Tuesday, March 17, 2009

വോട്ട്, ജോലിക്ക് കൂട്ട്

പതിനഞ്ചാമത്തെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ തുടക്കമായല്ലോ. വോട്ടവകാശമുള്ളവരില്‍ അറുപത് ശതമാനം പേരൊക്കയേ വോട്ട്‌ ചെയ്യുന്നുള്ളു. വോട്ട്‌ ചെയ്യുന്നവരിലെ ഭൂരിപക്ഷം എന്നത്‌ സമൂഹത്തിന്റെ ചെറിയൊരു പക്ഷമേ ആകുന്നുള്ളു. ഈ ന്യൂനപക്ഷക്കാരാണ്‌ മറ്റു ഭൂരിപക്ഷത്തേയും ഭരിക്കാനുള്ളവരെ തീരുമാനിക്കുന്നതെന്നത്‌, നാം വേണ്ടത്ര ശ്രദ്ധിക്കാത്ത കാര്യമാണ്‌; ശ്രദ്ധിക്കേണ്ട കാര്യവുമാണ്‌. പിന്നീട്‌, ഭരണത്തെ കുറ്റം പറഞ്ഞിട്ടോ മറ്റോ കാര്യമായ കാര്യമില്ല. അതിനാല്‍ വോട്ടുചെയ്യാന്‍ തീരുമാനിക്കുക; ചെയ്യുക. കുറ്റമോ കുറവോ ഇല്ലാത്ത ഒരു രാഷ്ട്രീയപ്പാർട്ടിയും ലോകത്തുണ്ടാവില്ല. പാർട്ടിക്കാരുടെ മുൻകാലപ്രവൃത്തികൾ വച്ച്‌, വോട്ട്‌ ആർക്കെന്ന് തീരുമാനിക്കുക. വളരെ പഴയ കാര്യമൊന്നും ആലോചിക്കേണ്ടതില്ല. കഴിഞ്ഞ പത്ത്‌ വർഷത്തെ പ്രവർത്തനം വിലയിരുത്തിയാല്‍ മതിയാകും. തീവ്രവാദനിലപാടുകൾ ഉള്ളവരെ, സമാധാനകാംക്ഷികള്‍, ഒഴിവാക്കുക. ആയുധംകൊണ്ട്‌ അസമാധാനമേ ഉണ്ടാകൂ. നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരൊക്കെ വോട്ട്‌ ചെയ്യാന്‍ തുടങ്ങിയാല്‍, ഇന്‍ഡ്യ വളരെ മെച്ചപ്പെട്ടേനെ എന്ന് ഇപ്പോള്‍ പലർക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്‌. രാജ്യത്തെ ജനാധിപത്യത്തിനോട്‌ യുവജനങ്ങൾക്കുള്ള
താൽപ്പര്യത്തിന്റെ അളവുകോലായിട്ട്‌ വോട്ട്‌ ചെയ്യലിനെ കണക്കാക്കാവുന്നതാണ്‌. അതിനാല്‍, kerala psc ടെസ്റ്റിനുള്ള അപേക്ഷയില്‍ voter id നമ്പരും , voters list ലെ നമ്പരും ഉള്‍പ്പെടുത്തുക. വോട്ട്‌ ചെയ്തിരുന്നോ എന്ന ചോദ്യം ടെസ്റ്റില്‍ ഉള്‍പ്പെടുത്തുക. വോട്ട്‌ ചെയ്തവർക്ക്‌ മാര്‍ക്ക് കൊടുക്കണം. ഇതിനാല്‍ കൂടുതല്‍ ചെറുപ്പക്കാർ വോട്ട്‌ ചെയ്യും. വോട്ടേര്‍സ്‌ ലിസ്റ്റിന്റെ കൂടെ , തൊട്ടുമുന്‍പിലെ ഇലക്ഷനില്‍ വോട്ട്‌ ചെയ്തിരുന്നോ എന്നതുകൂടി ചേര്‍ത്താല്‍ , ഇക്കാര്യത്തിലെ കളവുപറയല്‍ ഒഴിവാക്കാം; മറ്റൊരു ഗുണമുള്ളത്‌ കള്ളവോട്ട്‌ നടന്നോ എന്ന്‌ നമുക്കുതന്നെ പരിശോധിക്കാനുമാകം. ഇതൊക്കെ മൂലം, വോട്ടെര്‍സ്‌ ലിസ്റ്റില്‍ ആളുകൂടും, ചെറുപ്പക്കാർ കൂടുതലായി വോട്ടുചെയ്യും. തീര്‍ച്ചയായും അവര്‍, കാലഹരണപ്പെട്ട വരട്ടുതത്ത്വക്കാർക്ക്‌ വോട്ടുചെയ്യില്ല. പുതിയ ആശയമുള്ളവർക്ക്‌ പ്രാമുഖ്യം ലഭിക്കുകയും രാജ്യത്തിന്റെ
ഭാവി ഭേദപ്പെട്ടതാവുകയും ചെയ്യും.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Saturday, March 14, 2009

പിതാവിന്റെ കുനുഷ്ഠ്‌

ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുന്നത്‌ പലതും ഫലപ്രാപ്തിയില്‍ എത്തുന്നില്ല. മിക്കവരുംതന്നെ നിബന്ധനാവിധേയമായാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌; ഉദ്ദിഷ്ടകാര്യം സാധിച്ചാല്‍ , വേറൊരുകാര്യം ചെയ്യാം എന്നൊക്കെയായിട്ട്‌. ദൈവംതമ്പുരാനും ഇതുതന്നെ മനുഷ്യനോടും ചെയ്യുന്നുണ്ട്‌. "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നുതുടങ്ങുന്ന പ്രാര്‍ത്ഥനയിലിതുകാണാം. "ഞങ്ങളോട്‌ തെറ്റുചെയ്യുന്നവരോട്‌ ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ" എന്നാണ്‌ പ്രാര്‍ത്ഥനയിലുള്ളത് . ഇങ്ങനെ പ്രാര്‍ത്ഥിക്കുന്ന മിക്കവരുടേയും തെറ്റുക്ഷമിക്കാനോ അപേക്ഷ കേള്‍ക്കാനോ ദൈവത്തിന്‌ ഒരു ബാധ്യതയുമില്ല എന്നത്‌ വ്യക്തം. ഈ കുനുഷ്ഠീന്ന് ഒഴിവാകാന്‍ ഞാനന്നേരം മ്യൂട്ടടിക്കും. ദൈവത്തിന്‌ കുനുഷ്ഠ്‌ ആകാമെങ്കില്‍ , നമുക്കുമാകാമല്ലൊ.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Friday, March 13, 2009

പ്രലോഭനം: പിതാവ്‌ വക

നിങ്ങള്‍ ദൈവംതമ്പുരാനോടിങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍ എന്ന്‌ ശിഷ്യന്‍മാര്‍ക്ക്‌ ഈശൊ പറഞ്ഞുകൊടുത്ത പ്രാര്‍ത്ഥന ഒന്നുണ്ട്‌. ക്രിസ്ത്യാനികളൊക്കെ ദിവസേന ചൊല്ലുന്ന പ്രാര്‍ത്ഥനയാണത്‌. " സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ" എന്നാണ് അതാരംഭിക്കുന്നത്. അതിലുള്ളതാണ്‌, "ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ" എന്ന അപേക്ഷയും. ചെകുത്താനാണ്‌ പ്രലോഭനത്തിന്റെ കുത്തകക്കാരന്‍ എന്നാണ്‌ പൊതുവെ എല്ലാവരും കരുതുന്നത്‌. എന്നാല്‍ ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ എന്ന്‌ ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌, പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ പിതാവായ ദൈവമാണെന്നാണ്‌. ദൈവപുത്രന്‍ ഈശോപോലും ആദ്യം കൂളായിട്ട്‌ പ്രലോഭനത്തിന്‌ നിന്നുകൊടുത്തതിനും ഇതൊരുകാരണമാകാം.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

