ആദ്യകാലത്തുള്ള സ്റ്റില്‍ക്യാമറയുടെ ഷട്ടറിന്റെ കൊടക് എന്ന ശബ്ദത്തില്‍ നിന്നാണ് kodak എന്ന പേരുണ്ടായതെന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴത്തെ ഡിജിറ്റല്‍ സ്റ്റില്‍ക്യാമറയ്ക്കൊന്നും ഈ ശബ്ദമില്ല. എന്നാല്‍, മൊബൈല്‍ഫോണിന്റെ ഒപ്പമുള്ള ക്യാമറയില്‍ ഷട്ടര്‍സൗണ്ട് ചേര്‍ത്തിട്ടുണ്ട്. Sony Ericssonല്‍ അത് ഓഫാക്കാനാവില്ല. മറ്റുള്ളവരറിയാതെ ഫോട്ടൊ എടുക്കാതിരിക്കാനാവും അവരങ്ങനെ ചെയ്തുവച്ചിരിക്കുന്നത്. എന്നാല്‍, പരസ്യമായി ഫോട്ടൊ എടുക്കേണ്ടിവരുമ്പോള്‍ ഷട്ടര്‍ സൗണ്ടൊരു ശല്യമാണ്. അതൊഴിവാക്കാന്‍ ഒരു സൂത്രപ്പണിയുണ്ട്. മൊബൈല്‍ ഫോണ്‍, സൈലന്റ് മോഡിലാക്കുക, എന്നിട്ട് ക്ലിക്ക് ചെയ്താല്‍ ഷട്ടര്‍ സൗണ്ട് ഉണ്ടാകില്ല.
സന്ദര്‍ശകര്‍ ഇതുവരെ
No comments:
Post a Comment