[Font problem? Install unicode font, AnjaliOldLipi-0.730.ttf from http://varamozhi.sourceforge.net/fonts/ ]
Sunday, December 28, 2008
ആത്മാവിനുള്ളത് ആത്മാവിനും;...
ഭൂലോകത്ത് 2008 എന്ന വര്‍ഷംകൂടി കൊഴിഞ്ഞ് കഴിഞ്ഞുപോകുന്നു. പൂക്കലും കായ്ക്കലും കൊഴിയലുമൊക്കെ തലേക്കേറി നരപ്പിച്ചുതുടങ്ങുമ്പോഴാണ്, ഭൂമി പരന്നതായിട്ട് പലരും കാണുന്നത്. എല്ലാ മതക്കാരുംതന്നെ, ഭൂമിയിലെ മനുഷ്യന്റെ ജീവിതാന്ത്യം, ആ ജീവന്റെ അവസാനമായിക്കാണുന്നില്ല. അതിനാല്‍ത്തന്നെ അവസാനിക്കാത്തതിനേക്കുറിച്ചോര്‍ത്ത് വ്യസനിക്കേണ്ടതുമില്ല. എന്നാല്‍ കേരളത്തില്‍, ഒരാളുടെ ജീവിതാന്ത്യം അടുപ്പക്കാരെ കരയിക്കാതിരിക്കുന്നില്ല. യഥാർത്ഥത്തിൽ, ഇവിടത്തെ ജീവിതം കഴിഞ്ഞൊരാളെ ഓര്‍ത്ത് കരയേണ്ട കാര്യമേയില്ല. പകരം, അദ്ദേഹം നിത്യസന്തോഷത്തോടെ സ്വർഗ്ഗത്തിൽ ജീവിക്കാനല്ലേ ഭൂമിവിട്ടത് എന്നോര്‍ത്ത് സന്തോഷമായിട്ടിരിക്കാം. എന്നാല്‍ കേരളത്തിലെ ഏത് മരണവീട്ടില്‍നിന്നും കരച്ചിലിന്റെ ഒച്ചയേ കേള്‍ക്കാറുള്ളു. മരിച്ചയാള്‍ സ്വര്‍ഗത്തില്‍ പോകുന്നവകയില്‍ സന്തോഷിക്കയാണ് വേണ്ടതെന്ന് കരയുന്നവര്‍ക്ക് അറിയാത്തതല്ല. എന്നാൽ, പരേതന്റെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് പോയിരിക്കാന്‍ ഒരിടയുമില്ല എന്നറിയുന്നവര്‍, കരഞ്ഞുപോകുന്നതില്‍ കുറ്റം പറയാനുമില്ല.
സന്ദര്‍ശകര്‍ ഇതുവരെ
Wednesday, December 24, 2008
പുളിയന്‍ സമാധാനം
ലോകത്ത് ഒന്നും വെറുതേ കിട്ടില്ല. ദൈവംതമ്പുരാനോട് പോലും മുട്ടിപ്പായി അപേക്ഷിച്ചാലേ കനിവ് കിട്ടൂ. ഈശോ പിറന്നപ്പോള്‍ മാലാഖമാര്‍ മൊഴിഞ്ഞ, "സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം" എന്നത് ഓര്‍ത്താല്‍പ്പിന്നെ, മനസ്സമാധാനമില്ലായ്മയ്ക്ക് കാരണം വേറെ തിരയേണ്ട. സന്‍മനസ്സുള്ളവര്‍ക്കാണ് ദൈവംതമ്പുരാന്‍ സമാധാനം ഉദ്ദേശിക്കുന്നത്. സമാധാനമില്ലായ്മയ്ക്ക് വേറാരേയും കുറ്റം പറയേണ്ടാന്ന് ചുരുക്കം.
സന്ദര്‍ശകര്‍ ഇതുവരെ
Monday, December 22, 2008
അവകാശപ്പെടാനുള്ള വിവരം
സ്വതന്ത്രഭാരതത്തിലെ ജനങ്ങള്‍ക്ക് ലഭിച്ച ഏറ്റവും ശക്തവും ജനാധികാരപ്രദവുമായ നിയമമാണ് വിവരാവകാശനിയമം. കോണ്‍ഗ്രസ്സ് നയിക്കുന്ന യു.പി.എ ഗവണ്മെന്റ് ആണിത് ഉണ്ടാക്കിയത് എന്നതിനാലാണ് 'സംസ്കാരനായകര്‍' ഇതിനെപ്പറ്റി മിണ്ടാത്തതും ഉള്ളതായി ഭാവിക്കാത്തതും.
സന്ദര്‍ശകര്‍ ഇതുവരെ
Sunday, December 7, 2008
മെല്ലെയും മെല്ലേയും
"ഒരുകുടന്നനിലാവിണ്റ്റെ കുളിരുകോരി നെറുകയില്‍ അരുമയായ് കുടഞ്ഞ" പോലുള്ള രണ്ടുസിനിമാപ്പാട്ടുകള്‍ ആരംഭിക്കുന്നത് 'മെല്ലെ'യിലാണ്. മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ, അല്ലിയാമ്പല്‍ പൂവിനെത്തൊട്ടുണര്‍ത്തീ എന്നു തുടങ്ങുന്ന പാട്ടാണതിലൊന്ന്. സിനിമാപ്പാട്ടിണ്റ്റെ പരിചിതമായ രീതികളില്‍നിന്ന് വ്യത്യസ്ഥവും വളരെയേറെ ഗ്രാമീണ്യമായ ഈണവുമുള്ള ഈപ്പാട്ട് ശ്രീ ജോണ്‍സണ്റ്റെ സ്രുഷ്ടിയായി, ഒരുമിന്നാമിനുങ്ങിണ്റ്റെ നുറുങ്ങുവെട്ടമെന്ന ചിത്രത്തിലേതാണ്. ഈണത്തിന് സുഗന്ധം ചേര്‍ക്കുന്ന സരളമായ ഓര്‍ക്കസ്ട്രേഷന്‍ ഉടുപ്പിച്ച്, ശാലീനയായ ഒരു സുന്ദരിപ്പാട്ടാക്കി ജോണ്‍സണിതിനെ. "ആരോരുമറിയാതൊരാത്മാവിന്‍ തുടിപ്പ്" ഉണര്‍ത്തി ആലോലന്രുത്തമാട്ടാന്‍ സരസമലയാളിക്കൊപ്പം എന്നെന്നും ഈപ്പാട്ടുണ്ടാകും. കവിതയ്ക്കും ലളിതഗാനത്തിനും സിനിമാപ്പാട്ടിനും ഇടയിലെവിടെയോ ഉള്ള, നറുമലയാളിത്തം നിറഞ്ഞുനില്‍ക്കുന്ന , ജോണ്‍സണ്റ്റെ മാസ്മരികപ്പാട്ടുകളിലൊന്നാണിത്. ഓടക്കുഴലും വയലിനും യേശുദാസും ജോണ്‍സണ്റ്റെ താലന്തും ചേര്‍ന്ന്, തുമ്പപ്പൂപോലൊരു പാട്ട് നമുക്കു നല്‍കി. നാടോടുന്ന മലയാളീടെ മനസ്സീന്നോടാത്ത മലയാളിത്തത്തെ മഞ്ഞിളവെയിലത്തെ ബാഷ്പ്പദീപ്തമാക്കുന്ന കഴിവ് ജോണ്‍സണ്‍മാഷിണ്റ്റെ പാട്ടുകള്‍ക്കുണ്ട്. മിന്നാമിനുങ്ങിണ്റ്റെ നുറുങ്ങുവെട്ടതിലേതന്നെ, പൂവേണം പൂപ്പടവേണം എന്നാരംഭിക്കുന്ന പാട്ടിണ്റ്റെ തുടക്കത്തിലെ ഓടക്കുഴല്‍വിളി കേള്‍ക്കുമ്പോഴേ ഓണക്കാലമിങ്ങ് ഓര്‍മ്മയിലെത്തും. മലയാളത്തിലെ മറ്റൊരു സംഗീതസംവിധായകരും പ്രകടിപ്പിച്ചിട്ടില്ലാത്തൊരു കഴിവാണിത്. സംഗീതസംവിധായകര്‍ എല്ലാവരുംതന്നെ ഗായകരുമായിരിക്കും. എന്നാല്‍ ഏറ്റവും നല്ല ഗായകനുള്ള അവാര്‍ഡും കിട്ടിയ സംഗീതസംവിധായകന്‍, കേരളത്തില്‍ എം.ജയചന്ദ്രനെപ്പോലെ മറ്റാരുമില്ല. നോട്ടം എന്ന ചിത്രത്തിലെ മെല്ലെ,മെല്ലേ,മെല്ലെയാണീയാത്ര എന്ന പാട്ടിലൂടെ, നല്ലൊരു സംഗീതസംവിധായകനും ഗായകനും, രണ്ടുതോണിയിലല്ലാതെ മലയാളീടെ നിളാമനസ്സില്‍ വളരെക്കാലം ഒഴുകിക്കൊണ്ടിരിക്കും. ഒന്നിനി ശ്രുതിതാഴ്ത്തിപ്പാടുക പൂങ്കുയിലേ എന്നാരംഭിക്കുന്ന, ദൂരദര്‍ശണ്റ്റെ ഒരു ലളിതഗാനത്തിണ്റ്റെ സംഗീതസംവിധായകനും എം.ജയചന്ദ്രനാണ്. (പ്രശസ്തനായശേഷം, എം.ജയചന്ദ്രണ്റ്റെ ഇണ്റ്ററ്‍വ്യൂ ദൂരദര്‍ശനില്‍ വന്നിട്ടുണ്ട്. എന്നാല്‍ അതിലേറെ അറ്‍ഹതയുള്ള ജോണ്‍സണ്റ്റേയോ രവീന്ദ്രന്‍മാഷിണ്റ്റേയോ ഇണ്റ്ററ്‍വ്യൂ ദൂരദര്‍ശന്‍ സ്വന്തമായി ഉണ്ടാക്കീട്ടില്ല). പുരുഷണ്റ്റെ വയറ്റിലൂടെ അവണ്റ്റെ ഹ്രുദയത്തിലേക്ക് പ്രവേശിക്കാമെന്നുണ്ടല്ലോ. എന്നാല്‍ ആരുടെയും ചെവിയിലൂടെ അവരുടെ മനസ്സിലേയ്ക്ക് പ്രവേശിക്കുന്നതാണ്, സംഗീതവും അക്കൂടെ സംഗീതസംവിധായകരും.