നാലാമത്തെ പ്രലോഭനം

ഒരു നേരം ഒരു ചായ, ഒരു വട , മനുഷ്യന്‌ എന്ന് കേട്ടിട്ടുണ്ട്‌. എന്നാല്‍ ഒരുനേരം എത്ര പ്രലോഭനം വരെയാകാം എന്നു കേട്ടിട്ടില്ല. തുടര്‍ച്ചയായി മൂന്ന് പ്രലോഭനം കഴിഞ്ഞപ്പോഴാണ്‌ കര്‍ത്താവീശോമിശിഹായ്ക്ക്‌ ശുണ്ഠി വന്നത്‌. ലോകത്തിലെ സമ്പത്തും സകലരാജ്യവുമൊക്കെ, ചെകുത്താന്‍ വാഗ്ദാനം നല്‍കി നോക്കിയിരുന്നു. സാത്താനേ ദൂരെപ്പോ എന്ന് ഈശൊ പറഞ്ഞത്‌ കേള്‍ക്കാതിരുന്ന്, കര്‍ത്താവിനെ വീണ്ടും പ്രലോഭിപ്പിച്ചിരുന്നെങ്കിൽ എന്തായേനെ ആവോ. അവസാനകൈ ആയി സാത്താന്‍ നീട്ടാനിടയുള്ളത്‌ എന്താവാം? അധികാരത്തിലും കഴിവിനെ ചോദ്യം ചെയ്യലിലുമൊക്കെ വീഴാത്തവരെ വീഴ്ത്താന്‍ ചെകുത്താന്‍ മിക്കവാറും ഉപയോഗിക്കുക, പെണ്ണിനെയാവും. ഒരു തവണ മൂന്നിലേറെ പ്രലോഭനങ്ങള്‍ പാടില്ലാത്തതുകൊണ്ടാണോ അതോ അതിലേറെ താങ്ങാന്‍ പറ്റാതെ വരുമെന്നതുകൊണ്ടാണോ അതോ ഉണ്ടാകാനിടയുള്ള സ്ത്രീപ്രലോഭനത്തീന്ന് ഒഴിവാകാനാണോ ആവോ, കര്‍ത്താവീശോ സാത്താനോട്‌ ദൂരെപ്പോകാന്‍ ആക്രോശിച്ചത്‌ എന്ന് ശകലംനേരം ചിന്തിക്കാവുന്നതാണ്‌.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Thursday, March 12, 2009

രാഹുല്‍ഗാന്ധി മഹാശ്ചരൃം;

രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന്‌ ചിലര്‍ക്ക്‌ പൂതി. മണിയടിമാത്രം പണിയായിട്ട്‌ നടക്കുന്നവരേ ഇങ്ങനത്തെ പൂതി പറയൂ . റോള്‍ഡ്‌ഗോള്‍ഡല്ലാത്ത മന്‍മോഹന്‍സിങ്ങിനേയും പ്രമുഖനായ പ്രണാബിനേയുംകാള്‍ രാഹുല്‍ഗാന്ധിക്ക്‌ എന്താണ്‌ മേന്‍മ? ഒരു സഹമന്ത്രിയായിട്ടുപോലും രാഹുല്‍ കഴിവ്‌ തെളിയിച്ചിട്ടില്ല. നടപ്പാക്കാന്‍ ഒരു ഉത്തരവാദിത്വവും ഇല്ലാത്തപ്പോള്‍പ്പറയുന്ന കാര്യങ്ങള്‍വച്ച്‌, ജനത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന സ്ഥാനങ്ങളിലേക്ക്‌ ആരേയും ഉന്തിക്കേറ്റരുത്‌. ഒരു മന്ത്രിപോലും ആയിട്ടിരുന്നില്ലാത്ത അച്യുതാനന്ദനെ, മുന്‍പ്‌ പറഞ്ഞുനടന്നത്‌ കേട്ടൊക്കെ മുഖ്യമന്ത്രിയാക്കീട്ട്‌, വളരെ പെട്ടെന്നുതന്നെ കേരളം കണ്ട ('ഭരിച്ച' എന്ന വാക്ക്‌ മനപ്പൂര്‍വ്വം ഉപയോഗിക്കാത്തതാണ്‌) ഏറ്റവും മോശം മുഖ്യമന്ത്രി എന്നപേര്‌ നേടിയെടുത്ത അനുഭവമൊക്കെ നമുക്കുള്ളതല്ലേ? രാഹുലിനെ, വെറും മന്ത്രിയല്ല, പ്രധാനമന്ത്രി ആക്കണമെന്ന്‌ പറയുന്നവര്‍, രാജ്യത്തിനും കോണ്‍ഗ്രസ്സിനും നല്ലത്‌ വരണമെന്ന്‌ ആഗ്രഹിക്കുന്നവരല്ല. കുടുംബഭരണമെന്ന കുറ്റം ഈ തിരഞ്ഞെടുപ്പിലും പറയിക്കാനുതകുമിത്‌. അദ്വാനി അതീയിടെ പറഞ്ഞും കഴിഞ്ഞു. എന്നാല്‍ അദ്വാനീടെ ഭരണകാലത്ത്‌, മകള്‍ പ്രതിഭാഅദ്വാനിയെ ഡിഡിന്യൂസില്‍ കാണാത്ത ദിവസം ഇല്ലായിരുന്നു. അദ്വാനിയെ ഓർമ്മിപ്പിക്കുന്ന മുഖവുമായി, ANIവക പ്രോഗ്രാമുകളും, ലോകപര്യടനവും ഒക്കെയായി, അവര്‍ ദൂരദര്‍ശനിലെ സ്ഥിരം താരമായിരുന്നത്‌ പൊതുജനം മറക്കാറായിട്ടില്ല. ദേശീയതലത്തില്‍ എന്‍ ഡി എ ക്ക് കാര്യമായി കോൺഗ്രസ്സിനെ കുറ്റം പറയാനില്ലാത്തപ്പോഴാണ്‌, കോൺഗ്രസ്സിലെച്ചിലർതന്നെ രാഹുല്‍ഗാന്ധിയുടെ പേരില്‍ കുത്തിത്തിരിപ്പ്‌ ഉണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നത്‌. ഏതായാലും ഇപ്രാവശ്യം ബോഫോഴ്‌സ്‌ എന്നാരും പറഞ്ഞ്‌ കേട്ടില്ല. വാജ്‌പേയിഭരണം അഴിമതിയില്‍ 'shining'ആയിരുന്നല്ലോ. അധികാരത്തിന്റെ സുഖം അറിഞ്ഞവര്‍ അതിനായി എന്തും ചെയ്യും. അധികാരത്തിന്റെ കാര്യത്തില്‍ അദ്വാനിയും അച്യുതാനന്തനും അന്യരല്ല. UPAഭരണത്തിനെതിരേ കാര്യമായൊന്നും കുറ്റപ്പെടുത്താനില്ലാത്തതിനാല്‍ BJPക്കാര്‌ ഇപ്രാവശ്യം തീവ്രഹിന്ദുത്വക്കാർഡ്‌ ഇറക്കും. പ്രമോദ് മഹാജന്‍ -കൊലക്കേസ്സില്‍ പ്രതിയായ , മഹാജന്റെ
PAയുമായിരുന്ന സ്വന്തം സഹോദരന്‍ പറഞ്ഞത്‌, മഹാജന്‌ 2000 കോടി രൂപയുണ്ടെന്നാണ്‌. എങ്കില്‍, സുഖ്‌റാമൊക്കെ എത്ര ചെറുറാം.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Friday, February 20, 2009

ആശ്വാസപ്പച്ച

അവശ്യമായതും അപ്രാപ്യമായതുമായ കാര്യങ്ങള്‍ നേടാൻ ദൈവത്തോട്‌ പ്രാർഥിക്കുന്നവർ ഏറുകയാണ്‌. മന്ത്രിയെ നേരിട്ടുമുട്ടാന്‍ കഴിവില്ലാത്തവര്‍, പ്രാദേശികനേതാവുവഴി കാര്യം സാധിക്കുന്നതുപോലെ, അന്തോണീസുപുണ്യവാളനോ അയ്യപ്പസ്വാമിയോ ഒക്കെവഴിയാണ് മിക്കവരും ഉദ്ദിഷ്ടകാര്യം സാധിച്ചെടുക്കുന്നത്‌. ദൈവത്തില്‍ ആശ്രയിച്ചാലും നമ്മുടെ ആഗ്രഹങ്ങള്‍ എല്ലായ്പ്പോഴും സാധിച്ചുകിട്ടാറില്ല. എന്നാൽ, കാര്യം നേടിയാലും ഇല്ലെങ്കിലും, വിചാരിച്ചത് നേടാനാകാതെവരുമ്പോഴുള്ള തിരിച്ചടി സഹിക്കാൻ, ദൈവവിശ്വാസം വലിയ സഹായമാണ്. അവസ്ഥ മാറീല്ല എങ്കിലും അതില്‍ കഴിയുന്നതിന്റെ മാനസിക പ്രയാസം മാറിക്കിട്ടും. അക്കരെയെങ്കിലും പച്ചപ്പ്‌ കാണാനുമാകും.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Saturday, February 14, 2009

