ചേരാത്തത് തമ്മില്‍ ചേരുന്നതാണ് ഹാസ്യത്തിന് നിദാനം എന്നൊരു ചൊല്ലുണ്ടല്ലോ. ചിലരുമായി ചേരുന്നതും, ചേരാന്‍ ചെന്നിട്ട് ചേര്‍ക്കാത്തതുമൊക്കെ ഈയിടയില്‍ കേരള രാഷ്ട്രീയട്രപ്പീസുകളിയിലെ കാണികളുടെ തമാശയും നേതാവെലിയുടെ മരണപ്പോരാട്ടവുമാണ് ഓര്‍മ്മിപ്പിച്ചത്. എവിടെച്ചെന്നാലും അവിടം കുഴിക്കുന്ന, കുഴിയാനഫോബിയ ഉള്ളവരുടെ, ഇപ്പോള്‍ എവിടേം കെട്ടാവുന്നത്ര മെലിഞ്ഞ നേതാവ്, എന്തിനാണ് ഒരോ കളവും മാറിച്ചവിട്ടുന്നത്? കൂടെനില്‍ക്കുന്നവര്‍ക്കുവേണ്ടിയാണ് ഗ്രൂപ്പുകളിച്ചത് എന്നാണ് അദ്ദേഹം പറയുന്നത് .കൂടെ നിന്നവരാരും കേരളസമൂഹം ഓര്‍ക്കത്തക്ക നല്ലതൊന്നും ചെയ്തിട്ടില്ല; സ്വന്തം പോക്കറ്റ് നിറയ്ക്കലേ നടത്തീട്ടുള്ളു. അവര്‍ക്ക് ഇനിയും പോക്കറ്റ് നിറയ്ക്കാനായി, പവറുള്ള സ്ഥാനം നേടാനാണ് ഈ വളയമില്ലാച്ചാട്ടമൊക്കെ.വെറുമൊരു മൂന്നുരൂപയുടെ മെംബര്‍ഷിപ്പ് മതിയെന്നു പറയുന്നത് വാമനന്റെ മൂന്നടി മണ്ണ് ചോദിക്കലുപോലാണ്. ഏതെങ്കിലും ഒരു മുന്നണിബന്ധമില്ലാതെ കേരളത്തില്‍ ജയിക്കാന്‍ സാധ്യമല്ല എന്ന് പറയുന്നതില്‍ നിന്നുതന്നെ മനസ്സിലാക്കാം, തിരഞ്ഞെടുപ്പില്‍ നിന്ന് ജയിക്കാനാണ് കരുണാകരസുതന്‍ കോണ്‍ഗ്രസ്സിലേക്ക് കയറാന്‍ ഒരുമ്പെടുന്നതെന്ന്. കൂടാരത്തില്‍ തലകടത്താന്‍ ഇടം ചോദിക്കുന്ന ഒട്ടകത്തിനോട് സമവുമാണിത്. മക്കള്‍ ഒരേ സ്വഭാവം കാട്ടുന്നതിനാണല്ലോ കുടുംബസ്വഭാവമെന്ന് പറയുന്നത്. കേരളീയ വനിതാസമൂഹം നേരിടുന്ന പ്രയാസങ്ങളിലൊന്നും ഒപ്പമില്ലാത്തതും ഒരു ജാഥയ്ക്കുപോലും ഇറങ്ങാത്തതുമായ കരുണാകരപുത്രിയും ഒരു എം.പി.യെങ്കിലുമായെങ്കിലേ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിയ്ക്കൂ എന്ന പ്രവര്‍ത്തനപഥത്തിലാണ്. ഈ രണ്ടുപേരുടേയും പൂതി വച്ചുനോക്കുമ്പോള്‍ മനസ്സിലാക്കാവുന്നത്, തഴമ്പ് പാരമ്പര്യമായി കിട്ടൂല്ലെങ്കിലും, അധികാരക്കൊതി പരമ്പരാഗതമായി കിട്ടുമെന്നാണ്. വിത്തു ഗുണം പത്തു ഗുണം. കഴിവുള്ള ആരേയും കേരള സമൂഹം വേണ്ടെന്ന് വക്കില്ല. പി.സി.ജോര്‍ജ്ജിനെപ്പോലെ പലരേയും സമൂഹത്തിന് ആവശ്യമുള്ള സമയവുമാണിത്. കഴിവില്ലാന്ന് സ്വയം ബോധ്യമായിട്ടും അധികാരത്തിനുപിന്നാലെ വാലും ചുരുട്ടി നടക്കുന്നവരെ ഒരിടത്തും അടുപ്പിക്കരുത്. ഇത്തിള്‍ക്കണ്ണികള്‍ ഒരു ഫലവും പുറപ്പെടുവിക്കില്ല; മുഖ്യധാരാസമൂഹത്തിന് ദോഷമേ ഉണ്ടാക്കൂ.സ്വയം രാഷ്ട്രീയപ്പണി ചെയ്ത് ജീവിക്കാനറിയില്ല, അതിനാല്‍ ആരെ വേണേല്‍ അപ്പാന്ന് വിളിക്കാം, അധികാരത്തിന്റെ അപ്പം മുട്ടാതിരിക്കണമെന്നേയുള്ളൂ എന്ന് നെറ്റിയേലെഴുതി നടക്കുന്നവരെ രാഷ്ട്രീയപാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തേണ്ടത് ആവശ്യമാണ്, അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയാവും നരകത്തിലാവുക.
സന്ദര്‍ശകര്‍ ഇതുവരെ
No comments:
Post a Comment