സന്ദര്‍ശകര്‍ ഇതുവരെ
Sunday, November 30, 2008
പ്രക്രുതിവിരുദ്ധ സമാനചിന്ത
ഒരുകാര്യത്തിലും തുല്ല്യരല്ലാത്ത, സ്ത്രീയും പുരുഷനും തുല്ല്യരാണെന്ന് പറയുന്നതുതന്നെ പ്രക്രുതിവിരുദ്ധമാണ്. ഈലോകത്തിലേയും പരലോകത്തിലേയും ഏതുകാര്യം നോക്കിയാലും, പ്രസവക്കാര്യത്തിലല്ലാതെ മറ്റെന്തുകാര്യത്തിലാണ് പുരുഷനേക്കാള്‍ സ്ത്രീകള്‍ മെച്ചം? ലോകത്തിലെ ഏറ്റവും നല്ല പാചകക്കാര്‍ പോലും ആണുങ്ങളാണ്. നല്ലപിതാവ് വളര്‍ത്താത്തവരാകാം പുരുഷവിദ്വേഷികളാകുന്നത്. കുടിച്ച്‌കൂത്താടി, കുടുംബം നോക്കാതെ നടക്കുന്ന പിതാവിണ്റ്റെ പെണ്‍മക്കള്‍ പുരുഷവിദ്വേഷികളാകുന്നതാകാം. അതവരും മനസ്സിലാക്കട്ടെ.
Sunday, November 23, 2008
CBI v/s CBCI
അഭയക്കേസില്‍ രണ്ട് കത്തോലിക്ക വൈദികരേയും ഒരു കന്യാസ്ത്രീയേയും സിബിഐ കസ്റ്റഡിയിലേക്ക് കോടതി വിട്ടുകൊടുത്തിരിക്കുകയാണല്ലോ. സിബിഐയ്ക്കുമുന്‍പ്, കേസന്വേഷിച്ച പൊലീസുകാര്‍ തെളിവ് നശിപ്പിച്ചെന്ന് സിബിഐ പറയുന്ന കേസാണിത്. അത്തരമൊരു കേസില്‍, പുതിയരീതിയായ നാര്‍ക്കൊ അനാലിസിസിനുമൊക്കെ ശേഷമുള്ള ഇപ്പോഴത്തെ അറസ്റ്റില്‍, കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഡ്യ എന്ന CBCI, പ്രതികരണങ്ങളും പ്രസ്താവനകളുമായി തുടരുന്നത് ശരിയല്ല. ഈക്കേസ് തെളിയാതിരിക്കാന്‍ ശക്തമായപ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും തോന്നുന്ന സാഹചര്യത്തില്‍, അത് ചെയ്യുന്നത് തങ്ങളാണെന്ന ധ്വനിയുണ്ടാക്കുന്നതാണ് CBCIയുടെ പ്രതികരണങ്ങള്‍. ഇത് ഇനിയെങ്കിലും നിറുത്തണമെന്ന് സാധാരണക്കാരായ കത്തോലിക്കര്‍ക്കുണ്ട്. ആധുനികകാലത്ത് തെറ്റുചെയ്യാതെ ജീവിക്കുകയെന്നത് എല്ലാവര്‍ക്കും കടുത്ത വെല്ലുവിളിയാണ്. ആരായാലും അതില്‍ വീണുപോയെന്നത് വലിയ വീഴ്ച്ചയായി കാണേണ്ടതില്ല. നല്ല നേതുത്വഗുണവും നല്ല പൊതുവിജ്ഞാനവുമൊക്കെയുള്ളവരാണ് ലത്തീന്‍കത്തോലിക്ക അച്ചന്‍മാര്‍. എന്നാലും, അച്ചനും കന്യാസ്ത്രീയുമെല്ലാം മനുഷ്യരുമാണല്ലോ. ആലുവയിലെ ഒരാശുപത്രീലെ കന്യാസ്ത്രീയുടെ സഭ്യേതരമായ പെരുമാറ്റം ഉള്ള മൊബൈല്‍ഫോണ്‍ക്ളിപ്പ് മിക്കവരും കണ്ടിട്ടുണ്ടാകുമല്ലോ. തെറ്റ് അവര്‍ക്കും പറ്റാം എന്നതിന് തെളിഞ്ഞ തെളിവാണത്. ചിലര്‍ പറയുന്നുണ്ട്, ഇവര്‍ക്ക് വിവാഹത്തിന് അനുവാദം കൊടുത്താല്‍ ഇങ്ങനൊക്കെ ഉണ്ടാകില്ലെന്ന്. എന്നാല്‍, വിവാഹത്തിന് അനുവാദമുള്ള യാക്കോബായ അച്ചനും വാണിഭക്കേസില്‍ പിടിക്കപ്പെട്ടിട്ടുള്ളത് ഈ വാദത്തിന് എതിരേ പറയാവുന്ന ന്യായമാണ്. ഏതു തെറ്റില്‍നിന്നും പശ്ചാത്തപിച്ച് വിമുക്തമാകാവുന്നതാണ്. ചിലപ്പോള്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുമുണ്ട്. യേശുക്രിസ്തുതന്നെ ഒരുദാഹരണം. നാട്ടിലെ നിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുന്നത് ക്രിസ്തീയരീതിയാണ്. നിയമം നിയമത്തിണ്റ്റെ വഴിയ്ക്ക് നീങ്ങട്ടെ. അതിനാല്‍ CBIക്ക്, CBCI ഇടംകോലിടാതിരിക്കുക.
Wednesday, November 12, 2008
ഈശോയ്ക്ക് ഇല്ലാഞ്ഞ കുരിശ്
കേരളത്തില്‍ മുസ്ളീംബഹുഭാര്യാത്വവും വിവാഹമോചനവും നിയന്ത്രിക്കാന്‍ നിയമം ഉണ്ടാവുകയാണ്. മൂന്നുപ്രാവശ്യം തലാക്ക് എന്നുപറഞ്ഞാല്‍ വിവാഹമോചനം ആയി എന്ന രീതി തെറ്റുതന്നെയാണ്. ആ ഒരു രീതി ഉണ്ടായതുകൊണ്ടാകാം പര്‍ദ്ദയിട്ടവരെ കാണാനാകുന്നതും. പര്‍ദ്ദയിടണം എന്ന് ഭര്‍ത്താവുപറഞ്ഞാല്‍, അത് മുസ്ളിം ഭാര്യക്ക് അനുസരിക്കാതിരിക്കാന്‍ ആവില്ലായിരിക്കും. എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് വിവാഹമോചനം, "സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയേക്കാളും ഇടുങ്ങിയതും ദുര്‍ഘടവുമാണ്". അതിനാലൊക്കെ ഇന്ന് ഒരു ക്രിസ്ത്യാനിഭര്‍ത്താവ് ഭാര്യയോട്, ചട്ടയും മുണ്ടും ധരിക്കണമെന്ന് പറഞ്ഞാല്‍, അതൊട്ട് നടക്കേമില്ല, ഭര്‍ത്താവ് സ്ത്രീപീഡനത്തിന് കേസിലാവുകയും ചെയ്യും. യേശു ഒരിക്കല്‍ പറഞ്ഞു, ദൈവം ചേര്‍ത്തത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ എന്ന്. മറ്റു പല കാര്യത്തിലും കര്‍ത്താവിണ്റ്റെ വാക്കുകളീന്ന് സഭാനേത്രുത്വം മാറിപ്പോയിട്ടുണ്ടെങ്കിലും വിവാഹമോചനക്കാര്യത്തില്‍ കടുത്ത രീതിയാണുള്ളത്. നിണ്റ്റെ കുരിശും എടുത്ത് പിറകേവരാന്‍, കര്‍ത്താവ് പറഞ്ഞത് ഓര്‍ത്തിട്ടുമായിരിക്കും ഇത്രക്ക് കടുമ്പിടുത്തം. കുരിശായ ഭാര്യയെ ഉപേക്ഷിക്കാതിരിക്കാന്‍ സഭ നോക്കണമെന്നാവാം. എന്നാല്‍ നെയ്യാറ്റിന്‍കരയിലെ ബിഷഫൌസ് ആക്രമണക്കേസില്‍, നിയമപ്രകാരം കാര്യം നടക്കട്ടെ എന്ന് സഭ വിചാരിക്കാതെ, റോഡ് തടയലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റുമാര്‍ച്ചുമൊക്കെ നടത്തിയപ്പോള്‍, കര്‍ത്താവു പറഞ്ഞ, ഒരുകരണത്തടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചുകൊടുക്കണമെന്നത്, സൌകര്യപൂര്‍വ്വം മറന്നു. മോശയുടെ കാലത്ത്, കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന നിയമമായിരുന്നു. മോശയ്ക്ക് 1500 വര്‍ഷങ്ങള്‍ക്കുശേഷം വന്ന യേശു അതപ്പാടെ മാറ്റി. അടിക്കുന്നവന് രണ്ടുകരണവും കാട്ടിക്കൊടുക്കാനും സഹോദരനോട് (ഭാര്യയോടല്ല) ഏഴല്ല എഴുനൂറ് പ്രാവശ്യം ക്ഷമിക്കാനും പഠിപ്പിച്ചു. ദൈവംതമ്പുരാന്‍തന്നെ നിയമങ്ങള്‍ പുതുക്കുന്നതിന് തെളിവാണല്ലോ മോശയുടെ നിയമങ്ങള്‍ ഈശൊ തിരുത്തിയത്. ഇപ്പോള്‍ ക്രിസ്തുവിനുശേഷം 2000 വര്‍ഷം കഴിഞ്ഞതിനാല്‍ മാറ്റങ്ങള്‍ ക്രിസ്ത്യന്‍ വിവാഹമോചന നിയമങ്ങളിലുമാകാം. നല്ല സ്വഭാവവും ശീലങ്ങളുമുള്ള പെണ്‍കുട്ടിയെ കണ്ടുപിടിച്ച് ഭാര്യയാക്കാന്‍ കഴിയാതെ പോയ, കഴിവില്ലാതെ പോയവന്, ആത്തെറ്റിണ്റ്റെ ശിക്ഷ ജീവിതാവസാനം വരെ നല്‍കുന്നത് ക്രൂരതയാണ്. ഏതു തെറ്റും തിരുത്തണമെന്ന് പറയുന്നവര്‍, തെറ്റായിക്കെട്ടിപ്പോയതും തിരുത്താന്‍ അനുവദിക്കണം. കാശും സ്വാധീനവും ഉള്ളവര്‍ക്ക് ഇപ്പോഴും ഇതിന് കഴിയുന്നുണ്ടെങ്കിലും അല്ലാത്തവരുടെ കാര്യം കഷ്ടമാണ്.