നേരത്തേ അറിയാഞ്ഞത്

ബെറ്റര്‍ ലേറ്റ് ദാന്‍ നെവെര്‍ എന്നൊരു ചൊല്ലുണ്ടല്ലോ. വിവാഹക്കാര്യത്തില്‍ ഇതേ പോലെ പറയാവുന്നത് , ബെറ്റര്‍ നെവെര്‍ ദാന്‍ ലേറ്റ് എന്നാണ്.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Friday, February 6, 2009

ദുഃഖത്തിന്റെ ഗുരുത്വാകര്‍ഷണം

ഇരുട്ട് അഥവാ ഒന്നുമില്ലായ്മ ആണ് എല്ലാത്തിന്റേയും ആരംഭം. വെളിച്ചം ശാശ്വതമല്ല. ഇരുട്ടിന്റെ കേന്ദ്രത്തിലേക്ക് വെളിച്ചം എപ്പോഴും ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കും . വെളിച്ചത്തിന്റേയും ഒടുക്കം ഇരുട്ടാണ്‌. സന്തോഷവും ഇതുപോലാണ് . ഇരുളീന്നു വെളിച്ചത്തിലേക്ക് എന്നപോലെയാണ് ദു:ഖത്തിൽ നിന്ന് സുഖത്തിലേക്കുള്ള മാറ്റം. അറിഞ്ഞ സുഖത്തിനു പുന:രനുഭവത്തിൽ സുഖത കുറവ് തോന്നും. അതിനാലാവാം മനുഷ്യന് സുഖാസക്തി കൂടിക്കൊണ്ടേയിരിക്കുന്നത്‌ . മെഴുകുതിരിപോലെ സ്വയം പ്രകാശിച്ച് നശിക്കുന്നതോ , ബള്‍ബ് പോലെ പുറമേനിന്നുള്ള ഊര്‍ജ്ജം കൊണ്ടുമാത്രം പ്രകാശിക്കുന്നതോ ആയ മനുഷ്യമനസ്സ് ഉണ്ട്. സുഖത്തിനോടുള്ള ആസക്തി പ്രകടമാണ്. എന്നാൽ സുഖം മാത്രമല്ല, ദുഃഖവും മനുഷ്യന് അനുഭവിക്കേണ്ടിവരുന്നു. പ്രകടം അല്ലെങ്കിലും ദുഃഖത്തിനോടും മനുഷ്യന് ആസക്തി ഉണ്ടോന്നു സംശയം. പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്ഥിതി ഇരുട്ടും, മനുഷ്യന്റെ അടിസ്ഥാനഭാവം ദുഃഖവും ആണ്. ഇരുട്ട് അഥവാ ഒന്നുമില്ലായ്മയാണ്‌ എല്ലാത്തിന്റേയും അവസാനവും.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Saturday, January 31, 2009

ഗ്യാസ് പ്രേമപാചകം

ഗ്യാസ് കമ്പനിവക പരസ്യം : cook food, serve love


കമന്റ് അടിക്കാവുന്നത് : cook food,


അത് കൊള്ളാത്തതിനാല്‍ serve love

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Saturday, January 24, 2009

വക്കീലുമാരുടെ നിര്‍വ്യാജവ്യാജം

വിവരാവകാശനിയമം പോലെ വളരെ ഗുണമുള്ളതാണ്‌ CrPCയുടെ പുതിയ ഭേദഗതി. വക്കീലുമാരും പൊലീസുകാരും ഇതിനെതിരേ പ്രതിഷേധിക്കുന്നത്‌ അവരുടെ വരുമാനവും പ്രാമാണ്യവും കുറയുമെന്നതിനാലാണ്‌ . ഒരാള്‍ കുറ്റവാളിയാണെന്ന് വ്യക്തമായ തെളിവുണ്ടെങ്കില്‍ മജിസ്ട്രേറ്റിന്റെ അനുമതിയോടെ ഇനിയായാലും അറസ്റ്റ്‌ ചെയ്യാം. കാര്യമില്ലാതെ ഏഴുമണിക്കൂറിലേറെ കസ്റ്റഡിയില്‍ വയ്ക്കരുതെന്നത്‌ ഗവര്‍മെന്റ്ജോലിക്കാര്‍ക്ക് ആശ്വാസമാണ്‌. വ്യാജമായ സ്ത്രീപീഢനക്കേസുകളിൽ പ്രതിയാകാനിടയാകുന്ന ഉദ്യോഗസ്ഥരെ, ഒരുദിവസത്തെ കസ്റ്റഡിമൂലം ജോലിയില്‍നിന്ന് സസ്പെന്‍ഷനാകുമെന്ന വാളിന്‍കീഴില്‍ നിറുത്തിപ്പേടിപ്പിക്കുന്ന, നിയമത്തിന്റെ ദു:രുപയോഗം
ഇനിയുണ്ടാകാതിരിക്കട്ടെ. കേരളത്തിലെ വനിതാക്കമ്മീഷനിലെ പരാതികളില്‍ എണ്‍പതുശതമാനവും വ്യാജപരാതിയാണ്‌ എന്ന യാഥാർത്ഥ്യവും ഇതിനൊപ്പം ഓർക്കുക. ഏത്‌ ചെകുത്താങ്കുട്ടിയുടേയും വ്യാജപ്പരാതി കിട്ടിയാല്‍ ഭർത്താവിന്റെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കുമെതിരെ, വാറണ്ടില്ലാതെ അറസ്റ്റ്‌ ചെയ്യാവുന്ന IPC 498(എ) പ്രകാരം കേസെടുത്ത്‌ കഷ്ടപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന സ്ഥിതി ഇപ്പോഴുണ്ട്‌. ദു:സ്വാധീനത്തിന്‌ വഴങ്ങാത്ത നല്ല മനുഷ്യര്‍ പൊലീസില്‍ ഉള്ളതുകൊണ്ടും ദൈവാധീനം കൊണ്ടുമാണ്‌ ചിലരൊക്കെ വ്യാജപ്പരാതിമൂലം പൊലീസ്‌ലോക്കപ്പില്‍ ആകാതിരിക്കുന്നത്‌. ഭർത്താവിനനുകൂലമായി കുടുംബക്കോടതിയില്‍ നിന്ന് വിവാഹമോചനവിധി വന്നാലുടനെ, അതുവരെ പറഞ്ഞ്‌ കേള്‍ക്കാത്ത വ്യാജകഥകള്‍ ഉണ്ടാക്കി സ്ത്രീപീഢനവും സ്ത്രീധനപീഢനവും ചേർത്ത്‌ പൊലീസില്‍ ക്രിമിനൽക്കേസ്‌ കൊടുക്കുന്നതാണ്‌ ഇപ്പോഴുള്ളരീതി. ഇത്തരത്തിൽ കോടതിയിലെത്തുന്ന വ്യാജപീഢനകഥകള്‍ ഉണ്ടാക്കുന്നത്‌ കഥാകാരന്മാരായ വക്കീലുമാരാണെന്നത്‌ വക്കീലുമാർക്കുതന്നെ അറിയാവുന്നതാണ്‌. വലിയ പീഡനക്കേസുകളില്‍ നിന്ന് തലയൂരാന്‍ വലിയ നഷ്ടപരിഹാരത്തുകയ്ക്ക്‌ വഴങ്ങാനാണ്‌ അവര്‍ ഈപ്പണിചെയ്യുന്നത്‌. പെട്ടെന്ന് പൊലീസ്‌ കസ്റ്റഡിയില്‍പ്പെടാതിരിക്കാനായി കുട്ടികളെപ്പോലും കൂടെക്കൂട്ടി ഓരോ രാത്രിയും ഓരോരോ സ്നേഹിതരുടെ വീടുകളില്‍ കഴിയേണ്ടിവന്നിട്ടുള്ളവരൊക്കെ ഈ നിയമഭേദഗതിക്കൊപ്പമുണ്ട്‌. കോടതിയില്‍ കേസെത്തുന്നതുവരെയുള്ളകാലത്ത്‌, പീഢനാരോപിതര്‌ ആത്മഹത്യചെയ്യാത്തത്‌ ആശ്രിതരായ വൃദ്ധമാതാപിതാക്കളെ ഓർത്തൊക്കെയാണ്‌ . ക്രിമിനൽ സംഭവങ്ങൾ ഉണ്ടായാല്‍, മൂന്നുമാസത്തിനകം പരാതിപ്പെട്ടിരിക്കണം എന്ന നിയമഭേദഗതികൂടി ഉണ്ടായാല്‍, വ്യാജമായ സ്ത്രീപീഢനക്കേസുകൾ ഒട്ടൊക്കെ ഇല്ലാതാകും. കുറ്റം ചെയ്തതിന്‌ വ്യക്തമായ തെളിവ്‌ പൊലീസിനുണ്ടെങ്കില്‍ പുതിയ ഭേദഗതിയനുസരിച്ചും പ്രതിയെ അറസ്റ്റുചെയ്യാമെന്നതിനാല്‍, ഭേദഗതിയെ എതിർക്കുന്നത്‌ സമൂഹനന്‍മയ്ക്ക്‌ വേണ്ടിയല്ല, "കഷ്ടകാലം മൂലം" കേസില്‍പ്പെടുന്നവരെ സഹായിക്കാനുമല്ല, സ്വന്തം വരുമാനം കുറയുമെന്നത്‌ കൊണ്ടുമാത്രമാണ്‌ . Free Web Counterസന്ദര്‍ശകര്‍ ഇതുവരെ

