Tuesday, May 27, 2008

''രക്ഷയുടെ അടയാളം''

യേശുക്രിസ്തു പെണ്ണ്കെട്ടാഞ്ഞത്, കര്‍ത്താവിന് ഒരു കുരിശ് ഉറപ്പാണെന്ന് അറിയാവുന്നത് കൊണ്ടാവാം. ദൈവപുത്രന് കൊടുത്ത കുരിശ് , ദൈവമക്കള്‍ക്കും കൊടുക്കാതിരിക്കുന്നത് നെറികേടാണല്ലോ. അങ്ങനെ, ദൈവത്തിന്റെ സ്വന്തം രൂപത്തിലും ച്ഛായയിലും ഉള്ള പുരുഷജാതിക്കും ദൈവംതമ്പുരാന്‍ കൊടുക്കുന്നു, ഒരോ കുരിശ്. എല്ലാം മുന്‍കൂട്ടി അറിഞ്ഞിരുന്ന കര്‍ത്താവ്‌ പോലും, കഴിയുമെങ്കില്‍ ഈപാനപാത്രം എന്നില്‍നിന്നു മാറ്റണമേ എന്ന് പ്രാര്‍ത്ഥിച്ചുപോയിരുന്നു. സ്വന്തം ഭാര്യയെ 'രക്ഷയുടെ അടയാളം'ആയി കാണുന്ന, ആദാമിന്റെ പിന്മുറക്കാരും, അങ്ങനെതന്നെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു.
Free Web Counter

Free Counter

Sunday, May 25, 2008

ഇമ്മിണി വല്ല്യ പൂജ്യം

ഭാരതീയന്റെ മഹത്തായ കണ്ടുപിടിത്തം. അതിന്റെ സംപൂജ്ജ്യതയില്‍ നാമിപ്പോഴും അഭിമാനച്ചോരത്തിളപ്പുകാര്‍. എന്നാല്‍, ഒന്നുമുതല്‍ ഒന്‍പതുവരെ കണ്ടുപിടിച്ച മറ്റുള്ളവര്‍ക്ക് , പൂജ്യവും കണ്ടുപിടിക്കാന്‍ ആവുമായിരുന്നില്ലേ എന്ന് നാമോര്‍ക്കുന്നില്ല. ഇക്കാര്യത്തില്‍ ഇത്രേം വലിയ രാജ്യത്തിന്റെ കണ്ടുപിടിത്തം വെറും പത്തിലൊന്ന്. എന്നാല്‍, ഇതിന്റെ പൊങ്ങച്ചമോ പത്തില്‍ പത്തും.
Free Web Counter

Free Counter

Saturday, May 24, 2008

ഉട്ടോപ്യന്‍ നിര്‍മ്മിത സ്വദേശ സോഷ്യലിസം

ഒരു കാലത്തും ഒരുകാര്യത്തിലും പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ പറ്റാത്ത ഇസമാണ്‌ സോഷ്യലിസം. ഇത് നടപ്പിലാക്കും എന്നു പറഞ്ഞു വളരെക്കാലം എല്ലാരേയും പറ്റിക്കാന്‍ കുറെ വാചകവീരന്മാര്‍ക്ക് കഴിഞ്ഞു. കഷ്ടം, നമ്മളെല്ലാം എത്രത്തോളം മണ്ടന്മാരാ.
Free Web Counter

