[Font problem? Install unicode font, AnjaliOldLipi-0.730.ttf from http://varamozhi.sourceforge.net/fonts/ ]
Friday, October 31, 2008
ട്വണ്റ്റി20 യ്ക്ക് സംഗീതസംവിധായകനില്ലേ ?
ക്രിക്കറ്റ്‌കളിയ്ക്ക് പാട്ടുകാരോ സംഗീതസംവിധായകരോ ആവശ്യമില്ല. എന്നാല്‍ സിനിമാക്കളിയുടെ കാര്യം അങ്ങനല്ലാന്നാണ് വിചാരിച്ചിരുന്നത്. ഈ വിചാരം തെറ്റാണെന്നാണ് ട്വണ്റ്റി 20 എന്ന സിനിമയുടെ ഓഡിയോസിഡി വക പരസ്യം വായിച്ചപ്പോള്‍ മനസ്സിലായത്. ഇനി 'കാര്യത്തീന്ന്' പോകാം. നിങ്ങള്‍ക്ക് എത്ര സിനിമാപ്പാട്ടുകള്‍ അറിയാമെന്ന് നോക്കീട്ടുണ്ടോ. മുഴുവനുമറിയില്ലെങ്കിലും മലയാളസിനിമയിലെ കുറേപ്പാട്ടുകളുടെ വരികള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അറിയുമായിരിക്കും. ഇനി മലയാളത്തിലെ എത്ര കവിതകള്‍ നിങ്ങള്‍ക്ക് അറിയാമെന്ന് നോക്കൂ. അറിയാവുന്ന കവിതകളുടെ എണ്ണം, ബഹുഭൂരിപക്ഷംപേര്‍ക്കും ഒരുകയ്യിലെ വിരലുകളുടെ എണ്ണം പോലും ഉണ്ടാകില്ല. എന്നാല്‍ സിനിമാപ്പാട്ടുകളുടെ കാര്യം അങ്ങനെ അല്ലല്ലോ. സിനിമ കാണാത്തവര്‍ക്കും പാട്ടറിയാമെന്നത്, കവിതയുടേതുപോലല്ലാത്ത, സിനിമാപ്പാട്ടിണ്റ്റെ വ്യത്യസ്തങ്ങളായ ഈണങ്ങള്‍ മൂലമാണ്. ഒരു സിനിമയില്‍ ശരാശരി രണ്ട് പാട്ടുവച്ചു കണക്കാക്കിയാലും മലയാളത്തില്‍ ആറായിരം പാട്ടോളം ഉണ്ട്. ഇവയില്‍ ചുരുക്കത്തിനേ ഒരേ ഈണം വന്നിട്ടുള്ളു. ഇവയ്ക്കൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമായ ഈണം നല്‍കുന്നത് സംഗീതസംവിധായകരാണ്. ഇനി എപ്പോഴെങ്കിലും, പുതിയ സിനിമയുടെ പാട്ടിണ്റ്റെ വരികള്‍ വായിക്കാന്‍ കിട്ടുമ്പോഴും അതിനുശേഷം അത് സിനിമാപ്പാട്ടായിക്കേള്‍ക്കാന്‍ ഇടവരുമ്പോഴും ഇക്കാര്യമൊന്ന് ശ്രദ്ധിക്കുക. അപ്പോള്‍ മനസ്സിലാകും, സിനിമാപ്പാട്ടിണ്റ്റെ കാര്യത്തില്‍ സംഗീതസംവിധായകണ്റ്റെ പ്രാധാന്യം. കവിതാരൂപത്തില്‍ കയ്യില്‍ക്കിട്ടുന്ന വരികളെ അതുവരെ കേട്ടിട്ടില്ലാത്ത