മുതിര്‍ന്നവരുടെ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗ്ഗരതി നിയമപരമായി കുറ്റമാക്കേണ്ടതില്ല എന്ന കോടതിനിരീക്ഷണം ഇപ്പോള്‍ ചര്‍ച്ചാവിഷയമാണല്ലോ. പരസ്പരസമ്മതത്തോടെയാണെങ്കിലും ആരുമായും സ്വവര്‍ഗ്ഗബന്ധം തെറ്റല്ലെന്നത്, ആ വകയില്‍ കുട്ടികളുണ്ടായി സമൂഹത്തിന് 'നിയമപ്രശ്നം' ഉണ്ടാക്കില്ലാ എന്നതിനാല്‍ ആണോന്ന് സന്ദേഹം. അല്ലെങ്കില്‍, പ്രായപൂര്‍ത്തിയായ എതിര്‍ലിംഗക്കാരുടെ ഉഭയസമ്മതത്തോടെയുള്ള ആശ്വാസപ്പെടലിലും തെറ്റുകാണരുതല്ലോ. നിയമപ്രകാരം ബന്ധിക്കപ്പെട്ട, എതിര്‍ലിംഗക്കാരുടെ ശാരീരികബന്ധം അംഗീകരിക്കപ്പെട്ടതാണല്ലോ. അതേപോലെ, അനുവദനീയമാകട്ടെ 'നിയമപ്രകാരം ബന്ധമുള്ള' സ്വവര്‍ഗ്ഗക്കാരുടെ ബന്ധപ്പെടലും. അതിനായി സ്വവര്‍ഗ്ഗവിവാഹം അനുവദിച്ച് നിയമവിധേയമാക്കുക. എങ്കില്‍ ഇപ്പോഴത്തേതുപോലെ, നിയമപരമായി ബന്ധിക്കപ്പെടാതെ- ബന്ധപ്പെടുന്നവരെ ശിക്ഷിക്കുന്ന രീതി, തുടരുകയുമാകാം. ആര്‍ക്കും ആരുമായും പരസ്പരസമ്മതത്തോടെ ഇടക്കാലാശ്വാസമാകാം എന്ന അപകടകരമായ സാമൂഹികസ്ഥിതി വ്യാപകമായുണ്ടാവുകയുമില്ല.
ജനസംഖ്യ കുറയ്ക്കാനുതകുകയും ശാരീരികസമാധാനത്തോടെ പരസ്പരം തുണയായി ജീവിയ്ക്കാന്‍ ഉതകുകയും ചെയ്യുമെന്നതിനാല്‍, സ്വവര്‍ഗ്ഗപ്രേമികളെ നിയമപരമായി വിവാഹിതരാകാന്‍ അനുവദിക്കുന്നത് നന്നാണ്. വിദ്യാഭ്യാസവും സാമ്പത്തികസ്വാതന്ത്ര്യവുമുള്ള വനിതകള്‍ക്കാവും ഇതേറെ ഗുണകരം. കുടിച്ച് കൂത്താടിനടന്ന തന്തയെക്കണ്ടൊക്കെ, ആണ്‍ജീവിയെ വെറുത്ത്, വിവാഹം വേണ്ടെന്നുവച്ച് കഴിയുന്നവര്‍ക്കും: വിവാഹമോചനം കഴിഞ്ഞ് ഭര്‍ത്രുകുലത്തെയൊക്കെ വെറുത്തിട്ടും ജഢികാഭിലാഷങ്ങളുമായി ജീവിക്കുന്നപോലിരിക്കുന്നവര്‍ക്കും, വയസ്സാംകാലത്ത് തുണയാകാനുമൊക്കെ ഒരാളുള്ളതിന് സ്വവര്‍ഗ്ഗവിവാഹം ഉപകരിയ്ക്കും. സുഖിയ്ക്കാന്‍ മാത്രമൊപ്പം എന്ന കാര്യം അനുവദിക്കാതിരിക്കാനും, പ്രായമേറിക്കഴിയുമ്പോള്‍ തുണയായി ഉണ്ടാകുമെന്ന് ഉറപ്പിക്കാനും, സ്വവര്‍ഗ്ഗാനുരാഗികളെ നിയമംകൊണ്ട് 'കെട്ടണം' .
