Saturday, January 31, 2009

ഗ്യാസ് പ്രേമപാചകം

ഗ്യാസ് കമ്പനിവക പരസ്യം : cook food, serve love


കമന്റ് അടിക്കാവുന്നത് : cook food,


അത് കൊള്ളാത്തതിനാല്‍ serve love

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Saturday, January 24, 2009

വക്കീലുമാരുടെ നിര്‍വ്യാജവ്യാജം

വിവരാവകാശനിയമം പോലെ വളരെ ഗുണമുള്ളതാണ്‌ CrPCയുടെ പുതിയ ഭേദഗതി. വക്കീലുമാരും പൊലീസുകാരും ഇതിനെതിരേ പ്രതിഷേധിക്കുന്നത്‌ അവരുടെ വരുമാനവും പ്രാമാണ്യവും കുറയുമെന്നതിനാലാണ്‌ . ഒരാള്‍ കുറ്റവാളിയാണെന്ന് വ്യക്തമായ തെളിവുണ്ടെങ്കില്‍ മജിസ്ട്രേറ്റിന്റെ അനുമതിയോടെ ഇനിയായാലും അറസ്റ്റ്‌ ചെയ്യാം. കാര്യമില്ലാതെ ഏഴുമണിക്കൂറിലേറെ കസ്റ്റഡിയില്‍ വയ്ക്കരുതെന്നത്‌ ഗവര്‍മെന്റ്ജോലിക്കാര്‍ക്ക് ആശ്വാസമാണ്‌. വ്യാജമായ സ്ത്രീപീഢനക്കേസുകളിൽ പ്രതിയാകാനിടയാകുന്ന ഉദ്യോഗസ്ഥരെ, ഒരുദിവസത്തെ കസ്റ്റഡിമൂലം ജോലിയില്‍നിന്ന് സസ്പെന്‍ഷനാകുമെന്ന വാളിന്‍കീഴില്‍ നിറുത്തിപ്പേടിപ്പിക്കുന്ന, നിയമത്തിന്റെ ദു:രുപയോഗം
ഇനിയുണ്ടാകാതിരിക്കട്ടെ. കേരളത്തിലെ വനിതാക്കമ്മീഷനിലെ പരാതികളില്‍ എണ്‍പതുശതമാനവും വ്യാജപരാതിയാണ്‌ എന്ന യാഥാർത്ഥ്യവും ഇതിനൊപ്പം ഓർക്കുക. ഏത്‌ ചെകുത്താങ്കുട്ടിയുടേയും വ്യാജപ്പരാതി കിട്ടിയാല്‍ ഭർത്താവിന്റെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കുമെതിരെ, വാറണ്ടില്ലാതെ അറസ്റ്റ്‌ ചെയ്യാവുന്ന IPC 498(എ) പ്രകാരം കേസെടുത്ത്‌ കഷ്ടപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന സ്ഥിതി ഇപ്പോഴുണ്ട്‌. ദു:സ്വാധീനത്തിന്‌ വഴങ്ങാത്ത നല്ല മനുഷ്യര്‍ പൊലീസില്‍ ഉള്ളതുകൊണ്ടും ദൈവാധീനം കൊണ്ടുമാണ്‌ ചിലരൊക്കെ വ്യാജപ്പരാതിമൂലം പൊലീസ്‌ലോക്കപ്പില്‍ ആകാതിരിക്കുന്നത്‌. ഭർത്താവിനനുകൂലമായി കുടുംബക്കോടതിയില്‍ നിന്ന് വിവാഹമോചനവിധി വന്നാലുടനെ, അതുവരെ പറഞ്ഞ്‌ കേള്‍ക്കാത്ത വ്യാജകഥകള്‍ ഉണ്ടാക്കി സ്ത്രീപീഢനവും സ്ത്രീധനപീഢനവും ചേർത്ത്‌ പൊലീസില്‍ ക്രിമിനൽക്കേസ്‌ കൊടുക്കുന്നതാണ്‌ ഇപ്പോഴുള്ളരീതി. ഇത്തരത്തിൽ കോടതിയിലെത്തുന്ന വ്യാജപീഢനകഥകള്‍ ഉണ്ടാക്കുന്നത്‌ കഥാകാരന്മാരായ വക്കീലുമാരാണെന്നത്‌ വക്കീലുമാർക്കുതന്നെ അറിയാവുന്നതാണ്‌. വലിയ പീഡനക്കേസുകളില്‍ നിന്ന് തലയൂരാന്‍ വലിയ നഷ്ടപരിഹാരത്തുകയ്ക്ക്‌ വഴങ്ങാനാണ്‌ അവര്‍ ഈപ്പണിചെയ്യുന്നത്‌. പെട്ടെന്ന് പൊലീസ്‌ കസ്റ്റഡിയില്‍പ്പെടാതിരിക്കാനായി കുട്ടികളെപ്പോലും കൂടെക്കൂട്ടി ഓരോ രാത്രിയും ഓരോരോ സ്നേഹിതരുടെ വീടുകളില്‍ കഴിയേണ്ടിവന്നിട്ടുള്ളവരൊക്കെ ഈ നിയമഭേദഗതിക്കൊപ്പമുണ്ട്‌. കോടതിയില്‍ കേസെത്തുന്നതുവരെയുള്ളകാലത്ത്‌, പീഢനാരോപിതര്‌ ആത്മഹത്യചെയ്യാത്തത്‌ ആശ്രിതരായ വൃദ്ധമാതാപിതാക്കളെ ഓർത്തൊക്കെയാണ്‌ . ക്രിമിനൽ സംഭവങ്ങൾ ഉണ്ടായാല്‍, മൂന്നുമാസത്തിനകം പരാതിപ്പെട്ടിരിക്കണം എന്ന നിയമഭേദഗതികൂടി ഉണ്ടായാല്‍, വ്യാജമായ സ്ത്രീപീഢനക്കേസുകൾ ഒട്ടൊക്കെ ഇല്ലാതാകും. കുറ്റം ചെയ്തതിന്‌ വ്യക്തമായ തെളിവ്‌ പൊലീസിനുണ്ടെങ്കില്‍ പുതിയ ഭേദഗതിയനുസരിച്ചും പ്രതിയെ അറസ്റ്റുചെയ്യാമെന്നതിനാല്‍, ഭേദഗതിയെ എതിർക്കുന്നത്‌ സമൂഹനന്‍മയ്ക്ക്‌ വേണ്ടിയല്ല, "കഷ്ടകാലം മൂലം" കേസില്‍പ്പെടുന്നവരെ സഹായിക്കാനുമല്ല, സ്വന്തം വരുമാനം കുറയുമെന്നത്‌ കൊണ്ടുമാത്രമാണ്‌ . Free Web Counterസന്ദര്‍ശകര്‍ ഇതുവരെ