Friday, January 16, 2009

മനസ്സിലോടാത്ത സൈക്കിള്‍

ശാസ്ത്രമൊക്കെ വളരുന്നതിന്‌ മുന്‍പേതന്നെ, ആകാശത്തുകൂടെ പറക്കുന്നതായും വെള്ളത്തിന്‌ മുകളിലൂടെ സഞ്ചരിക്കുന്നതായും മനുഷ്യന്‍ സങ്കല്‍പ്പത്തില്‍ കണ്ടിരുന്നു; കഥകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ആരുംതന്നെ മനസ്സില്‍പ്പോലും കാണാത്തതാണ്‌ സൈക്കിള്‍സവാരി. രണ്ടുചക്രവും അതിനുനടുക്കൊരു സീറ്റും വച്ച്‌, കാലുകൊണ്ട്‌ നിലത്ത്‌ ചവിട്ടിത്തള്ളി സൈക്കിള്‍ ഉപയോഗിച്ചുതുടങ്ങിയ ആള്‍ പോലും അതിപ്പോഴത്തെപ്പോലെ പറ്റുമെന്ന്‌ കരുതിക്കാണില്ല. രണ്ട്‌ ടയറുകളുടെ ചെറിയൊരു ഭാഗം മാത്രം മണ്ണിൽത്തൊട്ടുള്ള സൈക്കിളിന്‍മേലുള്ളൊരു സവാരി, യഥാർത്ഥത്തിൽ ഒരത്ഭുതം തന്നെയല്ലേ. ജീവിതത്തില്‍ ചില കാര്യങ്ങള്‍ ഇങ്ങനെയാണ്‌, ആലോചിച്ച്‌ കണ്ടുപിടിക്കാനാവില്ല; എന്നാല്‍ അവ അനുഭവവേദ്യമാണുതാനും Free Web Site Counter

Free Counterസന്ദര്‍ശകര്‍ ഇതുവരെ

Sunday, December 28, 2008

ആത്മാവിനുള്ളത്‌ ആത്മാവിനും;...

ഭൂലോകത്ത്‌ 2008 എന്ന വര്‍ഷംകൂടി കൊഴിഞ്ഞ്‌ കഴിഞ്ഞുപോകുന്നു. പൂക്കലും കായ്ക്കലും കൊഴിയലുമൊക്കെ തലേക്കേറി നരപ്പിച്ചുതുടങ്ങുമ്പോഴാണ്‌, ഭൂമി പരന്നതായിട്ട്‌ പലരും കാണുന്നത്‌. എല്ലാ മതക്കാരുംതന്നെ, ഭൂമിയിലെ മനുഷ്യന്റെ ജീവിതാന്ത്യം, ആ ജീവന്റെ അവസാനമായിക്കാണുന്നില്ല. അതിനാല്‍ത്തന്നെ അവസാനിക്കാത്തതിനേക്കുറിച്ചോര്‍ത്ത്‌ വ്യസനിക്കേണ്ടതുമില്ല. എന്നാല്‍ കേരളത്തില്‍, ഒരാളുടെ ജീവിതാന്ത്യം അടുപ്പക്കാരെ കരയിക്കാതിരിക്കുന്നില്ല. യഥാർത്ഥത്തിൽ, ഇവിടത്തെ ജീവിതം കഴിഞ്ഞൊരാളെ ഓര്‍ത്ത്‌ കരയേണ്ട കാര്യമേയില്ല. പകരം, അദ്ദേഹം നിത്യസന്തോഷത്തോടെ സ്വർഗ്ഗത്തിൽ ജീവിക്കാനല്ലേ ഭൂമിവിട്ടത്‌ എന്നോര്‍ത്ത്‌ സന്തോഷമായിട്ടിരിക്കാം. എന്നാല്‍ കേരളത്തിലെ ഏത്‌ മരണവീട്ടില്‍നിന്നും കരച്ചിലിന്റെ ഒച്ചയേ കേള്‍ക്കാറുള്ളു. മരിച്ചയാള്‍ സ്വര്‍ഗത്തില്‍ പോകുന്നവകയില്‍ സന്തോഷിക്കയാണ്‌ വേണ്ടതെന്ന്‌ കരയുന്നവര്‍ക്ക്‌ അറിയാത്തതല്ല. എന്നാൽ, പരേതന്റെ ആത്മാവ്‌ സ്വര്‍ഗ്ഗത്തിലേക്ക്‌ പോയിരിക്കാന്‍ ഒരിടയുമില്ല എന്നറിയുന്നവര്‍, കരഞ്ഞുപോകുന്നതില്‍ കുറ്റം പറയാനുമില്ല. Free Web Counterസന്ദര്‍ശകര്‍ ഇതുവരെ

Wednesday, December 24, 2008

പുളിയന്‍ സമാധാനം

ലോകത്ത്‌ ഒന്നും വെറുതേ കിട്ടില്ല. ദൈവംതമ്പുരാനോട്‌ പോലും മുട്ടിപ്പായി അപേക്ഷിച്ചാലേ കനിവ്‌ കിട്ടൂ. ഈശോ പിറന്നപ്പോള്‍ മാലാഖമാര്‍ മൊഴിഞ്ഞ, "സന്‍മനസ്സുള്ളവര്‍ക്ക്‌ സമാധാനം" എന്നത്‌ ഓര്‍ത്താല്‍പ്പിന്നെ, മനസ്സമാധാനമില്ലായ്മയ്ക്ക്‌ കാരണം വേറെ തിരയേണ്ട. സന്‍മനസ്സുള്ളവര്‍ക്കാണ്‌ ദൈവംതമ്പുരാന്‍ സമാധാനം ഉദ്ദേശിക്കുന്നത്‌. സമാധാനമില്ലായ്മയ്ക്ക്‌ വേറാരേയും കുറ്റം പറയേണ്ടാന്ന് ചുരുക്കം. Free Web Counterസന്ദര്‍ശകര്‍ ഇതുവരെ

Monday, December 22, 2008

അവകാശപ്പെടാനുള്ള വിവരം

സ്വതന്ത്രഭാരതത്തിലെ ജനങ്ങള്‍ക്ക്‌ ലഭിച്ച ഏറ്റവും ശക്തവും ജനാധികാരപ്രദവുമായ നിയമമാണ്‌ വിവരാവകാശനിയമം. കോണ്‍ഗ്രസ്സ്‌ നയിക്കുന്ന യു.പി.എ ഗവണ്മെന്റ്‌ ആണിത്‌ ഉണ്ടാക്കിയത്‌ എന്നതിനാലാണ്‌ 'സംസ്കാരനായകര്‍' ഇതിനെപ്പറ്റി മിണ്ടാത്തതും ഉള്ളതായി ഭാവിക്കാത്തതും. Free Web Counterസന്ദര്‍ശകര്‍ ഇതുവരെ

