തിരഞ്ഞെടുപ്പായി. ജനായത്തരീതിക്ക് നല്ലതല്ലെങ്കിലും, മത,സമുദായനേതാക്കള്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു. കത്തോലിക്കാനേത്രുത്വവും പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ, കുണ്ടറയില്‍ എം.എ.ബേബിക്കും മറ്റും അനുഭാവവും, മറ്റുള്ളിടത്ത് മനസ്സാക്ഷിവോട്ടും എന്ന നിലപാടായിരുന്നു. ആ തെറ്റായനിലപാടിന്റെ ഒരുപാട് മുറിപ്പാടുകൾ ഇപ്പോൾ
പട്ടക്കാരുടേയും മനസ്സിലുണ്ട് . പൊതുവെ, രാഷ്ട്രീയച്ചായ്‌വ് ഇല്ലാത്തവരൊക്കെ വോട്ടുചെയ്യുന്നത്, സ്ഥാനാര്‍ത്ഥിയെ മാത്രം പരിഗണിച്ചാണ്. തിരക്കിനിടയിലും മുടങ്ങാതെ, പെരുമ്പാവൂര് വോട്ടുചെയ്യുന്ന, നടന്‍ ജയറാമൊക്കെ പരസ്യമായി പറഞ്ഞിട്ടുള്ളതാണിക്കാര്യം. എന്നാൽ
ഈ രീതി ശരിയല്ലെന്നതാണ് അനുഭവം.
രാഷ്ട്രീയകക്ഷികള്‍, പ്രത്യേകിച്ചും ഇടതുപക്ഷക്കാര്‍, ഈ മനോഭാവം മുതലെടുക്കുന്നുണ്ട്. ഡമോക്രാറ്റിക് യൂത്തന്‍മാരേയും, ദേശത്ത് പേരുള്ളവരേയുമൊക്കെ അവര്‍ സ്ഥാനാര്‍ത്ഥിയാക്കുന്നു; അവരെ സഹ്രുദയര്‍ സന്തോഷത്തോടെ വോട്ടിട്ട് ജയിപ്പിക്കുന്നു. എന്നാല്‍ അവരിലെത്രപേരെ മന്ത്രിയാക്കീട്ടുണ്ട് ഇടതുപക്ഷക്കാരെന്നു നോക്കിക്കേ. എല്ലാവര്‍ക്കും ബഹുമാനമുള്ള അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ
ഇപ്പോഴത്തെ സ്ഥിതി ഒന്നോര്‍ത്തേ.
ഗവ. ഉദ്യോഗസ്ഥനായിരുന്നപ്പോഴത്തെയത്ര സേവനം, ഇടതുപക്ഷ എം.എല്‍.എ. ആയ അദ്ദേഹത്തേക്കൊണ്ട് സമൂഹത്തിനിപ്പോഴില്ല. ഇത്തരം മിടുക്കരെ ജയിപ്പിച്ചുവിട്ടിട്ട് കിട്ടിയ മന്ത്രിസഭയിലെത്ര മിടുക്കരുണ്ടെന്ന് നോക്കൂ. തലയിലെ കുപ്പയൊക്കെ മലയാളീടെ തലമേലിടുന്ന സഹകരണമന്ത്രിമുതല്‍പേരെ ഓര്‍ത്തുനോക്കുക. കോണ്‍ഗ്രസ്സിനെതിരെ ആരോപിച്ചുകൊണ്ടിരുന്നത്, അഴിമതിയും വര്‍ഗ്ഗീയതയുമായിരുന്നു. എന്നാൽ
ഈ രണ്ടുകാര്യത്തിലും ഇടതുപാർട്ടികളുടെ
സ്ഥിതി എത്രമോശമാണിന്ന്. വളരെ ദോഷം വരുത്തുന്നതാണ് പി.ഡി.പി.യുമായുള്ള അവരുടെ കൂട്ട്. കോണ്‍ഗ്രസ്സായിരുന്നു പി.ഡി.പി.യുമായി കൂടിയിരുന്നതെങ്കില്‍ എന്തായിരുന്നേനെ പുകില്‍. വളരെയേറെ സംശയത്തിന്റെ നിഴലുള്ള പി.ഡി.പി.യുമായി വരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചേരാന്‍ കാരണം, അവരുടെതന്നെ പ്രയോഗത്തില്‍ പറഞ്ഞാല്‍, പാർലമന്ററി വ്യാമോഹം
തന്നെയാണ്. കേരളത്തിലെ ഇപ്പോഴത്തെ ഭരണം മൂലം, ലോകസഭയിലേക്ക് ഇടതുകാര്‍ക്ക് കാര്യമായൊന്നും കിട്ടില്ലാന്ന് അവര്‍ക്കുതന്നെ അറിയാം. അപ്പോഴെന്താ എത്ര
നാണം കെട്ടും എം.പി.മാര്‍ക്കായി ഇടതുകാര്‍ ഇറങ്ങിയിരിക്കുന്നതെന്ന് ആലോചിക്കുക.
ലാവ്‌ലിന്‍ കേസ്സിന്റെ
കാര്യമാവും
അപ്പോള്‍ മനസ്സിലെത്തുക. ലാവ്‌ലിന്‍ കേസ്സില്‍ കഴമ്പുണ്ടെന്നതാണ് കാര്യം. സ്ഥാനാര്‍ത്ഥി ആരായാലും, വോട്ട് ചെയ്യുന്നത് പാര്‍ട്ടിനോക്കി വേണം എന്നതാണ് ഭേദപ്പെട്ട രീതി. മാര്‍ക്സിസ്റ്റ്‌പാര്‍ട്ടീടെ മുഖ്യമന്ത്രിയായ അച്യുതാനന്തനുപോലും സ്വന്തമായിട്ട് ഒന്നും ചെയ്യാന്‍ പറ്റാത്തത് കാണുന്നുണ്ടല്ലോ. അതിനാലുമാണ്
സ്ഥാനാര്‍ത്ഥിയെ നോക്കിയല്ല,
പാര്‍ട്ടിനോക്കി വേണം വോട്ടുചെയ്യാനെന്ന് പറയുന്നത്. ഇടതുപക്ഷപാർട്ടികൾ അവരുടെ ആള്‍ക്കാരയേ സഹായിക്കൂ. മറ്റുപാർട്ടിക്കാർ
അങ്ങനെയല്ലാതാനും. ഇക്കാര്യവും വോട്ടുചെയ്യുമ്പോള്‍ ഓർമ്മിക്കുക.
സന്ദര്‍ശകര്‍ ഇതുവരെ