Friday, August 22, 2008

കണ്ണുള്ളവര്‍ കേള്‍ക്കട്ടെ

കണ്ണുള്ളവര്‍ കാണട്ടെ എന്നതാവാം സ്രുഷ്ടികളെ സംബന്ധിച്ച്‌ ദൈവംതമ്പുരാണ്റ്റെ മനോഭാവം. നാം വിചാരിച്ചാലൊന്നും നമ്മുടെ മൂക്കിണ്റ്റെ ആക്രുതിയോ വിരലിണ്റ്റെ നീളമോ മീശയിലെ രോമത്തിണ്റ്റെ കാര്യം പോലുമോ മാറില്ല. സീബ്രയുടെ വരയും പോമറേനിയണ്റ്റെ കുരയുമൊക്കെ, കണ്ണുള്ളവര്‍ കാണുകയും കാതുള്ളവര്‍ കേള്‍ക്കുകയും ചെയ്യട്ടേന്നാവാം സ്രുഷ്ടാവിണ്റ്റെ വിചാരം. മുക്കൂറ്റിപ്പൂവിണ്റ്റെ ചേതോഹാരിതയും മുല്ലപ്പൂവിണ്റ്റെ ലാളിത്യവും ഓര്‍ക്കിഡിണ്റ്റെ വൈവിധ്യമാര്‍ന്ന നിറവിന്യാസവുമൊക്കെ ഏറ്റവും വലിയ കലാകാരണ്റ്റെ കഴിവുകളുടെ പ്രദര്‍ശനമാണ്‌. ഒരു ചിത്രമോ ശില്‍പ്പമോ നല്ലതാണെന്ന്‌ പറയുമ്പോള്‍ അത്‌ ചിത്രത്തിനൊന്നുമുള്ള ബഹുമതിയല്ലല്ലോ. അത്‌ സ്രുഷ്ടിച്ചയാളുടെ കഴിവിനുള്ള അംഗീകാരമല്ലേ. അതിനാലൊക്കെ ആരുടേയും സൌന്ദര്യമോ കഴിവുകളോ കാണാതേയും ശ്രദ്ധിക്കാതേയും പോകരുത്‌. എന്തെന്നാല്‍ അതെല്ലാം മഹോന്നതനായ സ്രുഷ്ടാവിണ്റ്റെ കഴിവുപ്രകാശനമാണ്‌. സൌന്ദര്യമൊക്കെയുള്ളവര്‍ മറ്റുള്ളവരുടെ നോട്ടത്തില്‍ അസഹിഷ്ണുക്കളാകയുമരുത്‌. കാണുന്നവര്‍, കണ്ണിനുനല്ലത്‌ കൈയ്ക്ക്‌ നല്ലതാണോന്ന്‌ നോക്കാതേയുമിരിക്കേണം. സ്രുഷ്ടിയെ നശിപ്പിക്കലിലേയ്ക്ക്‌ ചെന്നെത്തുമത്‌. ആരുടേയും സൌന്ദര്യം അവര്‍ക്കുള്ളതല്ല, മറ്റുള്ളവര്‍ക്ക്‌ കണ്ടാനന്ദിക്കാനുള്ളതാണ്‌ എന്നറിയുക. മനോഹരമായ സ്രുഷ്ടി, മഹോന്നതനായ കലാകാരണ്റ്റെ പ്രത്യേകശ്രദ്ധ പതിഞ്ഞവയാണ്‌. കാണാനുള്ളത്‌ കാണാനും, കാണാത്തവ കാണാനുള്ള കഴിവും ദൈവം മനുഷ്യനുമാത്രം തന്ന കനിവാണ്‌. കാണൂ, സന്തോഷിക്കൂ എന്ന ഈശ്വരേഛ നിറവേറുമ്പോള്‍, കാതുകേള്‍ക്കാതെ പറയുക praise the lord എന്ന്‌. Free Web Counter