Sunday, December 7, 2008

മെല്ലെയും മെല്ലേയും

"ഒരുകുടന്നനിലാവിണ്റ്റെ കുളിരുകോരി നെറുകയില്‍ അരുമയായ്‌ കുടഞ്ഞ" പോലുള്ള രണ്ടുസിനിമാപ്പാട്ടുകള്‍ ആരംഭിക്കുന്നത്‌ 'മെല്ലെ'യിലാണ്‌. മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ, അല്ലിയാമ്പല്‍ പൂവിനെത്തൊട്ടുണര്‍ത്തീ എന്നു തുടങ്ങുന്ന പാട്ടാണതിലൊന്ന്‌. സിനിമാപ്പാട്ടിണ്റ്റെ പരിചിതമായ രീതികളില്‍നിന്ന്‌ വ്യത്യസ്ഥവും വളരെയേറെ ഗ്രാമീണ്യമായ ഈണവുമുള്ള ഈപ്പാട്ട്‌ ശ്രീ ജോണ്‍സണ്റ്റെ സ്രുഷ്ടിയായി, ഒരുമിന്നാമിനുങ്ങിണ്റ്റെ നുറുങ്ങുവെട്ടമെന്ന ചിത്രത്തിലേതാണ്‌. ഈണത്തിന്‌ സുഗന്ധം ചേര്‍ക്കുന്ന സരളമായ ഓര്‍ക്കസ്ട്രേഷന്‍ ഉടുപ്പിച്ച്‌, ശാലീനയായ ഒരു സുന്ദരിപ്പാട്ടാക്കി ജോണ്‍സണിതിനെ. "ആരോരുമറിയാതൊരാത്മാവിന്‍ തുടിപ്പ്‌" ഉണര്‍ത്തി ആലോലന്രുത്തമാട്ടാന്‍ സരസമലയാളിക്കൊപ്പം എന്നെന്നും ഈപ്പാട്ടുണ്ടാകും. കവിതയ്ക്കും ലളിതഗാനത്തിനും സിനിമാപ്പാട്ടിനും ഇടയിലെവിടെയോ ഉള്ള, നറുമലയാളിത്തം നിറഞ്ഞുനില്‍ക്കുന്ന , ജോണ്‍സണ്റ്റെ മാസ്മരികപ്പാട്ടുകളിലൊന്നാണിത്‌. ഓടക്കുഴലും വയലിനും യേശുദാസും ജോണ്‍സണ്റ്റെ താലന്തും ചേര്‍ന്ന്‌, തുമ്പപ്പൂപോലൊരു പാട്ട്‌ നമുക്കു നല്‍കി. നാടോടുന്ന മലയാളീടെ മനസ്സീന്നോടാത്ത മലയാളിത്തത്തെ മഞ്ഞിളവെയിലത്തെ ബാഷ്പ്പദീപ്തമാക്കുന്ന കഴിവ്‌ ജോണ്‍സണ്‍മാഷിണ്റ്റെ പാട്ടുകള്‍ക്കുണ്ട്‌. മിന്നാമിനുങ്ങിണ്റ്റെ നുറുങ്ങുവെട്ടതിലേതന്നെ, പൂവേണം പൂപ്പടവേണം എന്നാരംഭിക്കുന്ന പാട്ടിണ്റ്റെ തുടക്കത്തിലെ ഓടക്കുഴല്‍വിളി കേള്‍ക്കുമ്പോഴേ ഓണക്കാലമിങ്ങ്‌ ഓര്‍മ്മയിലെത്തും. മലയാളത്തിലെ മറ്റൊരു സംഗീതസംവിധായകരും പ്രകടിപ്പിച്ചിട്ടില്ലാത്തൊരു കഴിവാണിത്‌. സംഗീതസംവിധായകര്‍ എല്ലാവരുംതന്നെ ഗായകരുമായിരിക്കും. എന്നാല്‍ ഏറ്റവും നല്ല ഗായകനുള്ള അവാര്‍ഡും കിട്ടിയ സംഗീതസംവിധായകന്‍, കേരളത്തില്‍ എം.ജയചന്ദ്രനെപ്പോലെ മറ്റാരുമില്ല. നോട്ടം എന്ന ചിത്രത്തിലെ മെല്ലെ,മെല്ലേ,മെല്ലെയാണീയാത്ര എന്ന പാട്ടിലൂടെ, നല്ലൊരു സംഗീതസംവിധായകനും ഗായകനും, രണ്ടുതോണിയിലല്ലാതെ മലയാളീടെ നിളാമനസ്സില്‍ വളരെക്കാലം ഒഴുകിക്കൊണ്ടിരിക്കും. ഒന്നിനി ശ്രുതിതാഴ്ത്തിപ്പാടുക പൂങ്കുയിലേ എന്നാരംഭിക്കുന്ന, ദൂരദര്‍ശണ്റ്റെ ഒരു ലളിതഗാനത്തിണ്റ്റെ സംഗീതസംവിധായകനും എം.ജയചന്ദ്രനാണ്‌. (പ്രശസ്തനായശേഷം, എം.ജയചന്ദ്രണ്റ്റെ ഇണ്റ്ററ്‍വ്യൂ ദൂരദര്‍ശനില്‍ വന്നിട്ടുണ്ട്‌. എന്നാല്‍ അതിലേറെ അറ്‍ഹതയുള്ള ജോണ്‍സണ്റ്റേയോ രവീന്ദ്രന്‍മാഷിണ്റ്റേയോ ഇണ്റ്ററ്‍വ്യൂ ദൂരദര്‍ശന്‍ സ്വന്തമായി ഉണ്ടാക്കീട്ടില്ല). പുരുഷണ്റ്റെ വയറ്റിലൂടെ അവണ്റ്റെ ഹ്രുദയത്തിലേക്ക്‌ പ്രവേശിക്കാമെന്നുണ്ടല്ലോ. എന്നാല്‍ ആരുടെയും ചെവിയിലൂടെ അവരുടെ മനസ്സിലേയ്ക്ക്‌ പ്രവേശിക്കുന്നതാണ്‌, സംഗീതവും അക്കൂടെ സംഗീതസംവിധായകരും. Free Web Counterസന്ദര്‍ശകര്‍ ഇതുവരെ

Sunday, November 30, 2008

പ്രക്രുതിവിരുദ്ധ സമാനചിന്ത

ഒരുകാര്യത്തിലും തുല്ല്യരല്ലാത്ത, സ്ത്രീയും പുരുഷനും തുല്ല്യരാണെന്ന്‌ പറയുന്നതുതന്നെ പ്രക്രുതിവിരുദ്ധമാണ്‌. ഈലോകത്തിലേയും പരലോകത്തിലേയും ഏതുകാര്യം നോക്കിയാലും, പ്രസവക്കാര്യത്തിലല്ലാതെ മറ്റെന്തുകാര്യത്തിലാണ്‌ പുരുഷനേക്കാള്‍ സ്ത്രീകള്‍ മെച്ചം? ലോകത്തിലെ ഏറ്റവും നല്ല പാചകക്കാര്‍ പോലും ആണുങ്ങളാണ്‌. നല്ലപിതാവ്‌ വളര്‍ത്താത്തവരാകാം പുരുഷവിദ്വേഷികളാകുന്നത്‌. കുടിച്ച്‌കൂത്താടി, കുടുംബം നോക്കാതെ നടക്കുന്ന പിതാവിണ്റ്റെ പെണ്‍മക്കള്‍ പുരുഷവിദ്വേഷികളാകുന്നതാകാം. അതവരും മനസ്സിലാക്കട്ടെ.
Free Web Counter