ഈണത്തില്‍ പാട്ടാക്കി മാറ്റുന്നത് സംഗീതസംവിധായകനാണ്. ഏതേത് സംഗീതോപകരണം എപ്പോഴൊക്കെ എങ്ങനൊക്കെ വായിയ്ക്കണമെന്ന് തീരുമാനിക്കുന്നതും അദ്ദേഹത്തിണ്റ്റെ കലാവിരുതാണ്. നാട്ടുകാരും മറുനാട്ടുകാരുമായ ഒട്ടേറെപ്പേര്‍ നമ്മുടെ സിനിമയ്ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. സംഗീതസംവിധായകരില്‍ മിക്കവരും നന്നായി പാടുന്നവരുമാണ്.സംഗീതസംവിധായകരെക്കുറിച്ച് മറ്റൊരിക്കല്‍ എഴുതാം. ഇപ്പോഴിത് എഴുതുന്നത്, മനോരമമ്യൂസിക് വക, ട്വണ്റ്റി 20 എന്ന സിനിമയുടെ ഓഡിയോസിഡിയുടെ പരസ്യം കണ്ടിട്ടാണ്. റണ്‍മഴ!!! എന്ന് തുടക്കം. താരങ്ങളുടെ പടമുണ്ട്. സംവിധായകന്‍ ജോഷി എന്നും പ്രൊഡൂസര്‍ ദിലീപെന്നും ഫോട്ടോസഹിതം ഉണ്ട്.റേഡിയോമാങ്കോയുടെ ലോഗോയും പ്രൊഡക്ഷന്‍കാരുടെ ലോഗോയുമുണ്ട്. ഓഡിയോസിഡിക്കൊപ്പം ചിത്രീകരണവിശേഷവുമൊക്കെയുള്ള വിസിഡി, ഫ്രീയായിക്കിട്ടുമെന്നും പരസ്യത്തിലുണ്ട്. ഇക്കാരണങ്ങളാല്‍ ഒന്നുമല്ലാതെതന്നെ ഗിന്നസ്ബുക്കില്‍ ഈപ്പരസ്യം ഇടം നേടിയേക്കും. കാരണം,ട്വണ്റ്റി 20 യുടെ ഓഡിയോസിഡിയുടെ പരസ്യത്തില്‍ ആപ്പടത്തിണ്റ്റെ സംഗീതസംവിധായകനാരെന്നോ പാട്ടുക്കാരാരെന്നോ ഇല്ല എന്നതാണ്. എന്തൊരു പുപ്പുതുമ!
Thursday, October 30, 2008
മലയാളസിനിമയിലെ നരനും നാരിയും
മലയാളസിനിമയിലെ അഭിനേതാക്കളില്‍പ്പലര്‍ക്കും ദേശീയഅവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. ഭാഷാപരമായ അതിര് ഇല്ലായിരുന്നെങ്കില്‍, അവരില്‍ മിക്കവരും ദേശങ്ങള്‍വിട്ട് പ്രശസ്തരായേനെ. ജഗതി,നെടുമുടി,തിലകന്‍,ഇന്നസെണ്റ്റ് എന്നിവരിപ്പോഴും ദേശീയതലത്തില്‍ അറിയപ്പെടുന്നവരല്ല; ഇവരുടെ കഴിവുകള്‍ അത് അര്‍ഹിക്കുന്നുണ്ടെങ്കിലും. ഭരത് അവാര്‍ഡുകിട്ടിയ ഇപ്പോഴുള്ളവരില്‍ മമ്മൂട്ടിയെ ഇന്‍ഡ്യയറിയും.