Friday, October 31, 2008
ട്വണ്റ്റി20 യ്ക്ക് സംഗീതസംവിധായകനില്ലേ ?
ക്രിക്കറ്റ്‌കളിയ്ക്ക് പാട്ടുകാരോ സംഗീതസംവിധായകരോ ആവശ്യമില്ല. എന്നാല്‍ സിനിമാക്കളിയുടെ കാര്യം അങ്ങനല്ലാന്നാണ് വിചാരിച്ചിരുന്നത്. ഈ വിചാരം തെറ്റാണെന്നാണ് ട്വണ്റ്റി 20 എന്ന സിനിമയുടെ ഓഡിയോസിഡി വക പരസ്യം വായിച്ചപ്പോള്‍ മനസ്സിലായത്. ഇനി 'കാര്യത്തീന്ന്' പോകാം. നിങ്ങള്‍ക്ക് എത്ര സിനിമാപ്പാട്ടുകള്‍ അറിയാമെന്ന് നോക്കീട്ടുണ്ടോ. മുഴുവനുമറിയില്ലെങ്കിലും മലയാളസിനിമയിലെ കുറേപ്പാട്ടുകളുടെ വരികള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അറിയുമായിരിക്കും. ഇനി മലയാളത്തിലെ എത്ര കവിതകള്‍ നിങ്ങള്‍ക്ക് അറിയാമെന്ന് നോക്കൂ. അറിയാവുന്ന കവിതകളുടെ എണ്ണം, ബഹുഭൂരിപക്ഷംപേര്‍ക്കും ഒരുകയ്യിലെ വിരലുകളുടെ എണ്ണം പോലും ഉണ്ടാകില്ല. എന്നാല്‍ സിനിമാപ്പാട്ടുകളുടെ കാര്യം അങ്ങനെ അല്ലല്ലോ. സിനിമ കാണാത്തവര്‍ക്കും പാട്ടറിയാമെന്നത്, കവിതയുടേതുപോലല്ലാത്ത, സിനിമാപ്പാട്ടിണ്റ്റെ വ്യത്യസ്തങ്ങളായ ഈണങ്ങള്‍ മൂലമാണ്. ഒരു സിനിമയില്‍ ശരാശരി രണ്ട് പാട്ടുവച്ചു കണക്കാക്കിയാലും മലയാളത്തില്‍ ആറായിരം പാട്ടോളം ഉണ്ട്. ഇവയില്‍ ചുരുക്കത്തിനേ ഒരേ ഈണം വന്നിട്ടുള്ളു. ഇവയ്ക്കൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമായ ഈണം നല്‍കുന്നത് സംഗീതസംവിധായകരാണ്. ഇനി എപ്പോഴെങ്കിലും, പുതിയ സിനിമയുടെ പാട്ടിണ്റ്റെ വരികള്‍ വായിക്കാന്‍ കിട്ടുമ്പോഴും അതിനുശേഷം അത് സിനിമാപ്പാട്ടായിക്കേള്‍ക്കാന്‍ ഇടവരുമ്പോഴും ഇക്കാര്യമൊന്ന് ശ്രദ്ധിക്കുക. അപ്പോള്‍ മനസ്സിലാകും, സിനിമാപ്പാട്ടിണ്റ്റെ കാര്യത്തില്‍ സംഗീതസംവിധായകണ്റ്റെ പ്രാധാന്യം. കവിതാരൂപത്തില്‍ കയ്യില്‍ക്കിട്ടുന്ന വരികളെ അതുവരെ കേട്ടിട്ടില്ലാത്ത ഈണത്തില്‍ പാട്ടാക്കി മാറ്റുന്നത് സംഗീതസംവിധായകനാണ്. ഏതേത് സംഗീതോപകരണം എപ്പോഴൊക്കെ എങ്ങനൊക്കെ വായിയ്ക്കണമെന്ന് തീരുമാനിക്കുന്നതും അദ്ദേഹത്തിണ്റ്റെ കലാവിരുതാണ്. നാട്ടുകാരും മറുനാട്ടുകാരുമായ ഒട്ടേറെപ്പേര്‍ നമ്മുടെ സിനിമയ്ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. സംഗീതസംവിധായകരില്‍ മിക്കവരും നന്നായി പാടുന്നവരുമാണ്.സംഗീതസംവിധായകരെക്കുറിച്ച് മറ്റൊരിക്കല്‍ എഴുതാം. ഇപ്പോഴിത് എഴുതുന്നത്, മനോരമമ്യൂസിക് വക, ട്വണ്റ്റി 20 എന്ന സിനിമയുടെ ഓഡിയോസിഡിയുടെ പരസ്യം കണ്ടിട്ടാണ്. റണ്‍മഴ!!! എന്ന് തുടക്കം. താരങ്ങളുടെ പടമുണ്ട്. സംവിധായകന്‍ ജോഷി എന്നും പ്രൊഡൂസര്‍ ദിലീപെന്നും ഫോട്ടോസഹിതം ഉണ്ട്.റേഡിയോമാങ്കോയുടെ ലോഗോയും പ്രൊഡക്ഷന്‍കാരുടെ ലോഗോയുമുണ്ട്. ഓഡിയോസിഡിക്കൊപ്പം ചിത്രീകരണവിശേഷവുമൊക്കെയുള്ള വിസിഡി, ഫ്രീയായിക്കിട്ടുമെന്നും പരസ്യത്തിലുണ്ട്. ഇക്കാരണങ്ങളാല്‍ ഒന്നുമല്ലാതെതന്നെ ഗിന്നസ്ബുക്കില്‍ ഈപ്പരസ്യം ഇടം നേടിയേക്കും. കാരണം,ട്വണ്റ്റി 20 യുടെ ഓഡിയോസിഡിയുടെ പരസ്യത്തില്‍ ആപ്പടത്തിണ്റ്റെ സംഗീതസംവിധായകനാരെന്നോ പാട്ടുക്കാരാരെന്നോ ഇല്ല എന്നതാണ്. എന്തൊരു പുപ്പുതുമ!
Thursday, October 30, 2008
മലയാളസിനിമയിലെ നരനും നാരിയും
മലയാളസിനിമയിലെ അഭിനേതാക്കളില്‍പ്പലര്‍ക്കും ദേശീയഅവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. ഭാഷാപരമായ അതിര് ഇല്ലായിരുന്നെങ്കില്‍, അവരില്‍ മിക്കവരും ദേശങ്ങള്‍വിട്ട് പ്രശസ്തരായേനെ. ജഗതി,നെടുമുടി,തിലകന്‍,ഇന്നസെണ്റ്റ് എന്നിവരിപ്പോഴും ദേശീയതലത്തില്‍ അറിയപ്പെടുന്നവരല്ല; ഇവരുടെ കഴിവുകള്‍ അത് അര്‍ഹിക്കുന്നുണ്ടെങ്കിലും. ഭരത് അവാര്‍ഡുകിട്ടിയ ഇപ്പോഴുള്ളവരില്‍ മമ്മൂട്ടിയെ ഇന്‍ഡ്യയറിയും.മോഹന്‍ലാലിനെ അത്രയ്ക്ക് അറിയില്ല. സുരേഷ്ഗോപിയെ തമിഴ്‌നാട് ഒഴികെ മറ്റെങ്ങും അറിയുമെന്നു തോന്നുന്നില്ല. അല്ലെങ്കിലും മലയാളസിനിമയിലെ ഒരു 'അത്ഭുതം'തന്നെയാണ് സുരേഷ്ഗോപീടെ ഭരത് അവാര്‍ഡ്. ഭാരതീയ ജനതാപ്പാര്‍ട്ടിവക ഭരണത്തില്‍, അനുഭാവികള്‍ക്കായി കുറേക്കാലം 'അവാര്‍ഡ്‌മേള'തന്നെ നടത്തുകയായിരുന്നല്ലോ. ആ വകയില്‍ കേരളത്തിനും ഒന്ന് വീണു. ഇപ്പോഴത്തെ സൂപ്പര്‍ നടന്‍മാര്‍ക്ക് ശേഷമുള്ള യുവനിരയില്‍, പ്രുത്വിരാജിനെയാണ് ഭാവിസൂപ്പറായി പ്രചരിപ്പിക്കപ്പെടുന്നത്. പ്രുത്വിരാജിപ്പോള്‍ മുന്‍നിരയില്‍ ഉണ്ടെങ്കിലും, സൂപ്പര്‍സ്റ്റാറായി വളരാനിടയില്ല. അതിനുള്ള അഭിനയകഴിവുകള്‍ ഇതുവരെ കാണാനായിട്ടില്ല;അവസരങ്ങള്‍ ഏറെ കിട്ടിയിട്ടും. പൊക്കിപ്പിടിക്കാന്‍ ആളുള്ളതുകൊണ്ടുമാത്രം ആരും ഉയരത്തിലേക്ക് പോയിട്ടേയിരിക്കില്ല. നല്ല കഴിവുള്ളവര്‍ വരുംവരയേ അവര്‍ക്ക് നിലയുള്ളു. മലയാളസിനിമയില്‍, അഭിനയശേഷിയും പൌരുഷവും ഉള്ള നരേന്‍ ആണ് സൂപ്പര്‍നടനായി ഉയര്‍ന്നുവരാനിടയുള്ളത്. നടിമാരില്‍ സംവ്രുതയാണ് ഉയര്‍ന്ന നിലയിലേക്ക് പോകാനുള്ള യോഗ്യതയുള്ളയാള്‍. നേരിയ ഭാവവ്യതിയാനങ്ങള്‍ പോലും