സന്ദര്‍ശകര്‍ ഇതുവരെ
[Font problem? Install unicode font, AnjaliOldLipi-0.730.ttf from http://varamozhi.sourceforge.net/fonts/ ]
Wednesday, September 30, 2009
ശബ്ദമില്ലാത്ത ഫോട്ടൊ
ആദ്യകാലത്തുള്ള സ്റ്റില്‍ക്യാമറയുടെ ഷട്ടറിന്റെ കൊടക് എന്ന ശബ്ദത്തില്‍ നിന്നാണ് kodak എന്ന പേരുണ്ടായതെന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴത്തെ ഡിജിറ്റല്‍ സ്റ്റില്‍ക്യാമറയ്ക്കൊന്നും ഈ ശബ്ദമില്ല. എന്നാല്‍, മൊബൈല്‍ഫോണിന്റെ ഒപ്പമുള്ള ക്യാമറയില്‍ ഷട്ടര്‍സൗണ്ട് ചേര്‍ത്തിട്ടുണ്ട്. Sony Ericssonല്‍ അത് ഓഫാക്കാനാവില്ല. മറ്റുള്ളവരറിയാതെ ഫോട്ടൊ എടുക്കാതിരിക്കാനാവും അവരങ്ങനെ ചെയ്തുവച്ചിരിക്കുന്നത്. എന്നാല്‍, പരസ്യമായി ഫോട്ടൊ എടുക്കേണ്ടിവരുമ്പോള്‍ ഷട്ടര്‍ സൗണ്ടൊരു ശല്യമാണ്. അതൊഴിവാക്കാന് ഒരു സൂത്രപ്പണിയുണ്ട്. മൊബൈല്‍ ഫോണ്‍, സൈലന്റ് മോഡിലാക്കുക, എന്നിട്ട് ക്ലിക്ക് ചെയ്താല്‍ ഷട്ടര്‍ സൗണ്ട് ഉണ്ടാകില്ല.

സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
കോഴിത്തലയും പൊലീസുതൊപ്പിയും
ആര്‍ക്കുബാധകൂടിയാലും തലപോകുന്നത് കോഴിയ്ക്കാണെന്ന ചൊല്ലുപോലാണ് കേരളത്തിലെ പൊലീസുകാരുടെ കാര്യം. കുറ്റവാളികളെ പിടിച്ചാലും പിടിച്ചില്ലേലും തൊപ്പിക്കാരന് കുറ്റം. യഥാര്‍ത്ഥത്തില്‍, പൊലീസുകാരുടെയത്ര മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദമനുഭവിക്കുന്ന ഒരു ഉദ്യോഗസ്ഥരും കേരളത്തിലില്ല. ഈ വര്‍ഷം പത്തോളം ആശുപത്രികള്‍ ആക്രമിക്കപ്പെട്ടതിനാല്‍ അവയെ സംരക്ഷിതമേഖലയായി പ്രഖ്യാപിയ്ക്കാന്‍ നിയമം തയ്യാറാകുന്നു. മന്ത്രി ശ്രീമതി, അവരുടേയും IMA യുടേയും താല്പര്യപ്രകാരം, ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ചചെയ്താണ്, ആശുപത്രിയാക്രമണം ജാമ്യമില്ലാക്കുറ്റമാക്കി ഓര്‍ഡിനന്‍സിറക്കുന്നത്. പൊലീസുകാരും, പൊലീസ് സ്റ്റേഷനുകളും ഇപ്പോള്‍ മിക്കപ്പോഴും ആക്രമിക്കപ്പെടുന്നുണ്ട്. എന്നാല്‍ ലോകമാകെ പറന്നുനടക്കുന്ന ടൂറിസ്റ്റ് മന്ത്രിയ്ക്ക്, പൊലീസ് സ്റ്റേഷനുകളും സംരക്ഷിതമേഖലയാക്കാന്‍ തോന്നീല്ല. സ്വന്തം പാര്‍ട്ടീടെ ലോക്കല്‍(ഗുണ്ടാ)സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാണ് മിക്കപ്പോഴും കയ്യൂക്ക് കാട്ടുന്നത് എന്നതിനാലാവാം, അങ്ങേര്‍ക്ക് തോന്നാഞ്ഞത്. പൊലീസ് അസ്സോസ്സിയേഷനും നടത്തുന്നത് റെഡ് പൊലീസുകാരാണ് എന്നതിനാല്‍ അവര്‍ക്കും തോന്നില്ല. എന്നാലിതിനിരയാകുന്ന പൊലീസുകാര്‍ക്ക് മാത്രം തോന്നീട്ട് നടപ്പുമില്ല. അതിനാല്‍, കേസന്വേഷണം നടത്തല്‍ മാത്രമല്ല, പൊലീസ് സ്റ്റേഷന് സംരക്ഷിത മേഖലയാക്കാനും മാധ്യമക്കാര് പരിശ്രമിക്കട്ടെ. അല്ലെങ്കില്‍, ആശുപത്രിജീവനക്കാരെ തല്ലിയവര്‍ക്കെതിരെ കേസ്സെടുക്കുന്ന പൊലീസുകാരെ, സ്റ്റേഷനില്‍ക്കയറിത്തല്ലുന്നവരെ, എന്തുചെയ്യും?

സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Friday, September 4, 2009
Subscribe to:
Posts (Atom)