Free Counter

Saturday, May 17, 2008

ജപ്പാന്‍തൊഴിലാളി മൂര്‍ദ്ദാബാദ്

അമേരിക്ക ജപ്പാനില്‍ ബോംബിട്ടവകയില്‍ ജപ്പാന്‍കാര്‍ക്കില്ലാത്ത ദേഷ്യമാണ് നമുക്ക് അമേരിക്കയോട്. ഇവിടത്തെ ഡമോക്രാറ്റിക് യൂത്തന്‍മാര്‍ക്കും കുത്തിത്തിരുപ്പ്‌ കുത്തകക്കാര്‍ക്കും തൊണ്ടകീറാനും , ഒരു പണിയായുധത്തിലും തൊടാത്ത കൈയ്യുടെ , മസില്‍ പെരുപ്പിക്കാനും, ഒരു സ്ഥിരം വിഷയമാണിത്. ജപ്പാനാണ് അമേരിക്കക്കാരുടെ പേള്‍ ഹാര്‍ബര്‍ ആദ്യം ആക്രമിച്ചത് എന്നകാര്യം നമ്മള്‍ അറിഞ്ഞമട്ട് കാട്ടുന്നുമില്ല. ഇവിടെ ഇപ്പോഴും ജപ്പാനുവേണ്ടി പന്തം കൊളുത്തിനടക്കുന്ന കാര്യം അറിയില്ലാത്ത ജപ്പാന്‍കാരെന്താ ചെയ്യുന്നേ? അമേരിക്കക്ക് എതിരെ മുദ്രാവാക്യം വിളിച്ച് നടക്കുകയല്ല. തകര്‍ന്നുപോയത് അദ്ധ്വാനിച്ച് നന്നാക്കിയെടുത്ത്, അവിടന്ന് ഒന്നാംതരം കാറുകളും മറ്റും ഉണ്ടാക്കി,വളരെ നല്ല ഉപഭോക്തൃ സേവനവും ചേര്‍ത്ത്, അമേരിക്കയില്‍ക്കൊണ്ടുതന്നെ വിറ്റുകാശുണ്ടാക്കി. അമേരിക്കന്‍ വിപണിക്ക് പേടി തോന്നുന്നവിധം വളര്‍ന്ന ജപ്പാന്‍റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി ലെവിയൊക്കെ ഏര്‍പ്പെടുപ്പെടുത്തുന്ന ഗതികേട് അമേരിക്കക്ക് വന്നു. നമ്മുടെ ഒരു സംസ്ഥാനത്തിന്‍റെ വലുപ്പമില്ലാത്ത ഒരു രാജ്യത്ത് നിന്നാണിത് സംഭവിക്കുന്നത്. നമ്മള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്തിനടുത്താണ് അവര്‍ക്കും സ്വാതന്ത്ര്യം കിട്ടിയത്. വലിയ ദുരന്തങ്ങള്‍ക്ക് ശേഷവും അവര്‍ ഇന്നു ലോകത്തിലെ മുന്‍ നിരയിലെത്തി. നമ്മെപ്പോലെ അമേരിക്കയെ കുറ്റം പറഞ്ഞുംകൊണ്ടിരിക്കയല്ലായിരുന്നവര്‍. പണി ചെയ്താല്‍ മുതലാളി കാശുണ്ടാക്കും എന്നതിനാല്‍ പണിയൊന്നും ചെയ്യാതെയും, കുറ്റം പറഞ്ഞുമുദ്രാവാക്യം വിളിച്ചും, കോലം കത്തിച്ചും നടന്നാലേ, ഒരിക്കലും ഈനാട് ഗതിപിടിക്കൂല്ല.
Free Web Counter

Free Counter

Friday, May 16, 2008

നോക്കുകൂലിക്ക് നോട്ടം

നോക്കുകൂലിക്ക് എതിരെ വലിയ സഖാവ്ജി ഉത്ഘോഷിച്ചത് കൊണ്ട് ചുമട്ട് തൊഴിലാളികള്‍ക്ക് കുഴപ്പമൊന്നും ഇല്ല. അധ്വാനിക്കുന്നവരുടെ പാര്‍ട്ടിക്കാര്‍ കേള്‍ക്കേണ്ടത്, അധ്വാനക്കാര്‍ പറയുന്നത് ആണല്ലോ. അല്ലാതെ പാര്‍ട്ടിക്കാര്‍ പറയുന്നത് അവരല്ല കേള്‍ക്കേണ്ടത്. അപ്പോപ്പിന്നെ ഇക്കാര്യം ബാധിക്കുന്നത് നോക്കുകൂലികൊണ്ടുമാത്രം ജീവിതത്തിന്റെ അറ്റംമുട്ടിപ്പന്മാരായ കൈനോട്ടക്കാരെ ആണ്. നോക്കുകൂലി വാങ്ങാതെ അവരെങ്ങനെ ജീവിക്കും?
Free Web Counter