മോഹന്‍ലാലിനെ അത്രയ്ക്ക് അറിയില്ല. സുരേഷ്ഗോപിയെ തമിഴ്‌നാട് ഒഴികെ മറ്റെങ്ങും അറിയുമെന്നു തോന്നുന്നില്ല. അല്ലെങ്കിലും മലയാളസിനിമയിലെ ഒരു 'അത്ഭുതം'തന്നെയാണ് സുരേഷ്ഗോപീടെ ഭരത് അവാര്‍ഡ്. ഭാരതീയ ജനതാപ്പാര്‍ട്ടിവക ഭരണത്തില്‍, അനുഭാവികള്‍ക്കായി കുറേക്കാലം 'അവാര്‍ഡ്‌മേള'തന്നെ നടത്തുകയായിരുന്നല്ലോ. ആ വകയില്‍ കേരളത്തിനും ഒന്ന് വീണു. ഇപ്പോഴത്തെ സൂപ്പര്‍ നടന്‍മാര്‍ക്ക് ശേഷമുള്ള യുവനിരയില്‍, പ്രുത്വിരാജിനെയാണ് ഭാവിസൂപ്പറായി പ്രചരിപ്പിക്കപ്പെടുന്നത്. പ്രുത്വിരാജിപ്പോള്‍ മുന്‍നിരയില്‍ ഉണ്ടെങ്കിലും, സൂപ്പര്‍സ്റ്റാറായി വളരാനിടയില്ല. അതിനുള്ള അഭിനയകഴിവുകള്‍ ഇതുവരെ കാണാനായിട്ടില്ല;അവസരങ്ങള്‍ ഏറെ കിട്ടിയിട്ടും. പൊക്കിപ്പിടിക്കാന്‍ ആളുള്ളതുകൊണ്ടുമാത്രം ആരും ഉയരത്തിലേക്ക് പോയിട്ടേയിരിക്കില്ല. നല്ല കഴിവുള്ളവര്‍ വരുംവരയേ അവര്‍ക്ക് നിലയുള്ളു. മലയാളസിനിമയില്‍, അഭിനയശേഷിയും പൌരുഷവും ഉള്ള നരേന്‍ ആണ് സൂപ്പര്‍നടനായി ഉയര്‍ന്നുവരാനിടയുള്ളത്. നടിമാരില്‍ സംവ്രുതയാണ് ഉയര്‍ന്ന നിലയിലേക്ക് പോകാനുള്ള യോഗ്യതയുള്ളയാള്‍. നേരിയ ഭാവവ്യതിയാനങ്ങള്‍ പോലും സംവ്രുതയ്ക്ക് അനായാസേന പ്രകടിപ്പിക്കാനാവുന്നുണ്ട്. ഇക്കൂട്ടത്തിലെ മറ്റൊരാള്‍, ജ്യോതിര്‍മയി ആണ്. നമുക്കോരോരുത്തര്‍ക്കും തനതായ ഒരു സംഭാഷണരീതിയും ഭാവപ്രകടനരീതിയും ഉണ്ട്. അഭിനയിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കും ഇതുണ്ട്. എന്നാല്‍, ഏതുഡയലോഗ് കിട്ടിയാലും സ്വന്തം രീതിയില്‍ത്തന്നെ പറയുന്നവരെന്നാല്‍ അവര്‍ക്ക് അഭിനയശേഷി കുറവാണെന്നാണ് മനസ്സിലാക്കേണ്ടത്. ഒരുസംഭാഷണം,മണിയന്‍പിള്ളരാജു ഇങ്ങനയേ പറയൂ എന്ന് നമുക്ക് ഊഹിക്കാന്‍ കഴിയുന്നത്, അവരുടെ കഴിവുകേട് മൂലമാണ്. ദ്വിലീപ് ഇല്ലാതെ മലയാളസിനിമയുടെ ഭാവി കാണാനാകില്ല. മറ്റാരുടേതുമല്ലാത്ത മേഖലകളിലാണ് ദ്വിലീപ് സ്ഥാനമുറപ്പിച്ചിട്ടുള്ളത്. മലയാളസിനിമയിലെ താരങ്ങളെ അറിയാത്ത ഒരാളെ കുഞ്ഞിക്കൂനന്‍ കാണിച്ചാല്‍,കുഞ്ഞിക്കൂനനിലെ രണ്ടുകഥാപാത്രവുമായത് ഒരാളാണെന്ന് പറയില്ല. ദ്വിലീപിണ്റ്റെ കഴിവുകളുടെ നല്ല പ്രകടനമാണത്.