Saturday, July 26, 2008

രാഷ്ട്രീയ അണു

ഇപ്പോഴത്തെ മൻമോഹൻസിംഗ്‌ മന്ത്രിസഭയുടെ ആയുസ്സിനെ ആശങ്കിപ്പിച്ചകാര്യമാണല്ലോ ആണവോർജ്ജപദ്ധതിയുടെ കരാറുചർച്ചകൾ.ആണവക്കരാർ എന്ന്‌ മലയാളപത്രങ്ങളിൽ കാണുമ്പോൾ, അത്‌ ഒരു സൈനികകരാറാണെന്നാണ്‌ തോന്നിപ്പിക്കുക. ഇംഗ്ലീഷ്ഭാഷയിലെ പത്രങ്ങളാണ്‌, സിവിലിയൻ ആണവക്കരാർ എന്ന്‌ ശരിയായി എഴുതുന്നത്‌. മലയാളപത്രങ്ങളിൽ `ആണവക്കരാർ' എന്നേ അച്ചടിച്ചുകാണുന്നുള്ളു. പലരുടേയും തെറ്റിദ്ധാരണയ്ക്ക്‌ ഇതൊരു കാരണമാണ്‌.മറ്റൊന്ന്‌, ഹൈഡ്‌ ആക്റ്റ്‌, എന്നത്‌. ഹൈഡ്‌ എന്നു കേൾക്കുമ്പോൾ, `മറച്ചുവച്ച' എന്ന അർത്ഥമാണ്‌ തോന്നുക. ജോസഫ്‌ ഹൈഡ്‌ നേത്രുത്വം കൊടുത്ത കമ്മറ്റിയുടെ നിർദ്ദേശങ്ങൾ ആയതിനാലാണ്‌, ഹൈഡ്‌ നിയമം എന്ന്‌ പ്രയോഗിക്കുന്നത്‌. ഇക്കാര്യത്തിന്‌ പ്രചാരം കിട്ടാത്തതും സംശയങ്ങൾക്ക്‌` അടിസ്ഥാനമായിട്ടുണ്ട്‌. ജലവൈദ്യുതിക്കുറവ്‌ കാരണം കേരളത്തിലിപ്പോൾ ലോഡ്‌ ഷെഡ്ഡിംഗുണ്ട്‌. അതിനാൽ വിലകൂടിയ താപവൈദ്യുതിയൊക്കെ വാങ്ങേണ്ടിവരുന്നു. എങ്കിലും ആവശ്യത്തിന്‌ ലഭ്യവുമല്ല. കേന്ദ്രപൂളിൽനിന്ന്‌ ലഭിക്കണേൽ അവർക്കും വൈദ്യുതി ഉൽപ്പാദനം ആവശ്യത്തിനുണ്ടാകണം. പൊതുവെ,തെർമൽപ്ലാന്റും ആണവപ്ലാന്റുമാണ്‌ അവരുടേത്‌. തെർമൽപ്ലാന്റ്‌ ചെലവേറിയതും പരിസ്ഥിതിമലിനീകരണം കൂടിയതുമാണ്‌. ആണവവൈദ്യുതിപ്ലാന്റിന്‌ ആവശ്യമായ ഇന്ധനം നമുക്ക്‌കുറവാണ്‌. ആവശ്യത്തിന്റെ പകുതി ഇന്ധനത്തിലാണ്‌ ഇപ്പോൾ നമ്മുടെ ആണവപ്ലാന്റുകൾ പ്രവർത്തിക്കുന്നതെന്ന്‌ ആണവോർജ്ജകമ്മീഷൻ ചെയർമാൻ ഈയിടെ പറഞ്ഞിരുന്നു. അപ്പോൾ സ്വാഭാവികമായും വൈദ്യുതി ഉൽപ്പാദനവും കുറവായിരിക്കുമല്ലോ. ഇപ്പോത്തന്നെ ആവശ്യത്തിന്‌ തികയാത്ത ആണവഇന്ധനം, വാങ്ങാൻ നോക്കുന്നത്‌ രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ഏതുഭരണാധികാരിയും ചെയ്യുന്ന കാര്യമാണ്‌, ചെയ്യേണ്ട കാര്യവുമാണ്‌. പൊതുവിപണിയിൽ നിന്ന്‌ യഥേഷ്ടം വാങ്ങാൻ കിട്ടുന്ന സാധനവുമല്ല ആണവഇന്ധനമായ യുറേനിയം. ആണവക്കരാറിനേപ്പറ്റി യാഥാർത്ഥ്യബോധത്തിന്റെ അടിസ്ഥാനത്തിൽ നാം ചിന്തിക്കണം. ഇൻഡ്യ ആണവായുധങ്ങളുള്ള രാജ്യമാണ്‌. എന്നാൽ ആണവനിർവ്യാപനക്കരാറിൽ ഒപ്പിട്ടില്ലാത്ത രാജ്യവുമാണ്‌. AK-47 തോക്കുപോലെ, അണുവായുധങ്ങൾ ലോകത്ത്‌ വ്യാപകമാകാതിരിക്കാൻ,ആണവരാജ്യങ്ങൾ ശ്രദ്ധിക്കുന്നതിന്റെ ഫലവുംകൂടിയാണ്‌, ആണവനിർവ്യാപനക്കരാർ. മൊത്തം ലോകത്തിന്റെ സമാധാനത്തിന്‌ നല്ലതാണത്‌. ആണവസ്ഫോടനം നടത്തി, നമ്മൾ ആണവരാജ്യമാണെന്ന്‌ ലോകത്തെ അറിയിച്ചത്‌ വാജ്‌പേയി സർക്കാരാണല്ലോ.ഇപ്പോൾ അധികാരത്തിലില്ലെങ്കിലും, അക്രമണവാസന അടിസ്ഥാന സ്വഭാവങ്ങളിലൊന്നായുള്ള ബി ജെ പി ഇനിയും ഭരണത്തിൽ വന്നേക്കാം. പാക്കിസ്ഥാനെ ബോംബിട്ട്‌ ഇല്ലാതാക്കണമെന്ന ചിന്താഗതിക്കാർ ധാരാളമുള്ള പാർട്ടിയുമാണെന്നത്‌ ലോകത്തിന്‌ അറിവുള്ളതുമാണ്‌. വിദേശത്തുനിന്ന്‌ ആണവഇന്ധനം യഥേഷ്ടം ലഭ്യമായിക്കഴിഞ്ഞ്‌,നമുക്ക്‌ ആവശ്യത്തിന്‌ സമ്പുഷ്ടയുറേനിയം ഉണ്ടാകുമ്പോൾ,അണുവായുധങ്ങൾ ഉണ്ടാക്കി മറ്റ്‌എവിടേയെങ്കിലും കൊണ്ടിടാതിരിക്കാനുമാണ്‌,നിയന്ത്രണങ്ങളോടെയേ നമുക്ക്‌ ആണവഇന്ധനം ലഭിക്കൂ എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കേണ്ടത്‌. ആണവനിർവ്യാപനക്കരാറെന്ന NTPT യിൽ നാം ഒപ്പുവച്ചാൽ ഈ പങ്കപ്പാടില്ല. എന്നാൽ അത്‌ എല്ലാ ആണവനിലയങ്ങളേയും തുറന്നുകാട്ടേണ്ട സ്ഥിതിയൊക്കെ വരുത്തും. ഇപ്പോഴത്തെ കരാറിൽ, സൈനികമെന്നും സൈനികേതരമെന്നും ആണവനിലയങ്ങളെ വേർതിരിച്ച്‌, സൈനികേതരമായ ആണവനിലയങ്ങളുടെ കാര്യമേ, നമുക്ക്‌ പങ്കിടേണ്ടതുള്ളു. NTPC-യിൽ ഒപ്പുവെക്കാതെപോലും ഇപ്പോഴത്തെ കരാറുവഴി, വൈദ്യുതോർജ്ജ ആവശ്യത്തിനുള്ള ആണവഇന്ധനവും ആണവനിലയങ്ങളും ലഭ്യമാവും. പവർക്കട്ടില്ലാത്ത നാളേയ്ക്ക്‌ ഇതുവേണ്ടതാണ്‌. വൈദ്യുതിയുടെ ആവശ്യം ദിവസേന ഏറിവരികയേയുള്ളല്ലോ. തമിഴ്‌നാട്ടിലും കർണാടകത്തിലുമൊക്കെ ആറ്‌ മണിക്കൂറൊക്കെയാണ്‌ പവർക്കട്ട്‌ എന്നും നാമറിയണം. Free Web Counter