Free Counter

അശ്ലീല എസ് എം എസ്

ഇത് ചിലപ്പോള്‍ കുഴപ്പം ആകാറുണ്ട്. അപ്പൊ പോലീസിന്‍റെ സൈബര്‍ സെല്ലൊക്കെ അന്വേഷിച്ച് ആളെ കണ്ടുപിടിക്കും. ഇതിനിത്ര പ്രയാസം ഇല്ലാത്ത ഒരു വഴിയുണ്ട്. ഇന്ത്യയില്‍ മൊബൈല്‍ കണക്ഷന്‍ ഉള്ള എല്ലാവരുടെയും നമ്പരും മേല്‍വിലാസവും സെല്‍ കമ്പനിക്കാരുടെ വെബ്സൈറ്റില്‍ ഇടുക എന്നതാണത്. പുതിയ കണക്ഷന്‍, 24 മണിക്കൂറിനുള്ളിലോ മറ്റോ സൈറ്റില്‍ ഇടണം എന്ന നിയമം ഉണ്ടാക്കണം. ഇക്കാര്യം നിലവില്‍ ഉണ്ട് എന്നകാര്യം വ്യാപകമായി പരസ്യം ചെയ്യുകയും വേണം. ടെലികോം അതോറിട്ടിയുടെ സൈറ്റില്‍ നിന്ന് സേര്‍ച്ചിങ്ങും വേണം. (ബി. എസ്. എന്‍.എല്‍.ന്‍റെ ലാന്‍ഡ് ഫോണിനു ഈ സൗകര്യം നിലവില്‍ ഉണ്ട് ). ഇങ്ങനെ ചെയ്താല്‍ ആരും മൊബൈല്‍ ഫോണില്‍ നിന്ന് അശ്ലീലം പറയുകയോ എസ്.എം.എസ്. അയക്കുകയോ ഇല്ല.
Free Web Counter

Free Counter

Thursday, May 15, 2008

അഹിംസാഹിംസ

നമ്മോടു പ്രചരിപ്പിക്കാനും അനുഷ്ടിക്കാനും പറയുന്ന അഹിംസ മൃഗങ്ങള്‍ നടപ്പിലാക്കിയാലോ?ചെറിയ മീനിനെ തിന്നുന്ന ഇടത്തരം മീനുകള്‍, അവയെ തിന്നുന്ന വലിയ മീനുകള്‍ എന്നിവയുടെ നാശം.പ്രാണിയെ തിന്നുന്ന തവള നശിക്കും. തവളയേയും എലിയേയും തിന്നുന്ന പാമ്പും പാമ്പിനെ തിന്നുന്ന കീരീം ഒക്കെ നശിക്കും. നമ്മുടെ ദേശീയ മൃഗം കടുവ അഹിംസക്കാരന്‍ ആയാല്‍ അതിന്‍റെ പടം മാത്രം ബാക്കിയാവും. എന്നാലും സസ്യഭുക്കായി മനുഷന് ജീവിക്കാന്‍ പറ്റിയേക്കാം. പക്ഷെ എല്ലാമായിട്ടും ബന്ധപ്പെട്ടാണ് മനുഷ്യന്‍റെ നിലനില്‍പ്പത്രേ. അതല്ലേ സിംഹവാലന്‍ കാര്യത്തില്‍ ഒക്കെ നമ്മുടെ നിലപാട്. അപ്പോള്‍പ്പിന്നെ സമ്പൂര്‍ണഅഹിംസ മനുഷ്യനും ഹിതകരമല്ല.
Free Web Counter

Free Counter

Sunday, May 11, 2008

ബ്രോയ്‌ലർപ്പെണ്ണുങ്ങൾ

നാടൻ പിടക്കോഴിയെപ്പോലെ, മുട്ടയിട്ട് അതിന്മേല്‍ അടയിരുന്ന്‍ കഷ്ടപ്പെട്ട് മുട്ടവിരിയിച്ച് കുഞ്ഞുണ്ടാക്കി, അതിനെ കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ നോക്കിവളർത്താൻ, ബ്രോയ്‌ലർക്കോഴിയെ കിട്ടില്ല. ബ്രോയ്‌ലർക്കോഴി, അതിന്‌ ലഭിക്കുന്ന നല്ല ആഹാരോം കഴിച്ച്, മന്ദം മന്ദം ഗമയില്‍ നടക്കും, ഇടുന്ന മുട്ട കൃത്രിമമായി വിരിയിച്ച് ആരെങ്കിലും വളര്‍ത്തിക്കോട്ടേ. കാണാന്‍ കൊള്ളാം, ഇറച്ചിക്കും കൊള്ളാം. അല്ലാതെ കുഞ്ഞുങ്ങളെ നോക്കി വളര്‍ത്താന്‍ കൊള്ളില്ല. ബ്രോയ്‌ലർക്കോഴിയിറച്ചി ധാരാളം കഴിക്കുന്നത് കൊണ്ടാണോ ആവോ നമ്മുടെ പെണ്ണുങ്ങള്‍ മിക്കവരും ബ്രോയ്‌ലർക്കോഴിയെപ്പോലായിരിക്കുന്നു.
Free Web Counter

