Thursday, January 28, 2010

വൈരുദ്ധ്യമിശ്രണ ബഗ്ഗ്

പരസ്പരപൂരകമായാണല്ലോ മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങളുടെ ആണ്‍-പെണ്‍ ശരീരസൃഷ്ടി. കുറവുകളും കൂടുതലുകളും ഒന്നിച്ചുചേരുംവിധമാണ് 'വിരുദ്ധ'ശരീരങ്ങളുടെ നിര്‍മ്മിതി. വ്യത്യസ്തങ്ങളായവ പരസ്പരം ചേര്‍ന്ന് ഒരുശരീരമാകല്‍ എന്നത് ദൈവംതമ്പുരാന്റെ ഡിസൈന്‍. അന്യോന്യം പൂരിപ്പിച്ച് സമ്പൂര്‍ണ്ണരാകുമ്പോഴത്തെ സ്വര്‍ഗ്ഗീയ മന്നയുടെ കൊതി നിലനിര്‍ത്തി ജീവിപ്പിച്ചുകൊണ്ടുപോകലാകാം  ഇത്തരം ഡിസൈന്റെ ഉദ്ദേശ്യം. വൈരുദ്ധ്യങ്ങള്‍ ചേരണമെന്ന ഈ നിയമം മൂലമാകാം, വിരുദ്ധമായ ആശയങ്ങളും പെരുമാറ്റരീതിയുമൊക്കെയുള്ള പങ്കാളിയെയാണ്, നേരേ ചൊവ്വേ ജീവിച്ച് പരമ്പരാഗതരീതിയില്‍ വിവാഹബന്ധത്തിലേര്‍പ്പെടുന്ന മിക്കവര്‍ക്കും 'വിധി'ച്ചുകിട്ടുന്നത്. മൃഗങ്ങളുടെ ഇണയ്ക്ക് ഉടലിന്റെ ചേര്‍ച്ച മാത്രം മതി. എന്നാല്‍ മനുഷ്യദമ്പതികളുടെ കാര്യത്തില്‍ ശരീരത്തേക്കാളേറെ മനസ്സുകളുടെ ചേര്‍ച്ചയും ഐക്യവുമാണ് പ്രധാനം. പരസ്പരവിരുദ്ധര്‍ ചേരണമെന്ന, മൃഗങ്ങളുടെ ഇണയ്ക്കുവേണ്ടി ദൈവംതമ്പുരാനെഴുതിയ സോഫ്‌റ്റ്‌വെയര്‍, മൃഗങ്ങള്‍ക്ക് ശേഷം മനുഷ്യനെ സൃഷ്ടിച്ചിട്ട്, മനുഷ്യരിലേയ്ക്ക്  കോപ്പി & പേസ്റ്റ് ചെയ്തതാവാം കുടുംബങ്ങളിലെ ഇമ്പമില്ലായ്മയ്‌ക്കും അടിച്ചുപിരിയലുകള്‍ക്കും അടിസ്ഥാനം.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

No comments:

Post a Comment