സംവ്രുതയ്ക്ക് അനായാസേന പ്രകടിപ്പിക്കാനാവുന്നുണ്ട്. ഇക്കൂട്ടത്തിലെ മറ്റൊരാള്‍, ജ്യോതിര്‍മയി ആണ്. നമുക്കോരോരുത്തര്‍ക്കും തനതായ ഒരു സംഭാഷണരീതിയും ഭാവപ്രകടനരീതിയും ഉണ്ട്. അഭിനയിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കും ഇതുണ്ട്. എന്നാല്‍, ഏതുഡയലോഗ് കിട്ടിയാലും സ്വന്തം രീതിയില്‍ത്തന്നെ പറയുന്നവരെന്നാല്‍ അവര്‍ക്ക് അഭിനയശേഷി കുറവാണെന്നാണ് മനസ്സിലാക്കേണ്ടത്. ഒരുസംഭാഷണം,മണിയന്‍പിള്ളരാജു ഇങ്ങനയേ പറയൂ എന്ന് നമുക്ക് ഊഹിക്കാന്‍ കഴിയുന്നത്, അവരുടെ കഴിവുകേട് മൂലമാണ്. ദ്വിലീപ് ഇല്ലാതെ മലയാളസിനിമയുടെ ഭാവി കാണാനാകില്ല. മറ്റാരുടേതുമല്ലാത്ത മേഖലകളിലാണ് ദ്വിലീപ് സ്ഥാനമുറപ്പിച്ചിട്ടുള്ളത്. മലയാളസിനിമയിലെ താരങ്ങളെ അറിയാത്ത ഒരാളെ കുഞ്ഞിക്കൂനന്‍ കാണിച്ചാല്‍,കുഞ്ഞിക്കൂനനിലെ രണ്ടുകഥാപാത്രവുമായത് ഒരാളാണെന്ന് പറയില്ല. ദ്വിലീപിണ്റ്റെ കഴിവുകളുടെ നല്ല പ്രകടനമാണത്.പ്രധാനകഥാപാത്രം തമാശക്കാരനായിപ്പോയതിനാല്‍ അതിലെ അഭിനയം നമ്മള്‍ കാര്യമാക്കീല്ല എന്നേയുള്ളു. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്ന ഓഡിയോക്കാസറ്റിലൊക്കെ മാവേലിയായ ഇന്നസെണ്റ്റിണ്റ്റെ ശബ്ദം, ദ്വിലീപിണ്റ്റെ ശബ്ദമാണെന്ന് നമ്മളെത്രയോ കാലം കഴിഞ്ഞാണറിഞ്ഞത്. ദ്വിലീപിണ്റ്റെ ശബ്ദാഭിനയകഴിവിനും നല്ല ഉദാഹരണമാണത്. ശരീെരവലുപ്പത്തിണ്റ്റെ 'ചെറുപ്പമാണ്' ദ്വിലീപിനും ജ്യോതിര്‍മയിക്കും സൂപ്പറുകളായി വളരാന്‍ തടസ്സം. നായകനേയോ നായികയേയോ മാത്രം, നല്ലനടന്‍, നടി എന്നിവയ്ക്കായി പരിഗണിക്കുന്നരീതിയാലാണ്, അതിലേറെ നന്നായി അഭിനയിക്കുന്ന മറ്റുള്ളവര്‍ക്ക് അവാര്‍ഡ് കിട്ടാതെ പോകുന്നത്. എന്നാല്‍ നമ്മുടെ മിക്ക അവാര്‍ഡ് നിര്‍ണ്ണയവും, അഭിനയേതരഅളവുകള്‍ വച്ചുള്ളതാണ് എന്നതിനാല്‍, ഈ രീതി തുടരുന്നതാണ് ഭേദം. അല്ലെങ്കില്‍ ഏതെങ്കിലും രണ്ട് ഡയലോഗ് പറയാന്‍ കഴിഞ്ഞവരും, മുഖ്യധാരാപിന്‍വാതിലിലൂടെ അവാര്‍ഡ് നേടിയേനെ. നരേനും സംവ്രുതയും സ്വകാര്യജീവിതം ഒട്ടൊക്കെ ഉപേക്ഷിച്ച് സിനിമാഭിനയത്തിനായി താല്‍പ്പര്യപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍, മലയാളത്തിലെ ഒന്നാംനിര അഭിനയേതാക്കളായി മാറും .ഈ ആശ അവര്‍ക്കേറെ കാശുമേകും.
Saturday, October 25, 2008
ശ്രീലങ്കയും സ്വാതന്ത്ര്യമയക്കുമരുന്നും
വൈരുദ്ധ്യാത്മക ഭൌതികവാദം പോലത്തെ വാദമാണ്, ശ്രീലങ്കക്കാര്യത്തില്‍ ഭാരതത്തിണ്റ്റേത്. കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് കാശ്മീരുകാര്‍. അതിന് പാകിസ്ഥാന്‍ വക തോക്കിങ്കുഴലിലൂടെ പിന്തുണ. കാശ്മീരിലെ പ്രവര്‍ത്തനമൊക്കെ ഭീകരപ്രവര്‍ത്തനം എന്ന് നമ്മള്‍. എന്നാല്‍ ശ്രീലങ്കയില്‍ സ്വാതന്ത്ര്യം വേണമെന്നതിന് ഭീകരപ്രവര്‍ത്തനംതന്നെ നടത്തുന്ന തമിഴ്‌പുലികള്‍ക്ക് നമ്മുടെ പിന്തുണ. ഒരേ പ്രവ്രുത്തി, കശ്മീരില്‍ ഭീകരപ്രവര്‍ത്തനവും ശ്രീലങ്കയില്‍ സ്വാതന്ത്ര്യപ്രവര്‍ത്തനവും ആകുന്നതെങ്ങനെയാണ്? നമ്മുടെ ഈനയം ഇരട്ടത്താപ്പും തെറ്റുമാണ്. യഥാര്‍ത്ഥത്തില്‍ രണ്ടും ഭീകരപ്രവര്‍ത്തനം തന്നെ. ശ്രീലങ്കയില്‍ ത്മിഴ്‌പുലികള്‍ ചെയ്യുന്നത് സ്വാതന്ത്ര്യസമരമാണെന്ന് നമ്മള്‍ പറഞ്ഞാല്‍, കാശ്മീരിലേതും ഭീകരപ്രവര്‍ത്തനമല്ല, സ്വാതന്ത്ര്യസമരമാണെന്ന് നമുക്ക് സമ്മതിക്കേണ്ടിവരും. വേറൊരുത്തണ്റ്റെ സ്ഥലത്ത് വാടക്കയ്ക്ക് താമസിച്ച് കുറെനാള്‍ കഴിഞ്ഞ് ആവീട്,സ്വന്തം വീടാണെന്ന് പറഞ്ഞ് ഉടമസ്ഥനെ തോക്കുകാട്ടി ഭീഷണിപ്പെടുത്തുന്നതുപോലാണ്, ശ്രീലങ്കയിലെ തമിഴരുടെ കാര്യം. ഈ അന്യായത്തെ നമ്മള്‍ പിന്തുണക്കരുത്. എവിടെച്ചെന്നാലും സ്വന്തം രീതിയും ഗതിയുമൊക്കെ വേണമെന്ന് വാശിപിടിക്കുന്നവരാണ് തമിഴ്‌നാട്ടുകാര്‍. അത് നല്ല രീതിയല്ല എന്ന് അവര്‍ മനസ്സിലാക്കേണ്ടസമയം കഴിഞ്ഞുപോയിരിക്കുന്നു. നമ്മുടെ രാഷ്ട്രപിതാവ് ഒറ്റമുണ്ടുചുറ്റിനടക്കാന്‍ തുടങ്ങിയത്, പണ്ട് മധുരയില്‍ക്കണ്ട തമിഴണ്റ്റെ വസ്ത്രഗതി കണ്ടിട്ടാണ്. നമ്മുടെ ഭാഗ്യത്തിനാണ് ഗാന്ധിജി, തമിഴ്‌നാടിണ്റ്റെ ഉള്‍പ്രദേശത്തേയ്ക്ക് പോകാഞ്ഞത്. പോയിരുന്നെങ്കില്‍ വസ്ത്രമിനിയും കുറഞ്ഞേനെ. സേതുസമുദ്രപദ്ധതി വന്നാല്‍, കടലിടുക്കിലെ തമിഴ്‌പുലികളുടെ സ്വൈര്യവിഹാരത്തിന് അറുതിവരും. അതിനാല്‍ അവരുടെ കുത്തിത്തിരുപ്പും, തമിഴ്‌നാടിന് ഒത്തിരി ഗുണംചെയ്യുന്ന ആ പദ്ധതിക്ക് എതിരേ ഉണ്ടെന്ന് ന്യായമായും കരുതാം. തോക്കുകാട്ടീം ബോമ്പുപൊട്ടിച്ചും ഏതുകാര്യമായാലും നേടാന്‍നോക്കുന്നത് മനുഷ്യമ്രുഗങ്ങളാണ്. പൊതുസമൂഹത്തിണ്റ്റെ നിലനില്‍പ്പിന് ദോഷമാകുന്നത്, വൈറസ്സോ കൊതുകോ പേപ്പട്ടിയോ ആയാല്‍, അവയെക്കൊല്ലുന്നത് ലോകനീതിയും രീതിയും ആണ്.അതില്‍നിന്ന്, ഭീകരപ്രവര്‍ത്തനവും കടുത്ത സാമൂഹ്യദ്രോഹപ്രവര്‍ത്തനമായ മയക്കുമരുന്ന് കടത്തല്‍ പോലും നടത്തുന്ന തമിഴ്‌പുലികളെ ഒഴിവാക്കാന്‍ നമ്മള്‍ പറയരുത്.
