Friday, March 13, 2009

നാലാമത്തെ പ്രലോഭനം

ഒരു നേരം ഒരു ചായ, ഒരു വട , മനുഷ്യന്‌ എന്ന് കേട്ടിട്ടുണ്ട്‌. എന്നാല്‍ ഒരുനേരം എത്ര പ്രലോഭനം വരെയാകാം എന്നു കേട്ടിട്ടില്ല. തുടര്‍ച്ചയായി മൂന്ന് പ്രലോഭനം കഴിഞ്ഞപ്പോഴാണ്‌ കര്‍ത്താവീശോമിശിഹായ്ക്ക്‌ ശുണ്ഠി വന്നത്‌. ലോകത്തിലെ സമ്പത്തും സകലരാജ്യവുമൊക്കെ, ചെകുത്താന്‍ വാഗ്ദാനം നല്‍കി നോക്കിയിരുന്നു. സാത്താനേ ദൂരെപ്പോ എന്ന് ഈശൊ പറഞ്ഞത്‌ കേള്‍ക്കാതിരുന്ന്, കര്‍ത്താവിനെ വീണ്ടും പ്രലോഭിപ്പിച്ചിരുന്നെങ്കിൽ എന്തായേനെ ആവോ. അവസാനകൈ ആയി സാത്താന്‍ നീട്ടാനിടയുള്ളത്‌ എന്താവാം? അധികാരത്തിലും കഴിവിനെ ചോദ്യം ചെയ്യലിലുമൊക്കെ വീഴാത്തവരെ വീഴ്ത്താന്‍ ചെകുത്താന്‍ മിക്കവാറും ഉപയോഗിക്കുക, പെണ്ണിനെയാവും. ഒരു തവണ മൂന്നിലേറെ പ്രലോഭനങ്ങള്‍ പാടില്ലാത്തതുകൊണ്ടാണോ അതോ അതിലേറെ താങ്ങാന്‍ പറ്റാതെ വരുമെന്നതുകൊണ്ടാണോ അതോ ഉണ്ടാകാനിടയുള്ള സ്ത്രീപ്രലോഭനത്തീന്ന് ഒഴിവാകാനാണോ ആവോ, കര്‍ത്താവീശോ സാത്താനോട്‌ ദൂരെപ്പോകാന്‍ ആക്രോശിച്ചത്‌ എന്ന് ശകലംനേരം ചിന്തിക്കാവുന്നതാണ്‌.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

No comments:

Post a Comment