നാലുതല ചേര്‍ന്നാലും സ്ത്രീകളുടെ രണ്ടുതലപോലും ചേരില്ല എന്നൊരു ചൊല്ലുണ്ടല്ലോ. 'തലതിരിഞ്ഞാല്‍' സ്ത്രീകളുടെ രണ്ടുതലപോലും ചേരും എന്നാക്കാം പുതിയ ചൊല്ല്.
സന്ദര്‍ശകര്‍ ഇതുവരെ
[Font problem? Install unicode font, AnjaliOldLipi-0.730.ttf from http://varamozhi.sourceforge.net/fonts/ ]
Friday, July 17, 2009
Thursday, July 9, 2009
വരുമോരോദശ;
കോണ്‍ഗ്രസ്സുകാരേക്കാള്‍ എന്തിലും കേമന്‍മാരാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരെന്ന് പൊതുവേ ഒരു വിചാരമുണ്ട്. തമ്മില്‍ത്തല്ലില്‍ മാത്രമല്ല, അഴിമതിയില്‍പ്പോലും, കോണ്‍ഗ്രസ്സുകാരേക്കാള്‍ വളരെ മിടുക്കന്‍മാരാണവര്‍ എന്നിപ്പോള്‍ ആര്‍ക്കും സംശയമേയില്ല. എങ്കിലും, കൂട്ടത്തില്‍ക്കുത്തിന്റെ മേല്‍ക്കൈ കോണ്‍ഗ്രസ്സിന് തിരികെക്കിട്ടാനിട കാണുന്നു. നില്‍ക്കാത്തതുകൊണ്ട് , പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാത്രം തോല്‍ക്കാത്ത കരുണാകരപുത്രന്‍, കോണ്‍ഗ്രസ്സ്പാളയത്തില്‍ എത്തുന്നത് വൈകില്ല. ഗതികെട്ട് കാലേല്‍പ്പിടിച്ച് കരഞ്ഞാല്‍ എത്രകാലമാ കുടഞ്ഞുകളയുക; "കേരള നിയമസഭയില്‍ അംഗമാകാത്തതും സഭയെ അഭിമുഖീകരിക്കാത്തതുമായ ഏക മന്ത്രി" എന്ന റെക്കോഡുകാരനുമല്ലേ. മുരളീധരന്‍ കേരളരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലായാല്‍, മാര്‍ക്സിസ്റ്റ്കാലിലേയ്ക്ക് പോയ കൂട്ടത്തില്‍ക്കുത്തിക്കളിമന്ത്, കോണ്‍ഗ്രസ്സിലേയ്ക്ക് തിരിച്ചും വരും. പിന്നേം ജനത്തിന്റെ നല്ലഭാവിയും പുരോഗതിയും കുമ്പിളില്‍ത്തന്നെ. മെച്ചം മിമിക്രിക്കാര്‍ക്ക് മാത്രം.
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Sunday, July 5, 2009
അനോണിയായ ഇട്ടൂപ്പ് !
അനോണികളുടെ ഭൂലോഗപാരകളെപ്പറ്റി മലയാളമനോരമ വാരാന്തപ്പതിപ്പില്‍ സുനീഷ് തോമസ് എഴുതിയത് ( 05 ജൂലൈ 09 ലെ യുവ) വായിച്ച അനോണികള്‍ക്ക് 'മാനഭയം' ലേശച്ചെ തുടങ്ങിയിരിക്കണു. ഭൂലോഗരല്ലെങ്കിലും കുടുംബശത്രുക്കള്‍ ഉള്ളതുകൊണ്ട് അനോണിയായപ്പോള്‍, പന്തം കൊളുത്തിപ്പട ഇവിടേയുമെങ്കില്‍, എവിടെപ്പോകും ഭൂലോഗമാതാവേ! പൊതുവെ, ടെക്കികളുടെ കുടുംബസ്വഭാവംതന്നെ അനോണികളുടെയാണ്. സാങ്കേതികവിദ്യയുടെ ഫലം അനുഭവിക്കാന്‍ സമൂഹത്തിലെ എല്ലാവരുമുണ്ട്. എന്നാല്‍ കലാകാരന്മാരെപ്പോലെതന്നെ, ഇല്ലാത്തതിനെ സ്വപ്നം കണ്ട്, ആ സ്വപ്നത്തിന് രൂപവും ജീവനുമേകി സമൂഹത്തിന് നല്കുന്നവരെ, സമൂഹം അറിയാറില്ല. എല്ലാവരും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, അത് ഉണ്ടാക്കിയത് ആരാണെന്നോ ഏത് കമ്പനിയാണെന്നോ,പൊതുവെ ആര്‍ക്കുമറിയില്ല എന്നത് ഒരുദാഹരണം.