Free Counter

Saturday, May 10, 2008

വിധിശിക്ഷ -തലതിരിഞ്ഞത്

നാട്ടില്‍ കുറ്റകൃത്യങ്ങള്‍ കൂടുകയാണ്. ചില കേസുകളുടെ വിധിയില്‍ പറയാറുണ്ട്, അപൂര്‍വമായ കേസ് ആയതിനാല്‍ പരമാവധി ശിക്ഷ വിധിക്കുന്നു എന്നൊക്കെ. എന്നുവച്ചാല്‍ സാധാരണ നടന്നുകൊണ്ടിരിക്കുന്ന കേസുകള്‍ക്ക്‌ ശിക്ഷ ചെറുത്‌ മതിയെന്ന്. എന്നാല്‍ ആവര്‍ത്തിച്ചു ചെയ്യപ്പെടുന്ന കേസുകള്‍ക്കല്ലേ കൂടുതല്‍ വലിയ ശിക്ഷ കൊടുക്കേണ്ടത്? എന്നാലല്ലേ അത്തരം പിന്നീട് ആവര്‍ത്തിക്കാതിരിക്കൂ? ഇപ്പോഴത്തെ സ്ഥിതിയില്‍, ആദ്യം അപൂര്‍വ്വമായ കുറ്റം വീണ്ടും ചെയ്‌താല്‍, ശിക്ഷ കുറയുംകുറ്റം ആവര്‍ത്തിച്ചു കൊണ്ടുമിരിക്കും. തലതിരിഞ്ഞ രീതിയാണ് ഇത്. അപൂര്‍വമായ കേസുകള്‍ക്ക്‌ ശിക്ഷ വലുതാകരുത്. കൂടുതല്‍ ആവര്‍ത്തിക്കുന്നതിനുശിക്ഷ കൂടുതലും വേണം. എങ്കിലേ നാട്ടില്‍ കുറ്റകൃത്യങ്ങള്‍ കുറയൂ.
Free Web Counter

Free Counter

Friday, May 9, 2008

ചെകുത്താന്‍ (ഭാര്യ)

ക്രിസ്ത്യാനികളുടെ വിശ്വാസമനുസരിച്ച്, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ സ്വന്തം രൂപത്തിലും സദൃശ്യത്തിലുമത്രേ. വ്യത്യസ്തരായവരുടെ യോജിപ്പിലൂടെയാണ് സൃഷ്ടി നടക്കൂ എന്ന പ്രകൃതിനിയമം വച്ചുനോക്കുമ്പോള്‍ സൃഷ്ടിക്ക് ഇരുകൂട്ടര്‍ വേണം. പുരുഷന് ദൈവത്തിന്റെ രൂപമെന്നു വിചാരിച്ചാല്‍ സ്ത്രീയ്‌ക്ക് ആരുടെ രൂപമായിരിക്കാം? ചെകുത്താന്റെയല്ലാതെ വേറെ ആരുടെ ആകാനാ. മറ്റാരും അന്നില്ലല്ലോ. ദൈവവും ചെകുത്താനും സ്ഥിരം എതിരാളികളും ഒടക്കുകാരും ആയിരിക്കുന്ന സ്ഥിതിക്ക്, ദൈവം വിവാഹമോചനം നേടിയ ദൈവത്തിന്റെ മുന്‍ഭാര്യയാവാം ചെകുത്താന്‍ എന്നു കരുതാന്‍ എല്ലാ ന്യായവുമുണ്ട്. എല്ലാ മുന്‍ഭാര്യമാരുടെയും ഒന്നാമത്തെ അജണ്ട, മുന്‍ഭര്‍ത്താവിനെ കഴിയുന്നത്ര ദ്രോഹിക്കുകയാണ് എന്നത് വച്ചുനോക്കിയാലും ദൈവവുമായി അടിച്ചുപിരിഞ്ഞ ഭാര്യയാണ് ചെകുത്താന്‍ എന്ന ചിന്തയ്ക്ക് സാധൂകരണം ഉണ്ട്.
Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