Sunday, November 23, 2008

CBI v/s CBCI

അഭയക്കേസില്‍ രണ്ട്‌ കത്തോലിക്ക വൈദികരേയും ഒരു കന്യാസ്ത്രീയേയും സിബിഐ കസ്റ്റഡിയിലേക്ക്‌ കോടതി വിട്ടുകൊടുത്തിരിക്കുകയാണല്ലോ. സിബിഐയ്ക്കുമുന്‍പ്‌, കേസന്വേഷിച്ച പൊലീസുകാര്‍ തെളിവ്‌ നശിപ്പിച്ചെന്ന്‌ സിബിഐ പറയുന്ന കേസാണിത്‌. അത്തരമൊരു കേസില്‍, പുതിയരീതിയായ നാര്‍ക്കൊ അനാലിസിസിനുമൊക്കെ ശേഷമുള്ള ഇപ്പോഴത്തെ അറസ്റ്റില്‍, കാത്തലിക്‌ ബിഷപ്സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്‍ഡ്യ എന്ന CBCI, പ്രതികരണങ്ങളും പ്രസ്താവനകളുമായി തുടരുന്നത്‌ ശരിയല്ല. ഈക്കേസ്‌ തെളിയാതിരിക്കാന്‍ ശക്തമായപ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന്‌ എല്ലാവര്‍ക്കും തോന്നുന്ന സാഹചര്യത്തില്‍, അത്‌ ചെയ്യുന്നത്‌ തങ്ങളാണെന്ന ധ്വനിയുണ്ടാക്കുന്നതാണ്‌ CBCIയുടെ പ്രതികരണങ്ങള്‍. ഇത്‌ ഇനിയെങ്കിലും നിറുത്തണമെന്ന്‌ സാധാരണക്കാരായ കത്തോലിക്കര്‍ക്കുണ്ട്‌. ആധുനികകാലത്ത്‌ തെറ്റുചെയ്യാതെ ജീവിക്കുകയെന്നത്‌ എല്ലാവര്‍ക്കും കടുത്ത വെല്ലുവിളിയാണ്‌. ആരായാലും അതില്‍ വീണുപോയെന്നത്‌ വലിയ വീഴ്ച്ചയായി കാണേണ്ടതില്ല. നല്ല നേതുത്വഗുണവും നല്ല പൊതുവിജ്ഞാനവുമൊക്കെയുള്ളവരാണ്‌ ലത്തീന്‍കത്തോലിക്ക അച്ചന്‍മാര്‍. എന്നാലും, അച്ചനും കന്യാസ്ത്രീയുമെല്ലാം മനുഷ്യരുമാണല്ലോ. ആലുവയിലെ ഒരാശുപത്രീലെ കന്യാസ്ത്രീയുടെ സഭ്യേതരമായ പെരുമാറ്റം ഉള്ള മൊബൈല്‍ഫോണ്‍ക്ളിപ്പ്‌ മിക്കവരും കണ്ടിട്ടുണ്ടാകുമല്ലോ. തെറ്റ്‌ അവര്‍ക്കും പറ്റാം എന്നതിന്‌ തെളിഞ്ഞ തെളിവാണത്‌. ചിലര്‍ പറയുന്നുണ്ട്‌, ഇവര്‍ക്ക്‌ വിവാഹത്തിന്‌ അനുവാദം കൊടുത്താല്‍ ഇങ്ങനൊക്കെ ഉണ്ടാകില്ലെന്ന്‌. എന്നാല്‍, വിവാഹത്തിന്‌ അനുവാദമുള്ള യാക്കോബായ അച്ചനും വാണിഭക്കേസില്‍ പിടിക്കപ്പെട്ടിട്ടുള്ളത്‌ ഈ വാദത്തിന്‌ എതിരേ പറയാവുന്ന ന്യായമാണ്‌. ഏതു തെറ്റില്‍നിന്നും പശ്ചാത്തപിച്ച്‌ വിമുക്തമാകാവുന്നതാണ്‌. ചിലപ്പോള്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുമുണ്ട്‌. യേശുക്രിസ്തുതന്നെ ഒരുദാഹരണം. നാട്ടിലെ നിയമങ്ങള്‍ക്ക്‌ വിധേയമായി ജീവിക്കുന്നത്‌ ക്രിസ്തീയരീതിയാണ്‌. നിയമം നിയമത്തിണ്റ്റെ വഴിയ്ക്ക്‌ നീങ്ങട്ടെ. അതിനാല്‍ CBIക്ക്‌, CBCI ഇടംകോലിടാതിരിക്കുക. Free Web Counter

Wednesday, November 12, 2008

ഈശോയ്ക്ക്‌ ഇല്ലാഞ്ഞ കുരിശ്‌

കേരളത്തില്‍ മുസ്ളീംബഹുഭാര്യാത്വവും വിവാഹമോചനവും നിയന്ത്രിക്കാന്‍ നിയമം ഉണ്ടാവുകയാണ്‌. മൂന്നുപ്രാവശ്യം തലാക്ക്‌ എന്നുപറഞ്ഞാല്‍ വിവാഹമോചനം ആയി എന്ന രീതി തെറ്റുതന്നെയാണ്‌. ആ ഒരു രീതി ഉണ്ടായതുകൊണ്ടാകാം പര്‍ദ്ദയിട്ടവരെ കാണാനാകുന്നതും. പര്‍ദ്ദയിടണം എന്ന്‌ ഭര്‍ത്താവുപറഞ്ഞാല്‍, അത്‌ മുസ്ളിം ഭാര്യക്ക്‌ അനുസരിക്കാതിരിക്കാന്‍ ആവില്ലായിരിക്കും. എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക്‌ വിവാഹമോചനം, "സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയേക്കാളും ഇടുങ്ങിയതും ദുര്‍ഘടവുമാണ്‌". അതിനാലൊക്കെ ഇന്ന്‌ ഒരു ക്രിസ്ത്യാനിഭര്‍ത്താവ്‌ ഭാര്യയോട്‌, ചട്ടയും മുണ്ടും ധരിക്കണമെന്ന്‌ പറഞ്ഞാല്‍, അതൊട്ട്‌ നടക്കേമില്ല, ഭര്‍ത്താവ്‌ സ്ത്രീപീഡനത്തിന്‌ കേസിലാവുകയും ചെയ്യും. യേശു ഒരിക്കല്‍ പറഞ്ഞു, ദൈവം ചേര്‍ത്തത്‌ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ എന്ന്‌. മറ്റു പല കാര്യത്തിലും കര്‍ത്താവിണ്റ്റെ വാക്കുകളീന്ന്‌ സഭാനേത്രുത്വം മാറിപ്പോയിട്ടുണ്ടെങ്കിലും വിവാഹമോചനക്കാര്യത്തില്‍ കടുത്ത രീതിയാണുള്ളത്‌. നിണ്റ്റെ കുരിശും എടുത്ത്‌ പിറകേവരാന്‍, കര്‍ത്താവ്‌ പറഞ്ഞത്‌ ഓര്‍ത്തിട്ടുമായിരിക്കും ഇത്രക്ക്‌ കടുമ്പിടുത്തം. കുരിശായ ഭാര്യയെ ഉപേക്ഷിക്കാതിരിക്കാന്‍ സഭ നോക്കണമെന്നാവാം. എന്നാല്‍ നെയ്യാറ്റിന്‍കരയിലെ ബിഷഫൌസ്‌ ആക്രമണക്കേസില്‍, നിയമപ്രകാരം കാര്യം നടക്കട്ടെ എന്ന്‌ സഭ വിചാരിക്കാതെ, റോഡ്‌ തടയലും തിരുവനന്തപുരത്ത്‌ സെക്രട്ടറിയേറ്റുമാര്‍ച്ചുമൊക്കെ നടത്തിയപ്പോള്‍, കര്‍ത്താവു പറഞ്ഞ, ഒരുകരണത്തടിക്കുന്നവന്‌ മറ്റേ കരണംകൂടി കാണിച്ചുകൊടുക്കണമെന്നത്‌, സൌകര്യപൂര്‍വ്വം മറന്നു. മോശയുടെ കാലത്ത്‌, കണ്ണിന്‌ കണ്ണ്‌, പല്ലിന്‌ പല്ല്‌ എന്ന നിയമമായിരുന്നു. മോശയ്ക്ക്‌ 1500 വര്‍ഷങ്ങള്‍ക്കുശേഷം വന്ന യേശു അതപ്പാടെ മാറ്റി. അടിക്കുന്നവന്‌ രണ്ടുകരണവും കാട്ടിക്കൊടുക്കാനും സഹോദരനോട്‌ (ഭാര്യയോടല്ല) ഏഴല്ല എഴുനൂറ്‌ പ്രാവശ്യം ക്ഷമിക്കാനും പഠിപ്പിച്ചു. ദൈവംതമ്പുരാന്‍തന്നെ നിയമങ്ങള്‍ പുതുക്കുന്നതിന്‌ തെളിവാണല്ലോ മോശയുടെ നിയമങ്ങള്‍ ഈശൊ തിരുത്തിയത്‌. ഇപ്പോള്‍ ക്രിസ്തുവിനുശേഷം 2000 വര്‍ഷം കഴിഞ്ഞതിനാല്‍ മാറ്റങ്ങള്‍ ക്രിസ്ത്യന്‍ വിവാഹമോചന നിയമങ്ങളിലുമാകാം. നല്ല സ്വഭാവവും ശീലങ്ങളുമുള്ള പെണ്‍കുട്ടിയെ കണ്ടുപിടിച്ച്‌ ഭാര്യയാക്കാന്‍ കഴിയാതെ പോയ, കഴിവില്ലാതെ പോയവന്‌, ആത്തെറ്റിണ്റ്റെ ശിക്ഷ ജീവിതാവസാനം വരെ നല്‍കുന്നത്‌ ക്രൂരതയാണ്‌. ഏതു തെറ്റും തിരുത്തണമെന്ന്‌ പറയുന്നവര്‍, തെറ്റായിക്കെട്ടിപ്പോയതും തിരുത്താന്‍ അനുവദിക്കണം. കാശും സ്വാധീനവും ഉള്ളവര്‍ക്ക്‌ ഇപ്പോഴും ഇതിന്‌ കഴിയുന്നുണ്ടെങ്കിലും അല്ലാത്തവരുടെ കാര്യം കഷ്ടമാണ്‌.
Free Web Counter