Friday, January 16, 2009

മനസ്സിലോടാത്ത സൈക്കിള്‍

ശാസ്ത്രമൊക്കെ വളരുന്നതിന്‌ മുന്‍പേതന്നെ, ആകാശത്തുകൂടെ പറക്കുന്നതായും വെള്ളത്തിന്‌ മുകളിലൂടെ സഞ്ചരിക്കുന്നതായും മനുഷ്യന്‍ സങ്കല്‍പ്പത്തില്‍ കണ്ടിരുന്നു; കഥകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ആരുംതന്നെ മനസ്സില്‍പ്പോലും കാണാത്തതാണ്‌ സൈക്കിള്‍സവാരി. രണ്ടുചക്രവും അതിനുനടുക്കൊരു സീറ്റും വച്ച്‌, കാലുകൊണ്ട്‌ നിലത്ത്‌ ചവിട്ടിത്തള്ളി സൈക്കിള്‍ ഉപയോഗിച്ചുതുടങ്ങിയ ആള്‍ പോലും അതിപ്പോഴത്തെപ്പോലെ പറ്റുമെന്ന്‌ കരുതിക്കാണില്ല. രണ്ട്‌ ടയറുകളുടെ ചെറിയൊരു ഭാഗം മാത്രം മണ്ണിൽത്തൊട്ടുള്ള സൈക്കിളിന്‍മേലുള്ളൊരു സവാരി, യഥാർത്ഥത്തിൽ ഒരത്ഭുതം തന്നെയല്ലേ. ജീവിതത്തില്‍ ചില കാര്യങ്ങള്‍ ഇങ്ങനെയാണ്‌, ആലോചിച്ച്‌ കണ്ടുപിടിക്കാനാവില്ല; എന്നാല്‍ അവ അനുഭവവേദ്യമാണുതാനും Free Web Site Counter

Free Counterസന്ദര്‍ശകര്‍ ഇതുവരെ