണമണ്ഡപങ്ങളായി മാറി.തീയറ്ററിൽ ആളെത്താൻ ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്.ടിക്കറ്റ്‌തുക കുറയ്ക്കലാണ് അതിലൊന്ന്. ടിക്കറ്റിലെ വിനോദനികുതി ഒഴിവാക്കി ഇത് നടപ്പാക്കാം. ഇതിനാൽ തീയറ്ററുകാരന്റെ വിഹിതം കുറയുകില്ല. കേബിൾ ചാനലിലൂടെ സിനിമ കണ്ടാൽ വിനോദനികുതി വേണ്ട,എന്നാലത് തീയറ്ററിലിരുന്നായാൽ വിനോദനികുതി വേണമെന്ന ഇരട്ടത്താപ്പ് ഒഴിവാക്കലും ഇതിലൂടെ നടപ്പാവും. വിനോദനികുതിവരുമാനമൊഴിവാക്കാനാവില്ലെങ്കിൽ കേബിൾറ്റിവികണക്ഷന് വീടൊന്നിന് മാസംതോറും പഞ്ചായത്തിൽ 10 രൂപ,മുനിസിപ്പാലിറ്റിയിൽ 15 രൂപ,കോർപ്പറേഷനിൽ 20 രൂപ എന്ന തോതിൽ നികുതി ഏർപ്പെടുത്താവുന്നതാണ്.മറ്റൊരുകാര്യം സീസൺ ടിക്കറ്റ് ഏർപ്പെടുത്തുക എന്നതാണ്.ഒരാൾക്ക് 4 ഷോ കാണാനുള്ള ഒരു മാസക്കാലാവധിയുള്ള ബാൽക്കണിക്കുള്ള സീസൺ ടിക്കറ്റിന് 100 രൂപ എന്ന നിരക്ക് പട്ടണത്തിൽ ഏർപ്പെടുത്താവുന്നതാണ്. 3 മാസം,6 മാസം എന്നീ കാലാവധിയുള്ള പാസും നടപ്പാക്കാം. ഫാമിലി പാസ് നിർബന്ധമായും ഏർപ്പെടുത്തുക.ഷോ തുടങ്ങിയിട്ട് 10 മിനിട്ട് വരെയൊക്കെ പാസുകാർക്കായി കുറേ സീറ്റ് ഒഴിച്ചിടണം. അത് എത്രയെന്ന് എഴുതിപ്രദർശിപ്പിച്ചാൽ അതിന്റെ പേരിലെ വഴക്കും ഒഴിവാക്കാം.പുതിയ റിലീസിന്റെ ആദ്യമൂന്നു ദിവസങ്ങളിൽ പാസുകാരെ പ്രവേശിക്കാതിരിക്കാതേയുമിരിക്കാം. ക്യൂവിൽ നിന്ന് സമയം കളയാതിരിക്കാമെന്നത് പാസെടുക്കുന്നവർക്കുള്ള ഒരു മെച്ചം. ഏതുപടത്തിനും കുറേക്കാണികളെ ഉറപ്പാക്കാമെന്നതും അതിന്റെ കാശ് ആദ്യമേ കിട്ടുമെന്നതും കൊട്ടകക്കാരന്റെ മെച്ചം.നല്ല പടങ്ങൾ വരുന്ന തീയറ്ററിന്റെ പാസിന് താൽപര്യം കൂടുതൽ ഉണ്ടാകും.ഒരു വർഷം സീസൺ ടിക്കറ്റ് വഴി ഏറ്റവും കൂടുതൽ പടം കണ്ടയാൾക്ക് സമ്മാനം നൽകുകയും അതിന് പരസ്യം നൽകുകയും വേണം. സിനിമയ്ക്ക് പോകുന്നവർ സിനിമാതാരങ്ങളോട് ആകർഷണമുള്ളവർ ആയിരിക്കുമല്ലോ. ഇക്കാര്യം പ്രയോജനപ്പെടുത്തി വേറൊരു കാര്യംകൂടി ചെയ്യാവുന്നതാണ്.പുതിയ പടം റിലീസിന്റെ മൂന്നാം മുതൽ ഏഴാം നാൾ വരെ എടുക്കുന്ന ടിക്കറ്റിൽ നിന്ന് നറുക്കെടുത്ത് കിട്ടുന്നവരെ ആപ്പടത്തിന്റെ നായികയുടേയോ നായകന്റേയോ സംവിധായകന്റേയോ ഒപ്പം ഒരു ഫോട്ടോ സെഷനും ഉച്ചയൂണും ഫ്രീയായി ഏർപ്പെടുത്തുക. രണ്ടോ മൂന്നോ ജില്ലകളിലെ വിജയികളെച്ചേർത്ത് ഓരോന്ന് നടത്തുക.പുതിയ പടം റിലീസിന്റെ ആദ്യത്തെ മൂന്നു ദിവസം എത്തുന്നവർ കടുത്ത സിനിമാപ്രേമികളായിരിക്കുമെന്നതിനാലാണ് അവരെ ഒഴിവാക്കി മൂന്നാംനാൾ മുതൽ ഈപ്പരിപാടി തുടങ്ങാൻ പറയുന്നത്. ഇത്തരക്കാർ അല്ലാത്തവരെ സിനിമാക്കൊട്ടകയിൽ എത്തിക്കാനാണ് സെക്സോ സ്റ്റണ്ടോ പ്രത്യേകമായി ചേർക്കാതെ,ഈ നുറുങ്ങുവിദ്യകൾ പ്രയോഗിച്ചുനോക്കാവുന്നത്.
Free Counter
ടിക്കറ്റിന്റെ വില കുറക്കുക എന്നതു തന്നെയല്ലേ പ്രധാനം? എന്തു കാര്യത്തിനാൺ മലയാളത്തിലിറങ്ങുന്ന ചവറ് പടങ്ങൾക്ക് 40 ഉം 50 ഉമൊക്കെ ടിക്കറ്റ്?ചില പടങ്ങൾ കാണുന്നതിൻ കാശ് പ്രേക്ഷകനു കൊടുക്കണം.
ReplyDeleteസിനിമ നന്നാക്കിയാലും കുറേ നഷ്ടം ഒഴിവാക്കാം.
ഇതൊന്നും വേണ്ട (അങ്ങനെ വേണ്ടെന്നല്ല , എന്നാലും ഈതിനേക്കാള്‍ പ്രധാനം) സീനിമക്കാളു കൂടാന്‍...നല്ല സിനിമകള്‍ മതി...നല്ല സിന്നിമകള്‍ ഉണ്ടെങ്കില്‍ 500-800 രൂപയ്ക്കു വരെ ബ്ലാക്കില്‍ ടിക്കറ്റെടുത്ത് ആളുകള്‍ കയറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്(ഞാനൊരിക്കലും ബ്ലാക്കെടുത്തിട്ടില്ല,ടിക്കറ്റില്ലേല്‍ പിറ്റേന്നു വരും)
ReplyDeleteഅതാണ്‍ ഏറ്റവും പ്രധാനം....അതിനോടൊപ്പം ഇതു പോലെ ചിലല്‍ നുറുങ്ങു വിദ്യകളും നോക്കാം എന്നേ ഉള്ളൂ...