ശാസ്ത്രമൊക്കെ വളരുന്നതിന് മുന്‍പേതന്നെ, ആകാശത്തുകൂടെ പറക്കുന്നതായും വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതായും മനുഷ്യന്‍ സങ്കല്‍പ്പത്തില്‍ കണ്ടിരുന്നു; കഥകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ആരുംതന്നെ മനസ്സില്‍പ്പോലും കാണാത്തതാണ് സൈക്കിള്‍സവാരി. രണ്ടുചക്രവും അതിനുനടുക്കൊരു സീറ്റും വച്ച്, കാലുകൊണ്ട് നിലത്ത് ചവിട്ടിത്തള്ളി സൈക്കിള്‍ ഉപയോഗിച്ചുതുടങ്ങിയ ആള്‍ പോലും അതിപ്പോഴത്തെപ്പോലെ പറ്റുമെന്ന് കരുതിക്കാണില്ല. രണ്ട് ടയറുകളുടെ ചെറിയൊരു ഭാഗം മാത്രം മണ്ണിൽത്തൊട്ടുള്ള സൈക്കിളിന്‍മേലുള്ളൊരു സവാരി, യഥാർത്ഥത്തിൽ ഒരത്ഭുതം തന്നെയല്ലേ. ജീവിതത്തില്‍ ചില കാര്യങ്ങള്‍ ഇങ്ങനെയാണ്, ആലോചിച്ച് കണ്ടുപിടിക്കാനാവില്ല; എന്നാല്‍ അവ അനുഭവവേദ്യമാണുതാനും
Free Counterസന്ദര്‍ശകര്‍ ഇതുവരെ
സൈക്കിള്‍ ഒരത്ഭുതമായി എനിക്കും തോന്നിയിട്ടുണ്ട്
ReplyDelete"പപ്പയുടെ സ്വന്തം അപ്പൂസ്" എന്ന സിനിമയില്‍, ശങ്കരാടി സൈക്കിളിനെക്കുറിച്ചു ചില അഭിപ്രായങ്ങള്‍ പാസാക്കുന്നുണ്ട്. സുബോധമില്ലാത്തവരേ ഇത്ര അപകടം പിടിച്ച ഒരു വാഹനത്തില്‍ കയറൂ എന്നാണ് കക്ഷിയുടെ conclusion. എന്തായാലും സാധനം പഴമക്കാരുടെ സങ്കല്‍പ്പത്തില്‍ ഇടം പിടിക്കാത്തതുകൊണ്ട് ദൈവങ്ങള്‍ക്ക് ഒരു വാഹനം നഷ്ടമായി. :-)
ReplyDelete