പ്രധാനകഥാപാത്രം തമാശക്കാരനായിപ്പോയതിനാല്‍ അതിലെ അഭിനയം നമ്മള്‍ കാര്യമാക്കീല്ല എന്നേയുള്ളു. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്ന ഓഡിയോക്കാസറ്റിലൊക്കെ മാവേലിയായ ഇന്നസെണ്റ്റിണ്റ്റെ ശബ്ദം, ദ്വിലീപിണ്റ്റെ ശബ്ദമാണെന്ന് നമ്മളെത്രയോ കാലം കഴിഞ്ഞാണറിഞ്ഞത്. ദ്വിലീപിണ്റ്റെ ശബ്ദാഭിനയകഴിവിനും നല്ല ഉദാഹരണമാണത്. ശരീെരവലുപ്പത്തിണ്റ്റെ 'ചെറുപ്പമാണ്' ദ്വിലീപിനും ജ്യോതിര്‍മയിക്കും സൂപ്പറുകളായി വളരാന്‍ തടസ്സം. നായകനേയോ നായികയേയോ മാത്രം, നല്ലനടന്‍, നടി എന്നിവയ്ക്കായി പരിഗണിക്കുന്നരീതിയാലാണ്, അതിലേറെ നന്നായി അഭിനയിക്കുന്ന മറ്റുള്ളവര്‍ക്ക് അവാര്‍ഡ് കിട്ടാതെ പോകുന്നത്. എന്നാല്‍ നമ്മുടെ മിക്ക അവാര്‍ഡ് നിര്‍ണ്ണയവും, അഭിനയേതരഅളവുകള്‍ വച്ചുള്ളതാണ് എന്നതിനാല്‍, ഈ രീതി തുടരുന്നതാണ് ഭേദം. അല്ലെങ്കില്‍ ഏതെങ്കിലും രണ്ട് ഡയലോഗ് പറയാന്‍ കഴിഞ്ഞവരും, മുഖ്യധാരാപിന്‍വാതിലിലൂടെ അവാര്‍ഡ് നേടിയേനെ. നരേനും സംവ്രുതയും സ്വകാര്യജീവിതം ഒട്ടൊക്കെ ഉപേക്ഷിച്ച് സിനിമാഭിനയത്തിനായി താല്‍പ്പര്യപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍, മലയാളത്തിലെ ഒന്നാംനിര അഭിനയേതാക്കളായി മാറും .ഈ ആശ അവര്‍ക്കേറെ കാശുമേകും.
Saturday, October 25, 2008
ശ്രീലങ്കയും സ്വാതന്ത്ര്യമയക്കുമരുന്നും
വൈരുദ്ധ്യാത്മക ഭൌതികവാദം പോലത്തെ വാദമാണ്, ശ്രീലങ്കക്കാര്യത്തില്‍ ഭാരതത്തിണ്റ്റേത്. കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് കാശ്മീരുകാര്‍. അതിന് പാകിസ്ഥാന്‍ വക തോക്കിങ്കുഴലിലൂടെ പിന്തുണ. കാശ്മീരിലെ പ്രവര്‍ത്തനമൊക്കെ ഭീകരപ്രവര്‍ത്തനം എന്ന് നമ്മള്‍. എന്നാല്‍ ശ്രീലങ്കയില്‍ സ്വാതന്ത്ര്യം വേണമെന്നതിന് ഭീകരപ്രവര്‍ത്തനംതന്നെ നടത്തുന്ന തമിഴ്‌പുലികള്‍ക്ക് നമ്മുടെ പിന്തുണ. ഒരേ പ്രവ്രുത്തി, കശ്മീരില്‍ ഭീകരപ്രവര്‍ത്തനവും ശ്രീലങ്കയില്‍ സ്വാതന്ത്ര്യപ്രവര്‍ത്തനവും ആകുന്നതെങ്ങനെയാണ്? നമ്മുടെ ഈനയം ഇരട്ടത്താപ്പും തെറ്റുമാണ്. യഥാര്‍ത്ഥത്തില്‍ രണ്ടും ഭീകരപ്രവര്‍ത്തനം തന്നെ. ശ്രീലങ്കയില്‍ ത്മിഴ്‌പുലികള്‍ ചെയ്യുന്നത് സ്വാതന്ത്ര്യസമരമാണെന്ന് നമ്മള്‍ പറഞ്ഞാല്‍, കാശ്മീരിലേതും ഭീകരപ്രവര്‍ത്തനമല്ല, സ്വാതന്ത്ര്യസമരമാണെന്ന് നമുക്ക് സമ്മതിക്കേണ്ടിവരും. വേറൊരുത്തണ്റ്റെ സ്ഥലത്ത് വാടക്കയ്ക്ക് താമസിച്ച് കുറെനാള്‍ കഴിഞ്ഞ് ആവീട്,സ്വന്തം വീടാണെന്ന് പറഞ്ഞ് ഉടമസ്ഥനെ തോക്കുകാട്ടി ഭീഷണിപ്പെടുത്തുന്നതുപോലാണ്, ശ്രീലങ്കയിലെ തമിഴരുടെ കാര്യം. ഈ അന്യായത്തെ നമ്മള്‍ പിന്തുണക്കരുത്. എവിടെച്ചെന്നാലും സ്വന്തം രീതിയും ഗതിയുമൊക്കെ വേണമെന്ന് വാശിപിടിക്കുന്നവരാണ് തമിഴ്‌നാട്ടുകാര്‍. അത് നല്ല രീതിയല്ല എന്ന് അവര്‍ മനസ്സിലാക്കേണ്ടസമയം കഴിഞ്ഞുപോയിരിക്കുന്നു. നമ്മുടെ രാഷ്ട്രപിതാവ് ഒറ്റമുണ്ടുചുറ്റിനടക്കാന്‍ തുടങ്ങിയത്, പണ്ട് മധുരയില്‍ക്കണ്ട തമിഴണ്റ്റെ വസ്ത്രഗതി കണ്ടിട്ടാണ്. നമ്മുടെ ഭാഗ്യത്തിനാണ് ഗാന്ധിജി, തമിഴ്‌നാടിണ്റ്റെ ഉള്‍പ്രദേശത്തേയ്ക്ക് പോകാഞ്ഞത്. പോയിരുന്നെങ്കില്‍ വസ്ത്രമിനിയും കുറഞ്ഞേനെ. സേതുസമുദ്രപദ്ധതി വന്നാല്‍, കടലിടുക്കിലെ തമിഴ്‌പുലികളുടെ സ്വൈര്യവിഹാരത്തിന് അറുതിവരും. അതിനാല്‍ അവരുടെ കുത്തിത്തിരുപ്പും, തമിഴ്‌നാടിന് ഒത്തിരി ഗുണംചെയ്യുന്ന ആ പദ്ധതിക്ക് എതിരേ ഉണ്ടെന്ന് ന്യായമായും കരുതാം. തോക്കുകാട്ടീം ബോമ്പുപൊട്ടിച്ചും ഏതുകാര്യമായാലും നേടാന്‍നോക്കുന്നത് മനുഷ്യമ്രുഗങ്ങളാണ്. പൊതുസമൂഹത്തിണ്റ്റെ നിലനില്‍പ്പിന് ദോഷമാകുന്നത്, വൈറസ്സോ കൊതുകോ പേപ്പട്ടിയോ ആയാല്‍, അവയെക്കൊല്ലുന്നത് ലോകനീതിയും രീതിയും ആണ്.അതില്‍നിന്ന്, ഭീകരപ്രവര്‍ത്തനവും കടുത്ത സാമൂഹ്യദ്രോഹപ്രവര്‍ത്തനമായ മയക്കുമരുന്ന് കടത്തല്‍ പോലും നടത്തുന്ന തമിഴ്‌പുലികളെ ഒഴിവാക്കാന്‍ നമ്മള്‍ പറയരുത്.