Free Counter

Wednesday, July 23, 2008

മഹാമലയാളി

കേരളത്തിലെ ഇടതുപക്ഷപ്പാർട്ടിക്കാരുടെ കൂറ്‌ ഇൻഡ്യയോടല്ലായെന്നത്‌ പലപ്പോഴും തെളിഞ്ഞിട്ടുള്ളതാണ്‌. ക്വിറ്റിൻഡിയാസമരം മുതലുള്ള കാര്യങ്ങൾ അതിന്‌ തെളിവായുണ്ട്‌."ഇൻഡ്യൻ നിർമ്മിത വിദേശമദ്യം" എന്ന പ്രയോഗ'രീതി',അവർക്കുനന്നേ ചേരുന്നതാണ്‌. ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും ഇൻഡ്യാക്കാരാണെങ്കിലും, അതിന്റെ ചേരുവ വിദേശത്തേതാണ്‌. നമ്മെ രണ്ടുവട്ടം ആക്രമിച്ച ചൈനയോട്‌ ഇടതർക്ക്‌ രക്തബന്ധം പോലാണ്‌. എന്നാൽ നമ്മെ ആക്രമിച്ചിട്ടേ ഇല്ലാത്ത അമേരിക്കയോട്‌ കടുത്ത വിരോധവും. ഇതിന്റെ ന്യായങ്ങൾ ആലോചിച്ചാൽ, കാര്യം വ്യക്തമാകും.മറ്റുള്ളവരേക്കാൾ തെറ്റുകൾ കുറഞ്ഞവനും കഴിവുള്ളവനും താനാണെന്ന ഒരുബോധം ഒരോ മലയാളിക്കും ഉണ്ടെന്ന്‌ തോന്നുന്നു. പൊതുവെ, മറ്റുള്ളവരെ ബഹുമാനിക്കാൻ വിമുഖതയുള്ളസമൂഹമാണ്‌, കേരളത്തിലേത്‌. ഏതു നല്ലകാര്യത്തിന്റേയും ചീത്തവശങ്ങൾ പ്രചരിപ്പിക്കാൻ നമുക്ക്‌ ഉത്സാഹമേറെയുണ്ട്‌. നോബൽസമ്മാനത്തുക ഡൈനമിറ്റിന്റെ കാശാണെന്നൊക്കെ കേട്ടിട്ടുള്ളത്‌ ഉദാഹരണം. യാഥാർത്ഥ്യത്തിന്റെ മോശംഭാഗം പർവ്വതീകരിച്ച്‌ പറയുന്നത്‌ മലയാളിക്കിടയിൽ പ്രചാരം ഉള്ളരീതിയാണ്‌. പ്രകാശ്‌ കാരാട്ടിന്റെ ഇത്തരത്തിലെ മലയാളിവശം,സിവിലിയൻ ആണവക്കരാറിന്റെ കാര്യത്തിലും പ്രകടം. സുപ്രീം കോടതിപോലും, പ്രഥമദൃഷ്ട്യാ അഴിമതിക്കാരി എന്നുപറഞ്ഞ,മായാവതിയെ വീട്ടീച്ചെന്ന്‌ കാണാനൊന്നും കാരാട്ടിന്‌ മടിയില്ലായിരുന്നല്ലോ. മറ്റുള്ളവരെ കുറ്റംപറഞ്ഞ്‌, അവരേക്കാൾ വലിയവരാണെന്ന്‌ ഭാവിക്കുക എന്നത്‌ കേരളീയരുടെ ചീത്ത സ്വഭാവം. ഇത്‌, മലയാളിയുടെ അടിസ്ഥാനസ്വഭാവങ്ങളിലൊന്ന്‌ ആയതിനാലാവാം, കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ ഇവിടെപ്പടർന്നത്‌. അതില്ലാത്തതാവാം,ഇപ്പോഴും ഇവിടത്തേക്കാൾ ദാരിദ്ര്യവും കുഴപ്പങ്ങളുമുള്ള മറ്റ്‌ ഇൻഡ്യൻ സംസ്ഥാനങ്ങളിലേക്കോ, നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട്ടിലേക്കോ കര്‍ണാടകയിലേക്ക് പോലുമോ കമ്മ്യൂണിസം വളരാതിരുന്നതും. Free Web Counter