Thursday, October 23, 2008
ന്യൂനപക്ഷ എയ്ഡ്സ്
എയ്ഡ്‌സ്‌രോഗികളെ സമൂഹത്തീന്ന് ഒറ്റപ്പെടുത്തരുതെന്നും അടിച്ചുപൊളിച്ച് ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ടെന്നുമൊക്കെപ്പറയുന്ന പരസ്യങ്ങള്‍ റ്റിവിയിലും മറ്റും കണ്ടിട്ടുണ്ടാകുമല്ലോ. എയ്ഡ്‌സ് ചികില്‍സക്ക് ചെലവേറെയാണ്. എന്നാലത് പൂര്‍ണ്ണമായും ഗവണ്‍മെണ്റ്റ് വഹിക്കുകയാണ്. എന്നാല്‍ വേറെ അസുഖങ്ങളുടെ ചികിത്സക്കൊന്നിനും ഗവണ്‍മെണ്റ്റ് ഇങ്ങനെ സഹായിക്കുന്നുമില്ല. എയ്ഡ്‌സ്‌പിടിച്ച മിക്കവരും നല്ലനടപ്പുകാരൊന്നും അല്ലാന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും എന്താണിങ്ങനെയൊക്കെ ഗവര്‍മെണ്റ്റ് ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ. ഇനി വേറൊരു വശം നോക്കാം. എങ്ങനെയൊക്കയോ എയ്ഡ്‌സ് പിടിപെട്ട ഒരാള്‍ക്ക്, ജോലിക്ക് പോകാന്‍ പറ്റാതേയും വിലപിടിച്ച മരുന്ന് വാങ്ങാന്‍ പറ്റാതേയും വരുന്നേരം, സമൂഹത്തീന്ന് അവഹേളനവും ഒറ്റപ്പെടുത്തലും കൂടി അനുഭവിക്കേണ്ടിവന്നാല്‍, അയാള്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യും അല്ലെങ്കില്‍ സമൂഹത്തോടുള്ള വിരോധത്തോടെ നാടുവിടും; തന്നെത്തിരിച്ചറിയാത്ത ഒരിടത്തുപോയി പലര്‍ക്കും ആ പുലിവാല് കൊടുക്കാനും നോക്കും. ഫലമോ, കൂടുതല്‍ കൂടുതല്‍ എയ്ഡ്‌സ് രോഗികളുടെ ജനനം. കുറച്ച് കാലംകൊണ്ടുതന്നെ ഇത് സമൂഹത്തിന് വലിയ ആഘാതം ഉണ്ടാക്കുമെന്ന് മനസ്സിലാക്കിയതിനാലാവാം മറ്റൊരസുഖത്തിനും കൊടുക്കാത്ത പ്രത്യേക പരിഗണന ഇക്കാര്യത്തില്‍ കാട്ടുന്നത്. ഇത് മനസ്സിലാക്കാത്തവരാണ് എയ്ഡ്‌സ്‌രോഗികളേപ്പറ്റിയുള്ള പരസ്യത്തിന് എതിരേ പറയുന്നവര്‍. ഇതേ പോലത്തെ കാര്യമാണ് ന്യൂനപക്ഷങ്ങളുടെ പ്രത്യേക പരിഗണനക്കും കാരണം. ചെറിയൊരു ശതമാനം ആള്‍ക്കാരുപോലും സമൂഹത്തീന്ന് വേറിട്ടും എതിരേയും നിന്നാല്‍ പൊതുസമൂഹത്തില്‍ കുഴപ്പങ്ങള്‍ ഒഴിയില്ല; കൂടിക്കൊണ്ടുമിരിക്കും. ന്യൂനപക്ഷത്തിണ്റ്റെ മഹിമ കണ്ടല്ല, ഭരണഘടനയുടെ പ്രത്യേക പരിഗണനയൊക്കെ എന്ന്, ന്യൂനപക്ഷത്തിലെ ന്യൂനപക്ഷത്തിനും, ഭൂരിപക്ഷത്തിലെ ഭൂരിപക്ഷത്തിനും അറിയില്ല എന്നതാണ് നമ്മുടെ ഭാരതത്തിണ്റ്റെ ഒരു ദുരവസ്ഥ. ചിന്താശീലം കുറവായ, നമ്മുടെ സമൂഹത്തിലെ വലിയ ശതമാനം ആള്‍ക്കാരേയും, ഭരണസ്ഥാപനങ്ങള്‍ക്ക് എതിരേ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമായി ഇളക്കിവിടാന്‍ നമ്മുടെ ആസ്ഥാന കുത്തിത്തിരിപ്പാശാന്‍മാര്‍ക്ക്, എളുപ്പം കഴിയുന്നത്, ഇക്കാര്യങ്ങള്‍ സാദാജനത്തിന് അറിയാത്തതുകൊണ്ടാണ്. അറിവ്, പലപ്പോഴും ആസ്വാസ്ഥ്യജനകമാണെന്ന് സാഹിത്യകാരന്‍ ആനന്ദ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അറിവില്ലായ്മ, ആസ്വാസ്ഥ്യജനകമാകുന്നത് സമൂഹത്തിന് ഒട്ടാകെയാണ്. 
Wednesday, October 8, 2008
Thursday, September 18, 2008
വലുതാകുമ്പോള്‍ ചെറുതാകുന്നത്
മുഖം മനസ്സിണ്റ്റെ കണ്ണാടിയാണെന്നല്ലേ ചൊല്ല്. തീവ്രവര്‍ഗ്ഗീയ സംഘടനകളുടെ തലപ്പത്തിരിക്കുന്നവരുടെ മുഖം ഇതിന് ഉദാഹരണം തന്നെ. വെറുപ്പാണ് അവരുടെ മുഖമുദ്ര. മറ്റുള്ളവരോടുള്ള വെറുപ്പ് മനസ്സില്‍ നിറയുമ്പോഴാവാം മുഖത്തേയ്ക്കും വ്യാപിക്കുന്നത്. അദ്വാനിയുടേയോ വാജ്‌പേയിയുടേയോ ബിന്‍ ലാദന്റെയോ മുഖം സൂക്ഷിച്ചുനോക്കിയാല്‍ ഇത് മനസ്സിലാകും. ഇവര്‍ വെറുപ്പ് പടര്‍ത്തുന്നതിലൂടെ, സാധാരണക്കാരുടെയും സാധാരണക്കാരില്‍ താഴ്ന്നവരുടെയും ജീവനാണ് അരക്ഷിതമാകുന്നത്. ധാരാളം കാശും സുരക്ഷിതമായ സ്ഥിതിയും മറ്റും ഉള്ളവര്‍ക്ക് നാട്ടിലെ അക്രമമൊന്നും കാര്യമായി ഏശില്ല. പണ്ട്, കാശ്മീരില്‍ മാത്രമുണ്ടായിരുന്ന മതഭീകരത ഇന്‍ഡ്യ മുഴുവന്‍ ആക്കിയത്, അധികാരത്തിലെത്താന്‍ അമ്പലം ഉപയോഗിച്ച കൂട്ടരാണ്. ഇന്‍ഡ്യ-പാകിസ്താന്‍ ക്രിക്കറ്റ്‌മാച്ചില്‍ പാകിസ്താന്‍ ജയിക്കുമ്പോള്‍, ഹൈദ്രബാദില്‍ പടക്കം പൊട്ടിക്കുന്നു എന്നൊക്കെ പറഞ്ഞുപറഞ്ഞ്, ഇപ്പോള്‍ ഇന്‍ഡ്യ മുഴുവന്‍തന്നെ മതഭീകരത പടര്‍ത്തിക്കഴിഞ്ഞു. സ്വന്തം മതത്തോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഇവരൊക്കെ ഇങ്ങനെ പെരുമാറുന്നത്. മനുഷ്യനുള്ളിലെ മ്രുഗീയമായ അക്രമവാസനയാണ് യഥാര്‍ത്ഥത്തില്‍ ഇതിനൊക്കെ കാരണം. അല്ലെങ്കില്‍, പാകിസ്താനിലൊക്കെ മുസ്ളിം'സഹോദരര്‍', മുസ്ളിം'സഹോദരരെ'ത്തന്നെ ബോംബ്‌പൊട്ടിച്ച് കൊല്ലില്ലല്ലോ. അക്രമം, ഒരുസമൂഹത്തിണ്റ്റെ പൊതുസ്വഭാവമായിവളര്‍ന്നാല്‍, ഒരൊറ്റ മതം മാത്രമായാലും, ഭീകരതയും വളരും. മതസ്നേഹത്തിണ്റ്റെ ആട്ടിന്‍തോലിട്ട് പ്രസംഗിക്കുന്ന നേതാക്കള്‍ക്കുള്ളില്‍, രക്തദാഹികളായ ചെന്നായ്ക്കള്‍ തന്നെയാണ് ഉള്ളത് എന്ന് തിരിച്ചറിയണം. അല്ലെങ്കില്‍, തിരികെക്കിട്ടാത്ത ജീവിതത്തിലെ തിരുത്താനാവാത്ത തെറ്റാവുമത്. ഒരു കഷണം പന്നിയിറച്ചിയോ പശുഇറച്ചിയോകൊണ്ട് കത്തുന്ന വികാരം,കത്തിച്ചുകൊല്ലുന്നത് റോഡേപോകുന്ന സാദാപൌരനെ. യഥാര്‍ത്ഥ ഭാരതമാതാസ്നേഹികള്‍, ദേശത്തിന് ദ്രോഹം വരുത്തുന്ന, മതവൈര്യം വളര്‍ത്താന്‍ മുതിരില്ല. അന്തഃഛിദ്രമുള്ള ഒരു രാജ്യമോ,കുടുംബം പോലുമോ ഗതിപിടിക്കില്ല. ഭീകരപ്രവര്‍ത്തനം തടയുക എന്നത് വളരെ കാശുചെലവും മനുഷ്യാദ്ധ്വാനവും വേണ്ടതാണ്. സാങ്കേതികതയുടേയും സമ്പത്തിണ്റ്റേയും കാര്യപ്രാപ്തിയുടെയും കാര്യത്തില്‍ വളരെ മുന്‍പന്‍മാരും, ചെറിയൊരു രാജ്യക്കാരുമായ ഇസ്റായേലുകാറ്‍ക്കുപോലും അവിടത്തെ ഭീകരപ്റവറ്‍ത്തന അക്റമങ്ങള്‍ തടയാനാകുന്നില്ലാ എന്ന യാഥാറ്‍ത്ഥ്യം നാം ഓറ്‍ക്കണം. എത്രയോ കോടിരൂപയാണ് ഇപ്പോള്‍ ഇതിനൊക്കെ വെറുതേ ചെലവാക്കേണ്ടിവരുന്നത്. ഇതൊക്കെ കാട്ടിക്കൂട്ടീട്ട്, സ്വാതന്ത്ര്യത്തിനുശേഷം അറുപതുവര്‍ഷം കഴിഞ്ഞും ഇവിടെ പട്ടിണി മാറീട്ടില്ലാന്ന് കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കുട്ടിക്കാലത്തെ സൌമ്യതയെല്ലാം, പ്രായമേറുന്തോറും പോയിക്കൊണ്ടേയിരിക്കുന്നതാണ്, പൊതുവെ കാണുന്നത്. ഏതു വര്‍ഗ്ഗീയ സംഘടനയുടേയും മേലറ്റത്തുള്ളത്, വലിയ വിദ്യാഭ്യാസനിലയും വളരെ പ്രായമുള്ളവരുമാണ്. മനുഷ്യന്‍ വലുതാകുന്തോറും, അവണ്റ്റെ മനസ്സ് ചെറുതാകുന്നതായാണ് കാണുന്നത്.