അക്കാര്യം പത്രമാസികകളിലൊന്നും എഴുതുന്നില്ല എന്നതാണ് ഇതിനൊരു കാരണം. എന്നാല്‍ ഏതെങ്കിലും സിനിമയിലോ ടെലിവിഷന്‍ സീരിയലിലോ അഭിനയിക്കുന്നവരേയും അവരുടെ കാറിനെപ്പറ്റിയുമൊക്കെ എഴുതിക്കാണുന്നുണ്ടുതാനും. ഉണ്ണാനും ഉടുക്കാനുമൊക്കെക്കൊടുത്ത് വളര്‍ത്തിയെടുത്ത മകള്, പുറകേനടന്ന് പത്തുപ്രാവശ്യം മോളേന്ന് വിളിച്ചവന്റെ കൂടെപ്പോകുന്നത് പോലാണിത്. സിനിമാക്കാരേയും ഇപ്പോഴത്തെ സാഹിത്യകാരന്മാരേയും പോലെ, പത്രങ്ങളിലൂടെ പേരുണ്ടാക്കിയാലേ ജീവിയ്ക്കാനുള്ള തുട്ടുകിട്ടൂ എന്ന് ടെക്കികള്‍ക്കില്ലാത്തത് വേറൊരു കാരണമാകാം. എന്നാല്‍ walkman-ന്റെ വില്പനയുടെ മുപ്പതാം വാര്‍ഷികം SONY ആഘോഷിച്ചൂ എന്നത് ശ്രദ്ധേയം. walkman-ന്റെ സ്രുഷ്ടാക്കളിലെ Nobutoshi Kihara, Shizuo Takashino എന്നൊക്കെയുള്ള പേരുകളും പുറത്തറിഞ്ഞു. അന്നേരവും walkman-ന്റെ ഒപ്പമുള്ളത് Nobutoshi Kiharaയുടെ ഫോട്ടോ അല്ല; 'തൊലിപ്പുറസുന്ദരി'യുടേതുമാത്രമാണ്. എന്നാലും, ഒട്ടുമില്ലാത്തതില്‍ ഭേദം ഇട്ടൂപ്പ്!
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Wednesday, July 1, 2009
റെയ്ല്‍വേക്കാരുടെ ശ്രദ്ധയ്ക്ക് -2
എല്ലാ റെയ്ല്‍വേസ്റ്റേഷനിലുംതന്നെ സമയവിവരപ്പട്ടികയുണ്ട്. അതോടൊപ്പം സമീപത്തെ കുറച്ച് സ്റ്റേഷനുകളേയും ചേര്‍ത്തുള്ള ഒരു റൂട്ട്മാപ്പും കൂടി വയ്ക്കണം. കൂടാതെ, ഇവയ്ക്കടുത്തും പ്ലാറ്റ്ഫോമില്‍ ഒന്നുരണ്ടിടത്തും ഒരോ വടക്കുനോക്കിയന്ത്രം കൂടി സ്ഥാപിക്കണം. ഇത്രയുമൊക്കെ ആയാല്‍, ദിശമാറി ട്രെയ്ന്‍ കയറലും പിന്നെ തീവണ്ടീന്ന് ചാടലുമൊക്കെ കുറയ്ക്കാം; ഭാഷ അറിയാത്തിടത്തെ വലിയ സ്റ്റേഷനുകളിലെ യാത്രാക്കാലത്ത്, മറ്റുള്ളവരുടെ സഹായത്തിനായുള്ള പ്രയാസപ്പെടലും ഒഴിവാക്കാം. ഒട്ടേറെ ഭാഷകളും വൈവിധ്യവുമുള്ള നമ്മുടെ വലിയ രാജ്യത്ത് , ഈച്ചില ചെറിയ കാര്യങ്ങള്‍ നടപ്പാക്കിയാല്‍, തീവണ്ടിയാത്രാക്കാലത്തെ മനസ്സിലെ തീ കുറയ്ക്കാനാകും.
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Subscribe to:
Posts (Atom)