Free Counter

Saturday, July 12, 2008

പൊട്ടക്കിണര്‍ സ്വാതന്ത്ര്യം

പല രാജ്യങ്ങളിലുമുള്ള ചെറിയ മേഖലക്കാർക്ക്‌ അവരുടേതായ സ്വതന്ത്രരാജ്യം വേണമെന്ന്‌ ആഗ്രഹമുണ്ട്‌. അവരിൽ ചിലർ ഏതുഹീനമാർഗവും അതിനുവേണ്ടി ഉപയോഗിക്കുന്നുമുണ്ട്‌. യഥാർത്ഥത്തിൽ, ചെറിയ സ്വതന്ത്രരാജ്യങ്ങൾക്ക്‌ വേണ്ടിവരുന്ന ഭരണനിർവഹണ സംവിധാനങ്ങൾ,അവർക്ക്‌ താങ്ങാവുന്നതിലേറെ ചെലവുവരുത്തും. രാഷ്ട്രസുരക്ഷ തന്നെ അതിൽ പ്രധാനം. ഇതൊക്കെ മനസിലാക്കാൻ തലയുള്ളവരാണ്‌, വേർപെട്ടതിനുശേഷം, കൂടിച്ചേരുന്നത്‌. ജർമ്മനിയുടെ കാര്യമൊക്കെ ഉദാഹരണം. ശ്രീലങ്കയിലെ തമിഴർ,ആയുധത്തിനുവേണ്ടി ചെലവാക്കിയ കാശുണ്ടാരുന്നേൽ അവർക്ക്‌ എത്രയോ ഭേദപ്പെട്ട നിലയിൽ ജീവിക്കാമായിരുന്നു. മാത്രമോ, വിദ്യാഭ്യാസം കിട്ടാതേയും ജീവിക്കാനാകാതേയും എത്രയോ പേരുടെ ജന്മവും പോയി. എവിടെച്ചെന്നാലും, ഞാനാണ്‌ വലുത്‌,എന്റെ ജീവിതരീതിയാണ്‌ ശരി,എന്റെ സംസ്കാരമാണ്‌ യഥാർത്ഥ സംസ്കാരം എന്നൊക്കെ മനസ്സിലുറച്ച,പൊട്ടക്കിണറ്റിൽ ജനിച്ചുവളർന്ന തവളയെപ്പോലുള്ളവരുടെ, ആജ്ഞാശക്തിയുള്ള വാക്കുകൾക്കു പിറകേപോയി, എത്രയോ തലമുറകളുടെ ജീവിക്കാനുള്ള അവകാശമാണ്‌ നഷ്ടമാകുന്നതെന്ന്‌ എന്നാണാവോ ഇവരൊക്കെ മനസ്സിലാക്കുക? ലോകത്തെ എല്ലാ രാജ്യങ്ങൾക്കുംതന്നെ പരസ്പരാശ്രയമില്ലാതെ നന്നായി ജീവിക്കാനാകില്ല എന്നു കാണാം.സമയത്തിന്റെ ഒരു സെക്കന്റുപോലും തിരിച്ചു പിടിക്കാനോ സമ്പാദിച്ചുവയ്ക്കാനോ വെട്ടിപ്പിടിക്കാനോ ആവില്ലല്ലോ. ജീവിതത്തിൽനിന്ന്‌ ഒരു ദിവസമോ സെക്കന്റുതന്നെയോ വെറുതേപോയെങ്കിൽ പോയതു തന്നെ. അപ്പോൾ ജീവിതം തന്നെയോ? Free Web Counter