Monday, September 8, 2008
മനസ്സമ്മതത്തിനുമുന്‍പ് - 1
വൈരുദ്ധ്യങ്ങളുടെ മേളനമാണ് ഹാസ്യത്തിന് കാരണമെന്ന് പറയാറുള്ളത്, ചിരിയുടെ കാര്യത്തിനെന്നതുപോലെ, ശരീരപരമായ സ്രുഷ്ടിയുടെ കാര്യത്തിനും ചേരും. എല്ലാ ജീവികളേയുമ്പോലെ തന്നെ, അപൂര്‍ണ്ണരായാണ് മനുഷ്യരേയും സ്രുഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ വിരുദ്ധരുമായി ചേരാതെ വയ്യ.എന്നാല്‍ മനുഷ്യജന്‍മം, മനുഷ്യസ്രുഷ്ടിക്ക് വേണ്ടിമാത്രമുള്ളതല്ലല്ലോ. അതിനാല്‍, പുതിയ ഒരു കുടുംബസ്രുഷ്ടിയ്ക്കായി ശ്രമിക്കുമ്പോള്‍ ഈക്കുറച്ച് കാര്യങ്ങളും ശ്രദ്ധിക്കുക. ജീവിതപങ്കാളിയായി ഒരു സ്ത്രീയെ തീരുമാനിക്കുമ്പോള്‍ അവശ്യം ശ്രദ്ധിക്കാനുള്ളത്, സൌന്ദര്യം തന്നെയാണ്.സൌന്ദര്യമാണ് നമുക്ക് കണ്ടറിയാന്‍ പറ്റുന്നത്. സ്വഭാവം അങ്ങനെ അറിയാനാകില്ലല്ലോ. സുന്ദരികളോട് പൊതുവെ എല്ലാവരും നന്നായല്ലേ പെരുമാറൂ. അതിനാല്‍ത്തന്നെ, പൊതുവെ അവരുടെ പെരുമാറ്റവും നല്ലതായിരിക്കും. കല്യാണം കഴിഞ്ഞ്,പെരുമാറ്റം മോശമാണെന്ന് അറിഞ്ഞാല്‍പ്പോലും, സൌന്ദര്യമെങ്കിലുമുണ്ടല്ലോന്ന് സമാധാനിക്കാം.അടുത്ത തലമുറയുടെ സൌന്ദര്യനിലയും ഭേദമായിരിക്കും. സൌന്ദര്യവുമില്ല, സ്വഭാവവും നല്ലതല്ല എന്ന അവസ്ഥയേക്കാള്‍ മെച്ചമായിരിക്കും, സുന്ദരിയെ വരിച്ചാല്‍. സൌന്ദര്യം കുറവാണെങ്കിലും ചിലരുടെ ഭാവങ്ങള്‍ക്ക് നല്ല ശേലുണ്ടായിരിക്കും. അത്തരക്കാരേയും വരിക്കാന്‍ നന്നാണ്. സൌന്ദര്യവുമില്ല, മുഖഭാവം മോശവുമാണെങ്കില്‍, അത്തരം സ്ത്രീയുമായി വിവാഹബന്ധത്തിന് മുതിരരുതേ. പിന്നൊന്ന്, സ്വന്തം സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് സമമായതോ ഉയര്‍ന്നതോ ആയ നിലയില്‍നിന്നേ കെട്ടാന്‍ നോക്കാവൂ . ഒത്തിരി താഴ്ന്നനിലയില്‍നിന്ന് കെട്ടാതിരിക്കൂ. സമാധാനപരമായ ജീവിതത്തിന് നല്ല സാമ്പത്തികസ്ഥിതിക്ക് പ്രാധാന്യമേറെയാണ്.കാശുകണ്ടും, ചെലവാക്കാന്‍ കിട്ടീം ശീലിച്ച പെണ്‍കുട്ടികള്‍, കല്യാണശേഷം കാശിണ്റ്റെ പേരിലെ കശപിശ ഉണ്ടാക്കല്‍ കുറവാണ്. കേരളത്തിലെ തീരദേശം, ഇടനാട്, മലനാട് എന്നിവയില്‍, തീരദേശക്കാരെ മറ്റുള്ളവര്‍ കല്യാണം കഴിക്കാതിരിക്കുകയാണ് ഭേദം. ആണിണ്റ്റൊപ്പം പണിക്കുപണിയും, അടിക്ക് അടിയും,തെറിക്ക് തെറിയുമെന്ന ജാത്യാശീലങ്ങളുള്ള അക്കൂട്ടരെ മറ്റുള്ളവര്‍ക്ക് സഹിക്കാന്‍ പാടായിരിക്കും. ജോലിക്കുശേഷം സമാധാനത്തോടും സന്തോഷത്തോടും വീട്ടിലിരിക്കാന്‍ കഴിയാതെ വന്നാല്‍പ്പിന്നെന്തു ജീവിതം.
മനസ്സമ്മതത്തിനുമുന്‍പ് - 2
ആണുങ്ങള്‍ ഇരുപത്തെട്ട് വയസ്സിനുള്ളില്‍ കല്യാണം കഴിക്കുക.പ്രായമേറീട്ടുള്ള വിവാഹം ചൊവ്വായില്ലെങ്കില്‍, പിന്നെ മറ്റൊന്നിന് ശ്രമിക്കാന്‍ കഴിയാതെ വരും. ഫലം, ജീവിതം കോഞ്ഞാട്ട. വയസ്സിണ്റ്റെ കാര്യത്തില്‍ , പൊതുവെ എല്ലാവരും നുണ പറയും. അതിനാല്‍, പെണ്ണുകാണുമ്പോള്‍ത്തന്നെ bio-data അവരോടുതന്നെ എഴുതിവാങ്ങി സൂക്ഷിക്കുന്നത് നന്നാണ്. വയസ്സിണ്റ്റേയും വിദ്യാഭ്യാസത്തിണ്റ്റേയും കാര്യത്തില്‍ പറ്റിക്കപ്പെട്ടാല്‍, പിടിച്ചുനില്‍ക്കാന്‍ അതൊരു സഹായമാവും. നുണപറഞ്ഞ് ശീലമുള്ള 'ചെകുത്താന്‍കുട്ടി', കോടതിയിലും കൂളായി നുണ പറയും. അപ്പോള്‍ ആപ്പിലാവുക സ്വന്തം ജീവിതത്തിണ്റ്റെ ആയുസ്സാണ്. വയസ്സിണ്റ്റെ കാര്യത്തില്‍ തട്ടിക്കപ്പെട്ടാലും, വിവാഹ ശേഷം ഒരു വര്‍ഷത്തിനകമേ അക്കാര്യത്തിലെ പരാതി കോടതി സ്വീകരിക്കൂ എന്നുമറിയുക. ചെറുപ്പക്കാരിയെ കല്യാണം കഴിച്ചാല്‍, അവരുടെ സ്വഭാവമൊക്കെ ഉറപ്പെത്തുന്നത് ഭര്‍ത്താവിണ്റ്റെ വീട്ടില്‍വച്ച് ആവീട്ടിലെ സാഹചര്യത്തിനനുസരിച്ചാവും. അതിനാല്‍ത്തന്നെ ആക്കുടുംബരീതിയോട് യോജിച്ച് പോകുമവര്‍. മുപ്പത് വയസ്സൊക്കെ കഴിഞ്ഞവരെക്കെട്ടിയാല്‍ പെരുമാറ്റത്തിലൊന്നും അയവുണ്ടാവില്ല. മറ്റൊരുകാര്യമുള്ളത്, കൂടുതല്‍ മക്കളുള്ള വീട്ടിലെ പെണ്‍കുട്ടികള്‍ ഏതുസാഹചര്യവുമായും ചേര്‍ന്നുജീവിച്ചോളും എന്നതാണ്.സമാധാനവും സന്തോഷവും ഉള്ള കുടുംബജീവിതത്തിന് ഈ 'വലിയ'കുടുംബക്കാര്‍ നല്ലതാണ്. മൈക്രോകുടുംബത്തിലെ കുട്ടികള്‍ മറ്റുകുടുംബാങ്ങളീന്ന് മാറിപ്പോകുന്നത് സാധാരണമാണ്. പെണ്‍കുട്ടിയുടെ വകയായി കിട്ടുന്ന കാശ്, ഒരുവര്‍ഷമെങ്കിലും ചെലവാക്കാതെ വച്ചേക്കുക. ആദ്യമേതന്നെ ആക്കാശിണ്റ്റെ ഹുങ്ക് കാട്ടാന്‍ അവര്‍ക്ക് അവസരം കൊടുക്കാതിരിക്കുക. അല്ലെങ്കില്‍ പിന്നത് ശീലമാകും. ഭാര്യയെ തനിക്കൊപ്പം കാണുക, ഏറ്റവും നല്ല friend ആയിക്കാണുക, മറ്റാരോടും ചര്‍ച്ചചെയ്യാനാകാത്ത കാര്യങ്ങളും ചര്‍ച്ചചെയ്യാനുള്ള ഒരാളായിക്കാണുക, എന്നൊക്കെയുള്ള ചിന്തകള്‍ വിവാഹത്തിനു മുന്നേ തന്നെ ഉപേക്ഷിച്ചേക്കുക. ഇവയൊക്കെ, സോഷ്യലിസം പോലെ, ഒരിക്കലും നടപ്പാവില്ലാത്ത കാര്യങ്ങളാണ്. ഭര്‍ത്താവിണ്റ്റെ തോളൊപ്പം പൊക്കമുള്ള ഭാര്യയാവും , രണ്ടുപേരുടെയും സ്ഥായിയായ ശാരീരികസമാധാനത്തിന് നല്ലത്. ആണുങ്ങള്‍ ആപ്രദേശത്തുനിന്നോ അതിണ്റ്റെ വടക്കോട്ടോ ഉള്ളവരെ സ്വീകരിക്കുക. അധികം തെക്കോട്ടുമാറി കെട്ടാതിരിക്കുക. ജീവിത ശൈലിക്ക് വലിയ വ്യത്യാസമാണവരുടേത്.സ്വജാതീന്നു തന്നെ വിവാഹിതരാകാനും ശ്രദ്ധിക്കുക.എന്തെന്നാല്‍ ഓരോരോ ജാതിയ്ക്കും ഓരോരോ ജീവിതശൈലിയാണുള്ളത്. ക്രിസ്ത്യാനികള്‍ക്കുള്ളിലും ജാതിവ്യത്യാസത്തില്‍ ജീവിതവ്യത്യാസം ഏറെയാണ്. ജീവിതശൈലിയിലെ വലിയ വ്യത്യാസം, സ്വാഭാവികവും സജീവവുമായ കുടുംബജീവിതത്തിന് നന്നല്ല. മദ്ധ്യവയസ്സില്‍ത്തന്നെ,വ്രുദ്ധസദനത്തിലെ ജീവിതാന്ത്യത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഒരാളുടെ ജീവിതാനുഭവങ്ങളിലൂന്നിയ ഈ 'ശല്ല്യ ചിന്തകള്‍' ആര്‍ക്കേലും ഉപകാരപ്പെടട്ടെ. ഇവ, സമാധാനവും ആത്മനിന്ദയില്ലാതേയും ഉള്ള ജീവിതം ആഗ്രഹിക്കുന്ന അവിവാഹിതരായവര്‍ ഓര്‍മ്മയില്‍ വച്ചേക്കുക, സോക്രട്ടീസിനെപ്പോലെ ഭാര്യയുടെ ശകാരംകേട്ടുള്ള നരകജീവിതം ഉണ്ടാകാതിരിക്കാനായിട്ട്.
