ഇരുട്ട് അഥവാ ഒന്നുമില്ലായ്മ ആണ് എല്ലാത്തിന്റേയും ആരംഭം. വെളിച്ചം ശാശ്വതമല്ല. ഇരുട്ടിന്റെ കേന്ദ്രത്തിലേക്ക് വെളിച്ചം എപ്പോഴും ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കും . വെളിച്ചത്തിന്റേയും ഒടുക്കം ഇരുട്ടാണ്. സന്തോഷവും ഇതുപോലാണ് . ഇരുളീന്നു വെളിച്ചത്തിലേക്ക് എന്നപോലെയാണ് ദു:ഖത്തിൽ നിന്ന് സുഖത്തിലേക്കുള്ള മാറ്റം. അറിഞ്ഞ സുഖത്തിനു പുന:രനുഭവത്തിൽ സുഖത കുറവ് തോന്നും. അതിനാലാവാം മനുഷ്യന് സുഖാസക്തി കൂടിക്കൊണ്ടേയിരിക്കുന്നത് . മെഴുകുതിരിപോലെ സ്വയം പ്രകാശിച്ച് നശിക്കുന്നതോ , ബള്‍ബ് പോലെ പുറമേനിന്നുള്ള ഊര്‍ജ്ജം കൊണ്ടുമാത്രം പ്രകാശിക്കുന്നതോ ആയ മനുഷ്യമനസ്സ് ഉണ്ട്. സുഖത്തിനോടുള്ള ആസക്തി പ്രകടമാണ്. എന്നാൽ സുഖം മാത്രമല്ല, ദുഃഖവും മനുഷ്യന് അനുഭവിക്കേണ്ടിവരുന്നു. പ്രകടം അല്ലെങ്കിലും ദുഃഖത്തിനോടും മനുഷ്യന് ആസക്തി ഉണ്ടോന്നു സംശയം. പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്ഥിതി ഇരുട്ടും, മനുഷ്യന്റെ അടിസ്ഥാനഭാവം ദുഃഖവും ആണ്. ഇരുട്ട് അഥവാ ഒന്നുമില്ലായ്മയാണ് എല്ലാത്തിന്റേയും അവസാനവും.
സന്ദര്‍ശകര്‍ ഇതുവരെ
No comments:
Post a Comment