Thursday, October 23, 2008
ന്യൂനപക്ഷ എയ്ഡ്സ്
എയ്ഡ്‌സ്‌രോഗികളെ സമൂഹത്തീന്ന് ഒറ്റപ്പെടുത്തരുതെന്നും അടിച്ചുപൊളിച്ച് ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ടെന്നുമൊക്കെപ്പറയുന്ന പരസ്യങ്ങള്‍ റ്റിവിയിലും മറ്റും കണ്ടിട്ടുണ്ടാകുമല്ലോ. എയ്ഡ്‌സ് ചികില്‍സക്ക് ചെലവേറെയാണ്. എന്നാലത് പൂര്‍ണ്ണമായും ഗവണ്‍മെണ്റ്റ് വഹിക്കുകയാണ്. എന്നാല്‍ വേറെ അസുഖങ്ങളുടെ ചികിത്സക്കൊന്നിനും ഗവണ്‍മെണ്റ്റ് ഇങ്ങനെ സഹായിക്കുന്നുമില്ല. എയ്ഡ്‌സ്‌പിടിച്ച മിക്കവരും നല്ലനടപ്പുകാരൊന്നും അല്ലാന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും എന്താണിങ്ങനെയൊക്കെ ഗവര്‍മെണ്റ്റ് ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ. ഇനി വേറൊരു വശം നോക്കാം. എങ്ങനെയൊക്കയോ എയ്ഡ്‌സ് പിടിപെട്ട ഒരാള്‍ക്ക്, ജോലിക്ക് പോകാന്‍ പറ്റാതേയും വിലപിടിച്ച മരുന്ന് വാങ്ങാന്‍ പറ്റാതേയും വരുന്നേരം, സമൂഹത്തീന്ന് അവഹേളനവും ഒറ്റപ്പെടുത്തലും കൂടി അനുഭവിക്കേണ്ടിവന്നാല്‍, അയാള്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യും അല്ലെങ്കില്‍ സമൂഹത്തോടുള്ള വിരോധത്തോടെ നാടുവിടും; തന്നെത്തിരിച്ചറിയാത്ത ഒരിടത്തുപോയി പലര്‍ക്കും ആ പുലിവാല് കൊടുക്കാനും നോക്കും. ഫലമോ, കൂടുതല്‍ കൂടുതല്‍ എയ്ഡ്‌സ് രോഗികളുടെ ജനനം. കുറച്ച് കാലംകൊണ്ടുതന്നെ ഇത് സമൂഹത്തിന് വലിയ ആഘാതം ഉണ്ടാക്കുമെന്ന് മനസ്സിലാക്കിയതിനാലാവാം മറ്റൊരസുഖത്തിനും കൊടുക്കാത്ത പ്രത്യേക പരിഗണന ഇക്കാര്യത്തില്‍ കാട്ടുന്നത്. ഇത് മനസ്സിലാക്കാത്തവരാണ് എയ്ഡ്‌സ്‌രോഗികളേപ്പറ്റിയുള്ള പരസ്യത്തിന് എതിരേ പറയുന്നവര്‍. ഇതേ പോലത്തെ കാര്യമാണ് ന്യൂനപക്ഷങ്ങളുടെ പ്രത്യേക പരിഗണനക്കും കാരണം. ചെറിയൊരു ശതമാനം ആള്‍ക്കാരുപോലും സമൂഹത്തീന്ന് വേറിട്ടും എതിരേയും നിന്നാല്‍ പൊതുസമൂഹത്തില്‍ കുഴപ്പങ്ങള്‍ ഒഴിയില്ല; കൂടിക്കൊണ്ടുമിരിക്കും. ന്യൂനപക്ഷത്തിണ്റ്റെ മഹിമ കണ്ടല്ല, ഭരണഘടനയുടെ പ്രത്യേക പരിഗണനയൊക്കെ എന്ന്, ന്യൂനപക്ഷത്തിലെ ന്യൂനപക്ഷത്തിനും, ഭൂരിപക്ഷത്തിലെ ഭൂരിപക്ഷത്തിനും അറിയില്ല എന്നതാണ് നമ്മുടെ ഭാരതത്തിണ്റ്റെ ഒരു ദുരവസ്ഥ. ചിന്താശീലം കുറവായ, നമ്മുടെ സമൂഹത്തിലെ വലിയ ശതമാനം ആള്‍ക്കാരേയും, ഭരണസ്ഥാപനങ്ങള്‍ക്ക് എതിരേ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമായി ഇളക്കിവിടാന്‍ നമ്മുടെ ആസ്ഥാന കുത്തിത്തിരിപ്പാശാന്‍മാര്‍ക്ക്, എളുപ്പം കഴിയുന്നത്, ഇക്കാര്യങ്ങള്‍ സാദാജനത്തിന് അറിയാത്തതുകൊണ്ടാണ്. അറിവ്, പലപ്പോഴും ആസ്വാസ്ഥ്യജനകമാണെന്ന് സാഹിത്യകാരന്‍ ആനന്ദ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അറിവില്ലായ്മ, ആസ്വാസ്ഥ്യജനകമാകുന്നത് സമൂഹത്തിന് ഒട്ടാകെയാണ്.
Wednesday, October 8, 2008
Subscribe to:
Posts (Atom)