Friday, August 22, 2008
കണ്ണുള്ളവര്‍ കേള്‍ക്കട്ടെ
കണ്ണുള്ളവര്‍ കാണട്ടെ എന്നതാവാം സ്രുഷ്ടികളെ സംബന്ധിച്ച് ദൈവംതമ്പുരാണ്റ്റെ മനോഭാവം. നാം വിചാരിച്ചാലൊന്നും നമ്മുടെ മൂക്കിണ്റ്റെ ആക്രുതിയോ വിരലിണ്റ്റെ നീളമോ മീശയിലെ രോമത്തിണ്റ്റെ കാര്യം പോലുമോ മാറില്ല. സീബ്രയുടെ വരയും പോമറേനിയണ്റ്റെ കുരയുമൊക്കെ, കണ്ണുള്ളവര്‍ കാണുകയും കാതുള്ളവര്‍ കേള്‍ക്കുകയും ചെയ്യട്ടേന്നാവാം സ്രുഷ്ടാവിണ്റ്റെ വിചാരം. മുക്കൂറ്റിപ്പൂവിണ്റ്റെ ചേതോഹാരിതയും മുല്ലപ്പൂവിണ്റ്റെ ലാളിത്യവും ഓര്‍ക്കിഡിണ്റ്റെ വൈവിധ്യമാര്‍ന്ന നിറവിന്യാസവുമൊക്കെ ഏറ്റവും വലിയ കലാകാരണ്റ്റെ കഴിവുകളുടെ പ്രദര്‍ശനമാണ്. ഒരു ചിത്രമോ ശില്‍പ്പമോ നല്ലതാണെന്ന് പറയുമ്പോള്‍ അത് ചിത്രത്തിനൊന്നുമുള്ള ബഹുമതിയല്ലല്ലോ. അത് സ്രുഷ്ടിച്ചയാളുടെ കഴിവിനുള്ള അംഗീകാരമല്ലേ. അതിനാലൊക്കെ ആരുടേയും സൌന്ദര്യമോ കഴിവുകളോ കാണാതേയും ശ്രദ്ധിക്കാതേയും പോകരുത്. എന്തെന്നാല്‍ അതെല്ലാം മഹോന്നതനായ സ്രുഷ്ടാവിണ്റ്റെ കഴിവുപ്രകാശനമാണ്. സൌന്ദര്യമൊക്കെയുള്ളവര്‍ മറ്റുള്ളവരുടെ നോട്ടത്തില്‍ അസഹിഷ്ണുക്കളാകയുമരുത്. കാണുന്നവര്‍, കണ്ണിനുനല്ലത് കൈയ്ക്ക് നല്ലതാണോന്ന് നോക്കാതേയുമിരിക്കേണം. സ്രുഷ്ടിയെ നശിപ്പിക്കലിലേയ്ക്ക് ചെന്നെത്തുമത്. ആരുടേയും സൌന്ദര്യം അവര്‍ക്കുള്ളതല്ല, മറ്റുള്ളവര്‍ക്ക് കണ്ടാനന്ദിക്കാനുള്ളതാണ് എന്നറിയുക. മനോഹരമായ സ്രുഷ്ടി, മഹോന്നതനായ കലാകാരണ്റ്റെ പ്രത്യേകശ്രദ്ധ പതിഞ്ഞവയാണ്. കാണാനുള്ളത് കാണാനും, കാണാത്തവ കാണാനുള്ള കഴിവും ദൈവം മനുഷ്യനുമാത്രം തന്ന കനിവാണ്. കാണൂ, സന്തോഷിക്കൂ എന്ന ഈശ്വരേഛ നിറവേറുമ്പോള്‍, കാതുകേള്‍ക്കാതെ പറയുക praise the lord എന്ന്.
Saturday, July 26, 2008
രാഷ്ട്രീയ അണു
ഇപ്പോഴത്തെ മൻമോഹൻസിംഗ് മന്ത്രിസഭയുടെ ആയുസ്സിനെ ആശങ്കിപ്പിച്ചകാര്യമാണല്ലോ ആണവോർജ്ജപദ്ധതിയുടെ കരാറുചർച്ചകൾ.ആണവക്കരാർ എന്ന് മലയാളപത്രങ്ങളിൽ കാണുമ്പോൾ, അത് ഒരു സൈനികകരാറാണെന്നാണ് തോന്നിപ്പിക്കുക. ഇംഗ്ലീഷ്ഭാഷയിലെ പത്രങ്ങളാണ്, സിവിലിയൻ ആണവക്കരാർ എന്ന് ശരിയായി എഴുതുന്നത്. മലയാളപത്രങ്ങളിൽ `ആണവക്കരാർ' എന്നേ അച്ചടിച്ചുകാണുന്നുള്ളു. പലരുടേയും തെറ്റിദ്ധാരണയ്ക്ക് ഇതൊരു കാരണമാണ്.മറ്റൊന്ന്, ഹൈഡ് ആക്റ്റ്, എന്നത്. ഹൈഡ് എന്നു കേൾക്കുമ്പോൾ, `മറച്ചുവച്ച' എന്ന അർത്ഥമാണ് തോന്നുക. ജോസഫ് ഹൈഡ് നേത്രുത്വം കൊടുത്ത കമ്മറ്റിയുടെ നിർദ്ദേശങ്ങൾ ആയതിനാലാണ്, ഹൈഡ് നിയമം എന്ന് പ്രയോഗിക്കുന്നത്. ഇക്കാര്യത്തിന് പ്രചാരം കിട്ടാത്തതും സംശയങ്ങൾക്ക്` അടിസ്ഥാനമായിട്ടുണ്ട്. ജലവൈദ്യുതിക്കുറവ് കാരണം കേരളത്തിലിപ്പോൾ ലോഡ് ഷെഡ്ഡിംഗുണ്ട്. അതിനാൽ വിലകൂടിയ താപവൈദ്യുതിയൊക്കെ വാങ്ങേണ്ടിവരുന്നു. എങ്കിലും ആവശ്യത്തിന് ലഭ്യവുമല്ല. കേന്ദ്രപൂളിൽനിന്ന് ലഭിക്കണേൽ അവർക്കും വൈദ്യുതി ഉൽപ്പാദനം ആവശ്യത്തിനുണ്ടാകണം. പൊതുവെ,തെർമൽപ്ലാന്റും ആണവപ്ലാന്റുമാണ് അവരുടേത്. തെർമൽപ്ലാന്റ് ചെലവേറിയതും പരിസ്ഥിതിമലിനീകരണം കൂടിയതുമാണ്. ആണവവൈദ്യുതിപ്ലാന്റിന് ആവശ്യമായ ഇന്ധനം നമുക്ക്‌കുറവാണ്. ആവശ്യത്തിന്റെ പകുതി ഇന്ധനത്തിലാണ് ഇപ്പോൾ നമ്മുടെ ആണവപ്ലാന്റുകൾ പ്രവർത്തിക്കുന്നതെന്ന് ആണവോർജ്ജകമ്മീഷൻ ചെയർമാൻ ഈയിടെ പറഞ്ഞിരുന്നു. അപ്പോൾ സ്വാഭാവികമായും വൈദ്യുതി ഉൽപ്പാദനവും കുറവായിരിക്കുമല്ലോ. ഇപ്പോത്തന്നെ ആവശ്യത്തിന് തികയാത്ത ആണവഇന്ധനം, വാങ്ങാൻ നോക്കുന്നത് രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ഏതുഭരണാധികാരിയും ചെയ്യുന്ന കാര്യമാണ്, ചെയ്യേണ്ട കാര്യവുമാണ്. പൊതുവിപണിയിൽ നിന്ന് യഥേഷ്ടം വാങ്ങാൻ കിട്ടുന്ന സാധനവുമല്ല ആണവഇന്ധനമായ യുറേനിയം. ആണവക്കരാറിനേപ്പറ്റി യാഥാർത്ഥ്യബോധത്തിന്റെ അടിസ്ഥാനത്തിൽ നാം ചിന്തിക്കണം. ഇൻഡ്യ ആണവായുധങ്ങളുള്ള രാജ്യമാണ്. എന്നാൽ ആണവനിർവ്യാപനക്കരാറിൽ ഒപ്പിട്ടില്ലാത്ത രാജ്യവുമാണ്. AK-47 തോക്കുപോലെ, അണുവായുധങ്ങൾ ലോകത്ത് വ്യാപകമാകാതിരിക്കാൻ,ആണവരാജ്യങ്ങൾ ശ്രദ്ധിക്കുന്നതിന്റെ ഫലവുംകൂടിയാണ്, ആണവനിർവ്യാപനക്കരാർ. മൊത്തം ലോകത്തിന്റെ സമാധാനത്തിന് നല്ലതാണത്. ആണവസ്ഫോടനം നടത്തി, നമ്മൾ ആണവരാജ്യമാണെന്ന് ലോകത്തെ അറിയിച്ചത് വാജ്‌പേയി സർക്കാരാണല്ലോ.ഇപ്പോൾ അധികാരത്തിലില്ലെങ്കിലും, അക്രമണവാസന അടിസ്ഥാന സ്വഭാവങ്ങളിലൊന്നായുള്ള ബി ജെ പി ഇനിയും ഭരണത്തിൽ വന്നേക്കാം. പാക്കിസ്ഥാനെ ബോംബിട്ട് ഇല്ലാതാക്കണമെന്ന ചിന്താഗതിക്കാർ ധാരാളമുള്ള പാർട്ടിയുമാണെന്നത് ലോകത്തിന് അറിവുള്ളതുമാണ്. വിദേശത്തുനിന്ന് ആണവഇന്ധനം യഥേഷ്ടം ലഭ്യമായിക്കഴിഞ്ഞ്,നമുക്ക് ആവശ്യത്തിന് സമ്പുഷ്ടയുറേനിയം ഉണ്ടാകുമ്പോൾ,അണുവായുധങ്ങൾ ഉണ്ടാക്കി മറ്റ്‌എവിടേയെങ്കിലും കൊണ്ടിടാതിരിക്കാനുമാണ്,നിയന്ത്രണങ്ങളോടെയേ നമുക്ക് ആണവഇന്ധനം ലഭിക്കൂ എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കേണ്ടത്. ആണവനിർവ്യാപനക്കരാറെന്ന NTPT യിൽ നാം ഒപ്പുവച്ചാൽ ഈ പങ്കപ്പാടില്ല. എന്നാൽ അത് എല്ലാ ആണവനിലയങ്ങളേയും തുറന്നുകാട്ടേണ്ട സ്ഥിതിയൊക്കെ വരുത്തും. ഇപ്പോഴത്തെ കരാറിൽ, സൈനികമെന്നും സൈനികേതരമെന്നും ആണവനിലയങ്ങളെ വേർതിരിച്ച്, സൈനികേതരമായ ആണവനിലയങ്ങളുടെ കാര്യമേ, നമുക്ക് പങ്കിടേണ്ടതുള്ളു. NTPC-യിൽ ഒപ്പുവെക്കാതെപോലും ഇപ്പോഴത്തെ കരാറുവഴി, വൈദ്യുതോർജ്ജ ആവശ്യത്തിനുള്ള ആണവഇന്ധനവും ആണവനിലയങ്ങളും ലഭ്യമാവും. പവർക്കട്ടില്ലാത്ത നാളേയ്ക്ക് ഇതുവേണ്ടതാണ്. വൈദ്യുതിയുടെ ആവശ്യം ദിവസേന ഏറിവരികയേയുള്ളല്ലോ. തമിഴ്‌നാട്ടിലും കർണാടകത്തിലുമൊക്കെ ആറ് മണിക്കൂറൊക്കെയാണ് പവർക്കട്ട് എന്നും നാമറിയണം. 