Free Counter

Thursday, July 10, 2008

പരീക്ഷാശനി

കുറച്ചുപേര്‌ ശനിയാഴ്ച്ച പരീക്ഷയെഴുതുന്നത്‌ അവരുടെ മതവിശ്വാസത്തിന്‌ നിരക്കാത്തതായിക്കണ്ട്‌ കേസുകൊടുത്ത്‌ വൈകിട്ട്‌ പരീക്ഷ എഴുതുകയൊക്കെച്ചെയ്തല്ലോ. ഇക്കൂട്ടർക്ക്‌ സ്വതന്ത്രമായി ഒരു രാജ്യം ഇനി ഉണ്ടായി എന്ന്‌ സങ്കൽപ്പിച്ചുനോക്കു. അപ്പോൾ അവിടത്തെ രാജ്യം കാക്കുന്ന പട്ടാളക്കാർ ഉൾപ്പടെയുള്ളവർ ശനിയാഴ്ച്ച പകൽ ജോലി ചെയ്യുകയേയില്ലാതെ പ്രാർത്ഥനയുംമറ്റുമായി കഴിയുമോ.Free Web Counter


Free Counter

Sunday, July 6, 2008

കശാപ്പ് വിശ്വാസം

മിക്ക മതക്കാർക്കും നിക്ഷിദ്ധമായ ചില ആഹാരപദാർത്ഥമുണ്ട്‌.അതൊക്കെ ഒരു മിശ്രിതസമൂഹത്തിൽ കടുപ്പത്തിൽ നിരോധിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. പുതിയ ആൾദൈവങ്ങളൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌, ഒരു കൂട്ടരുടെ വിശുദ്ധമൃഗം, കോഴി എന്ന അവസ്ഥ വന്നെന്നിരിക്കട്ടെ. കോഴിവധം നിരോധിക്കണമെന്നുപറഞ്ഞ്‌ അക്കൂട്ടർ പ്രക്ഷോഭത്തിനിറങ്ങിയാൽ പ്രയാസമാവുമല്ലോ. ഇപ്പോത്തന്നെ ദിഗംബരന്മാരുണ്ട്‌. അവരുടെ വിശ്വാസമനുസരിച്ച്‌, അവർ എവിടേയും നടക്കാനൊക്കെ തുടങ്ങിയാലോ. ദശാവതാരത്തിൽ ആദ്യത്തേത്‌ മൽസ്യത്തിന്റേതാണ്‌. അതിനാൽ `പൊട്ടക്കിണർലോകത്തെ' ആരെങ്കിലും, മൽസ്യത്തെ ശ്വാസംമുട്ടിച്ച്‌ കൊല്ലുന്നതും, ചൂണ്ടയിട്ട്‌ ഭീകരമായി പിടിക്കുന്നതും, റോഡരുകിൽ മുറിച്ചൊക്കെ പ്രദർശിപ്പിക്കുന്നതും നിരോധിക്കണമെന്ന്‌ പറഞ്ഞുതുടങ്ങിയാലോ. ചില കൂട്ടർ, കാണുന്നവരെ തെറ്റുചെയ്യിക്കാതിരിക്കാനായി തലമുതൽ മൂടി ഇടുന്ന വസ്ത്രം മൂലം, പെട്ടെന്നു കാണുന്നവർ പേടിക്കാതിരിക്കാനായി, കറുപ്പുനിറം ഒഴിവാക്കിക്കൂടേ.നമ്മുടേതുപോലെ വളരെ വൈവിദ്ധ്യമാർന്ന മതാചാരങ്ങളുള്ള രാജ്യത്ത്‌,ആരുടേയും മതാചാരം സമൂഹത്തിൽ പൂർണ്ണമായനിലയിൽ നടപ്പാക്കാനായി ശ്രമിക്കാതിരിക്കുന്നതാണ്‌ എല്ലാവരുടേയും സമാധാനജീവിതത്തിന്‌ നല്ലത്‌. ദൈവത്തിനും അതാവുമല്ലോ ഇഷ്ടം. Free Web Counter


Free Counter