കേരളത്തിലെ ഉയർന്ന നിരക്കുകളിലൊന്ന് ആത്മഹത്യയുടേതാണ്. കേരളത്തേക്കാൾ ജീവിതനിലവാരം മോശവും കഷ്ടപ്പാടേറിയതുമായ സംസ്ഥാനങ്ങളിൽപ്പോലും ആത്മഹത്യകൾ കുറവാണ്. അവനവന്റെ അവസ്ഥ മോശമാണെന്ന് ചിന്തിച്ചറിയാനുള്ള ബോധം നമുക്ക് കൂടിയതുകൊണ്ടാണോ ഇതിങ്ങനെ? അതോ മനുഷ്യനേ ആത്മഹത്യ ചെയ്യൂ; മൃഗങ്ങൾ ആത്മഹത്യ ചെയ്യില്ല എന്നതിനാലാണോ? തീർച്ചയായും ഇതൊരു പ്രധാനപ്പെട്ട കാരണമാണ്. ചിന്താശീലമില്ലാത്തതും സംസാരിക്കാൻ കഴിവുള്ളതുമായ മൃഗങ്ങൾ മാത്രമാണ് കേരളത്തിലെപ്പോലും മിക്ക മനുഷ്യരൂപികളുംതന്നെ. ബഹുമാന്യനായ സിബിമാത്യുവിന്റെ ഡോക്ടറേറ്റ്പ്രബന്ധത്തിന്റെ വിഷയം, കേരളത്തിലെ ആത്മഹത്യയുടെ കാരണങ്ങളായിരുന്നു. അദ്ദേഹം മനസ്സിലാക്കിയത്, പത്താം ക്ലാസ്സുവരെ മാത്രം വിദ്യാഭ്യാസമുള്ളവരാണ് ആത്മഹത്യയിൽ മുമ്പർ എന്നാണ്. എന്നാൽ വിദ്യാഭ്യാസം കുറഞ്ഞവരിൽത്തന്നേയും, മുസ്ലിം സമുദായത്തിലാണ് ഏറ്റവും കുറവ് ആത്മഹത്യയുമത്രേ. അവരുടെ, സ്വസമുദായക്കരോടുള്ള സഹായമന:സ്ഥിതിയും കൂട്ടത്തിൽക്കുത്തായ്മയുമാകാം ഇതിനുള്ള പ്രധാന കാരണങ്ങൾ. വിപരീതാവസ്ഥ ആകുമ്പോൾ കേൾക്കാനിടയുള്ള കുത്തുവാക്കുകൾ ഓർത്താവാം മിക്കവരും ആത്മഹത്യക്ക് തുനിയുന്നതെന്ന് തോന്നുന്നു. ശാരീരിക വിഷമതമൂലമല്ല മിക്ക ആത്മഹത്യയുമെന്നത് ചേർത്ത് ആലോചിച്ചാലും, ആത്മഹത്യയേറിയ തെക്കൻ കേരളത്തിന്റെ പൊതുസ്വഭാവം വച്ചുനോക്കിയാലും, ആത്മാഹുതി ചെയ്യുന്നത്, മറ്റുള്ളവരുടെ കുത്തുവാക്ക് കേട്ടിട്ടോ കേൾക്കുമെന്ന് കരുതീട്ടോ ആവാം. അതിനാൽ കുത്തുവാക്ക് പറച്ചിൽ ഒരു സമൂഹദ്രോഹമായി കാണണം, ഒഴിവാക്കണം. മലയാളത്തിലെ ടെലിവിഷൻസീരിയലുകൾ, കുത്തുവാക്കുപറച്ചിലിന്റെ കുത്തകവിതരണക്കാരായിരിക്കുകയാണ്. ഇത് നിരുത്സാഹപ്പെടുത്തണം. മദ്യപാനം സമൂഹത്തെയാകെ ബാധിക്കുന്നതുപോലാണ് കുത്തുവാക്കുപറച്ചിലും ബാധിക്കുന്നത്.
സന്ദര്‍ശകര്‍ ഇതുവരെ
[Font problem? Install unicode font, AnjaliOldLipi-0.730.ttf from http://varamozhi.sourceforge.net/fonts/ ]
Monday, April 27, 2009
Saturday, April 11, 2009
മാര്‍ക്‌സിസ്റ്റ് പുലീം പി.ഡി.പി.പ്പുല്ലും
തിരഞ്ഞെടുപ്പായി. ജനായത്തരീതിക്ക് നല്ലതല്ലെങ്കിലും, മത,സമുദായനേതാക്കള്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു. കത്തോലിക്കാനേത്രുത്വവും പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ, കുണ്ടറയില്‍ എം.എ.ബേബിക്കും മറ്റും അനുഭാവവും, മറ്റുള്ളിടത്ത് മനസ്സാക്ഷിവോട്ടും എന്ന നിലപാടായിരുന്നു. ആ തെറ്റായനിലപാടിന്റെ ഒരുപാട് മുറിപ്പാടുകൾ ഇപ്പോൾ പട്ടക്കാരുടേയും മനസ്സിലുണ്ട് . പൊതുവെ, രാഷ്ട്രീയച്ചായ്‌വ് ഇല്ലാത്തവരൊക്കെ വോട്ടുചെയ്യുന്നത്, സ്ഥാനാര്‍ത്ഥിയെ മാത്രം പരിഗണിച്ചാണ്. തിരക്കിനിടയിലും മുടങ്ങാതെ, പെരുമ്പാവൂര് വോട്ടുചെയ്യുന്ന, നടന്‍ ജയറാമൊക്കെ പരസ്യമായി പറഞ്ഞിട്ടുള്ളതാണിക്കാര്യം. എന്നാൽ ഈ രീതി ശരിയല്ലെന്നതാണ് അനുഭവം.