Free Counter
Free Counter
Wednesday, July 23, 2008
മഹാമലയാളി
കേരളത്തിലെ ഇടതുപക്ഷപ്പാർട്ടിക്കാരുടെ കൂറ് ഇൻഡ്യയോടല്ലായെന്നത് പലപ്പോഴും തെളിഞ്ഞിട്ടുള്ളതാണ്. ക്വിറ്റിൻഡിയാസമരം മുതലുള്ള കാര്യങ്ങൾ അതിന് തെളിവായുണ്ട്."ഇൻഡ്യൻ നിർമ്മിത വിദേശമദ്യം" എന്ന പ്രയോഗ'രീതി',അവർക്കുനന്നേ ചേരുന്നതാണ്. ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും ഇൻഡ്യാക്കാരാണെങ്കിലും, അതിന്റെ ചേരുവ വിദേശത്തേതാണ്. നമ്മെ രണ്ടുവട്ടം ആക്രമിച്ച ചൈനയോട് ഇടതർക്ക് രക്തബന്ധം പോലാണ്. എന്നാൽ നമ്മെ ആക്രമിച്ചിട്ടേ ഇല്ലാത്ത അമേരിക്കയോട് കടുത്ത വിരോധവും. ഇതിന്റെ ന്യായങ്ങൾ ആലോചിച്ചാൽ, കാര്യം വ്യക്തമാകും.മറ്റുള്ളവരേക്കാൾ തെറ്റുകൾ കുറഞ്ഞവനും കഴിവുള്ളവനും താനാണെന്ന ഒരുബോധം ഒരോ മലയാളിക്കും ഉണ്ടെന്ന് തോന്നുന്നു. പൊതുവെ, മറ്റുള്ളവരെ ബഹുമാനിക്കാൻ വിമുഖതയുള്ളസമൂഹമാണ്, കേരളത്തിലേത്. ഏതു നല്ലകാര്യത്തിന്റേയും ചീത്തവശങ്ങൾ പ്രചരിപ്പിക്കാൻ നമുക്ക് ഉത്സാഹമേറെയുണ്ട്. നോബൽസമ്മാനത്തുക ഡൈനമിറ്റിന്റെ കാശാണെന്നൊക്കെ കേട്ടിട്ടുള്ളത് ഉദാഹരണം. യാഥാർത്ഥ്യത്തിന്റെ മോശംഭാഗം പർവ്വതീകരിച്ച് പറയുന്നത് മലയാളിക്കിടയിൽ പ്രചാരം ഉള്ളരീതിയാണ്. പ്രകാശ് കാരാട്ടിന്റെ ഇത്തരത്തിലെ മലയാളിവശം,സിവിലിയൻ ആണവക്കരാറിന്റെ കാര്യത്തിലും പ്രകടം. സുപ്രീം കോടതിപോലും, പ്രഥമദൃഷ്ട്യാ അഴിമതിക്കാരി എന്നുപറഞ്ഞ,മായാവതിയെ വീട്ടീച്ചെന്ന് കാണാനൊന്നും കാരാട്ടിന് മടിയില്ലായിരുന്നല്ലോ. മറ്റുള്ളവരെ കുറ്റംപറഞ്ഞ്, അവരേക്കാൾ വലിയവരാണെന്ന് ഭാവിക്കുക എന്നത് കേരളീയരുടെ ചീത്ത സ്വഭാവം. ഇത്, മലയാളിയുടെ അടിസ്ഥാനസ്വഭാവങ്ങളിലൊന്ന് ആയതിനാലാവാം, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇവിടെപ്പടർന്നത്. അതില്ലാത്തതാവാം,ഇപ്പോഴും ഇവിടത്തേക്കാൾ ദാരിദ്ര്യവും കുഴപ്പങ്ങളുമുള്ള മറ്റ് ഇൻഡ്യൻ സംസ്ഥാനങ്ങളിലേക്കോ, നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട്ടിലേക്കോ കര്‍ണാടകയിലേക്ക് പോലുമോ കമ്മ്യൂണിസം വളരാതിരുന്നതും. 
Free Counter
Free Counter
Saturday, July 12, 2008
പൊട്ടക്കിണര്‍ സ്വാതന്ത്ര്യം
പല രാജ്യങ്ങളിലുമുള്ള ചെറിയ മേഖലക്കാർക്ക് അവരുടേതായ സ്വതന്ത്രരാജ്യം വേണമെന്ന് ആഗ്രഹമുണ്ട്. അവരിൽ ചിലർ ഏതുഹീനമാർഗവും അതിനുവേണ്ടി ഉപയോഗിക്കുന്നുമുണ്ട്. യഥാർത്ഥത്തിൽ, ചെറിയ സ്വതന്ത്രരാജ്യങ്ങൾക്ക് വേണ്ടിവരുന്ന ഭരണനിർവഹണ സംവിധാനങ്ങൾ,അവർക്ക് താങ്ങാവുന്നതിലേറെ ചെലവുവരുത്തും. രാഷ്ട്രസുരക്ഷ തന്നെ അതിൽ പ്രധാനം. ഇതൊക്കെ മനസിലാക്കാൻ തലയുള്ളവരാണ്, വേർപെട്ടതിനുശേഷം, കൂടിച്ചേരുന്നത്. ജർമ്മനിയുടെ കാര്യമൊക്കെ ഉദാഹരണം. ശ്രീലങ്കയിലെ തമിഴർ,ആയുധത്തിനുവേണ്ടി ചെലവാക്കിയ കാശുണ്ടാരുന്നേൽ അവർക്ക് എത്രയോ ഭേദപ്പെട്ട നിലയിൽ ജീവിക്കാമായിരുന്നു. മാത്രമോ, വിദ്യാഭ്യാസം കിട്ടാതേയും ജീവിക്കാനാകാതേയും എത്രയോ പേരുടെ ജന്മവും പോയി. എവിടെച്ചെന്നാലും, ഞാനാണ് വലുത്,എന്റെ ജീവിതരീതിയാണ് ശരി,എന്റെ സംസ്കാരമാണ് യഥാർത്ഥ സംസ്കാരം എന്നൊക്കെ മനസ്സിലുറച്ച,പൊട്ടക്കിണറ്റിൽ ജനിച്ചുവളർന്ന തവളയെപ്പോലുള്ളവരുടെ, ആജ്ഞാശക്തിയുള്ള വാക്കുകൾക്കു പിറകേപോയി, എത്രയോ തലമുറകളുടെ ജീവിക്കാനുള്ള അവകാശമാണ് നഷ്ടമാകുന്നതെന്ന് എന്നാണാവോ ഇവരൊക്കെ മനസ്സിലാക്കുക? ലോകത്തെ എല്ലാ രാജ്യങ്ങൾക്കുംതന്നെ പരസ്പരാശ്രയമില്ലാതെ നന്നായി ജീവിക്കാനാകില്ല എന്നു കാണാം.സമയത്തിന്റെ ഒരു സെക്കന്റുപോലും തിരിച്ചു പിടിക്കാനോ സമ്പാദിച്ചുവയ്ക്കാനോ വെട്ടിപ്പിടിക്കാനോ ആവില്ലല്ലോ. ജീവിതത്തിൽനിന്ന് ഒരു ദിവസമോ സെക്കന്റുതന്നെയോ വെറുതേപോയെങ്കിൽ പോയതു തന്നെ. അപ്പോൾ ജീവിതം തന്നെയോ? 
Free Counter
Free Counter
Thursday, July 10, 2008
പരീക്ഷാശനി
കുറച്ചുപേര് ശനിയാഴ്ച്ച പരീക്ഷയെഴുതുന്നത് അവരുടെ മതവിശ്വാസത്തിന് നിരക്കാത്തതായിക്കണ്ട് കേസുകൊടുത്ത് വൈകിട്ട് പരീക്ഷ എഴുതുകയൊക്കെച്ചെയ്തല്ലോ. ഇക്കൂട്ടർക്ക് സ്വതന്ത്രമായി ഒരു രാജ്യം ഇനി ഉണ്ടായി എന്ന് സങ്കൽപ്പിച്ചുനോക്കു. അപ്പോൾ അവിടത്തെ രാജ്യം കാക്കുന്ന പട്ടാളക്കാർ ഉൾപ്പടെയുള്ളവർ ശനിയാഴ്ച്ച പകൽ ജോലി ചെയ്യുകയേയില്ലാതെ പ്രാർത്ഥനയുംമറ്റുമായി കഴിയുമോ.
Free Counter
Free Counter
Subscribe to:
Posts (Atom)