Friday, February 20, 2009

ആശ്വാസപ്പച്ച

അവശ്യമായതും അപ്രാപ്യമായതുമായ കാര്യങ്ങള്‍ നേടാൻ ദൈവത്തോട്‌ പ്രാർഥിക്കുന്നവർ ഏറുകയാണ്‌. മന്ത്രിയെ നേരിട്ടുമുട്ടാന്‍ കഴിവില്ലാത്തവര്‍, പ്രാദേശികനേതാവുവഴി കാര്യം സാധിക്കുന്നതുപോലെ, അന്തോണീസുപുണ്യവാളനോ അയ്യപ്പസ്വാമിയോ ഒക്കെവഴിയാണ് മിക്കവരും ഉദ്ദിഷ്ടകാര്യം സാധിച്ചെടുക്കുന്നത്‌. ദൈവത്തില്‍ ആശ്രയിച്ചാലും നമ്മുടെ ആഗ്രഹങ്ങള്‍ എല്ലായ്പ്പോഴും സാധിച്ചുകിട്ടാറില്ല. എന്നാൽ, കാര്യം നേടിയാലും ഇല്ലെങ്കിലും, വിചാരിച്ചത് നേടാനാകാതെവരുമ്പോഴുള്ള തിരിച്ചടി സഹിക്കാൻ, ദൈവവിശ്വാസം വലിയ സഹായമാണ്. അവസ്ഥ മാറീല്ല എങ്കിലും അതില്‍ കഴിയുന്നതിന്റെ മാനസിക പ്രയാസം മാറിക്കിട്ടും. അക്കരെയെങ്കിലും പച്ചപ്പ്‌ കാണാനുമാകും.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Saturday, February 14, 2009

നേരത്തേ അറിയാഞ്ഞത്

ബെറ്റര്‍ ലേറ്റ് ദാന്‍ നെവെര്‍ എന്നൊരു ചൊല്ലുണ്ടല്ലോ. വിവാഹക്കാര്യത്തില്‍ ഇതേ പോലെ പറയാവുന്നത് , ബെറ്റര്‍ നെവെര്‍ ദാന്‍ ലേറ്റ് എന്നാണ്.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Friday, February 6, 2009

ദുഃഖത്തിന്റെ ഗുരുത്വാകര്‍ഷണം

ഇരുട്ട് അഥവാ ഒന്നുമില്ലായ്മ ആണ് എല്ലാത്തിന്റേയും ആരംഭം. വെളിച്ചം ശാശ്വതമല്ല. ഇരുട്ടിന്റെ കേന്ദ്രത്തിലേക്ക് വെളിച്ചം എപ്പോഴും ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കും . വെളിച്ചത്തിന്റേയും ഒടുക്കം ഇരുട്ടാണ്‌. സന്തോഷവും ഇതുപോലാണ് . ഇരുളീന്നു വെളിച്ചത്തിലേക്ക് എന്നപോലെയാണ് ദു:ഖത്തിൽ നിന്ന് സുഖത്തിലേക്കുള്ള മാറ്റം. അറിഞ്ഞ സുഖത്തിനു പുന:രനുഭവത്തിൽ സുഖത കുറവ് തോന്നും. അതിനാലാവാം മനുഷ്യന് സുഖാസക്തി കൂടിക്കൊണ്ടേയിരിക്കുന്നത്‌ . മെഴുകുതിരിപോലെ സ്വയം പ്രകാശിച്ച് നശിക്കുന്നതോ , ബള്‍ബ് പോലെ പുറമേനിന്നുള്ള ഊര്‍ജ്ജം കൊണ്ടുമാത്രം പ്രകാശിക്കുന്നതോ ആയ മനുഷ്യമനസ്സ് ഉണ്ട്. സുഖത്തിനോടുള്ള ആസക്തി പ്രകടമാണ്. എന്നാൽ സുഖം മാത്രമല്ല, ദുഃഖവും മനുഷ്യന് അനുഭവിക്കേണ്ടിവരുന്നു. പ്രകടം അല്ലെങ്കിലും ദുഃഖത്തിനോടും മനുഷ്യന് ആസക്തി ഉണ്ടോന്നു സംശയം. പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്ഥിതി ഇരുട്ടും, മനുഷ്യന്റെ അടിസ്ഥാനഭാവം ദുഃഖവും ആണ്. ഇരുട്ട് അഥവാ ഒന്നുമില്ലായ്മയാണ്‌ എല്ലാത്തിന്റേയും അവസാനവും.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