Thursday, March 12, 2009

രാഹുല്‍ഗാന്ധി മഹാശ്ചരൃം;

രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന്‌ ചിലര്‍ക്ക്‌ പൂതി. മണിയടിമാത്രം പണിയായിട്ട്‌ നടക്കുന്നവരേ ഇങ്ങനത്തെ പൂതി പറയൂ . റോള്‍ഡ്‌ഗോള്‍ഡല്ലാത്ത മന്‍മോഹന്‍സിങ്ങിനേയും പ്രമുഖനായ പ്രണാബിനേയുംകാള്‍ രാഹുല്‍ഗാന്ധിക്ക്‌ എന്താണ്‌ മേന്‍മ? ഒരു സഹമന്ത്രിയായിട്ടുപോലും രാഹുല്‍ കഴിവ്‌ തെളിയിച്ചിട്ടില്ല. നടപ്പാക്കാന്‍ ഒരു ഉത്തരവാദിത്വവും ഇല്ലാത്തപ്പോള്‍പ്പറയുന്ന കാര്യങ്ങള്‍വച്ച്‌, ജനത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന സ്ഥാനങ്ങളിലേക്ക്‌ ആരേയും ഉന്തിക്കേറ്റരുത്‌. ഒരു മന്ത്രിപോലും ആയിട്ടിരുന്നില്ലാത്ത അച്യുതാനന്ദനെ, മുന്‍പ്‌ പറഞ്ഞുനടന്നത്‌ കേട്ടൊക്കെ മുഖ്യമന്ത്രിയാക്കീട്ട്‌, വളരെ പെട്ടെന്നുതന്നെ കേരളം കണ്ട ('ഭരിച്ച' എന്ന വാക്ക്‌ മനപ്പൂര്‍വ്വം ഉപയോഗിക്കാത്തതാണ്‌) ഏറ്റവും മോശം മുഖ്യമന്ത്രി എന്നപേര്‌ നേടിയെടുത്ത അനുഭവമൊക്കെ നമുക്കുള്ളതല്ലേ? രാഹുലിനെ, വെറും മന്ത്രിയല്ല, പ്രധാനമന്ത്രി ആക്കണമെന്ന്‌ പറയുന്നവര്‍, രാജ്യത്തിനും കോണ്‍ഗ്രസ്സിനും നല്ലത്‌ വരണമെന്ന്‌ ആഗ്രഹിക്കുന്നവരല്ല. കുടുംബഭരണമെന്ന കുറ്റം ഈ തിരഞ്ഞെടുപ്പിലും പറയിക്കാനുതകുമിത്‌. അദ്വാനി അതീയിടെ പറഞ്ഞും കഴിഞ്ഞു. എന്നാല്‍ അദ്വാനീടെ ഭരണകാലത്ത്‌, മകള്‍ പ്രതിഭാഅദ്വാനിയെ ഡിഡിന്യൂസില്‍ കാണാത്ത ദിവസം ഇല്ലായിരുന്നു. അദ്വാനിയെ ഓർമ്മിപ്പിക്കുന്ന മുഖവുമായി, ANIവക പ്രോഗ്രാമുകളും, ലോകപര്യടനവും ഒക്കെയായി, അവര്‍ ദൂരദര്‍ശനിലെ സ്ഥിരം താരമായിരുന്നത്‌ പൊതുജനം മറക്കാറായിട്ടില്ല. ദേശീയതലത്തില്‍ എന്‍ ഡി എ ക്ക് കാര്യമായി കോൺഗ്രസ്സിനെ കുറ്റം പറയാനില്ലാത്തപ്പോഴാണ്‌, കോൺഗ്രസ്സിലെച്ചിലർതന്നെ രാഹുല്‍ഗാന്ധിയുടെ പേരില്‍ കുത്തിത്തിരിപ്പ്‌ ഉണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നത്‌. ഏതായാലും ഇപ്രാവശ്യം ബോഫോഴ്‌സ്‌ എന്നാരും പറഞ്ഞ്‌ കേട്ടില്ല. വാജ്‌പേയിഭരണം അഴിമതിയില്‍ 'shining'ആയിരുന്നല്ലോ. അധികാരത്തിന്റെ സുഖം അറിഞ്ഞവര്‍ അതിനായി എന്തും ചെയ്യും. അധികാരത്തിന്റെ കാര്യത്തില്‍ അദ്വാനിയും അച്യുതാനന്തനും അന്യരല്ല. UPAഭരണത്തിനെതിരേ കാര്യമായൊന്നും കുറ്റപ്പെടുത്താനില്ലാത്തതിനാല്‍ BJPക്കാര്‌ ഇപ്രാവശ്യം തീവ്രഹിന്ദുത്വക്കാർഡ്‌ ഇറക്കും. പ്രമോദ് മഹാജന്‍ -കൊലക്കേസ്സില്‍ പ്രതിയായ , മഹാജന്റെ
PAയുമായിരുന്ന സ്വന്തം സഹോദരന്‍ പറഞ്ഞത്‌, മഹാജന്‌ 2000 കോടി രൂപയുണ്ടെന്നാണ്‌. എങ്കില്‍, സുഖ്‌റാമൊക്കെ എത്ര ചെറുറാം.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

2 comments:

  1. രാഹുല്‍ രാജകുമാരന്‍,പ്രിയങ്ക രാജകുമാരി,
    തുടങ്ങിയ രാജകുടുംബാംഗങ്ങളെ
    കോണ്‍ഗ്രസ്സിന് എങ്ങിനെ കയ്യൊഴിയാനാകും?
    ഗാന്ധി രാജ കുടുംബം നീണാള്‍ വാഴട്ടെ !

    ReplyDelete
  2. പറ്റുമെങ്കില്‍ സ്വതന്ത്രര്‍ക്ക് വോട്ട് ചെയ്യുക .....
    അങ്ങനെ നമുക്കീ വോട്ട് ബാങ്ക് രാഷ്ട്രീയം തകര്‍ക്കാം !

    ReplyDelete