രാഷ്ട്രീയകക്ഷികള്‍, പ്രത്യേകിച്ചും ഇടതുപക്ഷക്കാര്‍, ഈ മനോഭാവം മുതലെടുക്കുന്നുണ്ട്. ഡമോക്രാറ്റിക് യൂത്തന്‍മാരേയും, ദേശത്ത് പേരുള്ളവരേയുമൊക്കെ അവര്‍ സ്ഥാനാര്‍ത്ഥിയാക്കുന്നു; അവരെ സഹ്രുദയര്‍ സന്തോഷത്തോടെ വോട്ടിട്ട് ജയിപ്പിക്കുന്നു. എന്നാല്‍ അവരിലെത്രപേരെ മന്ത്രിയാക്കീട്ടുണ്ട് ഇടതുപക്ഷക്കാരെന്നു നോക്കിക്കേ. എല്ലാവര്‍ക്കും ബഹുമാനമുള്ള അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഒന്നോര്‍ത്തേ.
ഗവ. ഉദ്യോഗസ്ഥനായിരുന്നപ്പോഴത്തെയത്ര സേവനം, ഇടതുപക്ഷ എം.എല്‍.എ. ആയ അദ്ദേഹത്തേക്കൊണ്ട് സമൂഹത്തിനിപ്പോഴില്ല. ഇത്തരം മിടുക്കരെ ജയിപ്പിച്ചുവിട്ടിട്ട് കിട്ടിയ മന്ത്രിസഭയിലെത്ര മിടുക്കരുണ്ടെന്ന് നോക്കൂ. തലയിലെ കുപ്പയൊക്കെ മലയാളീടെ തലമേലിടുന്ന സഹകരണമന്ത്രിമുതല്‍പേരെ ഓര്‍ത്തുനോക്കുക. കോണ്‍ഗ്രസ്സിനെതിരെ ആരോപിച്ചുകൊണ്ടിരുന്നത്, അഴിമതിയും വര്‍ഗ്ഗീയതയുമായിരുന്നു. എന്നാൽ ഈ രണ്ടുകാര്യത്തിലും ഇടതുപാർട്ടികളുടെ
സ്ഥിതി എത്രമോശമാണിന്ന്. വളരെ ദോഷം വരുത്തുന്നതാണ് പി.ഡി.പി.യുമായുള്ള അവരുടെ കൂട്ട്. കോണ്‍ഗ്രസ്സായിരുന്നു പി.ഡി.പി.യുമായി കൂടിയിരുന്നതെങ്കില്‍ എന്തായിരുന്നേനെ പുകില്‍. വളരെയേറെ സംശയത്തിന്റെ നിഴലുള്ള പി.ഡി.പി.യുമായി വരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചേരാന്‍ കാരണം, അവരുടെതന്നെ പ്രയോഗത്തില്‍ പറഞ്ഞാല്‍, പാർലമന്ററി വ്യാമോഹം
തന്നെയാണ്. കേരളത്തിലെ ഇപ്പോഴത്തെ ഭരണം മൂലം, ലോകസഭയിലേക്ക് ഇടതുകാര്‍ക്ക് കാര്യമായൊന്നും കിട്ടില്ലാന്ന് അവര്‍ക്കുതന്നെ അറിയാം. അപ്പോഴെന്താ എത്ര നാണം കെട്ടും എം.പി.മാര്‍ക്കായി ഇടതുകാര്‍ ഇറങ്ങിയിരിക്കുന്നതെന്ന് ആലോചിക്കുക. ലാവ്‌ലിന്‍ കേസ്സിന്റെ
കാര്യമാവും അപ്പോള്‍ മനസ്സിലെത്തുക. ലാവ്‌ലിന്‍ കേസ്സില്‍ കഴമ്പുണ്ടെന്നതാണ് കാര്യം. സ്ഥാനാര്‍ത്ഥി ആരായാലും, വോട്ട് ചെയ്യുന്നത് പാര്‍ട്ടിനോക്കി വേണം എന്നതാണ് ഭേദപ്പെട്ട രീതി. മാര്‍ക്സിസ്റ്റ്‌പാര്‍ട്ടീടെ മുഖ്യമന്ത്രിയായ അച്യുതാനന്തനുപോലും സ്വന്തമായിട്ട് ഒന്നും ചെയ്യാന്‍ പറ്റാത്തത് കാണുന്നുണ്ടല്ലോ. അതിനാലുമാണ് സ്ഥാനാര്‍ത്ഥിയെ നോക്കിയല്ല, പാര്‍ട്ടിനോക്കി വേണം
വോട്ടുചെയ്യാനെന്ന് പറയുന്നത്. ഇടതുപക്ഷപാർട്ടികൾ അവരുടെ ആള്‍ക്കാരയേ സഹായിക്കൂ. മറ്റുപാർട്ടിക്കാർ അങ്ങനെയല്ലാതാനും. ഇക്കാര്യവും വോട്ടുചെയ്യുമ്പോള്‍ ഓർമ്മിക്കുക.

Subscribe to:
Posts (Atom)