Friday, October 31, 2008

ട്വണ്റ്റി20 യ്ക്ക്‌ സംഗീതസംവിധായകനില്ലേ ?

ക്രിക്കറ്റ്‌കളിയ്ക്ക്‌ പാട്ടുകാരോ സംഗീതസംവിധായകരോ ആവശ്യമില്ല. എന്നാല്‍ സിനിമാക്കളിയുടെ കാര്യം അങ്ങനല്ലാന്നാണ്‌ വിചാരിച്ചിരുന്നത്‌. ഈ വിചാരം തെറ്റാണെന്നാണ്‌ ട്വണ്റ്റി 20 എന്ന സിനിമയുടെ ഓഡിയോസിഡി വക പരസ്യം വായിച്ചപ്പോള്‍ മനസ്സിലായത്‌. ഇനി 'കാര്യത്തീന്ന്‌' പോകാം. നിങ്ങള്‍ക്ക്‌ എത്ര സിനിമാപ്പാട്ടുകള്‍ അറിയാമെന്ന്‌ നോക്കീട്ടുണ്ടോ. മുഴുവനുമറിയില്ലെങ്കിലും മലയാളസിനിമയിലെ കുറേപ്പാട്ടുകളുടെ വരികള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അറിയുമായിരിക്കും. ഇനി മലയാളത്തിലെ എത്ര കവിതകള്‍ നിങ്ങള്‍ക്ക്‌ അറിയാമെന്ന്‌ നോക്കൂ. അറിയാവുന്ന കവിതകളുടെ എണ്ണം, ബഹുഭൂരിപക്ഷംപേര്‍ക്കും ഒരുകയ്യിലെ വിരലുകളുടെ എണ്ണം പോലും ഉണ്ടാകില്ല. എന്നാല്‍ സിനിമാപ്പാട്ടുകളുടെ കാര്യം അങ്ങനെ അല്ലല്ലോ. സിനിമ കാണാത്തവര്‍ക്കും പാട്ടറിയാമെന്നത്‌, കവിതയുടേതുപോലല്ലാത്ത, സിനിമാപ്പാട്ടിണ്റ്റെ വ്യത്യസ്തങ്ങളായ ഈണങ്ങള്‍ മൂലമാണ്‌. ഒരു സിനിമയില്‍ ശരാശരി രണ്ട്‌ പാട്ടുവച്ചു കണക്കാക്കിയാലും മലയാളത്തില്‍ ആറായിരം പാട്ടോളം ഉണ്ട്‌. ഇവയില്‍ ചുരുക്കത്തിനേ ഒരേ ഈണം വന്നിട്ടുള്ളു. ഇവയ്ക്കൊക്കെ ഒന്നിനൊന്ന്‌ വ്യത്യസ്തമായ ഈണം നല്‍കുന്നത്‌ സംഗീതസംവിധായകരാണ്‌. ഇനി എപ്പോഴെങ്കിലും, പുതിയ സിനിമയുടെ പാട്ടിണ്റ്റെ വരികള്‍ വായിക്കാന്‍ കിട്ടുമ്പോഴും അതിനുശേഷം അത്‌ സിനിമാപ്പാട്ടായിക്കേള്‍ക്കാന്‍ ഇടവരുമ്പോഴും ഇക്കാര്യമൊന്ന്‌ ശ്രദ്ധിക്കുക. അപ്പോള്‍ മനസ്സിലാകും, സിനിമാപ്പാട്ടിണ്റ്റെ കാര്യത്തില്‍ സംഗീതസംവിധായകണ്റ്റെ പ്രാധാന്യം. കവിതാരൂപത്തില്‍ കയ്യില്‍ക്കിട്ടുന്ന വരികളെ അതുവരെ കേട്ടിട്ടില്ലാത്ത ഈണത്തില്‍ പാട്ടാക്കി മാറ്റുന്നത്‌ സംഗീതസംവിധായകനാണ്‌. ഏതേത്‌ സംഗീതോപകരണം എപ്പോഴൊക്കെ എങ്ങനൊക്കെ വായിയ്ക്കണമെന്ന്‌ തീരുമാനിക്കുന്നതും അദ്ദേഹത്തിണ്റ്റെ കലാവിരുതാണ്‌. നാട്ടുകാരും മറുനാട്ടുകാരുമായ ഒട്ടേറെപ്പേര്‍ നമ്മുടെ സിനിമയ്ക്ക്‌ സംഗീതം നല്‍കിയിട്ടുണ്ട്‌. സംഗീതസംവിധായകരില്‍ മിക്കവരും നന്നായി പാടുന്നവരുമാണ്‌.സംഗീതസംവിധായകരെക്കുറിച്ച്‌ മറ്റൊരിക്കല്‍ എഴുതാം. ഇപ്പോഴിത്‌ എഴുതുന്നത്‌, മനോരമമ്യൂസിക്‌ വക, ട്വണ്റ്റി 20 എന്ന സിനിമയുടെ ഓഡിയോസിഡിയുടെ പരസ്യം കണ്ടിട്ടാണ്‌. റണ്‍മഴ!!! എന്ന്‌ തുടക്കം. താരങ്ങളുടെ പടമുണ്ട്‌. സംവിധായകന്‍ ജോഷി എന്നും പ്രൊഡൂസര്‍ ദിലീപെന്നും ഫോട്ടോസഹിതം ഉണ്ട്‌.റേഡിയോമാങ്കോയുടെ ലോഗോയും പ്രൊഡക്ഷന്‍കാരുടെ ലോഗോയുമുണ്ട്‌. ഓഡിയോസിഡിക്കൊപ്പം ചിത്രീകരണവിശേഷവുമൊക്കെയുള്ള വിസിഡി, ഫ്രീയായിക്കിട്ടുമെന്നും പരസ്യത്തിലുണ്ട്‌. ഇക്കാരണങ്ങളാല്‍ ഒന്നുമല്ലാതെതന്നെ ഗിന്നസ്ബുക്കില്‍ ഈപ്പരസ്യം ഇടം നേടിയേക്കും. കാരണം,ട്വണ്റ്റി 20 യുടെ ഓഡിയോസിഡിയുടെ പരസ്യത്തില്‍ ആപ്പടത്തിണ്റ്റെ സംഗീതസംവിധായകനാരെന്നോ പാട്ടുക്കാരാരെന്നോ ഇല്ല എന്നതാണ്‌. എന്തൊരു പുപ്പുതുമ!Free Web Counter

