അനോണികളുടെ ഭൂലോഗപാരകളെപ്പറ്റി മലയാളമനോരമ വാരാന്തപ്പതിപ്പില്‍ സുനീഷ് തോമസ് എഴുതിയത് ( 05 ജൂലൈ 09 ലെ യുവ) വായിച്ച അനോണികള്‍ക്ക് 'മാനഭയം' ലേശച്ചെ തുടങ്ങിയിരിക്കണു. ഭൂലോഗരല്ലെങ്കിലും കുടുംബശത്രുക്കള്‍ ഉള്ളതുകൊണ്ട് അനോണിയായപ്പോള്‍, പന്തം കൊളുത്തിപ്പട ഇവിടേയുമെങ്കില്‍, എവിടെപ്പോകും ഭൂലോഗമാതാവേ! പൊതുവെ, ടെക്കികളുടെ കുടുംബസ്വഭാവംതന്നെ അനോണികളുടെയാണ്. സാങ്കേതികവിദ്യയുടെ ഫലം അനുഭവിക്കാന്‍ സമൂഹത്തിലെ എല്ലാവരുമുണ്ട്. എന്നാല്‍ കലാകാരന്മാരെപ്പോലെതന്നെ, ഇല്ലാത്തതിനെ സ്വപ്നം കണ്ട്, ആ സ്വപ്നത്തിന് രൂപവും ജീവനുമേകി സമൂഹത്തിന് നല്കുന്നവരെ, സമൂഹം അറിയാറില്ല. എല്ലാവരും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, അത് ഉണ്ടാക്കിയത് ആരാണെന്നോ ഏത് കമ്പനിയാണെന്നോ,പൊതുവെ ആര്‍ക്കുമറിയില്ല എന്നത് ഒരുദാഹരണം.അക്കാര്യം പത്രമാസികകളിലൊന്നും എഴുതുന്നില്ല എന്നതാണ് ഇതിനൊരു കാരണം. എന്നാല്‍ ഏതെങ്കിലും സിനിമയിലോ ടെലിവിഷന്‍ സീരിയലിലോ അഭിനയിക്കുന്നവരേയും അവരുടെ കാറിനെപ്പറ്റിയുമൊക്കെ എഴുതിക്കാണുന്നുണ്ടുതാനും. ഉണ്ണാനും ഉടുക്കാനുമൊക്കെക്കൊടുത്ത് വളര്‍ത്തിയെടുത്ത മകള്, പുറകേനടന്ന് പത്തുപ്രാവശ്യം മോളേന്ന് വിളിച്ചവന്റെ കൂടെപ്പോകുന്നത് പോലാണിത്. സിനിമാക്കാരേയും ഇപ്പോഴത്തെ സാഹിത്യകാരന്മാരേയും പോലെ, പത്രങ്ങളിലൂടെ പേരുണ്ടാക്കിയാലേ ജീവിയ്ക്കാനുള്ള തുട്ടുകിട്ടൂ എന്ന് ടെക്കികള്‍ക്കില്ലാത്തത് വേറൊരു കാരണമാകാം. എന്നാല്‍ walkman-ന്റെ വില്പനയുടെ മുപ്പതാം വാര്‍ഷികം SONY ആഘോഷിച്ചൂ എന്നത് ശ്രദ്ധേയം. walkman-ന്റെ സ്രുഷ്ടാക്കളിലെ Nobutoshi Kihara, Shizuo Takashino എന്നൊക്കെയുള്ള പേരുകളും പുറത്തറിഞ്ഞു. അന്നേരവും walkman-ന്റെ ഒപ്പമുള്ളത് Nobutoshi Kiharaയുടെ ഫോട്ടോ അല്ല; 'തൊലിപ്പുറസുന്ദരി'യുടേതുമാത്രമാണ്. എന്നാലും, ഒട്ടുമില്ലാത്തതില്‍ ഭേദം ഇട്ടൂപ്പ്!
സന്ദര്‍ശകര്‍ ഇതുവരെ
No comments:
Post a Comment