Showing posts with label ചിന്ത. Show all posts
Showing posts with label ചിന്ത. Show all posts

Sunday, March 23, 2014

ആദ്യത്തെ Google

കുഞ്ഞുങ്ങളുടെ എല്ലാ സംശയവും പോക്കുന്ന, അവരുടെ ആദ്യത്തെ Google ആണ്  അമ്മ.


Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Tuesday, October 23, 2012

വയലാര്‍ രാമവര്‍മ്മയുടെ ചെരുപ്പ്


ഇപ്പോഴും അനാഥം. അത് ഇടാനോ എടുക്കാന്‍ പോലുമോ ഈ 2012 വരെ ആരുമായിട്ടില്ല.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Monday, October 22, 2012

തടവാത്ത ശിക്ഷ

 കുടുംബജീവിതം മിക്ക പെണ്ണുങ്ങള്‍ക്കും ഒരുതരം തടവുശിക്ഷ പോലെ. വിവാഹജീവിതവര്‍ഷങ്ങള്‍ കൊഴിയുമ്പോള്‍, ഭാര്യയെ തടവാതെ ശിക്ഷിക്കുന്നവരായീടുന്നു മിക്ക ഭര്‍ത്താക്കന്‍മാരും.


Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Thursday, October 11, 2012

ചെറുപ്പകാലത്ത് തോന്നാത്തത്

വയസ്സാകുമെന്ന്!


Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, October 3, 2012

കാലം

പൊട്ടുതൊട്ടസുന്ദരിയെ വട്ടുചുട്ടഅമ്മായിയാക്കും.


Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Monday, April 30, 2012

വഴക്കുകൂടലിന്റെ ഗുണം


 യഥാര്‍ത്ഥത്തില്‍ ഒരാള്‍ എത്രത്തോളം ഡീസന്റ് ആണെന്നറിയാം.


Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Saturday, April 14, 2012

മുഖ്യഭോഗവസ്തു


ആണത്തമുള്ള പെണ്‍ജാതിക്കാര്‍ പച്ചനെ പറയുന്ന കാര്യമാണ്, സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി കാണരുതെന്ന്. രാഷ്ട്രീയക്കാരായ ആണുങ്ങളും പറഞ്ഞുകഴിഞ്ഞു, 'ഉപ' ചേര്‍ത്ത സ്പീക്കര്‍ക്കോ മുഖ്യമന്ത്രിക്കുപോലുമോ ഒരു വിലയുമില്ലെന്ന്. പൊതുവേ സ്ത്രീകള്‍ എന്തും നേരേ ചൊവ്വേ പറയുന്നവരല്ലല്ലോ. അവര്‍, ഉപഭോഗവസ്തുവായി കാണരുതെന്ന് പറയുന്നതിനര്‍ത്ഥം, അവരെ ഉപ-ഭോഗവസ്തുവായല്ല, മറിച്ച്, മുഖ്യ-ഭോഗവസ്തുവായി കാണണമെന്നാവാം. അത് യഥാര്‍ത്ഥ്യത്തിന് നിരക്കുന്ന കാര്യവുമാണ്.


Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Friday, April 13, 2012

ഒരു സ്പീക്കറുടെ വില


മുസ്ലീം ലീഗിലെ പടയൊതുക്കാന്‍  അഞ്ചാം മന്ത്രിയെക്കുറിച്ച്  ചര്‍ച്ച നടന്ന 2012 ഏപ്രില്‍ മാസക്കാലത്ത്, കേരളത്തിലെ നിയമസഭാ സ്പീക്കറുടെ വിലയെപ്പറ്റിയും സംസാരവും സംശയവും ഉണ്ടായിരിക്കുന്നു. നിലവിലെ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ തല്‍സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെങ്കിലും, പകരം മന്ത്രിസ്ഥാനം വേണ്ടത്രേ. അദ്ദേഹത്തിന് വലുത് സ്പീക്കര്‍ പദവി തന്നെ. എന്നാല്‍ ഡെപ്യുട്ടി സ്പീക്കര്‍ N. ശക്തന്‍ജിയ്ക്ക്  മന്ത്രിസ്ഥാനം കിട്ടാത്തതില്‍ കെറുവും. SP യേക്കാള്‍ വലുതാണ്‌  Dy SP  എന്ന്  സാധാജനത്തെപ്പോലെ വിചാരിക്കുന്ന ആളല്ല ഡെപ്യുട്ടി സ്പീക്കര്‍. ആ സ്ഥാനം ശക്തി കുറഞ്ഞതാണെന്ന്  അദ്ദേഹം പറയാതെ പറഞ്ഞു. വലിയ കസേരയില്‍ ചെറിയവര്‍ക്കും, ചെറിയ കസേരയില്‍ വലിയവര്‍ക്കും ഇരിക്കല്‍; MLA ക്വാര്‍ട്ടര്‍ഴ് സ്  ക്യാന്റീനിലെ കഞ്ഞികുടി പോലെ സുഖസുന്ദരഅനുഭവമല്ല എന്നതാണ്  സാരം.


Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Saturday, April 7, 2012

യേശുവും യേശുദാസും:



 നെയ്യും നെയ്യപ്പവും പോലെ. 
 പേരില്‍ മാത്രം ബന്ധം.



Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Thursday, September 29, 2011

തികട്ടും ചോദ്യം


എന്താടോ താന്‍ നന്നാവാത്തെ ?

Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Friday, August 26, 2011

വറുതിയ്ക്കറുതിയ്ക്ക്


നമുക്ക് കൈവശമില്ലാത്തതും ലഭ്യമല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് ഓര്‍ത്താണ് നമ്മള്‍ പൊതുവേ വ്യാകുലപ്പെടാറുള്ളത്. അതിനെയൊക്കെ കുറച്ച് നേരത്തേയ്ക്കെങ്കിലും അകറ്റി നിറുത്താന്‍ പെണ്ണോ പെഗ്ഗോ അല്ലാതൊരു സൂത്രമുണ്ട്. അന്ധരെക്കുറിച്ച് ഓര്‍ക്കലാണത്. മറ്റ് എന്തെല്ലാം ഉണ്ടെങ്കിലും കാഴ്ചശക്തി ഇല്ലാരുന്നേല്‍ എത്ര കഷ്ടമായേനെ. ഭാഗ്യം. നമുക്ക് കാഴ്ചശക്തിയെന്ന വലിയ വരമുണ്ടല്ലോ. ഇതോര്‍ക്കുക; വല്ലപ്പോഴുമോ മിക്കപ്പോഴുമോ.

Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Thursday, June 30, 2011

യേശുവും പോലീസുകാരും



യേശുവും പോലീസുകാരും അടിസ്ഥാനപരമായി ഒരേ തരക്കാരാണ്; തിരച്ചിലിന്റെ കാര്യത്തില്‍. ഇരു കൂട്ടരും തേടുന്നത് തെറ്റുകാരെ ആണ്. 



Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, March 9, 2011

ഘര്‍ഷണം


ഏതൊന്നിനും ഭൂമിയ്ക്ക് മീതെ നടക്കാന്‍ ഘര്‍ഷണം ആവശ്യമാണ്. 'ഘര്‍ഷണസുഖം' ഇല്ലായിരുന്നെങ്കില്‍ ഭൂമിയ്ക്ക് മീതെ നടക്കാന്‍ യാതൊന്നും കാണുകയുമില്ലായിരുന്നു.



Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Sunday, October 24, 2010

പ്രേമം:

മാംസത്തേല്‍ പിടിപ്പിച്ചാലും അസ്ഥിയേല്‍ പിടിപ്പിക്കരുത്.

Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, October 20, 2010

ഒരു യാഥാര്‍ത്ഥ്യം

സ്വന്തമല്ലാത്തതൊന്നും സ്വന്തമല്ല!

Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Tuesday, September 21, 2010

സമയം

സ‌-മയം എന്ന 'മയത്തോടുകൂടിയത് ' അല്ല;
ഒട്ടും മയമില്ലാത്തത്.


Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Monday, August 23, 2010

ON-ആശംസകള്‍

ഉത്രാടപ്പൂനിലാവില്‍ OFF ആയവര്‍ക്ക് തിരുവോണപ്പുലരിയില്‍ ON-ആശംസകള്‍ (അവരാവാം താമസിയാതെ പാതാളത്തിലേക്ക് പോവുക).

Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Friday, August 20, 2010

വെറും വായന

ഗുണപരമായ മാറ്റമുണ്ടാക്കാത്തതും പങ്കുവയ്‌ക്കാത്തതുമായ വായന ഒരു ബൗദ്ധികസ്വയംഭോഗം മാത്രം.

Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Sunday, May 9, 2010

രണ്ടുവര്‍ഷങ്ങളിലേക്ക് തിരിഞ്ഞൊരു ചിന്ത

2008 മെയ് 9ന് 'ചെകുത്താന്‍ (ഭാര്യ)' എന്ന പോസ്റ്റ് പബ്ലിഷോടെ ഈ ബ്ലോഗിംഗ് തുടങ്ങിയിട്ട് ഇന്ന് രണ്ടുവര്‍ഷം തികഞ്ഞു. Twitter എന്ന മൈക്രോബ്ലോഗിംഗ് പ്രശസ്തമാവുന്നതിനുമുന്നേ, അതേ 'ചെറുപ്പ'ത്തോടെയിരിക്കട്ടെ എന്ന വിചാരത്തിനാലാണ് 'ശകലം'-ചിന്ത എന്ന പേരുണ്ടായത്. 'ചിന്താ-ശകല'ത്തിന്റെ തല തിരിഞ്ഞ ചിന്തയുമതിലുണ്ട്.  "എന്റെ പിറകേ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിയ്ക്കാന്‍ ഞാന്‍ യോഗ്യനല്ല" എന്ന സ്നാപകയോഹന്നാന്റെ പറച്ചിലിന്റേയും, എന്റെ പിറകേ വരുന്നവന്‍ എന്റെ ചെരുപ്പിന്റെ വാറഴിയ്ക്കാന്‍ യോഗ്യനല്ല എന്ന ഇക്കാലത്തെ പറച്ചിലിന്റേയും വ്യാസത്തിന് പുറത്തുള്ളൊരു ചിന്തയാണിതില്‍ പ്രകടിപ്പിക്കാറ്. ഈ ബ്ലോഗിംഗ് മൂലം സന്തോഷിക്കാന്‍ കുറച്ചൊക്കെ ഉണ്ടെങ്കിലും ഇല്ലാത്ത കമന്റ് ഡിലീറ്റ് ചെയ്തെന്ന 'എന്തരോ'  ചിന്തയാല്‍ ഒരു മഹിളാമണിയുടെ കോപിച്ചുള്ള അനോണിമസ് കമന്റാണ് ഈ ബ്ലോഗെഴുത്തിന്റെ വേദനിപ്പിക്കുന്ന ഒരോര്‍മ്മ. പൊതുവേ നര്‍മ്മബോധം കുറവുള്ളവരാണ് നാരീമണികള്‍. ഇക്കാര്യം എളുപ്പം മനസ്സിലാക്കാം, കാര്‍ട്ടൂണ്‍വരക്കാരില്‍ എത്ര സ്ത്രീകള്‍ ഉണ്ടെന്ന് ദേശീയമായോ അന്തര്‍ദ്ദേശീയമായോ ഒന്ന് ആലോചിച്ചുനോക്കിയാല്‍. ഇല്ലാത്തത് ഉണ്ടെന്ന് വിചാരിക്കുന്നവരോട് ഇല്ലാത്തത് ഇല്ലെന്ന് പറയുമ്പോള്‍ ചൂടായേക്കും എന്ന് അനുഭവം. ഒരുവനാത്മസുഖത്തിനായ് ചെയ്യുന്നത് അപരന് ഗുണമായി വരേണമെന്നുള്ള ശ്രീനാരായണഗുരുവിന്റെ വചനങ്ങളുടെ അരികുപറ്റിയുള്ള എഴുത്താവണമിതെന്നാണ് വിചാരം. ഒരുമാസം എട്ടുപോസ്റ്റില്‍ തുടങ്ങിയത് ഇപ്പോള്‍ ഒന്നിലോ രണ്ടിലോ ഒന്നുമില്ലായ്മയിലോ എത്തിയിരിക്കുന്നത് ബ്ലോഗിംഗില്‍ നിന്ന് വളഞ്ഞ് യൂടൂബിലേയ്ക്ക് ഒഴിവുനേരം അപ്‌ലോഡ് ചെയ്യപ്പെടുന്നതിനാലും പ്രായമേറുന്തോറും മനസ്സിന്റെ വലുപ്പം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ചിന്തകള്‍ക്ക് മേയാന്‍ വേണ്ടത്ര ഇടമില്ലാത്തതിനാലുമാകാം.

Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