Thursday, October 30, 2008

മലയാളസിനിമയിലെ നരനും നാരിയും

മലയാളസിനിമയിലെ അഭിനേതാക്കളില്‍പ്പലര്‍ക്കും ദേശീയഅവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്‌. ഭാഷാപരമായ അതിര്‌ ഇല്ലായിരുന്നെങ്കില്‍, അവരില്‍ മിക്കവരും ദേശങ്ങള്‍വിട്ട്‌ പ്രശസ്തരായേനെ. ജഗതി,നെടുമുടി,തിലകന്‍,ഇന്നസെണ്റ്റ്‌ എന്നിവരിപ്പോഴും ദേശീയതലത്തില്‍ അറിയപ്പെടുന്നവരല്ല; ഇവരുടെ കഴിവുകള്‍ അത്‌ അര്‍ഹിക്കുന്നുണ്ടെങ്കിലും. ഭരത്‌ അവാര്‍ഡുകിട്ടിയ ഇപ്പോഴുള്ളവരില്‍ മമ്മൂട്ടിയെ ഇന്‍ഡ്യയറിയും.മോഹന്‍ലാലിനെ അത്രയ്ക്ക്‌ അറിയില്ല. സുരേഷ്ഗോപിയെ തമിഴ്‌നാട്‌ ഒഴികെ മറ്റെങ്ങും അറിയുമെന്നു തോന്നുന്നില്ല. അല്ലെങ്കിലും മലയാളസിനിമയിലെ ഒരു 'അത്ഭുതം'തന്നെയാണ്‌ സുരേഷ്ഗോപീടെ ഭരത്‌ അവാര്‍ഡ്‌. ഭാരതീയ ജനതാപ്പാര്‍ട്ടിവക ഭരണത്തില്‍, അനുഭാവികള്‍ക്കായി കുറേക്കാലം 'അവാര്‍ഡ്‌മേള'തന്നെ നടത്തുകയായിരുന്നല്ലോ. ആ വകയില്‍ കേരളത്തിനും ഒന്ന്‌ വീണു. ഇപ്പോഴത്തെ സൂപ്പര്‍ നടന്‍മാര്‍ക്ക്‌ ശേഷമുള്ള യുവനിരയില്‍, പ്രുത്വിരാജിനെയാണ്‌ ഭാവിസൂപ്പറായി പ്രചരിപ്പിക്കപ്പെടുന്നത്‌. പ്രുത്വിരാജിപ്പോള്‍ മുന്‍നിരയില്‍ ഉണ്ടെങ്കിലും, സൂപ്പര്‍സ്റ്റാറായി വളരാനിടയില്ല. അതിനുള്ള അഭിനയകഴിവുകള്‍ ഇതുവരെ കാണാനായിട്ടില്ല;അവസരങ്ങള്‍ ഏറെ കിട്ടിയിട്ടും. പൊക്കിപ്പിടിക്കാന്‍ ആളുള്ളതുകൊണ്ടുമാത്രം ആരും ഉയരത്തിലേക്ക്‌ പോയിട്ടേയിരിക്കില്ല. നല്ല കഴിവുള്ളവര്‍ വരുംവരയേ അവര്‍ക്ക്‌ നിലയുള്ളു. മലയാളസിനിമയില്‍, അഭിനയശേഷിയും പൌരുഷവും ഉള്ള നരേന്‍ ആണ്‌ സൂപ്പര്‍നടനായി ഉയര്‍ന്നുവരാനിടയുള്ളത്‌. നടിമാരില്‍ സംവ്രുതയാണ്‌ ഉയര്‍ന്ന നിലയിലേക്ക്‌ പോകാനുള്ള യോഗ്യതയുള്ളയാള്‍. നേരിയ ഭാവവ്യതിയാനങ്ങള്‍ പോലും സംവ്രുതയ്ക്ക്‌ അനായാസേന പ്രകടിപ്പിക്കാനാവുന്നുണ്ട്‌. ഇക്കൂട്ടത്തിലെ മറ്റൊരാള്‍, ജ്യോതിര്‍മയി ആണ്‌. നമുക്കോരോരുത്തര്‍ക്കും തനതായ ഒരു സംഭാഷണരീതിയും ഭാവപ്രകടനരീതിയും ഉണ്ട്‌. അഭിനയിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കും ഇതുണ്ട്‌. എന്നാല്‍, ഏതുഡയലോഗ്‌ കിട്ടിയാലും സ്വന്തം രീതിയില്‍ത്തന്നെ പറയുന്നവരെന്നാല്‍ അവര്‍ക്ക്‌ അഭിനയശേഷി കുറവാണെന്നാണ്‌ മനസ്സിലാക്കേണ്ടത്‌. ഒരുസംഭാഷണം,മണിയന്‍പിള്ളരാജു ഇങ്ങനയേ പറയൂ എന്ന്‌ നമുക്ക്‌ ഊഹിക്കാന്‍ കഴിയുന്നത്‌, അവരുടെ കഴിവുകേട്‌ മൂലമാണ്‌. ദ്വിലീപ്‌ ഇല്ലാതെ മലയാളസിനിമയുടെ ഭാവി കാണാനാകില്ല. മറ്റാരുടേതുമല്ലാത്ത മേഖലകളിലാണ്‌ ദ്വിലീപ്‌ സ്ഥാനമുറപ്പിച്ചിട്ടുള്ളത്‌. മലയാളസിനിമയിലെ താരങ്ങളെ അറിയാത്ത ഒരാളെ കുഞ്ഞിക്കൂനന്‍ കാണിച്ചാല്‍,കുഞ്ഞിക്കൂനനിലെ രണ്ടുകഥാപാത്രവുമായത്‌ ഒരാളാണെന്ന്‌ പറയില്ല. ദ്വിലീപിണ്റ്റെ കഴിവുകളുടെ നല്ല പ്രകടനമാണത്‌.പ്രധാനകഥാപാത്രം തമാശക്കാരനായിപ്പോയതിനാല്‍ അതിലെ അഭിനയം നമ്മള്‍ കാര്യമാക്കീല്ല എന്നേയുള്ളു. ഓണത്തിനിടയ്ക്ക്‌ പുട്ടുകച്ചവടം എന്ന ഓഡിയോക്കാസറ്റിലൊക്കെ മാവേലിയായ ഇന്നസെണ്റ്റിണ്റ്റെ ശബ്ദം, ദ്വിലീപിണ്റ്റെ ശബ്ദമാണെന്ന്‌ നമ്മളെത്രയോ കാലം കഴിഞ്ഞാണറിഞ്ഞത്‌. ദ്വിലീപിണ്റ്റെ ശബ്ദാഭിനയകഴിവിനും നല്ല ഉദാഹരണമാണത്‌. ശരീെരവലുപ്പത്തിണ്റ്റെ 'ചെറുപ്പമാണ്‌' ദ്വിലീപിനും ജ്യോതിര്‍മയിക്കും സൂപ്പറുകളായി വളരാന്‍ തടസ്സം. നായകനേയോ നായികയേയോ മാത്രം, നല്ലനടന്‍, നടി എന്നിവയ്ക്കായി പരിഗണിക്കുന്നരീതിയാലാണ്‌, അതിലേറെ നന്നായി അഭിനയിക്കുന്ന മറ്റുള്ളവര്‍ക്ക്‌ അവാര്‍ഡ്‌ കിട്ടാതെ പോകുന്നത്‌. എന്നാല്‍ നമ്മുടെ മിക്ക അവാര്‍ഡ്‌ നിര്‍ണ്ണയവും, അഭിനയേതരഅളവുകള്‍ വച്ചുള്ളതാണ്‌ എന്നതിനാല്‍, ഈ രീതി തുടരുന്നതാണ്‌ ഭേദം. അല്ലെങ്കില്‍ ഏതെങ്കിലും രണ്ട്‌ ഡയലോഗ്‌ പറയാന്‍ കഴിഞ്ഞവരും, മുഖ്യധാരാപിന്‍വാതിലിലൂടെ അവാര്‍ഡ്‌ നേടിയേനെ. നരേനും സംവ്രുതയും സ്വകാര്യജീവിതം ഒട്ടൊക്കെ ഉപേക്ഷിച്ച്‌ സിനിമാഭിനയത്തിനായി താല്‍പ്പര്യപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍, മലയാളത്തിലെ ഒന്നാംനിര അഭിനയേതാക്കളായി മാറും .ഈ ആശ അവര്‍ക്കേറെ കാശുമേകും. Free Web Counter