പതിനഞ്ചാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിന് തുടക്കമായല്ലോ. വോട്ടവകാശമുള്ളവരില്‍ അറുപത് ശതമാനം പേരൊക്കയേ വോട്ട് ചെയ്യുന്നുള്ളു. വോട്ട് ചെയ്യുന്നവരിലെ ഭൂരിപക്ഷം എന്നത് സമൂഹത്തിന്റെ ചെറിയൊരു പക്ഷമേ ആകുന്നുള്ളു. ഈ ന്യൂനപക്ഷക്കാരാണ് മറ്റു ഭൂരിപക്ഷത്തേയും ഭരിക്കാനുള്ളവരെ തീരുമാനിക്കുന്നതെന്നത്, നാം വേണ്ടത്ര ശ്രദ്ധിക്കാത്ത കാര്യമാണ്; ശ്രദ്ധിക്കേണ്ട കാര്യവുമാണ്. പിന്നീട്, ഭരണത്തെ കുറ്റം പറഞ്ഞിട്ടോ മറ്റോ കാര്യമായ കാര്യമില്ല. അതിനാല്‍ വോട്ടുചെയ്യാന്‍ തീരുമാനിക്കുക; ചെയ്യുക. കുറ്റമോ കുറവോ ഇല്ലാത്ത ഒരു രാഷ്ട്രീയപ്പാർട്ടിയും ലോകത്തുണ്ടാവില്ല. പാർട്ടിക്കാരുടെ മുൻകാലപ്രവൃത്തികൾ വച്ച്, വോട്ട് ആർക്കെന്ന് തീരുമാനിക്കുക. വളരെ പഴയ കാര്യമൊന്നും ആലോചിക്കേണ്ടതില്ല. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനം വിലയിരുത്തിയാല്‍ മതിയാകും. തീവ്രവാദനിലപാടുകൾ ഉള്ളവരെ, സമാധാനകാംക്ഷികള്‍, ഒഴിവാക്കുക. ആയുധംകൊണ്ട് അസമാധാനമേ ഉണ്ടാകൂ. നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരൊക്കെ വോട്ട് ചെയ്യാന്‍ തുടങ്ങിയാല്‍, ഇന്‍ഡ്യ വളരെ മെച്ചപ്പെട്ടേനെ എന്ന് ഇപ്പോള്‍ പലർക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ജനാധിപത്യത്തിനോട് യുവജനങ്ങൾക്കുള്ള
താൽപ്പര്യത്തിന്റെ അളവുകോലായിട്ട് വോട്ട് ചെയ്യലിനെ കണക്കാക്കാവുന്നതാണ്. അതിനാല്‍, kerala psc ടെസ്റ്റിനുള്ള അപേക്ഷയില്‍ voter id നമ്പരും , voters list ലെ നമ്പരും ഉള്‍പ്പെടുത്തുക. വോട്ട് ചെയ്തിരുന്നോ എന്ന ചോദ്യം ടെസ്റ്റില്‍ ഉള്‍പ്പെടുത്തുക. വോട്ട് ചെയ്തവർക്ക് മാര്‍ക്ക് കൊടുക്കണം. ഇതിനാല്‍ കൂടുതല്‍ ചെറുപ്പക്കാർ വോട്ട് ചെയ്യും. വോട്ടേര്‍സ് ലിസ്റ്റിന്റെ കൂടെ , തൊട്ടുമുന്‍പിലെ ഇലക്ഷനില്‍ വോട്ട് ചെയ്തിരുന്നോ എന്നതുകൂടി ചേര്‍ത്താല്‍ , ഇക്കാര്യത്തിലെ കളവുപറയല്‍ ഒഴിവാക്കാം; മറ്റൊരു ഗുണമുള്ളത് കള്ളവോട്ട് നടന്നോ എന്ന് നമുക്കുതന്നെ പരിശോധിക്കാനുമാകം. ഇതൊക്കെ മൂലം, വോട്ടെര്‍സ് ലിസ്റ്റില്‍ ആളുകൂടും, ചെറുപ്പക്കാർ കൂടുതലായി വോട്ടുചെയ്യും. തീര്‍ച്ചയായും അവര്‍, കാലഹരണപ്പെട്ട വരട്ടുതത്ത്വക്കാർക്ക് വോട്ടുചെയ്യില്ല. പുതിയ ആശയമുള്ളവർക്ക് പ്രാമുഖ്യം ലഭിക്കുകയും രാജ്യത്തിന്റെ
ഭാവി ഭേദപ്പെട്ടതാവുകയും ചെയ്യും.
സന്ദര്‍ശകര്‍ ഇതുവരെ
No comments:
Post a Comment